“സുമി ഞാൻ…. എനിക്കറിയില്ല …പ ..പറ്റിപോയി ….. ”
കൈകൂപ്പി കരഞ്ഞു കൊണ്ടാണ് ഞാൻ പറഞ്ഞൊപ്പിച്ചത്…. അവളുടെ മുഖത്ത് അത്രയും നേരമുണ്ടായിരുന്ന വെറുപ്പ് കുറഞ്ഞത് പോലെ എനിക്ക് തോന്നി…. ഇടുപ്പിൽ കൈ കുത്തി നിന്ന് വീണ്ടും അവൾ ചോദിച്ചു…
“എന്ന് തുടങ്ങി ….??
“സത്യമാ ഇന്ന് മാത്രം….”
“എനിക്കങ്ങനെ തോന്നിയില്ല കണ്ടിട്ട്…”
“എന്റെ മക്കളാണെ വിശ്വസിക്ക്…”
“എന്നാലും രണ്ടിന്റെയും ധൈര്യം സമ്മതിച്ചു ട്ടോ… പട്ടാ പകൽ അതും ആ കുളത്തിൽ വെച്ച്…. ”
ഞനാകെ ഉരുകി ഒലിച്ചു മറുപടി ഇല്ലാതെ നിന്നു….
വിറങ്ങലിച്ചു നിന്ന എന്റെ കയ്യിൽ പിടിച്ച് അവൾ മുറ്റത്തേക്കിറങ്ങി… അപ്പോഴാണ് കയ്യിൽ രണ്ട് മൂന്ന് കവറുമായി മാമൻ കയറി വന്നത്…
“എങ്ങോട്ടാ ഈ നേരത്ത് രണ്ടാളും കൂടി…??
ഞങ്ങളെ കണ്ടപ്പോ മാമൻ ചോദിച്ചു… എനിക്ക് മാമനെ നോക്കാൻ തന്നെ പറ്റിയില്ല…
“എങ്ങോട്ടുമല്ല വെറുതെ ഇറങ്ങിയതാ…”
“മഴ വരുന്നുണ്ട് …”
“ഞങ്ങളിവിടെ ഉണ്ട്. ??
മാമൻ അകത്തേക്ക് കയറിപോയപ്പോ അവളെന്നെ നോക്കി ആക്കിയൊരു ചിരി…
“എന്താ അഭിനയം …”
കുറച്ചു കൂടി മുന്നോട്ട് നടന്ന് ഒരു മരത്തടി വലിച്ചിട്ട് സുമി അതിലേക്ക് ഇരുന്നു… അവളെ നോക്കി ഞാനും അടുത്തായി ഇരുന്നു… കുറച്ചു നേരം മിണ്ടാതിരുന്ന ശേഷം സുമിയാണ് തുടക്കമിട്ടത്…
“അളിയൻ പോയിട്ടിപ്പൊ എത്രയായി …??
“എട്ട്…”
“എന്റെ കെട്ടിയൊന് പോയി ഒരു വർഷമായി….”
“ലീവ് ആയില്ലേ അവന്…??
“വരും വരുമെന്ന് പറയും എന്നാണെന്ന് മാത്രം അറിയില്ല….”

വരുമായിരിക്കും….പുതിയ കഥയുമായി….