കുറ്റബോധം 15 [Ajeesh] 271

” വേഗം വാ… ഈ പണിയൊക്കെ ചെയ്യാൻ ഇവിടെ വേറേം ആളുകൾ ഉണ്ട്… ”
സോഫി കുലുങ്ങി ചിരിച്ചു….
” പണിയൊക്കെ കഴിഞ്ഞു ഇഛായാ… ഇനി ആരും വരാനൊന്നും ഇല്ല എന്നാണ് തോന്നുന്നത്… ”
ഇരുട്ടായില്ലേ…!
” എനിക്ക് സജീഷിനോട് ഒന്ന് സംസാരിക്കണം… ”
” ഇനി ഇതുപോലെ ഒന്ന് കണലൊന്നും ഉണ്ടാവില്ലല്ലോ… ”
റോഷന് അവളുടെ ആഗ്രഹം ഒരിക്കലും നിരസിക്കാൻ ആവുമായിരുന്നില്ല…
അവളുടെ സന്തോഷത്തിന്റെ പൂർണ്ണത അവൻ ആഗ്രഹിച്ചിരുന്നു…
” പോയിട്ട് വാ… ”
റോഷൻ ഒരു കള്ളാച്ചിരിയോടെ പറഞ്ഞു…
സോഫി വേഗം ഉമ്മറത്തേക്ക് പോയി… സജീഷിന്റെ പൊടി പോലും ഇല്ല…
ചില ആളുകൾ ഉമ്മറത്ത് കസേര ഇട്ട് ഇരിക്കുന്നുണ്ട്…
” എന്നാലും അവൻ ഇതിവിടെ… ”
സോഫി വീടിന്റെ വടക്ക് വശത്തേക്ക് നടന്നു… അവിടെ ആരോടോ കാര്യമായി സംസാരിച്ചുകൊണ്ട് അവൻ നിൽക്കുന്നുണ്ടായിരുന്നു…
സോഫിയെ കണ്ടതും അവൻ പൈസ കയ്യിൽ കൊടുത്ത് അവരെ യാത്രയാക്കി…
പോകുന്ന സമയത്ത് സോഫിയെ ഒന്ന് ചൂഴ്ന്നു നോക്കാൻ കിട്ടിയ അവസരം മുതലെടുക്കാനും അവർ മറന്നില്ല…
സോഫി തന്റെ കൈകൾ പിന്നിൽ കെട്ടി അവന്റെ അടുത്തേക്ക് നടന്നു…
നേർത്ത കാറ്റ് വീശുന്നുണ്ട്…
വീടിനോട് ചേർന്ന് ധാരാളം മരങ്ങൾ ഉള്ളത്കൊണ്ട് കാറ്റിന് നല്ല തണുപ്പും ഉണ്ടായിരുന്നു..
മുടി കെട്ടി വച്ചിരുന്നു എങ്കിലും മുൻപിലേക്ക് വീണ് കിടന്നിരുന്ന അവളുടെ മുടിയിഴകൾ കാറ്റിൽ ആടിക്കളിച്ചു…
നിലാവെളിച്ചം അവളുടെ മുഖത്തിന് കൂടുതൽ കാന്തിയേകി…
” എന്താണ് മാഷെ… ഇന്നത്തെ ദിവസം നിന്റെ മുഖത്തെ ചിരി മാഞ്ഞിട്ടില്ലല്ലോ…. ”
സജീഷ് ചിരിച്ചുകൊണ്ട് ആകാശത്തേക്ക് നോക്കി…
ധാരാളം നക്ഷത്രങ്ങൾ അവനെ തന്നെ നോക്കി പുഞ്ചിരിച്ചു…
” സോഫി ഇന്ന് എനിക്ക് വല്ലാത്ത സന്തോഷം തോന്നുന്നുണ്ട് … ”
അവൻ വീണ്ടും ആകാശത്തേക്ക് നോക്കി…
” അച്ഛൻ… ”
അച്ഛൻ എന്റെ കൂടെ ഉണ്ട് എന്ന് ഒരു തോന്നൽ… ”
എന്നോട് ഓരോ കാര്യങ്ങൾ ചെയ്യാൻ ആജ്ഞാപിക്കുന്ന പോലെ ഒക്കെ തോന്നുന്നു… ”
അവന്റെ മുഖത്ത് ഒരു ആദി ഉണ്ടായിരുന്നു …
താൻ പറയുന്നത് അവൾ വിശ്വസിക്കാതിരിക്കുമോ എന്ന സംശയം ഉള്ളത് പോലെ…
” ഇന്ന് നിന്റെ കല്യാണം ആയിരുന്നു… ”
മക്കളുടെ കല്യാണത്തിന് അച്ഛന്റെ സാന്നിധ്യം ഉണ്ടാവില്ലേ… ”
അവൾ പുഞ്ചിരിച്ചുകൊണ്ട് മറുപടി കൊടുത്തു…
” നീ വാ ഇവിടെ ഇരിക്ക്… ”
സോഫി അവന്റെ കൈ പിടിച്ച് വടക്കേപ്പുറത്തെ ചായ്പ്പിലെ പടിയിൽ ഇരുന്നു…
” ഇന്നിനി എന്താ മോന്റെ പരിപാടി… ”
സജീഷിന്റെ മുഖത്ത് ഒരു നാണം നിഴലിച്ചിരുന്നു… അത് മറക്കാൻ അവൻ പാട് പെടുന്നത് കണ്ട് സോഫിക്ക് ചിരിയടക്കാൻ ആയില്ല…
” നീ എന്തിനാ ഇങ്ങനെ ചിരിക്കുന്നെ???… ”
” ഒന്നുല്യ ഇനി ആ പാചകത്തിന്റെ ആളുകൾ വരും…
അവർക്ക് പൈസ കൊടുക്കണം.. ”
പിന്നെ അമ്മാവൻമ്മാരെ ഒക്കെ ഒന്ന് യാത്ര പറഞ്ഞ് വീട്ടിലേക്ക് എഴുന്നള്ളിക്കണമെങ്കിൽ പണി കുറച്ചൊന്നും അല്ല… ”
സോഫി മുടി മുൻപിലേക്ക് ഇട്ട് ഒരു കള്ള ചിരി ചിരിച്ചുകൊണ്ട് അവനെ നോക്കി ഇരുന്നു…
പണ്ട് പത്താംക്ലാസ്സിൽ പഠിക്കുമ്പോൾ യൂണിഫോമിൽ തന്നെ നോക്കി

The Author

Ajeesh

44 Comments

Add a Comment
  1. അജീഷ് ബ്രോ ഞാൻ അൽപ്പം കുറ്റബോധത്തിൽ ആണുള്ളത് കാരണം ഈ കഥയുടെ ഏറ്റവും വലിയ ആരാധകൻ ഞാൻ ആണെന്നൊരു അഹങ്കാരം എനിക്കുണ്ട് ആ ഞാൻ വായിച്ചു അഭിപ്രായം പറയാൻ അൽപ്പം വൈകിയതിൽ ക്ഷമിക്കണം,നോമ്പ് ആയത് കൊണ്ട് അങ്ങനെ സൈറ്റിൽ കേറാറില്ല പക്ഷെ തുടങ്ങി വച്ച കഥകൾ ഒന്നും മിസ് ആക്കാറില്ല

    ഈ ഭാഗം എന്തോ എനിക് ഒരുപാട് ഇഷ്ടമായി ഒരു കല്യാണവും ചടങ്ങുകളും ശേഷമുള്ള അവരുടെ എല്ലാ ഭാഗങ്ങളുടെ വളരെ മനോഹരമായി നിങ്ങൾ എഴുതീട്ടുണ്ട്.എന്റെ പ്രിയ രേഷ്മ അവൾ അവന്റെ മാത്രം സ്വന്തമായിരിക്കുന്ന നിമിഷത്തിൽ ആണ് ഉള്ളത്.കഴിഞ്ഞതൊല്ലാം ഒരു സ്വപ്നം ആയി തന്നെ നിൽക്കട്ടെ “ഇന്നെലെകൾ പോയ്‌ തുലയട്ടെ ഇന്നിനെ വരവേൽക്കാം” സോ രേഷ്മക്ക് കുറ്റബോധം വേണ്ട.അവൾ ഈ ലോകത്ത് ഏറ്റവും സുരക്ഷിതമായ കൈകളിൽ തന്നെയാണ് ചേർന്നിരിക്കുന്നത്.സജീഷിന് അവൾ ജീവനാണ് ആ ഇഷ്ടം കളങ്കം ഇല്ലാതെ മറ്റ് ഓർമ്മകൾ ഇല്ലാതെ അവളും തിരിച്ചു കൊടുക്കട്ടെ ജീവിതത്തിന്റെ എല്ലാ സുഖവും ദുഖവും അവർ പരസ്പരം പങ്കിടട്ടെ.എന്നിട്ട് ഞാൻ എപ്പോഴും പറയാറുള്ള പോലെ അവർ പൂമ്പാറ്റകൾ ആയി പ്രേമിച്ചു നടക്കട്ടെ. അജീഷ് ബ്രോ കുറ്റബോധം എന്ന നോവൽ ഈ സെറ്റിലെ ബെസ്റ്റ് നോവലുകളിൽ ഒന്നാണ് തീർച്ചയായും താങ്കൾ വളരെ നല്ല ഒരു കഥാകാരനാണ്.എല്ലാ വിധ ആശംസകളും നേരുന്നു.അടുത്ത ഭഗത്തിനായി ഞാൻ കാത്തിരിക്കുന്നു.

    സ്നേഹപൂർവ്വം സാജിർ??

    1. സുഹൃത്തെ,
      എത്ര വൈകിയാലും വായിച്ചാലോ… എനിക്ക് അത് മതി… ഞാൻ വൈകുന്നത് ആദ്യം ഒന്നും അല്ലല്ലോ… എന്നിട്ടും എനിക്ക് വേണ്ടി കാത്തിരുന്ന് എന്നെ പിന്തുണച്ച ചുരുക്കം ചിലരിൽ ഒരാളാണ് സജീറും…
      നിങ്ങളുടെ ഓരോ വാക്കുകളും എനിക്ക് പകരുന്ന അനുഭൂതി ആണ് എന്നും എന്റെ പ്രചോദനം…
      പിന്നെ കഥയിലെ കാര്യങ്ങൾ എനിക്ക് തുറന്ന് പറയാൻ ആവില്ലല്ലോ… സത്യത്തിൽ എനിക്ക് തന്നെ അറിയില്ല ഞാൻ ഉദ്ദേശിക്കുന്ന അവസാനം ഇവിടെ എല്ലാവർക്കും ഇഷ്ടമാവുമോ എന്ന്…
      ആ ഭയവും എനിക്കുണ്ട്…
      എല്ലാം നില ഇർത്തിക്കൊണ്ട തന്നെ പറയട്ടെ… ഇനി അധികം ഒന്നും ഇല്ല ഈ കഥ അവസാനിക്കാൻ… ഏറിയാൽ 2 ഭാഗം കൂടി ഉണ്ടാവും…
      കാത്തിരിക്കുക

      1. അവസാനിക്കാൻ പോകുന്നു എന്നതിൽ വിഷമം ഉണ്ട് പക്ഷെ കൈകടത്തുന്നത് ശരിയല്ലല്ലോ നല്ലൊരു ക്ലൈമാക്സ് പ്രതീക്ഷിക്കുന്നു.എന്ത് തന്നെയായാലും പ്രതീക്ഷയോടെ എന്നും കാണും.

  2. മുത്തേ എന്ന് കിട്ടും date പറയോ????

    1. തീയതി പറയാൻ അറിയില്ല… കഴിയുന്നത്ര വേഗം എഴുതി ഇടാൻ ശ്രമിക്കാം…

  3. Innanu ee katha adhym muthal vayichath…. Valare manoharam… And ithra nalathe pattern nokkuvane adutha bhagam udane onnum varilla le ? vegam upload cheyane bro…

    1. വേഗം തന്നെ ഇടാൻ ശ്രമിക്കാം…
      പേടിക്കണ്ട.. ❤️❤️??

  4. വളരെ സന്തോഷം ബ്രോ…
    തുടർന്നും വായിക്കുക…
    അഭിപ്രായങ്ങൾ പറയാ..
    വിമർശിക്ക

  5. ഏലിയൻ ബോയ്

    ഇന്നാണ് ഈ കഥ മൊത്തമായി വായിച്ചത്… വളരെ നന്നായിരുന്നു….എന്താണെന്ന് അറിയില്ല….എല്ലാ പാർട് വായിച്ചപ്പോളും കണ്ണു നിറഞ്ഞു…. എന്തായാലും നല്ലൊരു അവസാനം പ്രതിക്ഷിക്കുന്നു

  6. എപ്പഴാ അടുത്ത ഭാഗം

    1. വേഗം തന്നെ വരും

  7. രാഹുൽ മരിക്കേണ്ടായിരുന്നു. എന്തോപോലെ. സങ്കടം വന്നു.

    1. ആ വിഷമം മാറും …
      എന്റെ വാക്കാണ്

  8. കുളൂസ് കുമാരൻ

    Very nice. Waiting for next part.

    1. Thanks ബ്രോ ???

  9. Tragedy ആക്കരുത് അവസാനം

    1. എല്ലാവർക്കും എന്നെ ഭയങ്കര പേടി ആണല്ലോ…
      ഒരു ശുഭാപ്തി വിശ്വാസം സംഭരിക്കൂ

  10. Bro , valare manohara maya ezhuthannu thagalude , valre lalitham , but powerful , kidu…..

  11. Dear Ajeesh, കഥയുടെ ഈ ഭാഗവും നന്നായിട്ടുണ്ട്. പക്ഷെ രേഷ്മ എല്ലാം സജീഷിനോട് തുറന്നു പറയണം. സജീഷിന്റെ സ്നേഹത്തെയും ആത്മാർത്ഥതയെയും ഇനിയും പരീക്ഷിക്കരുത്. Waiting for the next part.
    Regards.

    1. പരീക്ഷണം സജീഷിനല്ല…
      രേഷ്മക്ക് മാത്രമാണ്…
      സകല പരീക്ഷണങ്ങൾക്കും ഉള്ള മരുന്ന് മുൻപേ നൽകി കഴിചിരിക്കുന്നു സുഹൃത്തേ…
      ഇനി അവൾ അത് അറിയുന്ന നിമിഷത്തിലേക്ക് ഉള്ള പ്രയാണം ആണ്.

  12. പെണ്ണിന്റെ മനസ്സ് ഏതെകിലും പുരുഷന്മാർക്ക് പൂർണമായും വായിച്ചെടുക്കാൻ പറ്റുവോ…
    അതുപോലെ പെണ്ണിനെപ്പോലെ സഹനശക്തി ഏതിക്കിലും പുരുഷന് ഇണ്ടാവോ….
    എന്തായാലും പ്രണയം ഇല്ലാതെ ഒരു ജീവിതവും പൂർണമാവില്ലല്ലോ…. കുറ്റബോധത്തിന്റെ മായ്ച്ചുകളഞ്ഞു രണ്ടുപേരും കളങ്കമില്ലാത്ത സ്നേഹം പങ്കുവെക്കട്ടെ ❤❤❤

    1. നീ ചോദിച്ച രണ്ട് ചോദ്യത്തിനും ഒരു കൃത്യമായ ഉത്തരം എനിക്കറിയില്ല…
      ഇതിന് ഞാൻ എന്ത് മറുപടി പറയാനാണ്…
      എനിക്കറിയില്ല
      എന്റെ മനസ്സിലെ കഥ ഞാൻ ഇവിടെ എനിക്ക് പറ്റുന്ന പോലെ പറയാം…
      ഒരു ഉത്തരം കിട്ടുന്നെങ്കിൽ കിട്ടട്ടെ…

      1. Ee katha ennanu aadhyam vayikkunathu. Kollam nannayittundu. Please oru sad ending cheyyale. Allengile life motham konjata aayirikkukaya kurachu nalla pranaya muhurthangal ezhuthu ellavarum santhoshikatte.

        1. അങ്ങനെ ഒന്നും പറഞ്ഞാ പറ്റില്ല…
          എന്റെ കഥക്ക് മെസ്സേജ് ഉള്ളാതാ…
          അത് വിട്ടൊരു കളിക്ക് ഞാൻ തയ്യാറല്ല…

          1. Oh ok. Oru good feeling undengil love story nannavu. Ippol ellavarudeyum life oru Sad phasil aanu. Reshmayum Sajeeshum pranayikkatte. Reshu vinteyum sajeeshnteyum parayam oru lahari aayi vayanakkaril padarnnu kayaratte.

          2. Kk,
            ഈ കഥ ഒരു ശുഭാന്ത്യം ആയിരിക്കും .
            വാക്ക്

  13. Nammude shivettanu nthupatty. Oru vivaravum illallo.pinne reshma ella karyangalum sajeeshumayi pankuveekkanam ennanu nte oru abiprayam. Nannayittund

    1. ശിവൻ നാട് വിട്ട് പോയി…
      ആ കാര്യം ഞാൻ കഥയിൽ പറഞ്ഞിരുന്നു… ചിലപ്പോൾ ശ്രദ്ധിക്കാഞ്ഞതായിരിക്കും…
      പിന്നെ സജീഷ്‌മായി അടുക്കുന്ന കാര്യം…
      വീഴാൻ എളുപ്പമാണ് എഴുന്നേൽക്കാൻ ആണ് പാട്…
      അതിന് സമയം വേണം … സാഹചര്യങ്ങളും

  14. ഇതിനെപറ്റി ഇന്ന് ആലോചിച്ചേ ഉള്ളു.. വല്ലാത്ത ഒരു ഫീൽ ആണ് ഇത് വായിക്കുമ്പോൾ.. ഒരു സ്ത്രീയുടെ മനസ് നിങ്ങൾക്ക് വളരെ നന്നായി അറിയാം.. അവളുടെ പ്രണയത്തിന്റെ തീവ്രതയും എന്നാൽ അത് നല്ലൊരു പുരുഷന്റെ മുൻപിൽ വന്നപ്പോൾ ചിന്താകുഴപ്പത്തിലേക്ക് പോകുന്നതും വളരെ നന്നായി അവതരിപ്പിച്ചു.. കാത്തിരുന്നു കാണാം അല്ലെ രേഷ്മ ഇതെങ്ങനെ കൈകാര്യം ചെയ്യും എന്ന്..

    ഒത്തിരി സ്നേഹത്തോടെ എംകെ

    1. സ്ത്രീകളെ എല്ലാ പുരുഷന്മാർക്കും അറിയാം…
      പക്ഷെ നമ്മൾ വേഗം വികാരങ്ങൾക്ക് അടിമപ്പെടുമ്പോൾ യഥാർത്ഥ ജീവിതത്തിൽ അവരെ മനസിലാക്കാൻ ശ്രമിക്കാറില്ല എന്നെ ഉള്ളു…
      കാത്തിരിക്കൂ… ഉടൻ തന്നെ അടുത്ത ഭാഗവും തുടങ്ങുന്നതാണ്…

  15. ഇതുവരെ ഞാൻ ഒരു അഭിപ്രായവും നിങ്ങളുടെ ഈ കഥ വായിച്ചിട്ട് നൽകിയിട്ടില്ല. ഇപ്പോ എനിക്ക് ഇതിന്റെ ടൈറ്റിൽ പോലെ “കുറ്റബോധം” ഉണ്ട്. ഇത്രയും കാലമായിട്ടും ഒരു അഭിപ്രായവും നൽകാത്തതിൽ.

    നല്ലൊരു കഥയാണ് നിങ്ങള് ഇതുവരെ പറഞ്ഞത്. ഇതിനിയും നല്ലരീതിയിൽ എഴുതാൻ കഴിയട്ടെ എന്നാശംസിക്കുന്നു.

    1. വളരെ നന്ദി സുഹൃത്തേ… ??????❤️❤️

  16. Evde aayirunu. Adutha part pettan tharanne kaathirikunu ??????????ee parttum kallakki. Keep going

    1. വളരെ സന്തോഷം…
      അടുത്ത ഭാഗം തുടങ്ങാം..
      ഉടൻ തന്നെ ❤️❤️❤️

  17. ഈ ഭാഗവും നന്നായിരുന്നു.. അടുത്തത് വൈകാതെ തരണം

    1. പണിപ്പുരയിലേക്ക് കയറിയിട്ടെ ഉള്ളു

  18. MR. കിംഗ് ലയർ

    അനീഷേ,

    കാത്തിരിക്കുകയായിരുന്നു, കഴിഞ്ഞ ഭാഗം വായിച്ചു നോക്കേണ്ടി വന്നില്ല. മനസ്സിൽ പതിഞ്ഞു കിടക്കുവാണ് ഓരോ അദ്ധ്യായങ്ങളും .കഴിഞ്ഞ ഭാഗങ്ങൾ പോലെ ഈ ഭാഗവും ഗംഭീരം. സമയം എടുത്ത് മനോഹരമായി എഴുതു അടുത്ത ഭാഗം,നിന്റെ വിരലിൽ വിരിയുന്ന അക്ഷരത്തിന്റെ മധുരത്തിൽ അറിയാതെ ലയിച്ചു പോകുകയാണ് ഞാൻ. ആശംസകൾ സഹോ. കാത്തിരിക്കുന്നു വരും ഭാഗങ്ങൾക്കായി.

    സ്നേഹപൂർവ്വം
    MR. കിംഗ് ലയർ

    1. വളരെ നന്ദി…
      ഓരോ ഭാഗവും വായിക്കാതെ തന്നെ ഓർത്തെടുക്കാൻ കഴിയുന്നുണ്ട് എന്ന് അറിഞ്ഞതിൽ വളരെ സന്തോഷം…
      അത് തന്നെയാണ് എനിക്ക് ലഭിച്ച ഏറ്റവും വലിയ അംഗീകാരവും…
      നിങ്ങളുടെ ഒക്കെ സ്നേഹം ആണ് ഞാൻ ഇത് തുടരാൻ ഉള്ള ഒരേ ഒരു കാരണം…
      തുടർന്നും എന്റെ കഥ വായിക്കുക…
      അഭിപ്രായങ്ങൾ പറയുക, വിമർശിക്കുക…
      എന്ന് സ്വന്തം
      അജീഷ് ❤️???

  19. കുറെ ആയല്ലോ ഇൗ വഴി ഒക്കെ അജീഷ് ബ്രോ. കഥ വളരെ ഇഷ്ടപ്പെട്ടു ബ്രോ. ഒരുപാടു വൈകാതെ തന്നെ അടുത്ത പാർട്ട് ഇടനെ ബ്രോ.

    1. സന്തോഷം …!!!
      വേഗം അടുത്ത ഭാഗം ഇടാൻ ഉള്ള പണി തുടങ്ങുന്നതായിരിക്കും

  20. Sahoooooo…. Ini ithinte vaalu pidich, aaaa pennu poi athmahatya cheyyooo thenga… Uffff….. changaayiye aduth paart adikam vaikikkathirikan pattuooo…

    1. താൻ ഇങ്ങനെ നെഗറ്റീവ് ആവല്ലേ…
      പ്രതീക്ഷ ആണ് ഏറ്റവും വലിയ ശക്തി…
      കഥ വേഗം തുടങ്ങാം

Leave a Reply

Your email address will not be published. Required fields are marked *