“എനിക്കും ആഗ്രഹമുണ്ട് പക്ഷേ അറിയില്ലല്ലോ നീന്തൽ…”
“അതൊക്കെ പഠിപ്പിച്ചു തരാം…”
“ഉമ്മ ആ കുളത്തിൽ തന്നെ മുക്കിക്കൊല്ലും”
“അതൊന്നുമില്ല… നീ വാ ”
“ഉമ്മയും വരണമെന്ന് പറയുന്നുണ്ട് ഒരുമിച്ച് വരാം…”
“ആയിക്കോട്ടെ….”
എനിക്ക് എന്തെന്നില്ലാത്ത ആഗ്രഹം അതിലിറങ്ങി നീന്തികുളിക്കാൻ…. ഷാൾ നെഞ്ചിൽ നിന്നും മാറിയാൽ വഴക്ക് പറയുന്ന ഉമ്മ എന്നെ അതിലിറങ്ങി കുളിക്കാൻ വിടില്ലെന്ന് ഉറപ്പായിരുന്നു… അല്ലങ്കിൽ മാമനെ കൊണ്ട് പഠിപ്പിക്കമായിരുന്നു… എന്തായാലും ഉമ്മാടെ കണ്ണ് വെട്ടിച്ചെങ്കിലും അതിലിറങ്ങണം…
“നാളെ ഇക്കാടെ അടുത്ത് പോയാലോ അവൻ വിളിച്ചിരുന്നു… പിന്നെ മോൾക്ക് സ്കൂളും അവധിയല്ലേ…??
വൈകീട്ട് ചായ കുടിച്ചു കൊണ്ടിരിക്കുന്ന സമയത്ത് ഉമ്മ ചോദിച്ചു..
“ഞാനത് അങ്ങോട്ട് പറയാൻ നിക്കുകയായിരുന്നു… ”
“സജീർ വരുന്നില്ലന്ന പറയുന്നത്…”
“ഒറ്റയ്ക്ക് ഇവിടെ നിക്കാനോ…??
“അവൻ നിന്നോളും രണ്ട് ദിവസമല്ലേ…”
“മഹ്…”
പിറ്റേന്ന് ഉച്ചയ്ക്ക് ശേഷം ഞാനും ഉമ്മയും മക്കളും കൂടി മാമന്റെ വീട്ടിലേക്ക് പുറപ്പെട്ടു.. അവിടെ എത്താൻ നേരം മഴയും തുടങ്ങി….
“നനഞ്ഞോ….??
മാമ ഉമ്മറത്തേക്ക് ഇറങ്ങി വന്നു ഞങ്ങളോട് ചോദിച്ചു…
“ഇല്ല… ”
ഞാൻ മാമനെ നോക്കി ചിരിച്ചു അകത്തേക്ക് നോക്കി…
“നോക്കണ്ട അവൾ വന്നിട്ടില്ല… നാളെ എങ്ങാനും വരും…”
“പറഞ്ഞില്ലേ ഞാൻ വരുന്നത്…??
“പറഞ്ഞു അവളുടെ നാത്തൂന്മാർ വന്നിട്ടുണ്ടെന്ന്..”
“അതിപ്പോ നന്നായി. ഇങ്ങനെ സ്കൂൾ പൂട്ടിനെ കാണാൻ പറ്റു .. കുറെ ആയി കണ്ടിട്ട്…”

വരുമായിരിക്കും….പുതിയ കഥയുമായി….