ഉച്ചക്ക് ചിലദിവസങ്ങളിൽ ദാസൻ ചോറ് കൊണ്ടുപോകും.. ചിലപ്പോ ഹോട്ടലിൽ നിന്ന് കഴിക്കും..
ഇപ്പോൾ ഷിഫാനയുടെനിർബന്ധം കാരണം നാല് കിലോമീറ്റർ ദൂരത്തുള്ള കടയിൽ നിന്നും ഉച്ചക്ക് കഴിക്കാൻ വീട്ടിലേക്ക് വരും.. സ്വാദിഷ്ടമായ വിഭവങ്ങളൊരുക്കി അവൾ കാത്തിരിക്കും.
ഒരു ദിവസം ഉച്ചക്ക് കടയിൽ നിന്ന് വന്ന് ഭക്ഷണം കഴിക്കുകയാണ് ദാസൻ. തൊട്ടടുത്ത് അവനെ മുട്ടിയുരുമ്മി നിന്ന് സ്നേഹത്തൊടെ അവന് വിളമ്പിക്കൊടുക്കുകയാണ് ഷിഫാന,
പുറത്ത് ഒരു ബൈക്കിന്റെ ശബ്ദം കേട്ട് അവൾ ദാസനെ നോക്കി.
“ ചെല്ല്.. പുയ്യാപ്ല വന്നിട്ടുണ്ട്…”
ദാസൻ ചിരിയോടെ അവളോട് പറഞ്ഞു.
ഷിഫാന ഒട്ടും താൽപര്യമില്ലാതെ പോയി മുൻവാതിൽ തുറന്ന് കൊടുത്തു.
“അയാളെവിടെ…?’”
അകത്തേക്ക് കയറിയതും വിനോദ് ചോദിച്ചു.
“ആര്,….?”
മനസിലായിട്ടും ഷിഫാന ചോദിച്ചു.
വിനോദിന് വിറഞ്ഞ് കയറി..
“ചേട്ടനെവിടേന്ന്… ?”
“ചേട്ടൻ ഭക്ഷണം കഴിക്കുന്നുണ്ട്… വിനോദേട്ടൻ വാ..ഞാൻ ചോറ് വിളമ്പാം..”
അവൻ തുറിച്ച് നോക്കി അടുക്കളയിലേക്ക് പോയി.
“വാടാ… ഇങ്ങോട്ടിരിക്ക്… അമ്മൂ ഇവന് വിളമ്പിക്കൊടുക്ക്… “
അവനെ കണ്ട് ദാസൻ പറഞ്ഞു.
“ ഞാൻ കടയിൽ പോയിരുന്നു..”
കലിപ്പോടെ വിനോദ് പറഞ്ഞു.
“അതിന്… ?”
“അവരാ പറഞ്ഞത് ഇങ്ങോട്ട് പോന്നെന്ന്… “
“ഉം… ഞാൻ കടയിലായിരുന്നു..ഇപ്പോഴിങ്ങോട്ട് വന്ന് ഭക്ഷണം കഴിക്കുന്നു… നീ കാര്യം പറ..”
താൽപര്യമില്ലാത്ത സ്വരത്തിൽ ദാസൻ പറഞ്ഞു.
“എനിക്ക് കുറച്ച് പൈസ വേണം…”
ദാസൻ വായിലിട്ട ഭക്ഷണം സാവധാനം ചവച്ചിറക്കി കുറച്ച് വെള്ളവും കുടിച്ചു.
“നിനെക്കിന്തിനാ ഇപ്പോ പൈസ..?”
പോരട്ടെ ഇങ്ങിട്
മോനേ വിഷയം സ്റ്റോറി ബിൽഡിംഗ് 👌.. കൊറേ നാളായിട്ട് നല്ലതൊന്നും സൈറ്റിൽ ഇല്ല ഇപ്പഴാ ഒരെണ്ണം കണ്ടേ… കൊള്ളാം പൊളി!!🔥 സെയിം പേസ് പിടിച്ച് പോയാമതി എല്ലാം പതിയെ മതി
നൈസ്
😍😍😍സൂപ്പർ