കുഞ്ഞേച്ചി എന്താ ഇവിടെ 2 [Itachi] 557

ഇനി വീട്ടീന്ന് വിളിക്കണം…..മൈര്….ഇനി ഇപ്പൊ എന്ത് ചെയ്യും…. പുറത്തുന്നു വാടകയ്ക്ക്‌ ആരെങ്കിലും കൊണ്ട് വന്നാലോ… അല്ലേൽ വേണ്ട കുഞ്ഞേച്ചി ഉള്ളതാണ് അവൾ എന്തായാലും തൂക്കും…..അമ്മയുടെ വിചാരത്തിൽ ഇരുന്നതുകൊണ്ട് ആണെന്ന് തോന്നുന്നു ഗേറ്റ് കടന്ന് വരുന്ന ഒരു സ്ത്രീയെ എന്റെ അമ്മയിട്ട് തോന്നിയത്….. അത് തോന്നിയത് അല്ല ശെരിക്കും എന്റെ അമ്മ ആയിരുന്നു…. ഡെയ്… എപ്പിഡ്രാ….. എന്ന് ചിന്തിക്കുമ്പോൾ ആണ് അമ്മ അറിഞ്ഞ വഴി മനസിലാക്കാൻ എനിക്ക് അധികം ആലോചിക്കേണ്ടി വന്നില്ല….. കുഞ്ഞേച്ചി തന്നെ ആയിരിക്കും വിളിച്ചു പറഞ്ഞത്. പുറകെ അവന്മാരുടെയും വീട്ടുകാരെ കണ്ടപ്പോൾ ആണ് എനിക്ക് ഒരു സമാധാനം ആയത്…..രണ്ടര മണിക്കൂറാതെ ചർച്ചക്ക് ശേഷം പത്ത് ദിവസത്തെ സസ്‌പെൻഷനും വാങ്ങിയാണ് ഞങ്ങൾ ഓരോരുത്തരും റൂം വിട്ട് പുറത്തേക്ക് ഇറങ്ങിയത് ആദ്യം ഇറങ്ങിയത് ഞാൻ ആണ്…പുറത്തേക്ക് ഇറങ്ങിയപ്പോൾ അവിടെ എന്നെയും കാത്ത് അക്ഷര ഉണ്ടായിരുന്നു

“”””””എന്തിനാടാ…. നീ ഇടി തുടങ്ങിവെച്ചേ….. അതുകൊണ്ടല്ലേ ഇപ്പൊ ഇങ്ങനെയൊക്കെ ആയത്….””””””അവൾ എന്നെ കണ്ടപ്പോൾ തന്നെ ചോദിച്ചു.

ഞാൻ അതിന് മറുപടിയൊന്നും പറയാൻ പോയില്ല വെറുതെ അവളെ നോക്കി നിന്നതേ ഉള്ളു.

“””””നിന്റെ ചുണ്ട് ഒക്കെ പൊട്ടിയിട്ടുണ്ടല്ലോ… എവിടെ നോക്കട്ടെ “””””… എന്ന് പറഞ്ഞുകൊണ്ട് അവൾ എന്റെ ചുണ്ടിൽ കൈ തൊട്ട് നോക്കിയതും. എന്റെ പുറകിൽ ഒരു മുരടനക്കം കേട്ടു… നോക്കിയപ്പോൾ അമ്മയും കുഞ്ഞേച്ചിയും ആണ്….

“”””””കഴിഞ്ഞില്ലേ ഇവിടുത്തെ പരിപാടി…. ഇനി വാ വീട്ടിലേക്കു പോകാം “””””… ആ വിളിയിൽ എന്തോ ഭീഷണി ഇല്ലേ എന്നൊരു ചിന്ത എനിക്ക് തോന്നാതെ ഇരുന്നില്ല.

“”””””ഇനി ഇതിന്റെ പേരിൽ അടുത്ത ഇടി ഉണ്ടാകുമോ “”””””അമ്മയുടെ ആ ചോദ്യം എനിക്ക് ആദ്യം കലങ്ങിയില്ലെങ്കിലും പിന്നീടാണ് ഞാനും അക്ഷരയും കൂടി നിൽക്കുന്ന കാര്യമാണ് പറഞ്ഞതെന്ന് കത്തിയത്…. അത് എനിക്ക് കലങ്ങി എന്ന് അമ്മയ്ക്ക് മനസിലായപ്പോൾ അമ്മ ഒരു ആക്കിയുള്ള ചിരി ചിരിച്ചു. കൂടെ കുഞ്ഞേച്ചിയും…

“””””മോളുടെ പേര് എന്താ…”””” അമ്മ അവളോട് ചോദിച്ചു…. ഉടനെ അവൾ മറുപടി പറഞ്ഞു…അവന്മാരോട് ഇപ്പൊ പോയി മിണ്ടുന്നതു നല്ലതല്ലെന്ന് മനസിലാക്കിയത് കൊണ്ട് വിളികാം എന്ന് ആംഗ്യം കാണിച്ചുകൊണ്ട് ഞാൻ അവളോട് യാത്രയും പറഞ്ഞു.. വണ്ടി എടുക്കാൻ പോയി… ശേഷം അമ്മയെ വിളിക്കാൻ നോക്കിയപ്പോൾ കുഞ്ഞേച്ചിയും ആയിട്ട് ഇരുന്ന് വിശേഷം പറഞ്ഞു തീർന്നില്ല എന്ന് മനസിലായി…. ഇടക് എപ്പോഴും വിളിക്കാറ് ഉണ്ടങ്കിലും ഇതിനും മാത്രം എന്താണ് ഇവർ പറയുന്നതെന്ന് എനിക്ക് മനസിലായില്ല…. കൊറച്ച് നേരത്തെ പോസ്റ്റ്‌ തന്നതിന് ശേഷം അമ്മ വന്ന് വണ്ടിയിൽ കേറി…..വീടുവരെ അമ്മയുടെ ഉപദേശം കേട്ടുകൊണ്ടാണ് ഞാൻ ഇരുന്നത്…നിന്നോട് പിന്നെ പറഞ്ഞിട്ട് കാര്യം ഇല്ലല്ലോ എന്നുള്ള സ്ഥിരം ഡയലോഗ് മുഴക്കുമ്പോൾ വണ്ടി വീടിന്റെ ഗേറ്റ് കഴിഞ്ഞു അകത്തേക്ക് പ്രേവേശിച്ചിരുന്നു…. അമ്മ ഇറങ്ങി വരാന്തയിലേക്ക് കേറി അപ്പോളാണ് ഉമ്മറത്തെ ചാരുകസേരയിൽ ഇരിക്കുന്ന അച്ചനെ ഞാൻ ശ്രെദ്ധിക്കുന്നത്…… വൗ…… ഇനി ബാക്കി ഇവിടുന്ന് ആകാം എന്നുള്ള ഉദ്ദേശത്തിൽ ഞാൻ നടന്നുകേറി…… എന്നാൽ എന്റെ ഊഹം തെറ്റിച്ചുകൊണ്ട് അച്ഛൻ എന്നെ നോക്കി വെറുതെ ചിരിച്ചതെ ഉള്ള്….. ഏഹ്….. ഇങ്ങേർക്ക് ഇത് എന്ത് പറ്റി….. എന്ന് ആലോചിച്ചു നിക്കുമ്പോൾ ആണ് അച്ഛന്റെ അമ്മയോടുള്ള ചോദ്യം…. “””””നിയാ…. ചെറുക്കന്റെ ചെവികടിച്ചു തിന്നോ”””””…… അതിന് അമ്മ “”””””ഓഹ്…. പിന്നെ അത്ര നല്ലകാര്യം ആണല്ലോ മകൻ ചെയ്തു വെച്ചേക്കുന്നത്”””””….. എന്ന ചോദ്യത്തിന് അച്ഛന്റെ അടുത്ത മാസ്സ് ഡയലോഗ് കൂടി കേട്ടപ്പോൾ എന്റെ ബോധം ഏതാണ്ടൊക്കെ പോകുന്ന അവസ്ഥയിലായി “”””””ആ… ആൺകുട്ടികളായാൽ ചെലപ്പോ ഒന്നോ രണ്ടോ ഇടിയൊക്കെ ഉണ്ടാക്കും… അവൻ അവന്റെ കൂട്ടുകാർക്ക് വേണ്ടി അല്ലെ കൊഴപ്പമില്ല”””””…. അമ്മയ്ക്ക് നല്ലോണം ദേഷ്യം വന്ന് കാണണം…. ചവിട്ടി തുള്ളിയാണ് പോക്ക്… എന്തേലും ആകട്ടെ നമ്മളെ സപ്പോർട്ട് ചെയ്യുന്ന ആരെങ്കിലും കൂടി വേണ്ടേ….. എനിക്കും ചെറിയ അഹങ്കാരം ഒക്കെ തോന്നാതിരുന്നില്ല….””””എന്നെയാണ്… അനാമിക ആദ്യം വിളിച്ചു കാര്യം പറഞ്ഞത്””””… ഞാൻ വരാൻ നിന്നപ്പോൾ നിന്റെ അമ്മയാണ് അവൾ പൊക്കോളാം എന്ന് പറഞ്ഞ് ഇറങ്ങിയത് “””””…. ഇത്കേട്ടതും നടന്ന് അകത്തേക്കു കേറിയ എന്റെ വേഗത കുറഞ്ഞു… ഞാൻ നേരെ പോയി സെറ്റിയിൽ ഇരുന്ന് ചിന്തിക്കാൻ തുടങ്ങി……. മൈര്… അവൾക്ക് അറിയാവുന്നത് ആണ് അച്ഛന്റെ സ്വപാവം

അത് എനിക്കിട്ട് ഒരു പണി തരാൻ ആണ് അവൾ അച്ഛനെ വിളിച്ചു പറഞ്ഞത്…. ഊമ്പിയപ്പോൾ ആര് ഊമ്പിയെന്നു മനസിലോർത്തപ്പോൾ എനിക്ക് ചെറിയ സന്തോഷം തോന്നാണ്ടിരുന്നില്ല….
“””””എന്താടാ…… തലക്കിട്ട് വല്ല ഇടിയും കിട്ടിയായിരുന്നോ “””””….ഞാൻ ഒറ്റയ്ക്ക് ഇരുന്ന് ചിരിക്കുന്നത് കണ്ടിട്ടാണ് ചായയുമായി വന്ന അമ്മ ചോദിച്ചത്.””””വല്ല ചുടുവെള്ളമോ… കൊഴമ്പോ മറ്റോ വേണോ””””അടുത്ത ചോദ്യത്തിന്  ഞാൻ അമ്മയെ തുറിച്ചു നോക്കിയപ്പോൾ…””””ഞാൻ ഒന്നും പറഞ്ഞില്ലേ””””” എന്ന് പറഞ്ഞുകൊണ്ട് അമ്മ ഉമ്മറത്തേക്ക് പോയി…..
അങ്ങനെ ഇരിക്കുമ്പോൾ ആണ് വിഷ്ണു വിളിക്കുന്നത് കാര്യം അന്യോഷിക്കാൻ ആണ്. അവൻ കുഞ്ഞേച്ചി പറഞ്ഞാണ് കാര്യം അറിഞ്ഞതെന്ന് കേട്ടപ്പോൾ ഇവൾ ഇനി പറയാൻ ഈ പഞ്ചായത്തിൽ ആരെങ്കിലും ബാക്കിയുണ്ടോന്ന് ഞാൻ ആലോചിക്കുവായിരുന്നു

ആ….. പത്ത് ദിവസവും സാധാരണ പോലെ കടന്നുപോയി… കോളേജിലെ കൂട്ടുകാരും ആയി വാട്സ്ആപ്പ് വഴിയും കോൾ വഴിയും ഞാൻ ബന്ധപ്പെട്ടതെ ഉള്ളു അതിനിടയിൽ ഒരു ദിവസം അമ്മയുമായി ഫോണിൽ സംസാരിച്ചുകൊണ്ടിരുന്ന കുഞ്ഞേച്ചി എന്നോട് സംസാരിക്കണം എന്ന് പറഞ്ഞപ്പോൾ…. അതിവിദക്തം ആയി ഞാൻ അവിടുന്ന് തല ഊരുകയാണ് ചെയ്തത്. എനിക്കിട്ട് പണി തരാൻ നോക്കിയവൾ അല്ലെ എനിക്കെങ്ങും സംസാരിക്കണ്ട എന്നുള്ള മൈൻഡ് ആയിരുന്നു എനിക്ക്…
പത്ത് ദിവസം വീട്ടിലിരുന്നതുകൊണ്ട് മടിപിടിച്ചു ആണ് കോളേജിലേക്ക് വീണ്ടും പോകാൻ തുടങ്ങിയത്.ഈ മടി  ജന്മനായുള്ളത് കൊണ്ട് അത് മാറാൻപോകുന്നില്ല എന്നുള്ള ഉറച്ച വിശ്വാസം എനിക്ക് ഉണ്ടായിരുന്നു….കോളേജിൽ ചെല്ലുമ്പോൾ പ്രേത്തേകിച്ച് എനിക്ക് ഒന്നും തോന്നിയിരുന്നില്ല പഴയത് പോലെ എല്ലാരോടും കമ്പിനി അടിച്ചു പോയ്കൊണ്ടിരുന്നു… പിന്നെ കാണുന്നവരൊക്കെ ഒരു ഫോർമാലിറ്റിക്ക്‌ എന്നപോലെ അന്നത്തെ ഇടിയുടെ വിശേഷമൊക്കെ ചോദിക്കും…..പലതും പല കഥകൾ ആണ് പറഞ്ഞ് നടക്കുന്നത്… മൈരുകള്….അതിനുശേഷം അക്ഷരയും ആയുള്ള ബന്ധം നല്ലരീതിക്കു വളർന്നു… അവളുമായി ഞാൻ ക്ലാസ് കട്ട്‌ ചെയ്ത് കറങ്ങാനും ഒക്കെ തുടങ്ങി ഇടക്കൊക്കെ അവളായും കൊണ്ട് ഞാൻ എന്റെ വീട്ടിലേക്ക്‌ വരുമായിരുന്നു… ചുമ്മാതെ വരുന്നതാണ് കേട്ടോ നിങ്ങൾ ഉദ്ദേശിക്കുന്നത് ഒന്നും നടക്കാറില്ല…. എന്റെ കാര്യം പോട്ടെ അവൾ ഒരു ഫൈനൽ ഇയർ സ്റ്റുഡന്റ് ആണെന്നുള്ള കാര്യം അവളും മറന്നുകഴിഞ്ഞിരിന്നു… എന്റെ കൂടെ കൂട്ട് കുടി അവളും ഉഴപ്പായി….
ഒരു ശനിയാഴ്ച ദിവസം ഞാനും അവളും കൂടി പാർക്കിൽ ഇരിക്കുകയായിരുന്നു…. അവൾക്ക് ഒരു ഐസ് ക്രീം വാങ്ങികൊടുക്കാല്ലോ എന്ന് കരുതിയാണ് ഞാൻ അവളുടെ കൈയും പിടിച്ച് ഞാൻ നടപ്പാതയിലൂടെ സ്ഥിരം പോകാറില്ല ഐസ് ക്രീം കടയെ ലക്ഷ്യം വെച്ച് നടന്നു.
“””””ചേട്ടാ… രണ്ട് ഐസ്ക്രീം…””””…
“”””””ഏത്  ആണ് വേണ്ടത്”””””….അവൾക്ക് ഏതാണ് വേണ്ടത് എന്ന് അറിയുവാൻ ആയി ഞാൻ അവളുടെ മുഖത്തേക്ക് നോക്കി….
“””””സ്ട്രോബെറി മതി “”””” എന്ന് അവൾ പറഞ്ഞപ്പോൾ ഞാനും ഹാപ്പി അവളും ഹാപ്പി കടക്കാരനും ഹാപ്പി…. അങ്ങനെ ഐസ്ക്രീം വാങ്ങി തിരിഞ്ഞപ്പോൾ ആണ്… കുഞ്ഞേച്ചിയും കൂട്ടുകാരും കൂടി ഞങ്ങളുടെ പിന്നിൽ ഐസ്ക്രീം വാങ്ങാൻ നില്കുന്നു…. ഉടനെ “”””അയ്യോ… അനാമിക മിസ്സ്‌””””… എന്ന് പറഞ്ഞുകൊണ്ട് അക്ഷര എന്റെ പിന്നിലേക്ക് മാറി….
“”””അത് കുഞ്ഞേച്ചി ഇന്ന് ക്ലാസ്സ്‌ ഇല്ലാലോ അതുകൊണ്ട്.””””” ഞാൻ നിന്നും വീട്ടിവിയർത്തുപോയി… എന്റെ തത്തികളി കണ്ടിട്ട് ആണെന്ന് തോന്നുന്നു…. “”””അതിന് ഞാൻ ഒന്നും പറഞ്ഞില്ലല്ലോ… ഡാ….””””…..  എന്ന് കുഞ്ഞേച്ചി ഒരു കളിയാക്കൽ പോലെ പറഞ്ഞു… ശേഷം എന്റെ പിന്നിലുള്ള അക്ഷരയെ നോക്കി “”””എന്റെ… കൊച്ചേ നിനക്ക് വേറെ അരയും കിട്ടിയില്ലേ”””””… എന്ന് ചോദിച്ചപ്പോൾ നാണം കേട്ടത് ഞാൻ ആണ്….. ഇവൾക്ക് ഇത് എന്തിന്റെ കഴപ്പ് ആണ്…. ഐസ്ക്രീം തിന്നാൻ വന്ന തിന്നിട്ട് പോണം അല്ലാണ്ട് മറ്റുള്ളവന്റെ ചൊറിയാൻ വന്നേക്കുന്നു…. മൈര്… എന്ന് മനസ്സിൽ പറഞ്ഞുകൊണ്ട് അത് പുറത്ത് കാണിക്കാതെ ഞനൊരു തൊലിഞ്ഞ ചിരിയും ചിരിച്ച് ഇരിക്കാൻ പറ്റിയ ഒരു സ്പോട്ടില്ലേക്ക് ഞങ്ങൾ നടന്നു…. അവിടെ ഇരുന്നതിന് ശേഷം കയ്യിലുള്ള ഐസ്ക്രീം തിന്നുകൊണ്ടിരുന്നു അവളാണ് അത് ചോദിച്ചത്…. “”””അനാമിക മിസ്സ്‌ ഒരു പാവം ആണല്ലേ””””….  “””””ഹമ്മ്…. അതെ ആൾ ഒരു പാവം തന്നെയാ.. ചിലസമയത്തുള്ള സംസാരം ഒക്കെ കേൾക്കുമ്പോൾ ആണ് എനിക്ക് പിടിക്കാതെ വരുന്നത് “”””…എന്ന് ഞാൻ അവളോട് പറഞ്ഞതിന് ഒപ്പം അവൾക്ക് അറിയാൻ വഴിയില്ലാത്ത എന്റെ കുട്ടിക്കാലവും ഞാൻ വിഷ്ണുവിനെ പറ്റിയും ഒക്കെ അവളോട് പറയാൻ ആരംഭിച്ചിരുന്നു…. ഇതൊക്കെ ഒരു കൊച്ചുകുട്ടി കഥ കേൾക്കുന്നത് പോലെ അവൾ കേട്ടുകൊണ്ടിരുന്നു…
ഇതൊക്ക കേട്ട് കഴിഞ്ഞതിനു ശേഷം “””പിന്നെ എന്തിനാ മിസ്സ്‌ എന്തിനാ നിന്നോട് ഇങ്ങനെ ഒക്കെ പെരുമാറുന്നത് “””” എന്നവളുടെ ചോദ്യത്തിന് കൈമലത്തി കാണിക്കണേ എനിക്ക് കഴിഞ്ഞുള്ളു… “”””നീ അല്ലെ ആൾ എന്തേലും ഉടായിപ്പ് കാണിച്ചുകാണും….”””””… എന്നവളുടെ തമാശക്ക് നിസ്സഹായനായി ഇരിക്കാനേ എനിക്കായുള്ളു. അവളെയും കൊണ്ടാക്കി ഞാൻ വീട്ടിലേക്ക് ചെന്ന് കേറുമ്പോൾ.. കുഞ്ഞേച്ചി എന്റെ വീട്ടിൽ നിന്നും യാത്ര പറഞ്ഞ് ഇറങ്ങാൻ നില്കുന്നു…. കണ്ടിട്ട് ഇവൾ എന്നെ കണ്ടകാര്യം വിട്ടിൽ പറഞ്ഞിട്ടില്ല… എന്നത്തേയും പോലെ എവിടെയൊക്കെയോ തെണ്ടി തിരിഞ്ഞു വന്ന ആളെ പോലെയാണ് അമ്മ എന്നെ കുഞ്ഞേച്ചിയുടെ മുൻപിൽ അവതരിപ്പിച്ചത്….”””””എടാ നീ ഒന്ന് കുഞ്ഞേച്ചിയെ കൊണ്ട് പോയി ബസ് സ്റ്റോപ്പിൽ ആക്കിയിട്ട് വാ….””” എന്നുള്ള തന്തപ്പടിയുടെ നിർദേശം എനിക്ക് പാലിക്കേണ്ടി വന്നു.. അങ്ങനെ അവളെയും കൊണ്ട് ഞാൻ ആദ്യമായി ഞാൻ ഓടിക്കുന്ന വണ്ടിയുടെ പിന്നിലിരുത്തി യാത്ര തുടർന്നു.. വീട്ടിൽ നിന്നും ബസ് സ്റ്റോപ്പിലേക്ക് ഒരു കിലോമീറ്റർ ദൂരം കാണും…ഞാൻ പതുക്കെ ആണ് വണ്ടിയൊടിച്ചത്…. കൊറച്ച് നേരത്തേക്ക് ഞാൻ ഒന്നും തന്നെ മിണ്ടിയില്ല..കൊറച്ച് വണ്ടി മുന്നോട്ട് ഓടിയതിനു ശേഷം അവൾ എന്നോട് എന്തോ ചോദിക്കാൻ വേണ്ടി ശ്രെമിച്ചു അപ്പോൾ ഞാൻ വണ്ടിയുടെ വേഗത കുറച്ച് കൊണ്ട് അതെന്താണെന്ന് കേട്ടു…. “””””നീയും അക്ഷരയും തമ്മിൽ എന്താ…. പരിപാടി””””…. അതിന് ഞാൻ പ്രേതേകിച്ചു ഒന്നുമില്ല എന്ന് പറയുകയാണ് ചെയ്തത്…
“”””ശെരി…. എന്തായാലും നിങ്ങളെ പാർക്ക്‌ ഇൽ വെച്ച് കണ്ട കാര്യമൊന്നും ഞാൻ ആന്റിയോട് പറഞ്ഞിട്ടില്ല “””””” എന്ന് കേട്ടപ്പോൾ ആണ് എനിക്ക് ഒരു സമാധാനം ആയത്.. ശേഷം അവൾ ഒരു ഫങ്ഷന് പോയതിനു ശേഷമാണു അവിടെ വന്നതെന്നും… കുറെ കാലമായില്ലേ വീട്ടിലേക്കു വന്നിട്ടെന്നും അതുകൊണ്ട് കേറിയതാണ് എന്ന് പറഞ്ഞപ്പോൾ ആണ് എനിക്ക് ഒരു സമാധാനം ആയത്. അങ്ങനെ അവളെയും ആക്കി ഒരു ബൈ പറഞ്ഞ് ഞാൻ തിരികെ വീട് പിടിച്ചു.
കുറച്ച് നാൾ പ്രശ്നങ്ങളും ഒന്നുമില്ലാതെ വെള്ളമടിയും സിഗേരറ്റ് വലിയും മറ്റുചില പരിപാടികളുമായി കടന്നുപോയിക്കൊണ്ടിരുന്ന ക്യാമ്പസ്‌ ജീവിതത്തിൽ അപ്രേദിക്ഷിത ട്വിസ്റ്റും ആയുള്ള കുഞ്ഞേച്ചിയുടെ എൻട്രി…. “””””ഈ സബ്ജെക്ടിനു ഈ സെമ്മിൽ ഇൻടെണൽ എക്സാം ഒന്നും നടത്തിയില്ലയോ…. അതുകൊണ്ട് നിങ്ങൾ ഞാൻ പഠിപ്പിച്ച ഓരോ ടോപിക് സെലക്ട്‌ ചെയ്തിട്ട് അത് സെമിനാർ ആയി അവതരിപ്പിക്കണം… നിങ്ങളുടെ പ്രസന്റേഷൻ അനുസരിച്ച് ഞാൻ മാർക്ക്‌ ഇട്ടോളാം””””….. എനിക്ക് അത് ഒട്ടും സുഖം ഉള്ള ഏർപ്പാട് ആയിട്ട് തോന്നിയില്ലെങ്കിലും ഞാൻ അതിന് എതിർ അഭിപ്രായം പറയാൻ ഒന്നും പോയില്ല…. കുഞ്ഞേച്ചി അല്ലെ എനിക്ക് എന്തേലും മാർക്ക്‌ ഇട്ടുതരുമെന്ന് ഞാൻ ആശിച്ചു…. അത് എന്റെ വെറും വ്യാമോഹം മാത്രം ആണെന്ന് അന്ന് എനിക്ക് മനസിലായില്ല….അങ്ങനെ എല്ലാവർക്കും ഓരോ ടോപ്പിക്കും അത് എടുക്കാൻ സമയവും തന്നു… റോൾ നമ്പർ അനുസരിച്ചാണ്…. അപ്പോൾ എനിക്ക് പിറ്റേ ആഴ്ച്ചയാണ് കിട്ടിയത്…സമയത്തിന് ആരും എടുക്കില്ല എന്ന എന്റെ വിശ്വാസം തെറ്റി എല്ലാരും കൊടുത്തേക്കുന്ന തീയതിയിൽ തന്നെ എടുത്തിരുന്നു…. എടുക്കാതെ ഉള്ളത് എന്നെ പോലെ കൊറച്ച് പേരും പിന്നെ ഞങ്ങൾ മൂവർ സംഘവും…. മിസ്സ്‌ ഇന്റെ കാലുപിടിച്ചു അവന്മാർ ഡേറ്റ് ചോദിച്ചു വാങ്ങിയപ്പോൾ ആ കൂട്ടത്തിൽ ഞാനും എടുക്കാൻ തീരുമാനിച്ചു…. ഒരു ദിവസം ബുധനാഴ്ച ഉച്ചകഴിഞ്ഞാണ് കുഞ്ഞേച്ചിയുടെ പീരീഡ് അവൾ പക്ഷെ രാവിലെ ക്ലാസ്സിൽ കേറി വന്നു എന്നിട്ട് സെമിനാർ എടുത്ത് തീർക്കാനുള്ളവർ എണീക്കാൻ പറഞ്ഞപ്പോൾ വിരലിൽ എണ്ണാൻ ഉള്ളവർ ഒഴികെ ബാക്കി ഉള്ളവർ എല്ലാം ഇരിക്കുക ആണ് ചെയ്തത്…ഈ മൈരന്മാരൊക്കെ പഠിക്കാൻ മാത്രമാണോ വരുന്നത് എന്ന് മനസിലോർത്തുകൊണ്ട് ഞാൻ ഇരിക്കുന്നവന്മാർ നോക്കി…..
“”””””അമൽ…. വന്ന് പ്രെസന്റ് ചെയ്യ്”””””….. എന്ന് അവൾ പറഞ്ഞപ്പോൾ ഞാൻ ഒന്ന് നെട്ടി… ഇതുവരെ ഒരു സ്റ്റേജിൽ കേറിയിട്ടില്ലാത്ത ഞാൻ ഇത് എന്ത് പറയാനാ…. അങ്ങനെ ഞാൻ ഒരു ചാൻസ് കൂടി ചോദിക്കാൻ തീരുമാനിച്ചു….
“”””മിസ്സേ ഇന്നുച്ചകഴിഞ്ഞും മിസ്സിന്റെ പീരീഡ് ഇല്ലേ…. ഞാൻ അപ്പോൾ എടുത്താൽ പോരെ””””….. അവസാനത്തെ അടവ് എന്നപോലെ ഞാൻ ചോദിച്ചു……
“””””” നാണമില്ലേ അമൽ നിനക്ക് ഇത് പറയാൻ….. നിനോട് ഒക്കെ ഞാൻ എത്ര നാൾ ആയി പറയുന്നു… നീ ഇപ്പൊ എടുക്കുന്നുണ്ടങ്കിൽ എടുക്ക് ഇല്ലങ്കിൽ ഞാൻ സീറോ മാർക്ക്‌ ഇടും””””…… എന്നവളുടെ ഭീഷണി എനിക്ക് ഏറ്റില്ല…. ഞാൻ ഉച്ചകഴിഞ്ഞു എടുത്തോളാം എന്ന ഉറച്ച തീരുമാനത്തിൽ തന്നെ നിന്നു….””””എടുക്കുന്നുണ്ടോ””””… എന്നുള്ള അവളുടെ അടുത്ത ചോദ്യത്തിന് ഉച്ചകഴിഞ്ഞാണെങ്കിൽ എടുത്തോളാം എന്നുള്ള എന്റെ മറുപടി കേട്ടിട്ട് അവൾക്ക് അങ്ങ് പൊളിഞ്ഞു കേറി……”””””ഇനി നീ സെമിനാർ പ്രസന്റേഷൻ ചെയ്യണ്ട….ചെല്ല് പൊയി HOD yude പെർമിഷൻ ലെറ്റർ വാങ്ങിയിട്ട് എന്റെ ക്ലാസ്സിൽ ഇരുന്നാൽ മതി… ആര് പറഞ്ഞാലും അനുസരിക്കാത്ത ഒര് സാധനം… “”””….
ഞാൻ പിന്നെയും അനുസരിക്കാതെ ഇരുന്നപ്പോൾ അവൾ എന്നോട് ഒന്നുകൂടെ ചൂടായികൊണ്ട് പറഞ്ഞു… അവസാനം ഞാൻ ക്ലാസ്സിൽ നിന്നും ഇറങ്ങാൻ തന്നെ തീരുമാനിച്ചു…
“””” അവന് പഠിക്കുന്ന കാര്യത്തിൽ അല്ല ചിന്ത വല്ല പാർക്കിലോ ബീച്ചിലോ പോകുന്നകാര്യം ആണെങ്കിൽ അവന് പണ്ടേ ചെയ്തേനെ “””””എന്നുകൂടി അവൾ കൂട്ടിച്ചേർത്തപ്പോൾ എനിക്ക് എന്റെ ദേഷ്യം അടക്കാൻ കഴിഞ്ഞില്ല ഞാൻ ക്ലാസ്സിൽ ഡോർ… വലിച്ചു അടച്ചുകൊണ്ട് പുറത്തേക്ക് ഇറങ്ങി… ഇനി ആ മുട്ടത്തലയനെ കാണാണ്ട് ക്ലാസ്സിൽ കേറാനും പറ്റില്ല… എന്ന് വിചാരിച്ചു കൊണ്ട് ഞാൻ HOD യുടെ റൂമിന് വെളിയിൽ എത്തിയിരുന്നു…. അകത്തേക്ക് നോക്കിയപ്പോൾ വേറെ ആരൊക്കെയാ ആയിട്ട് അങ്ങേര് സംസാരിക്കുക ആണ്… അങ്ങനെ ഞാൻ വെളിയിൽ ഇരിക്കുമ്പോൾ ആണ് വിഷ്ണുവിന്റെ കോൾ വരുന്നത്…..
“””””എടാ…. മൈരേ… നിന്റെ ചേച്ചിയുണ്ടല്ലോ… അവൾ എന്നെ ക്ലാസ്സിൽ നിന്നും ഇറക്കിവിട്ട്…. പറി….””””
അവളോട് ഉള്ള ദേഷ്യം ഞാൻ പാവം അവനോട് ആണ് തീർത്തത്….
“””””അറിഞ്ഞു മലരേ…. അവൾ പറഞ്ഞിട്ട ഞാൻ വിളിച്ചത്”””””….
“”””‘അവൾ പറഞ്ഞിട്ടോ എന്തിന്””””‘
“””””നീ HOD യുടെ എടുത്ത് ചെന്നിട്ട് പിന്നെ ഒരുദിവസം എടുത്തോളാം എന്ന് പറയാൻ പറഞ്ഞ് അവൾ””””….അവന് അങ്ങനെ പറഞ്ഞപ്പോൾ എനിക്ക് അങ്ങോട്ട് ചൊറിഞ്ഞു കേറി….
“”””ഒന്ന് പോയെടാ…. മൈരേ ഇനി എന്റെ പറ്റിയെടുക്കും സെമിനാർ എനിക്കെ ആ മാർക്ക്‌ വേണ്ടാ…..””””…അവനോട് അങ്ങനെ പറഞ്ഞ് ഫോൺ വെച്ചപ്പോൾ HOD എന്നെ റൂമിലേക്കു വിളിക്കുകയാണ്‌ ഉണ്ടായത്… അയാളോട് കാര്യം പറഞ്ഞപ്പോൾ… സാറിന് എന്നെ കൊണ്ട് സെമിനാർ എടുപ്പിക്കണം… ഞാൻ പറഞ്ഞല്ലോ അത്രയ്ക്കും മതിപ്പ് ആണ് എന്നെ പറ്റി എല്ലാർക്കും……
അങ്ങനെ അയാൾ എന്നെ കൊണ്ട് വരുന്ന തിങ്കളാഴ്ച തന്നെ സെമിനാർ എടുത്തുകൊള്ളാം എന്ന് ഒരുവെള്ള പേപ്പറിൽ എഴുതി ഒപ്പുവെപ്പിച്ചു ശേഷം അങ്ങേരും പെർമിഷൻ ഗ്രാൻഡഡ് എന്ന് അതിന്റെ അടിയിൽ എഴുതി സൈൻ ചെയ്തതത്തിന് ശേഷം എന്നോട് ക്ലാസ്സിൽ കേറാൻ പറഞ്ഞു…. അങ്ങനെ ഞാൻ നടന്ന് ക്ലാസ്സിൽ കേറി എന്നിട്ട് ആ പേപ്പർ അവളുടെ കയ്യിലെക്ക്‌ കൊടുത്തതിനു ശേഷം മിണ്ടാതെ കേറി സീറ്റിൽ ഇരുന്നു… അവൾ കയ്യിലുള്ള പേപ്പർ വായിച്ചു നോക്കിയതിനു ശേഷം എന്നെ നോക്കുമ്പോൾ അവളുടെ മുഖത്ത് ഒര് വിജയിച്ചമട്ട് ഉണ്ടായിരുന്നു…..
ഉച്ചയ്ക്ക് വീട്ടിലേക്ക്‌ പോകാം എന്ന് വിചാരിച്ചിരുന്നു എനിക്ക് ചൊറിഞ്ഞുകേറാൻ അവൾ പീരീഡ് കഴിഞ്ഞപ്പോൾ പറഞ്ഞ വാക്ക് മതിയായിരുന്നു….
“”””””അതെ… എല്ലാവരും ഒന്ന് ശ്രെദ്ധിച്ചേ…. അവസാനത്തെ രണ്ട് പീരീഡ് എന്തായാലും ഞാൻ ആയിരിക്കും. അതുകൊണ്ട് ഉച്ചകഴിഞ്ഞു എല്ലാവരും പ്രെസന്റ് ആയിരിക്കണം…. ഇല്ലാത്തവരുടെ രാവിലെലത്തെ അറ്റന്റൻസ് ഞാൻ കട്ട്‌ ചെയ്യും “”””””എന്ന് അവൾ പൂർത്തിയാക്കിയപ്പോൾ….. “””””അറ്റന്റൻസ് നിന്റെ അച്ഛന്റെ വകയാണോ…. നിനക്ക് തോന്നിയതുപോലെ ചെയ്യാൻ എന്ന് മനസ്സിൽ പറയാനേ എനിക്ക് ആയുള്ളൂ “”””” …. ഉച്ചയ്ക്ക് വീട്ടിലേക്ക് പോകാം എന്നുള്ള എന്റെ ആഗ്രഹവും മൂഞ്ചി…….

അങ്ങനെ അവന്മാരുമായി ക്യാന്റീനിൽ നിന്നും ഊണും കഴിച്ച്…. കോളേജ് ഗ്രൗണ്ടിലെ മറച്ചുവട്ടിൽ ഇരിക്കുമ്പോൾ ആണ് എങ്കിൽ നമുക്ക് ഒന്ന് പുകച്ചാലോ എന്നുള്ള ഇലക്ട്രോണിക്സ് ഇലെ മനുവിന്റെ അഭിപ്രായത്തിൽ ഞാൻ യോജിച്ചത്  എന്തായാലും വീട്ടിലേക്ക് പോകാൻ കഴിഞ്ഞില്ല അതെങ്കിലും നടക്കട്ടെ എന്ന് ഞൻ തീരുമാനിച്ചു

  അങ്ങനെ നൗഫലിന് എന്റെ വണ്ടിയും കൊടുത്തു വാങ്ങിക്കാൻ പറഞ്ഞുവിട്ടിട്ട് ഞങ്ങൾ നാലുപേരും കൂടി സിവിലിലെ ഡിപ്പാർട്മെന്റ് ബാത്‌റൂമിലേക്ക്‌ നടന്നു… ഒര് പ്രശ്നം എന്തെന്നാൽ അക്ഷരയുടെ ക്ലാസിനു മുൻപിലുടെ മാത്രമേ ബാത്‌റൂമിലേക്ക് പോകാൻ കഴിയുകയുള്ളു…. അവര്ക് ഇപ്പോൾ അടുത്താഴ്ച നടക്കുന്ന ക്യാമ്പസ്‌ പ്ലേസ്മെന്റിൽ പങ്കെടുക്കുവാനുള്ള ക്ലാസ്സ്‌ ആണ് നടക്കുന്നത്….. ഞങ്ങൾ അതൊന്നും വക വെക്കാതെ അതിന്റെ മുൻപിലുടെ നടന്നു ബാത്‌റൂമിലേക്ക്‌ കേറി…. ഈ ബാത്രൂം തിരഞ്ഞെടുക്കാൻ ഒര് കാരണം കൂടി ഉണ്ട് കോളേജിലെ എക്സ്ഹൌസ്റ്റ് ഉള്ള ഏക ബാത്രൂം ഇതാണ്…. അൽപ്പ സമയത്തിനുള്ളിൽ നൗഫൽ നാല് ഗോൾഡും ആയി വന്നു…. അവൻ പുക വലിക്കാറില്ല…. ഒരേ വിശേഷം ഒക്കെ പറഞ്ഞു സമയമെടുത്താണ് ഞങ്ങൾ അത് വലിച്ചു തീർത്ത് വെളിയിലേക്ക് ഇറങ്ങിയത്.. ഇനിയും അവളുടെ ക്ലാസ്സിന് വെളിയിലൂടെ വേണം കടക്കാൻ.. അതുകൊണ്ട് അവൾ കാണല്ലേ എന്ന് പ്രാർത്ഥിച്ചുകൊണ്ട് ഞാൻ വേഗം നടന്നു നീങ്ങി എന്നാൽ പെട്ടത് ഞാൻ ആയിരുന്നു…. കുഞ്ഞേച്ചി….. അവൾ എന്റെ എതിർവശം കൂടി നടന്നു വരികയായിരുന്നു… ബാത്‌റൂമിൽ നിന്നും ഞങ്ങൾ അഞ്ചുപേരും വരുന്നത് കണ്ടിട്ടാണെന്ന് തോന്നുന്നു അവൾ അക്ഷരയുടെ ക്ലാസ്സിലേക്ക് കേറുന്നതിനു മുൻപ് ഒന്ന് സ്ലോ ആയത്…..
ഞാൻ അവളെ കണ്ടിട്ട് മൈൻഡ് ഇല്ലാത്തപ്പോൾ കടന്നുപോകാൻ തുടങ്ങിയപ്പോൾ അവൾ ഉടനെ എന്റെ കയ്യിൽ കേറി പിടിക്കുകയാണ് ഉണ്ടായത്…. എന്നിട്ട് “”””””നിയൊക്കെ സിഗേരറ്റ് വലിച്ചോ “””””….. എന്നുള്ള അവളുടെ ചോദ്യത്തിന്…. സിഗേരറ്റോ അത് എന്ത് സാധനം എന്നുള്ള എക്സ്പ്രഷൻ ആയിരുന്നു എനിക്ക്… എന്താ ആക്ടിങ്…..
“”””നിന്നോട് അല്ലേടാ ചോദിക്കുന്നത്…. വലിച്ചോ എന്ന് “”””” എന്നുള്ള അവളുടെ ചോദ്യത്തിന് ഞാൻ “””””ഞാനെങ്ങും വലിച്ചില്ല…. എന്ന് തറപ്പിച്ചു അങ്ങ് പറഞ്ഞു….
“”””നീ എന്നെ പൊട്ടി ആക്കാൻ ഒന്നും നോക്കണ്ട”””””  എന്ന് പറഞ്ഞു കൊണ്ട്  ഫൈനൽ ഇയർ ഇന്റെ ക്ലാസ്സ്‌ തള്ളി തുറന്നു ശേഷം…. അക്ഷരയ്ക്ക് ഒക്കെ ക്ലാസ്സ്‌ എടുത്തുകൊണ്ടുരിക്കുന്ന…. സാലിയ മിസ്സിന്റെ മുൻപിലേക്ക് എന്നെ കയ്ക്ക് പിടിച്ചു വലിച്ചു നിർത്തി… ഞാൻ ഒന്ന് രക്ഷിക്കടാ എന്ന് പറയാൻവേണ്ടി… തിരിഞ്ഞു നോക്കിയപ്പോൾ… എന്റെ കൂടെ ബാത്‌റൂമിൽ നിന്നും ഇറങ്ങിയവന്മാരുടെ പൊടി പോലുമില്ല കണ്ടുപിടിക്കാൻ…. മൈരന്മാര്…..കുഞ്ഞേച്ചി നിന്നും വിറക്കുകയാണ്…. കാര്യങ്ങൾ എല്ലാം കൈവിട്ടുപോയി എന്ന് മനസിലാക്കാൻ എനിക്ക് വേറൊരാളുടെ ആവശ്യം വന്നില്ല….
ഉടനെ കുഞ്ഞേച്ചി…”””””മിസ്സേ ഇവനെ നല്ല സിഗേരറ്റിന്റെ മണം ഇല്ലേ എന്ന് മിസ്സ്‌ ചോദിച്ചപ്പോൾ “””” സാലിയ മിസ്സ്‌ ഒന്നുകൂടെ എന്റെ അരികിലേക് അടുത്ത നിന്നതിനു ശേഷം ഒന്ന് അഞ്ഞുവലിച്ചു എന്നിട്ട് സൈഡ് ഇൽ നിന്ന കുഞ്ഞേച്ചിയെ നോക്കി തലയാട്ടുകയും ചെയ്തു….അക്ഷര ഉൾപ്പടെ ഈ സംഭവം നോക്കി കാണുകയായിരുന്നു… എനിക്കാണെങ്കിൽ അക്ഷരയ്ക്ക് കൊടുത്ത വാക്ക് ഇനി കമ്പസ്സിൽ ഇരുന്നു സിഗേരറ്റ് വലിക്കില്ല എന്നുള്ളത് പാലിക്കാൻ പറ്റാത്തവൻ ആയി പോകും…. എങ്ങനെ എങ്കിലും ഇതൊന്നു എതിർത്തുനിൽക്കണം എന്നുള്ള എന്റെ ആവിശ്യം മനസ് അംഗീകരിക്കുക ആയിരുന്നു
“”””നിനക്ക് എങ്ങനെ ധൈര്യം വന്നു മുഖത്തു നോക്കി കള്ളം പറയാൻ….””””എന്ന് ചോദിച്ചു കൊണ്ട് അവൾ എന്റെ കയ്യിലെപിടി മുറുക്കി…. അവളുടെ മുഖം ദേഷ്യം കൊണ്ട് അങ്ങ് ചോര കളർ ആയിമാറിയിരുന്നു. ശെരിക്കും ഒര് ഭദ്രകാളിയെ പോലെ….ഈ ബഹളങ്ങൾ എല്ലാം കേട്ട് ക്ലാസ്സിന്റെ വസ്തുക്കൾ ഒക്കെ പിള്ളേർ കൂടിയിട്ടുണ്ടായിരുന്നു…. അവളുടെ കയ്യിലുള്ള പിടി എനിക്ക് ചെറുതല്ലാത്ത ഒര് ആസ്വസ്ഥതയാണ് ഉണ്ടാക്കിയത്…
ഞാൻ തിരിച്ചു അവളോട് ചൂടാകുകയാണ് ചെയ്തത്…””””മിസ്സിനോട് അല്ലെ ഞാൻ പറഞ്ഞത് ഞാൻ വലിച്ചിട്ടില്ല എന്ന്””””….പറഞ്ഞുകൊണ്ട് ഞാൻ അവളുടെ കൈന്നു കുടഞ്ഞു മാറ്റി… പക്ഷെ ബലം ഇത്തിരികൂടിപ്പോയെന്ന് എനിക്ക് പിന്നീട് അവൾ തെറിച്ച് പോയപ്പോളാണ് മനസിലായത്….വിഴുവാൻ പോയ അവളെ സാലിയ മിസ്സ്‌ പിടിച്ചു… ദേഷ്യം മാറിയ അവൾ ഒര് കരച്ചിലിന്റെ വക്കിൽ എത്തിയിരുന്നു… കണ്ണൊക്കെ നിറയാൻ തുടങ്ങിയിരിക്കുന്നു. മറ്റുള്ളവർ കാണുന്നതിനു മുന്നേ കണ്ണുനീർ തുടക്കാൻ ശ്രെമിക്കുന്നുണ്ടെങ്കിലും എങ്ങലടി അതിന് സമ്മതിച്ചിരുന്നില്ല…. ഉടനെ ആയിരുന്നു HOD ക്ലാസ്സിലേക്ക് കയറിവന്നത്….
“””””എന്താ…. ഇവിടെ “”‘”…എന്ന് ചോദിച്ചു വന്ന കഷണ്ടിതലയനോട് സാലിയ മിസ്സ്‌ നടന്ന കാര്യങ്ങൾ എല്ലാം തുറന്നുപറഞ്ഞു… ഉടനെ അയാൾ എന്റെ നേരെ തിരിയുക ആയിരുന്നു…..
“”””നിന്നോട് ഇപ്പൊ ഒന്ന് രണ്ടും തവണയല്ല നീ ഒര് പ്രശ്നം ഉണ്ടാക്കികൊണ്ട് എന്റടുത്തേക്ക് വരുന്നത്”””” ശേഷം കുഞ്ഞേച്ചിയോട്  തിരിഞ്ഞു നിന്നയാൾ ഉത്തരവ് ഇറക്കും പോലെ ആണ് പറഞ്ഞത്  “””””അനാമിക മിസ്സ്‌ ഇവന്റെ വീട്ടിൽ നിന്നും ഇപ്പൊ തന്നെ ആളെ വിളിക്ക്… ഇനി ഇവൻ ഇവിടെ പഠിക്കാണോ എന്ന് പ്രിൻസിപ്പളും ആയിട്ട് ആലോചിച്ചശേഷം തീരുമാനിക്കാം”””””…. എന്നയാൾ പറഞ്ഞപ്പോൾ “””””വേണ്ട സർ ഇതാവണത്തേക്ക് കൂടി ഇവനോട് ക്ഷമിച്ചേക്ക്””””എന്നുള്ള കുഞ്ഞേച്ചിയുടെ അപേക്ഷയിൽ അയാൾക്ക്‌ അത് സമ്മതിക്കേണ്ടി വന്നു “”””….ശേഷം HOD കൂടിനിന്നവരോടായി പിരിഞ്ഞുപോകാൻ പറഞ്ഞു ക്ലാസ്സ്‌റൂം വിട്ട് വെളിയിലേക്കിറങ്ങി…
എനിക്കും ഈ ക്ലാസ്സിൽ നിന്നും വെളിയിലേക്ക് ഇറങ്ങിയാൽമതി എന്നുള്ള അവസ്ഥയിലായിരുന്നു ഞാൻ… ഞാൻ അക്ഷരയുടെ മുഖത്തേക്ക് നോക്കിയപ്പോൾ എന്നെ തന്നെ ശ്രെദ്ധിച്ചിരുന്ന അവൾ നോട്ടം മാറ്റിക്കളയുകയാണ് ചെയ്തത്…. കുഞ്ഞേച്ചി എന്നോട് ഒന്നും മിണ്ടുന്നില്ല എന്ന് മനസിലായപ്പോൾ ഞാൻ ക്ലാസ്സിൽ നിന്നും പുറത്തേക്ക് ഓരോ ചുവടും വെച്ച് ഇറങ്ങി….. എന്റെ ക്ലാസ്സിലേക്ക് കേറാൻ തോന്നിയില്ല പകരം ഗ്രൗണ്ടിൽ പോയി ഇരിക്കാമെന്ന എന്റെ മനസിൽ തോന്നിയ അഭിപ്രായത്തിന്റെ പുറത്ത് ഞാൻ അങ്ങോട്ടേക്ക് നടന്നു….
“””””അമൽദേവ് ഒന്ന് നിന്നേ””””… ആ ശബ്ദത്തിന്റെ ഉടമയെ കണ്ടുപിടിക്കാൻ എനിക്ക് രണ്ടാമത് ഒന്ന് ആലോചിക്കേണ്ടിവന്നില്ല…..ഞാൻ തിരിഞ്ഞു നോക്കി എന്റെ ഊഹം തെറ്റിയില്ല, കുഞ്ഞേച്ചി……
കരഞ്ഞുകൊണ്ടാണ് അവൾ എന്റരികിലേക്ക് നടന്നടുത്തത്… ഇടയ്ക്ക് സാരിത്തുമ്പ് കൊണ്ട് നിറഞ്ഞുവന്ന കണ്ണുകളും ഒപ്പുന്നുണ്ടായിരുന്നു….. ഒരിക്കൽ കൂടി കണ്ണുകൾ തുടച്ചുകൊണ്ട് അവൾ എന്നോട് പറഞ്ഞു…
“””””അച്ചുകുട്ടാ…… നി ഒരുപാട് മാറിപ്പോയി…….””””””
അത്രെയും പറഞ്ഞു കൊണ്ട് അവൾ നടന്നു നീങ്ങി…. മൈര് ഒന്നും വേണ്ടായിരുന്നു…. എന്ന് മനസിനെ പ്രാകിയതല്ലാതെ എനിക്ക് വേറൊന്നും ചെയ്യാൻ കഴിയില്ലായിരുന്നു…..എന്റെ ഉള്ളിൽ കൂറ്റബോധം ഉടലെടുത്തപ്പോൾ… മറിച്ച് അവളുടെ ഉള്ളിൽ എന്നോടുള്ള വെറുപ്പാണ് കൂടിയത്….

The Author

25 Comments

Add a Comment
  1. Bro nxt part eppam varum

  2. ✖‿✖•രാവണൻ ༒

    ❤️???

  3. Next Part Undakumo Bro ?

  4. Bro അടിപൊളി

  5. Machane appol varum

    1. ഉടനെ തരാം buddy?

  6. നിങ്ങളുടെ എല്ലാവരുടെയും സപ്പോർട്ടിന് നന്ദിയുണ്ട് കേട്ടോ❤️. അടുത്ത പാർട്ട്‌ എഴുതി തുടങ്ങിയിട്ടുണ്ട് വൈകാതെ തരാൻ ശ്രെമിക്കാം….

  7. Machane oru replay tharumo

  8. കഥ അടിപൊളി പേജ് കുറച്ചു കൂടി കൂട്ടു ബ്രോ

  9. Bro
    കഥ രണ്ട് ഭാഗങ്ങളും വായിച്ചു കൊള്ളാം ന്നലായൊരുതുടക്കം തന്നെആയിരുന്നു. ഇനിയും മുന്പോട് പോകണം. ഒരുകാര്യം മാത്രം തന്നെ പറയാം നാല്ലാത്തയും അല്ലാത്തയും ഒരുപക്ഷെ ഒരുപാട് കമന്റുകൾ വരും. ഒരു കാരണ വശാലും നിർത്തില്ല പോകരുത്. വായിക്കുന്നത് ഒരാൾ മാത്രം ആണ്എങ്കിൽ കൂടെ എഴുതിയ കഥ പുറത്തി യാകണം oll the best അടുത്ത ഭാഗത്തിൽ വീണ്ടും കാണാം

  10. കൊള്ളാം ഊമ്പലും ഉപദേശവും നീ കൊമ്പൻ്റെ ഫേക്കല്ലേടാ

    1. താളി ആവശ്യമില്ലാത്തിടത്തു എന്റെ പേര് പറഞ്ഞാലുണ്ടല്ലോ ബോണ്ടച്ചി മോനെ

  11. Polichu next part adhikam vikikathe tharane

  12. Bro addi പോളി

  13. സൂര്യപുത്രൻ

    Nannayirinnu bro

  14. Pwoli continue

  15. Pwolii❤️

  16. സൂപ്പർ ബ്രോ അടിപൊളി പേജ് കൂട്ടി വിട്ടോ..ഏറെ താമസിപ്പിക്കരുതെ മനസ്സിന്റെ അടിത്തട്ടിലൊളിപ്പിച്ച പ്രണയം അത് എരിഞ്ഞു കത്തുന്ന അഗ്നിയെപോലെയാണ് അത് അതീഗാഡമാണ് അതിന്റെ അലകൾ ഒരു കുറവുമില്ലാതെ ഏറെ നാൾ ഏറെനാൾ നീണ്ടുനില്ക്കും, അത് തിരിച്ചറിയാൻ വലിയ പാടാണ് തിരിച്ചറിയുന്നവർ ഭാഗ്യവർ..

  17. അടിപൊളി… ?❤️

    മാരേജ് next part ൽ ഉണ്ടാകുമോ?

    വെയ്റ്റിംഗ് ?

  18. Adipolliyayikunnu but page onnoode koottamayirunnu

  19. അരുൺ മാധവ്

    ഒരു കഥ എഴുതുമ്പോൾ പലരും വരും, പല അഭിപ്രായങ്ങളും പറയും.. ഒരേ തീമാണ് വായിച്ചു മടുത്തു അങ്ങനെയൊക്കെ.. അതൊന്നും വല്ല്യ mind ആക്കണ്ട.. നിങ്ങൾ കഥ എങ്ങനെ ആണോ എഴുതാൻ ഉദ്ദേശിച്ചത് അതുപോലെ എഴുതുക.. ഒന്ന് കൂടി ശ്രദ്ദിച്ചാൽ മനോഹരമായ് നിങ്ങൾക്ക് എഴുതാൻ കഴിയും. അടുത്ത ഭാഗത്തിനായ്‌ കാത്തിരിക്കുന്നു…

    സ്നേഹപൂർവ്വം ❤❤

Leave a Reply

Your email address will not be published. Required fields are marked *