മറുപടി കാത്ത് നിൽക്കാതെ ഞാൻ മുന്നോട്ട് നടന്നു….
വീട്ടിലേക്ക് കയറി ചെന്ന ഞാൻ കണ്ടത് സുമിയ കസേരയിൽ ഇരുന്ന് മൊബൈൽ നോക്കുന്നതാണ്… എന്നെ കണ്ടിട്ടും ഒരു സന്തോഷവും ആ മുഖത്ത് ഞാൻ കണ്ടില്ല…
“എപ്പോ വന്നടി നീ….??
“വന്നിട്ട് കുറച്ചു നേരമായി… കഴിഞ്ഞ കുളി….??
മൊബൈലിൽ നിന്നും കണ്ണെടുക്കാതെയാണ് അവൾ ചോദിച്ചത്… എന്തോ പന്തികേട് ആ വാക്കുകളിൽ എനിക്ക് തോന്നി….
“കുഞ്ഞെവിടെ സുമി….??
“അകത്ത് മക്കളുടെ കൂടെ കളിക്കുന്നുണ്ട്….”
ഉപ്പയുടെ ശബ്ദം കേട്ടപ്പോ സുമി മൊബൈൽ താഴെ വെച്ച് ഇരുന്നിടത്തു നിന്നും എഴുന്നേറ്റു … എന്നോടുള്ള അവളുടെ പെരുമാറ്റം കണ്ടപ്പോ ഒരു കാര്യം ഉറപ്പായി അവളെന്തൊ കണ്ടിട്ടുണ്ട് അല്ലങ്കിൽ ഇങ്ങനെയല്ല എന്നോടവൾ… എന്നെക്കാൾ അഞ്ചു വയസ്സിന് താഴെ ആണെങ്കിൽ കൂടി എല്ലാം തുറന്നു പറയുന്ന സുഹൃത്തക്കൾ ആയിരുന്നു ഞങ്ങൾ…
“സുമി മോള് എപ്പോ വന്നു…??
മാമൻ ചോദിക്കുന്നത് കേട്ട് അവളെ നോക്കാതെ ഞാൻ അകത്തേക്ക് കയറിപ്പോയി…. വസ്ത്രം മാറി കുറച്ചു നേരം ഞാൻ റൂമിൽ തന്നെ ഇരുന്നു അവളെ ഫേസ് ചെയ്യാൻ എന്തോ ഭയംപോലെ…
സമയം വൈകുന്നേരം ആയപ്പോ സുമി എന്റെ അടുക്കലേക്ക് വന്നു….
“എന്ന് തുടങ്ങി കളി…. അല്ല കുളി….??
ഞാൻ ഞെട്ടി ഇരുന്നിടത്തു നിന്ന് എണീറ്റുപോയി…. അവളെ നോക്കാനാവാതെ ഞാൻ മൊബൈലും പിടിച്ചു നിന്നു…
“ഞാനെല്ലാം കണ്ടു…”
വീണ്ടും ഇടുത്തീ പോലെ അവളുടെ വാക്കുകൾ… എന്റെ കണ്ണെല്ലാം നിറഞ്ഞ് ശരീരം തളർന്ന അവസ്‌ഥയിലേക്ക് എത്തിയിരുന്നു ഞാനപ്പോൾ…

വരുമായിരിക്കും….പുതിയ കഥയുമായി….