“ഏതാട സിനിമ….??
പണിയെല്ലാം കഴിഞ്ഞു ഹാളിൽ പോയപ്പോ സജീർ സിനിമ കാണുകയായിരുന്നു…
“തമിഴാണ്..”
താൽപ്പര്യമില്ലാത്ത മട്ടിലായിരുന്നു അവന്റെ മറുപടി… എന്നാലും കുറച്ചു നേരം കണ്ട് ഞാൻ മുറിയിലേക്ക് പോയി….ഫോണെടുത്ത് നോക്കുമ്പോ മാമൻ കുറെ ഫോട്ടോസ് അയചിരിക്കുന്നു എല്ലാം കുളം വൃത്തിയാക്കുന്നതിന്റെയാണ് … കാടെല്ലാം വെട്ടി മാറ്റിയപ്പോ വല്ലാത്തൊരു ഭംഗി തോന്നി.. ഞാൻ ഉടനെ തന്നെ മാമനെ ഫോണിൽ വിളിച്ചു… അൻപത് വയസ്സ് ആയെങ്കിലും ആളൊരു രസികൻ ആണ്…
“മാമ സൂപ്പർ ആയല്ലോ …??
“പിന്നല്ല…. ”
“എത്ര ദിവസം കാണും പണിക്കാര്…??
“രണ്ടോ മൂന്നോ ദിവസം മതി… ”
“വേഗം നോക്ക് എന്നിട്ട് വേണം നീന്തികുളിക്കാൻ…”
“അയിഷ ഉലക്ക കൊണ്ട് അടിക്കും നിന്നെ….”
“ഉമ്മ പറയുന്നത് മാമൻ അടിക്കുമെന്ന….”
“ഹേയ്… നീ പോരെ മോളെ…”
“വരാം….”
“എന്ന ഞാൻ വിളിക്കാം നല്ല പണിയാണ്…”
“ഒക്കെ…”
ഞാൻ എല്ലാ ഫോട്ടോയും സജീറിനെ കാണിച്ചു അവൻ വലിയ താൽപ്പര്യമൊന്നും കാണിച്ചില്ല… മൊരടൻ എന്ന് മനസ്സിൽ പറഞ്ഞു ഞാൻ എന്റെ പണി നോക്കി പോയി…
അവിടുന്ന് മൂന്ന് ദിവസം കഴിഞ്ഞപ്പോ മാമൻ കുറെയധികം ഫോട്ടോ എനിക്കയച്ചു പണിയെല്ലാം കഴിഞ്ഞു കിടക്കുന്ന കുളം… കണ്ടപ്പോ തന്നെ എനിക്കിറങ്ങി കുളിക്കാൻ കൊതിയായി…. കണ്ട് കഴിയും മുന്നേ മാമന്റെ കോളും വന്നു…
“പൊളിച്ചല്ലോ മാമ….”
“ആഹ്.. എല്ലാം കഴിഞ്ഞു…”
“സൂപ്പർ ആയിട്ടുണ്ട്… കൊതിയാവുന്നു ഇറങ്ങി കുളിക്കാൻ…”
“ഇങ്ങോട്ട് പോരെ … ഞാനിപ്പോ നീന്തികുളിച്ചു വന്നേയുള്ളൂ….”

വരുമായിരിക്കും….പുതിയ കഥയുമായി….