“നാളെ വരും നീ അകത്തേക്ക് കയറി വാ…”
ഉമ്മയും മാമിയും വിശേഷങ്ങൾ പറഞ്ഞു തുടങ്ങിയതും എനിക്കാകെ ബോറടി തോന്നി… സുമി ഉണ്ടായിരുന്നെങ്കിൽ കമ്പനിക്ക് ആളാവുമായിരുന്നു…
“എന്താണ് ആലോചന ??
തിരിഞ്ഞു നോക്കുമ്പോ മാമൻ…
“ചുമ്മാ….”
“നിനക്ക് കാണണ്ടേ കുളം….??
“മഴയല്ലേ….??
“ആ കുട എടുത്ത് വാടി ”
നിലത്ത് ചാരി വെച്ചിരുന്ന കുടയിലേക്ക് ചൂണ്ടി മാമൻ പറഞ്ഞു….എന്തായാലും ബോറടിച്ചു ഇരിക്കുകയ പോയേച്ചും വരാമെന്ന് തോന്നി…
“ഉമ്മയെ വിളിക്കട്ടെ….”
“വിളിച്ചു നോക്ക്…”
ഞാൻ അകത്ത് പോയി ഉമ്മാട് കാര്യം പറഞ്ഞു…
“ഞങ്ങൾ സമീറിന്റെ അവിടെ പോയിട്ട് വരാം …. പിന്നെ മക്കളെ ഈ മഴയത്ത് കൂട്ടണ്ട…. എന്റെ കൂടെ വന്നോട്ടെ”
“ആഹ്…”
സമീർ ഉമ്മാടെ അനിയനാണ് ഇവിടെ അടുത്ത് തന്നെയാണ് വീട്…. ഞാൻ കുടയും എടുത്ത് മുറ്റത്തേക്കിറങ്ങി….
“മാമൻ കുളിക്കാൻ പോവാണോ…?
കയ്യിലെ തോർത്ത് കണ്ടപ്പോ ഞാൻ ചോദിച്ചു…
“മഴ പെയ്യുമ്പോ നീന്തികുളിക്കാൻ വേറെ സുഖമാ… എന്തേ നിനക്ക് ഇറങ്ങണോ…??
“പൂതിയുണ്ട് ഒന്ന് ഉമ്മ ചീത്ത പറയും രണ്ട് നീന്താനും അറിയില്ല…”
“ഉമ്മ വരുന്നുണ്ടോ അങ്ങോട്ട്….??
“സമീർ മമാടെ അങ്ങോട്ട് പോയി വരും…”
“വന്നതന്നെ….??
“എന്തേ….??
“മൂന്നും കൂടി കൂടിയാൽ നാട്ടുവർത്താനം പറഞ്ഞു പാതിര ആവും പിരിയാൻ…”
“അത് ശരിയാ…”
“വെള്ളത്തിൽ ഇറങ്ങുന്നിണ്ടെങ്കിൽ സുമിയുടെ ഡ്രെസ്സ് കാണും അതെടുത്ത് വരാം… ഇതിട്ട് ഇറങ്ങണ്ട…”
എന്നെ മൊത്തത്തിൽ നോക്കിയാണ് മാമൻ പറഞ്ഞത്… ഞാനെന്തെങ്കിലും പറയും മുൻപ് മാമൻ തിരിഞ്ഞു വീട്ടിലേക്ക് കയറി പോയി.. രണ്ട് മിനുട്ടിൽ തിരിച്ചു വന്നു എന്റെ കയ്യിലേക്ക് സുമിയുടെ ഡ്രെസ്സ് വെച്ചു തന്നു… മുന്നോട്ട് നടക്കുമ്പോ ഞാൻ ഡ്രെസ്സ് നിവർത്തി നോക്കി ലൂസുള്ള ടീഷർട്ടും ഒരു പാന്റും… അവിടെ പോയി എവിടുന്ന് മറാനാണ് എനിക്കാകെ സംശയമായി… ഒന്നും പറയാതെ ഞാൻ മാമന്റെ പിറകെ നടന്നു… മഴയുടെ ശക്തി കൂടി വന്നു അങ്ങോട്ട് എത്തും തോറും… കുളത്തിലെ നീല വെള്ളം കണ്ടപ്പോ ചാടി ഇറങ്ങാൻ തോന്നി എനിക്ക്…

വരുമായിരിക്കും….പുതിയ കഥയുമായി….