റോഷൻ മറുപടി കൊടുത്തു…
അയാളുടെ മുൻപിൽ പെട്ടുപോകാതെ വേഗം ഊരിപ്പോകാൻ വേണ്ടി റോഷൻ ഒരു നീക്കം നടത്തി…
” ഞാൻ ഈ ബാഗ് ഒന്ന് കൊണ്ട് വക്കട്ടെ… ”
റോഷൻ തിരിഞ്ഞു നിന്നു…
” ആ പോവല്ലേടാ… ചോദിക്കട്ടെ…
നീ ആ ബാഗ് സോഫിയുടെ കയ്യിൽ കൊടുത്തെ… ”
” കേട്ട്യോന്റെ ബാഗ് എടുക്കാൻ അവൾക്കും കൊതിയൊക്കെ കാണില്ലേ ??? ”
സോഫിക്ക് ചിരി പൊട്ടി…
പക്ഷെ അവൾ പണിപ്പെട്ട് അത് നിയന്ത്രിച്ചു…
” ആണൊടി??? അല്ലെന്ന് പറ അല്ലേൽ ഈ കുരുപ്പ് എന്നെ ഇന്നൊന്നും വിടില്ല… ”
റോഷൻ വിഷാദത്തോടെ സോഫിയെ നോക്കി…
” അങ്ങനെ പറഞ്ഞു കൊടുക്ക് ചേട്ടാ… എന്റെ ഈ കൊച്ചു കൊച്ചു മോഹങ്ങൾ എങ്കിലും സാധിച്ചു തന്നൂടെ ഇങ്ങേർക്ക്…”
സോഫി റോഷന്റെ കയ്യിൽനിന്ന് ബാഗ് വാങ്ങി തോളിൽ ഇട്ട് തിരിഞ്ഞു നടന്നു…
” നിനക്ക് ഞാൻ തരാടി ”
റോഷൻ പതിയെ പിറുപിറുത്തു…
” റോഷാ ഗൾഫിലെ ലുലു മാളിൽ ഇപ്പൊ ഓഫർ ഒക്കെ ഉണ്ടോ??? ”
റോഷന് ചൊറിഞ്ഞു വന്നു…
” അറിഞ്ഞിട്ടെന്തിനാടോ അവിടെ ചെന്ന് താൻ ഉണ്ടാക്കാൻ പോവാണോ??? ”
” കൊച്ചിയിലുള്ള ലുലു മാൾ താൻ ഇതുവരെ കണ്ടിട്ടുണ്ടോ കള്ള കള്ളകെളവാ??? ”
എന്നോക്ക ചോദിക്കണം എന്നുണ്ടെങ്കിലും ആ ശബ്ദതരംഗത്തിന്റെ ധ്വനി മനസ്സിൽ തന്നെ അവസാനിച്ചു..
” പിന്നെ ഇടക്കിടെ ഉണ്ടാകാറുണ്ട് ”
അയാൾ പിന്നെയും ചോദ്യങ്ങൾ തുടങ്ങി…
റോഷൻ എന്തെന്നില്ലാതെ ഓരോരോ മറുപടി കൊടുത്തുകൊണ്ടിരുന്നു….
അല്ലാതെ ഒന്നും സാധിക്കില്ല എന്ന് റോഷന് ബോധ്യവും ഉണ്ടായിരുന്നു…
ക്ഷീണം അവനെ കലശലായി അലട്ടി…
” അമേരിക്ക ഒക്കെ ഇപ്പൊ ബയോ വെപ്പണ് ഉപയോഗിക്കാൻ ആണ് പോകുന്നത്… ”
റോഷൻ നിർവികാരനായി അയാളെ നോക്കി…
” അമേരിക്കയിൽ എത്തിയോ ഭഗവാനെ… ”
” ഇത്രേം ദൂരം യാത്ര കഴിഞ്ഞു വന്നതല്ലേ എന്തെങ്കിലും കഴിച്ചോ എന്നെങ്കിലും ചോദിക്ക് മനുഷ്യാ…”
റോഷൻ മനസ്സിൽ ഉരുവിട്ടു…
അരമണിക്കൂറിൽ അധികം ആയി ഈ നിൽപ്പ് തുടങ്ങിയിട്ട്…
പെട്ടന്ന് ഒരു ശബ്ദം കേട്ടു…
” ബാക്കി ഒക്കെ നാളെ സംസാരിക്കാം… ഇച്ഛായൻ വാ ”
പെട്ടന്ന് തന്റെ പുറകിൽ നിന്ന് സോഫിയുടെ ശബ്ദം കേട്ടു…
റോഷൻ തിരിഞ്ഞു നോക്കി…
അവൾ വീടിന്റെ വാതുക്കൽ ആണ് നിൽക്കുന്നത്…
എങ്കിലും അവൾ ഇട്ടുതന്ന പിടിവള്ളിയിൽ റോഷൻ പിടിച്ചു കയറി….
” എന്നാ നമുക്ക് പിന്നെ കാണാം ചേട്ടാ… ??”
റോഷൻ ബാഗ് തോളിൽ ഇട്ട് വേഗം നടന്നു…
” അല്ല നിൽക്കൂ… പെണ്ണുങ്ങൾ
ലേശം വൈകി, അതിന് ആദ്യമേ ക്ഷമ ചോദിക്കുന്നു. കഴിഞ്ഞ ഭാഗങ്ങൾ വായിച്ചപ്പോൾ ലഭിച്ച അതെ ഫീലിൽ തന്നെ ഈ ഭാഗവും വായിച്ചു അവസാനിപ്പിച്ചു. വിരലിൽ വിരിയുന്ന അത്ഭുദങ്ങൾ ആണ് അക്ഷരങ്ങൾ. അത് തന്നിലെ മാന്ത്രികത നിറഞ്ഞ ആശയവും ചേർത്ത് എഴുതുമ്പോൾ ഞങ്ങൾക്ക് ലഭിക്കുന്നത് ഏറ്റവും മികച്ച ഒരു കഥയാണ്. സമയം എടുത്ത് എഴുത്തു… വൈകിയാലും കുഴപ്പമില്ല കാരണം ലേശം വൈകിയാൽ എന്താ നല്ലൊരു കഥ വായിക്കലോ. കൂടുതൽ ചളമാകുന്നില്ല. വീണ്ടും കാണാം എന്നാ പ്രതീക്ഷയോടെ,
സ്നേഹപൂർവ്വം
MR.കിംഗ് ലയർ
ഇത്തവണ ഞാൻ വൈകില്ല… വേഗം തന്നെ അടുത്ത ഭാഗം വരും
അജീഷ് ഭായി വായിച്ചിട്ട് അഭിപ്രായം പറയാൻ വിട്ട് പോയ് എന്താ ഞാൻ പറയേണ്ടത് പഴകുന്ദോറും വീഞ്ഞിന് വീര്യം കൂടും എന്ന് പറയാറില്ലേ അത് പോലെ തന്നെയാണ് കുറ്റബോധവും സാധാരണ കഴിഞ്ഞ ഭാഗങ്ങളിൽ എഴുതാറുള്ള പോലെ ഏറ്റവും മനോഹരമായ അക്ഷരങ്ങൾ കൊണ്ട് സമ്പന്നം ആണ് ഈ ഭാഗവും ഒന്നും പറയാനില്ല വേറെ ലെവൽ.സീൻസ് ഒക്കെ വളരെ പെര്ഫെക്ഷനും തന്മയത്വത്തോട് കൂടിയുള്ളതുമാണ് ചെറിയ സീനിലെ സംഭാഷണങ്ങൾ വരേ കിടു എന്തിന് ടോണി കുട്ടന്റെ പോർഷൻസ് വരെ വളരെ ഇമ്പ്രെസ്സിവ് ആണ് വായിക്കുമ്പോൾ. സജീഷിനെ എന്റെ രേഷ്മയുടെ മുന്നിൽ തന്നെ ദൈവം എത്തിക്കട്ടെ ഒന്നും നഷ്ടപ്പെടുമ്പകൾ അതിലും വലുത് ദൈവം കരുത്തിവെച്ചിട്ടുണ്ടാവും എന്ന തത്വത്തിന് ആക്കം കൂട്ടട്ടെ.പൂര്ണമാക്കാതെ പോയ ചിത്രത്തിന്റെ ബാക്കിയണവർ അത് അവർ പരസ്പരം സ്നേഹിച്ചു തീർക്കട്ടെ…
“ഒരിക്കൽ എന്റെ എല്ലാമെല്ലാമായവൾക്ക് വേണ്ടി ജനിച്ചവൻ” ഈ line ഒക്കെ വായിക്കുമ്പോഴേ എന്റെ മോനെ ഞാൻ എന്താ പറയേണ്ടത് വളരെ മികച്ച രചന തന്നെയാണ് അജീഷ് ഭായി നിങ്ങൾക്ക്.അടുത്ത ഭാഗത്തിനായ് കാത്തിരിക്കുന്നു ഇനി റെഗുലർ ആയി തന്നെ തുടരുക അപ്പോൾ like and commnds കൂടും. ഇപ്പോൾ താങ്കൾ മാസങ്ങളുടെ ഗ്യാപ് തന്നത് കൊണ്ടാണ് പലർക്കും സുപരിചിതമല്ലാത്തത്.അല്ലെങ്കിൽ എപ്പഴേ നാലക്ക ലൈക്സ് മൂന്നക്ക commendum ആയേനെ കുറ്റബോധത്തിന്.രാഹുലിനെ കുറിച്ചുള്ള ഓർമ്മകൾ ഇപ്പഴും ഓർക്കുമ്പോൾ ഞാൻ മാസങ്ങൾക്ക് മുൻപ് വിങ്ങിയ അതേ മനസ്സാണ് എനിക്ക്.
All the very best and still waiting for next part.
With love Sajir???
പ്രിയപ്പെട്ട sajir,
കഥ ഇഷ്ട്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ അതിയായ സന്തോഷം ഉണ്ട്…
ഞാൻ ആദ്യമായി എഴുതി തുടങ്ങിയ കഥയാണ് ഇത്, അതുകൊണ്ട് തന്നെ ഓരോ ഭാഗവും ഓരോ കഥാപാത്രങ്ങളും വിശദമായി പറഞ്ഞില്ലെങ്കിൽ. ആ സമയത്ത് അവർ എന്ത് ചെയ്യുകയായിരുന്നു എന്നൊക്കെ ഉള്ള ചോദ്യങ്ങൾ ഉണ്ടാകും എന്ന് എനിക്ക് തോന്നിയിരുന്നു… അതിൽ ഭയപ്പെട്ടിരുന്നു, ചുരുക്കിപ്പറഞ്ഞാൽ ക്രിട്ടിസിസത്തോടുള്ള ഒരുതരം ഭയം… അതാണ് കാര്യങ്ങൾ ഇങ്ങനെ detail ചെയ്യാൻ ഉള്ള കാരണം… അത് പലർക്കും ഇഷ്ടപ്പെടില്ല എന്നാണ് ഞാൻ കരുതിയത്… നേരേ മറിച്ച് സംഭവിച്ചതിൽ എനിക്ക് സന്തോഷം ഉണ്ട്…
പിന്നെ ഈ അനുഭവങ്ങൾ ഒക്കെ സ്വയം ഉണ്ടാവുന്നതല്ലേ…
പ്രണയം നഷ്ടപ്പെട്ടവന് പറയാൻ പറ്റിയ കഥകൾ ഒരുപാട് ഉണ്ടാകും,നിർഭാഗ്യവശാൽ അതെല്ലാം അവന്റെ സ്വപ്നങ്ങൾ ആയിരിക്കും എന്ന് മാത്രം…
ചന്ദ്രോത്സവം സിനിമയിൽ മോഹൻലാൽ അവതരിപ്പിച്ച ശ്രീഹരി പറയുന്ന പോലെ
” സ്വപ്നങ്ങൾ വിൽക്കുന്നവനാടോ എഴുത്തുകാരൻ… വിളിക്കുമ്പോ എന്തിനാ മോശം സ്വപ്നങ്ങൾ വിൽക്കുന്നത്… കേൾക്കാൻ ഇമ്പമുള്ള സ്വപ്നങ്ങൾ വിൽക്കുക… ”
അതാണ് എന്റെ ഒരു ലൈൻ…
സ്നേഹത്തോടെ
അജീഷ്
പണ്ട് ഞാനും ആദ്യം വായിച്ചു തുടങ്ങിയപ്പോൾ വിചാരിച്ചു ഇതെന്താ 2 തലങ്ങൾ പിന്നെ പിന്നെ എനിക്ക് ഉറപ്പായിരുന്നു എന്തായാലും വൈകാതെ ഒരേ ട്രാക്കിൽ എത്തുമെന്ന്,അങ്ങനെ എഴുതാൻ താങ്കൾ കാട്ടിയ ധൈര്യം ആദ്യമേ അഭിനന്ദിക്കുന്നു ഞാൻ.
??
Thanks bro ???
അജീഷ് മച്ചാനെ അപ്പൊ സംഭവം ട്രാക്കിൽ കയറി ഇല്ലയോ എനിക്ക് മുൻപ് ഉള്ള ഭാഗങ്ങൾ ഒന്നും വായിക്കേണ്ടി വന്നില്ല കേട്ടോ അത്രയും പതിഞ്ഞിരുന്നു
പിന്നെ പെട്ടെന്ന് തരാം എന്ന് പറയുന്നത് കഴിഞ്ഞ തവണ പറഞ്ഞപോലെ ആവുമോ ബ്രോ
സ്‌നേഹത്തോടെ
അഹമ്മദ്
കഥ ഇഷ്ട്ടായി എന്ന് അറിഞ്ഞതിൽ വല്ലാത്ത സന്തോഷം ഉണ്ട് മച്ചാനെ…
പിന്നെ കഴിഞ്ഞ തവണയും വേഗം ഇടണം എന്ന് കരുതി എഴുതി തുടങ്ങിയതാണ്… പക്ഷെ വേറെ എന്തെങ്കിലും കാര്യങ്ങളിൽ engaged ആയി പിന്നെ കഥയുടെ കാര്യം വിട്ടുപോകുന്നതാണ്… ഇത്തവണ ലോക്ക് ഡൗണ് ആയ കാരണം കുറെ സമയം ഉണ്ട്…കുറെ ഭാഗം എഴുതി കഴിഞ്ഞിട്ടും ഉണ്ട്… വേഗം തന്നെ അടുത്ത ഭാഗം പോസ്റ്റ് ചെയ്യാൻ പറ്റും എന്ന് തന്നെയാണ് കരുതുന്നത്
സ്നേഹത്തോടെ അജീഷ്
അതേ… അങ്ങനെ അത് നമ്മള് ഉറപ്പിക്കുകയാണ്… അവള് സജീഷിനുള്ളത് തന്നെ. ഇനിയും കരഞ്ഞുകാറി നടക്കാൻ വിടാതെ കെട്ടി നെഞ്ചോടു ചേർക്കണം… നടക്കാത്ത രണ്ടു പ്രണയങ്ങളുടെ ബാക്കിപത്രങ്ങൾ ഒരുമിക്കട്ടെ… അവർക്ക് അവരാണ് നല്ലത്.
ഇത്രയും നല്ലൊരു രചന ഇനി വൈകിക്കല്ലേ സഹോ… ഞാൻ ഏറ്റവും കാത്തിരിക്കുന്ന കഥയാ ഇത്.
Sure bro… ഞാൻ അടുത്ത ഭാഗം എഴുതി തുടങ്ങിയിട്ടുണ്ട്… വേഗം തന്നെ വരും
കൊള്ളാം,, കഥ സൂപ്പർ ആയി പോകുന്നുണ്ട്, ഒരുപാട് late ആക്കരുത്, touch വിടുന്നുണ്ട് കഥയുടെ.
ഇനി late ആകില്ല ബ്രോ…
Nice
Thanks ???
വളരെ പ്രതീക്ഷിച്ച ഒരു കഥയുടെ ഭാക്കിപത്രം കുറച്ചേറെ വൈകിയാണെങ്കിലും ലഭിച്ചതിൽ ഏറെ സന്തോഷമുണ്ട്. ഇനിയെങ്കിലും വൈകിക്കാതെ ഭാക്കി ഭാഗങ്ങൾ അയക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ഇനി വൈകില്ല… ഞാൻ വേഗം തന്നെ പോസ്റ്റാം ….
ഡിയർ ഫ്രണ്ട്‌സ്, എല്ലാ വായനക്കാർക്കും
ചിലർക്ക് ഈ കഥ പുതുതായി കാണുന്നതായിരിക്കാം അങ്ങനെയുള്ളവർ ആദ്യം തൊട്ടു വായിക്കുക ഞാനും കുറ്റബോധത്തിന്റെ വായനക്കാരൻ ആണ് ഞാൻ 100% ഗാരണ്ടി തരാം നിങ്ങൾ ഈ സൈറ്റിൽ വായിച്ചിട്ടുള്ള ഏറ്റവും മികച്ച പ്രണയ നോവലുകളിൽ ഉൾപ്പെടുത്താൻ പറ്റുന്ന കഥ തന്നെയാണ് കുറ്റബോധം. പ്രണയത്തിൻറെയും വിരഹത്തിന്റെയും മൂർധവിൽ ആണ് ഈ കഥ മുന്നോട്ട് പൊയ്കൊണ്ടിരിക്കുന്നത്,അത്രയും മികച്ച കഥ ആണത് മാസങ്ങളുടെ ഗാപിൽ ആണ് ഈ കഥ ഇപ്പോൾ അടുത്ത ഭാഗം പ്രസിദ്ധീകരിച്ചത്.
Thanks bro ????
വല്ലാതെ ടച്ച് വിട്ടു പോവുന്നു മാഷേ…. ഒത്തിരി ഇഷ്ട്ടപെട്ട കഥയാണ് അത് എങ്ങനെ വൈകിച്ചു ഞങ്ങളെ നിരുത്സാഹപ്പെടുത്തല്ലേ….. അടുത്ത പാർട്ട് അധികം വൈകിക്കാതെ തരണേ ?
വേഗം തന്നെ ഇടാം മച്ചാനെ ???
Thanks thankuuuuu sooo much. കുറ്റ ബോധത്തിന്റെ ലാസ്റ്റ് പാർട്ടിൽ ഞാൻ ഇട്ട കമെന്റ് താങ്കൾ കണ്ടുകാണുമെന്നു പ്രതീക്ഷിക്കുന്നു. എന്തായാലും വളരെ സന്തോഷമായി വൈകായണേലും വന്നല്ലോ ഇപ്പൊ കണ്ടതെയുള്ളൂ വായിച്ചിട്ട് അഭിപ്രായം പറയാം റെഗുലർ ആയിത്തന്നെ ഇത് പോലെ മുന്നോട്ട് പോവുക ok
Thsnks❤️❤️❤️❤️❤️
Sure bro ???
ഐ ആം സോറി. അല്ല ഈ കഥ ഒരു പ്രണയിക്കുന്ന രണ്ടുപേരെ പോലീസ് പിടിക്കുകയും അതിൽ ആൺ കുട്ടി ആത്മഹത്യാ ചെയ്യുന്നതും പിന്നെ പെൺകൊച്ചു വീട്ടിൽ ഒതുങ്ങി കൂടുന്നതും ഒക്കെ അല്ലായിരുന്നോ? ഒരു എത്തും പിടിയും കിട്ടുന്നില്ലല്ലോ ഇപ്പോൾ… did I miss something?
ഇപ്പോൾ മനസിലായി.. പഴയ ഭാഗങ്ങൾ ഒന്ന് ഓടിച്ചു നോക്കിയപ്പോൾ മനസിലായി.. സോറി
വായിച്ചതൊക്കെ വീണ്ടും വായിപ്പിക്കേണ്ടി വന്നതിന് സോറി… ഇനി വൈകില്ല
ഇതിപ്പോ ആദ്യം മുതൽ വായിക്കേണ്ടി വരും.ഒന്നുമത്തെ പേജ് വായിച്ചിട്ട് കഥ മൻസിൽ ആകുന്നില്ല. ആദ്യ തൊട്ടു ഒന്നു കൂടി വായിക്കട്ടെ.
Ohhh sorry bro… ഇനി വൈകാതെ നോക്കാം
കൊള്ളാം പിന്നെ പണ്ടത്തെ പോലെ വൈകരുത്. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
Sure ???
കൊള്ളാം. അടുത്തഭാഗം വൈകിക്കരുത്
വേഗം ഇടാൻ ശ്രമിക്കാം… ഇപ്പൊ പിന്നെ വേറെ പണി ഒന്നും ഇല്ലല്ലോ