കുഞ്ഞേച്ചി എന്താ ഇവിടെ 4 [Itachi] 637

 

 

കല്യാണ തലേദിവസം ആയതുകൊണ്ട് തന്നെ അന്ന് പതിവിലും നേരത്തെ ആണ് ഉണർന്നത് പ്രഭാത കർമങ്ങൾ എല്ലാം കഴിഞ്ഞു അമ്മയോട് യാത്ര പറഞ്ഞ് നേരെ അവന്റെ വീട്ടിലേക്കാണ് പോയത് … ശെരിക്കും പറഞ്ഞാൽ ഈ ഒരാഴ്ചയായിട്ട് നന്നായി ഒന്ന് ഉറങ്ങാൻ സാധിച്ചിരുന്നില്ലെന്ന് വേണം പറയാൻ… വിഷ്ണുവിനെ കൊണ്ട് ഒറ്റയ്ക്ക് കല്യാണത്തിന് വേണ്ടിയുള്ള കാര്യങ്ങൾ ചെയ്ത് തീർക്കാൻ പറ്റില്ലല്ലോ…ബന്ധുക്കൾ മിക്കവരും വന്നിട്ടുണ്ട് എന്നെ പിന്നെ പ്രേതേകിച് അവരെ പരിചയപെടുത്തേണ്ട കാര്യം ഇല്ല… ഒരുമാതിരിപ്പെട്ടവർക്കൊക്കെ എന്നെ അറിയാം…വൈകിട്ട് ആയപ്പോൾതന്നെ ഫഗ്ഷൻ തുടങ്ങിയിരുന്നു… ഞാൻ പറഞ്ഞല്ലോ കോളേജിൽ ഉള്ളവരെയും ചേർത്ത് പരിപാടി ഇന്നാണ് സെറ്റ് ചെയ്തിരിക്കുന്നത്… പിന്നെ ഞങ്ങളുടെ കൂടെ പഠിച്ചവന്മാരും ഉണ്ട് ഇതെല്ലാവർക്കും വേണ്ടിയുള്ള കാര്യങ്ങൾ എന്നെ ആണ് ഏല്പിച്ചിരിക്കുന്നത്…അവൻ മറ്റുള്ള കാര്യങ്ങിലേക്ക് പോയിരുന്നു..ചോദിക്കണവന്മാർക്ക് മദ്യം ഒക്കെ കൊടുക്കുകയും വേണം കിട്ടാത്തവന്മാർക്ക് എത്തിച്ചുകൊടുക്കുകയും വേണം… എനിക്ക് അങ്ങോട്ട് പ്രാന്ത് പിടിക്കുന്ന അവസ്ഥയിൽ ആയി….അധ്യാപകർ എല്ലാരും ഇല്ലെങ്കിലും കുഞ്ഞേച്ചിയുടെ ബെസ്റ്റ് ഫ്രണ്ടായ സാലിയ മിസ്സ്‌ ഉണ്ടാരുന്നു..അതിന്റെടയ്ക്ക് അക്ഷരയും കൂടെ വന്ന്… അവളെ കണ്ടപ്പോൾ എനിക്ക് പറഞ്ഞറിയിക്കാൻ പറ്റാത്ത പോലെ ആയിരുന്നു എന്റെ കളി… എന്തോ കൊറേ നാളുകൾക്കു ശേഷം കാണുന്നത് പോലെ അവൾ മാത്രം അല്ല അവളുടെ ക്ലാസ്സിൽ ഉള്ളവരും ഉണ്ടായിരുന്നു… എന്റെ കാട്ടികൂട്ടൽ കണ്ടിട്ടാണെന്നു തോന്നുന്നു അവർ ഞങ്ങൾക്ക് തനിച്ച് സംസാരിക്കുവാൻ മനഃപൂർവം ഒഴിഞ്ഞുമാറിയതുപോലെ പോയത്… അവളോട് നല്ലോണം സംസാരിച്ചിട്ട് തന്നെ കൊറേ ആയതുകൊണ്ട് തന്നെ ഞാൻ തിരക്കെല്ലാം അൽപ സമയത്തേക്ക് മാറ്റിവെച്ചുകൊണ്ട് അവളോട് വിശേഷം പറഞ്ഞു ശേഷം നടന്ന് മറ്റുള്ളവരുടെയാടുത്തേക്ക് നടന്ന് നീങ്ങി.. അവരെല്ലാവരും കുഞ്ഞേച്ചിയെ കാണുവാൻവേണ്ടി സ്റ്റേജിന്റെ സൈഡ് ഇൽ നിക്കുവായിരുന്നു…ഞാനും അവളും കൂടി അവരുടെ അടുത്തെത്തിയപ്പോൾ അക്ഷരയ്ക്ക് എന്നെയും കൂടി കൂട്ടി കുഞ്ഞേച്ചിയെ കാണാൻ സ്റ്റേജിലേക്ക് ചെല്ലണം…അന്നത്തെ സംഭവത്തിന്‌ ശേഷം ഞാൻ അവളുംതമ്മിൽ അത്രയ്ക്ക് നല്ല രസത്തിൽ അല്ലെന്ന് നിങ്ങൾ അറിയാല്ലോ കല്യാണവും ആയി ബന്ധപ്പെട്ടും അവളുടെ വീട്ടിൽ ഞാൻ സമയം ചിലവഴിച്ചിട്ടുപോലും എനിക്ക് ഒരു പട്ടി വില അവൾ തന്നില്ല പിന്നെ എന്തിനാ ഇവൾ വാശി കാണിക്കുന്നേ … ഞാൻ എങ്ങും ഇല്ല. ഒടുക്കം അവളുടെ നിർബന്ധത്തിന് വഴങ്ങി ഞാൻ അവരുടെ കൂടെ സ്റ്റേജിലേക്ക് കേറി അവരെല്ലാരും സ്റ്റേജിലേക്ക് കാര്യത്തിന് പിന്നാലെ മടിച്ചുമടിച്ചു ഞാനും കേറി… അവർ കുഞ്ഞേച്ചിയുമായി സംസാരിക്കുമ്പോൾ ഞാൻ ഒരു മുലയ്ക്ക് മാറി നിൽക്കുകയാണ്… പക്ഷെ എന്നെ നെട്ടിച്ചത് കുഞ്ഞേച്ചിയായിരുന്നു അവസാനം എല്ലാരുംകൂടി ഒരു ഗ്രൂപ്പ്‌ ഫോട്ടോ എടുക്കുവാൻ നേരം ഒട്ടും താല്പര്യമില്ലാണ്ട് മാറിനിന്ന എന്നെ “”””എങ്ങോട്ട് വന്ന് നിൽക്കടാ…””””എന്ന് അവൾ ചിരിച്ചോണ്ട് പറഞ്ഞപ്പോൾ പോയത് എന്റെ കിളി ആയിരുന്നു… അങ്ങനെ ഫോട്ടോ എടുത്തുകഴിഞ്ഞു അവളെ വിഷും ചെയ്ത് സ്റ്റേജിൽ നിന്നും ഇറങ്ങാന്നേരം അവളെ നോക്കി ഞാൻ ഒന്നുടെ ചിരിച്ചു… ഇനി നേരത്തെ അവൾ വെറുതെ ചിരിച്ചതാണെങ്കിലോ… അപ്പോളും അവൾ “””നിന്നെടാ നീയും ആയിട്ട് ഒരു ഫോട്ടോ എടുക്കാം “””എന്ന് എന്നോട് പറഞ്ഞപ്പോൾ എനിക്ക് ഉറപ്പായി… അവൾ പ്രേശ്നങ്ങൾ എല്ലാം വിട്ടുകളഞ്ഞുകാണും അല്ലെങ്കിൽ ചിലപ്പോൾ കല്യാണത്തിന് വേണ്ടിയുള്ള എന്റെ ഓട്ടം കണ്ടിട്ടായിരിക്കണം ഈ മനസലിവ് അവൾ അറിയുന്നില്ലല്ലോ ഈ കല്യാണം നടന്ന് കഴിയുമ്പോൾ അവളുടെ ശല്യം സഹിക്കണ്ടല്ലോ എന്നുള്ളത്കൊണ്ടാണ് ഞാൻ കഷ്ടപ്പെടുന്നത്. ക്യാമറാമാൻ ഒന്ന് ചിരിക്കാൻ എന്നോട് ആക്ഷൻ കാട്ടിയപ്പോൾ ഒരുകാര്യവുമില്ലാതെ എന്റെ കിറി വലിച്ചുനീട്ടി ഞാൻ ഒന്നുചിരിച്ചു … അവളുടെ ഒപ്പം ഒരു ഫോട്ടോയും എടുത്ത് ഞാനും ഇറങ്ങി. കുഞ്ഞേച്ചിയും ആയുള്ള പ്രേശ്നങ്ങൾ തീർന്നപ്പോൾ എനിക്ക് പകുതി ആശ്വാസം ആയി…അങ്ങനെ അക്ഷരയെയും ഗ്രൂപ്പിനെയും ഫുഡ്‌ കഴിക്കുവാൻ പറഞ്ഞുവിട്ടിട്ട് ഞാൻ എന്റെ ഡ്യൂട്ടിലേക്ക് തിരിഞ്ഞു…ക്ലാസ്സിലുള്ളവരും വന്നു എന്നിട്ടും എന്റെ ഗ്യാങ്ങിന്റെ ഒരു വിവരവും ഇല്ല… ക്ലാസ്സിൽ വരുന്ന കാര്യമായാലും വേറെ എന്തേലും കാര്യത്തിനായാലും ഇവന്മാരൊക്കെ ഇങ്ങനെ ആണെന്ന് എനിക്ക് ഇപ്പോളാണ് മനസിലായത്…പരിചയം ഉള്ളതും ഇല്ലാത്തതുമായ കൊറേ നമ്പറിൽ നിന്നും കോൾ വരുന്നുണ്ട് അറ്റൻഡ് ചെയ്തപ്പോൾ ഒട്ടുമിക്കവരുടെയും ആവിശ്യം നമ്മുടെ സാക്ഷാൽ മദ്യം തന്നെ ആണ്… അവർക്ക് വേണ്ടുന്നത് തരപ്പെടുത്തികൊടുത്തു ഒന്ന് മൂരി നിവർത്തിയപ്പോൾ ദേ വരുന്നു നമ്മുടെ അണ്ണന്മാർ വരവ് കണ്ടിട്ട് നൗഫൽ ഒഴികെ എല്ലാം നല്ല മൂഡിലാണ്… വരുന്നവഴി ഏതോ ബാറിൽ കേറി ചാമ്പിയിട്ടുണ്ട്. അവന്മാരെയും കൊണ്ട് കുഞ്ഞേച്ചിട്ട് മുൻപിൽ പോകാൻ പറ്റാത്ത സിറ്റുവേഷൻ ആയതുകൊണ്ട് അത് ചെയ്തില്ല… താമസിച്ചതിനു രണ്ട് തെറിയും പറഞ്ഞ് അവന്മാരെ ഫുഡ്‌ കഴിപ്പിക്കാൻ കൊണ്ടുപോയി… കഴിച്ച് കഴിഞ്ഞ് എല്ലാർക്കും ആയിട്ട് ഒരു ഫുള്ളും കൂടെ കൊടുത്തു അത് അടിച്ചതിനുശേഷം എന്നോട് യാത്ര പറഞ്ഞ് അവന്മാരും പോയി … വന്നവരെല്ലാവരും പോകാൻ തുടങ്ങിയിട്ടുണ്ട് എന്നെ കുടിക്കരുത് എന്ന് ഉപദേശിച്ചുകൊണ്ട് എന്റെ അച്ഛനും അമ്മയും പോയിരുന്നു അത് അപ്പൊത്തന്നെ ഒരു ചെവിയിലൂടെ കേട്ട് മറ്റേ ചെവിയിലൂടെ കളഞ്ഞു…ആൾക്കാർ നല്ലോണം കുറഞ്ഞു ഇനി ഉള്ളത് അവരുടെ റിലേറ്റീവ്സും പിന്നെ ഞങ്ങളുടെ ഫ്രണ്ട്സും ആണ്… ഞങ്ങളോട് ചെന്നിരുന്നു കഴിക്ക് എന്ന് വിഷ്ണുവിന്റെ അമ്മ അംബിക ആന്റി വന്ന് പറഞ്ഞപ്പോൾ ആണ് ഞാൻ സമയം നോക്കുന്നത്… പതിനൊന്നു മണി…. ഇന്ന് ഉച്ചയ്ക്ക് കഴിച്ചതാണ് വിശന്നിട്ട് കണ്ണ് കാണുന്നുണ്ടായിരുന്നില്ല… കാറ്ററിംഗിന് നിന്നവരെല്ലാം വീട് പിടിച്ചിട്ടുണ്ടാകും ഇനി എന്തേലും വേണമെങ്കിൽ പോയെടുത്ത കഴിക്കണം…ബാക്കിയുള്ളവർ എല്ലാം കഴിച്ചിരുന്നു കൊറേ എണ്ണം നല്ല പറ്റാണ്…

The Author

90 Comments

Add a Comment
  1. This is such an amazing story!🥰
    I can’t waitwhen can we expect the next part?

  2. ഈ കഥ കംപ്ലീറ്റ് ആക്കിക്കൂടെ???

    നല്ല കഥയാണ് നിർത്തി പോകല്ലേ സുഹൃത്തേ……….

  3. 😥Bro waiting for next part?????

    ബക്കി ​ എപ്പോൾ ഉണ്ടാക്കും?

  4. പാതി വഴിൽ ഉപേക്ഷി പോയോ? നല്ല കഥയാണ്. ബക്കി ​ എപ്പോൾ ഉണ്ടാക്കും?

  5. bro bakki eppo varum

  6. Unknown kid (അപ്പു)

    Bro…bakki ini undaavummo?

  7. ബ്രോ ഇതിൻ്റെ അടുത്ത പാർട്ട് ഇല്ലേ…
    Reply please

  8. ബാക്കി ഇല്ലെ? മറുപടി എങ്കിലും തരിക

  9. ബാക്കി ഇല്ലേ

  10. എവിടാ… ബാക്കി ഇല്ലേ, നിർത്തിയോ?

    1. ബാക്കി ഇല്ലേ

      1. ബാക്കി എവിടെ…..

  11. Ini ithinte bakki kanuvo?

    1. ബാക്കി ഇല്ലെ? മറുപടി എങ്കിലും തരിക

  12. Chengayi backi evide nirthiyo

    1. Hello bro eth pole vere story peru parayo

  13. ഇതിന്റെ ബാക്കി ഇപ്പോൾ varum

  14. അന്തസ്സ്

    Ithum nirthiyo??

Leave a Reply

Your email address will not be published. Required fields are marked *