കുറ്റബോധം 10 [Ajeesh] 249

രാഹുൽ സലൂൺ ലക്ഷ്യമാക്കി നടന്നു… കടയിൽ ആരും ഇല്ലായിരുന്നു… അവൻ കസേരയിൽ കയറി ഇരുന്നു…
” ചേട്ടാ നന്നായി താഴ്ത്തി വെട്ടിക്കോ… ”
രാഹുൽ മുടി വെട്ടുന്നതിനിടെ കണ്ണാടിയിൽ നോക്കി…
പലപ്പോഴും സ്വയം ആസ്വദിച്ചു സംതൃപ്തി അണഞ്ഞിട്ടുള്ള തന്റെ മുഖം ഇപ്പോൾ വിരൂപമായത് പോലെ അവന് തോന്നി… മുടി വെട്ടി കഴിഞ്ഞപ്പോൾ മറ്റൊരു മുഖം കണ്ടപോലെ അവൻ കണ്ണാടിയിലേക്ക് നോക്കി…
അമ്മക്ക് ഇഷ്ടപ്പെടും അവൻ ഉറപ്പിച്ചു…
പൈസ കൊടുത്ത് തിരികെ നടക്കവേ അവന്റെ ഫോൺ റിംഗ് ചെയ്യാൻ തുടങ്ങി… നമ്പർ മാത്രമേ ഉള്ളു…
അവൻ ഫോൺ എടുത്തു…
” ടാ ചെക്കാ… നിന്നെ ഞാൻ വച്ചേക്കില്ലടാ… ” വല്ലാത്ത സങ്കടം കലർന്നതും എന്നാൽ അതോടൊപ്പം രോക്ഷം പ്രകടമാകുന്ന സ്വരത്തോടെ ഒരു ശബ്ദം മരുതലക്കൽ നിന്നും വമിച്ചുകൊണ്ടിരുന്നു…
” ഞാൻ അവളെ എങ്ങനെ നോക്കി വളർത്തിയതാണെന്നറിയോടാ നായെ…”
ഒരു അച്ഛന്റെ പ്രതീക്ഷകൾ എല്ലാം കളഞ്ഞ നീ ഒക്കെ എങ്ങനെ ഗുണം പിടിക്കാനാടാ…
നശിച്ചു പോകത്തെ ഉള്ളു…
നശിച്ചു പോകത്തെ ഉള്ളു… ”
രാഹുൽ ഫോൺ കട്ട് ചെയ്തില്ല…. അയാൾക്ക് പറയാനുള്ളത് മുഴുവൻ അവൻ കേട്ടു നിന്നു…
അത് താൻ കേൾക്കേണ്ടതാണ് എന്ന് അവന് തോന്നി…
എങ്കിലും ആ ശബ്ദം ആരുടേതാണ് എന്ന് മനസ്സിലാക്കാൻ അവന് കഴിഞ്ഞില്ല…
ശിവേട്ടന്റെ ശബ്ദം അല്ല… ആ ശബ്ദം ഉറച്ചതാണ് … ഈ ശബ്ദം പലപ്പോഴും പാതറിപ്പോകുന്നുണ്ട്… രേഷ്മയുടെ അച്ഛൻ ആയിരിക്കണം… അവൻ അനുമാനിച്ചു….
നീണ്ട ഭീഷണിക്കും, കൊടും പ്രാക്കുകൾക്കും ഒടുവിൽ ആ സംഭാഷണം അവസാനിച്ചു… രാഹുൽ ഒന്ന് നെടുവീർപ്പിട്ടു… ഇപ്പോൾ അവന്റെ മുഖത്ത് ഒരു പുഞ്ചിരി ഉണ്ടായിരുന്നു….
അവൻ വീട്ടിലേക്ക് നടന്നു… തന്റെ വീട്ടുപടിക്കൽ എത്തിയപ്പോൾ സ്വന്തം വീട്ടിലേക്ക് കയറുന്നതിന് മുൻപ് അവന് ആ അയൽക്കാരനെ ഒന്ന് കാണണം എന്ന് അവന് തോന്നി… പിന്നെ ഒന്ന് മറിച്ച് ചിന്തിക്കാൻ അവൻ മുതിർന്നില്ല…. അവൻ ആ വീട്ടിലേക്ക് കയറിച്ചെന്നു …. രാഹുൽ വരുന്നത് കണ്ടാപ്പോൾ തന്നെ അയാൾ അങ്ങേയറ്റം ഭയപ്പാടോടെ അവനെ നോക്കി…
” മോനെ നീ പ്രശ്നം ഒന്നും ഉണ്ടാക്കരുത്… ഞാൻ എന്ത് വേണമെങ്കിലും ചെയ്യാം…” അയാൾ യാചിച്ചു….
രാഹുൽ ഇറയത്ത് ഇട്ടിരിക്കുന്ന ഒരു കസേരയിൽ ഇരുന്നു…
അയാളെത്തന്നെ സാകൂതം നോക്കിയിരുന്നു… ഒന്നും മിണ്ടാതെ… അത് അയാളിൽ കൂടുതൽ ഭയപ്പാട് ഉണ്ടാക്കി… തന്നെ പെട്ടന്ന് അവൻ കേറി അക്രമിക്കുമോ എന്ന ഒരു ചിന്തയും അയാളിൽ ഉടലെടുത്തിരുന്നു…
അയാൾ കസേരയിൽ ഇരിക്കുകയായിരുന്ന അവന്റെ കാലിൽ വീണു…
” പറ്റിപ്പോയി… ക്ഷമിക്കാടാ…. “

The Author

Ajeesh

24 Comments

Add a Comment
  1. ??വായിക്കാൻ ഏറെ ഇഷ്ടം??

    ഒരുപാട് സങ്കടം മനസിൽ നിന്ന് മായുന്നില്ല ഒന്നും

  2. @ajeesh ,bro where is next part?

  3. INGANE THEERKANAMAAYIRUNNO?

    1. Theernnittillallo bro…

  4. ജാങ്കോ

    Ingane theerkkandarunnu bro

    1. കഥ അങ്ങനെ ആയിപ്പോയി ബ്രോ

  5. കൊള്ളാം, പക്ഷെ രാഹുലിനെ കൊല്ലണ്ടായിരുന്നു, അവനെ ജീവന് തുല്യം സ്നേഹിച്ച രേഷ്മയുടെ അവസ്ഥ ഇനി എന്താകും?

    1. കാത്തിരിക്കൂ സുഹൃത്തേ

  6. റാഷിദ്

    മുത്തേ കഥ സൂപ്പർ ആയി അടുത്ത ഭാഗത്തിന് കട്ട വെയിറ്റിംഗ്

    1. THanks ടാ മുത്തേ

  7. കുറ്റബോധം എവിടെ ഈ കഥയിൽ എന്ന് ചോദിച്ച എല്ലാവരുടെയും അണ്ണാക്കിൽ കുഴി ബോംബ് വെച്ച് പൊട്ടിച്ചപോലെ ആയി ഈ പാർട്ട്…… ചെക്കനെ കൊന്നിട്ടാണെങ്കിലും ഈ പാർട്ട് pwolich?

    1. വളരെ സന്തോഷം ബ്രോ ???

  8. Pls next part vegam idu

    1. കുറച്ച് ക്ഷമിക്കേണ്ടി വരും… ഞാൻ തുടങ്ങിയിട്ടില്ല…

      1. ഡോ ഡോ ഡോ ബാക്കി കഥ ഇടെഡോ മനുഷ്യൻ ഇവിടെ ബാക്കി കിട്ടാതെ പ്രാന്ത് പിടിച്ച് കിടക്കുവാ , സംഭവം വേറെ ലെവൽ

  9. Ee episode full dark aanallo bro ….
    Kadha full senti aakunnu kollam ….
    Waiting for the next episode….

    1. വളരെ നന്ദി ???

  10. Bro next part ippo thanne ittoode

    1. അയ്യോ ഞാൻ എഴുതി തുടങ്ങിയിട്ടില്ല…

Leave a Reply

Your email address will not be published. Required fields are marked *