” എന്നാൽ സിഗരറ്റ് പിടിച്ച കൈ തുറക്കാൻ ഉള്ള തീവ്ര ശ്രമത്തിലായിരുന്നു അവൾ
ആആആആ…. അവൾ ഒച്ചയുണ്ടാക്കി… ശിവന്റെ കൈ വലിച്ചുകൊണ്ട്
“വിട് വിട് ……. വിട് ശിവട്ടാ…”
എന്ന് അവൾ വിളിച്ചു പറഞ്ഞു…
“ഞാൻ വലിക്കുന്നില്ലടി… നീ ഒന്ന് പോയി ചായ ഉണ്ടാക്ക് മോളെ…”
പെട്ടെന്നുണ്ടായ ദേഷ്യത്തിന് അവൾ ശിവന്റെ കയ്യിൽ ആഞ്ഞു കടിച്ചു “ആആആആ” വിടടി…കടിക്കല്ലേ…
നിവർത്തിയില്ലാതെ അയാൾ ആ സിഗരറ്റ് പാക്കറ്റ് അവൾക്ക് വിട്ടുകൊടുത്തു…
“ഹി ഹി…” അങ്ങനെ ഇപ്പൊ എന്റെ മോൻ വലിക്കണ്ട… അവൾ പക്കറ്റുമായി അടുക്കളയിലേക്ക് ഓടി…
“ടീ പട്ടിക്കുട്ടി….” നിനക്ക് ഞാൻ തരാട്ടാ…”
കൈ കുടഞ്ഞുകൊണ്ട് ശിവൻ വിളിച്ചു പറഞ്ഞു… ആ പറച്ചലിൽ ഒരു ശക്തി കൈവന്ന പോലെ അയാൾക്ക് തോന്നിപ്പോയി…
അവളുടെ കൂടെ കൂടിയാൽ പിന്നെ ഈ പനിയൊക്കെ ഒരു അസുഖമാണോ???
പനിക്ക് നാണമായിട്ട് അത് പ്രാകിക്കൊണ്ട് ശരീരം വിട്ട് പോകും…
അയാൾ അടുക്കളയിലേക്ക് നടന്നു…
രേഷ്‌മ വെള്ളം അടുപ്പത്ത് വച്ച് സ്റ്റവ് കത്തിച്ചിട്ടുണ്ട്… എന്തോ തിരയുകയാണ് അവൾ എല്ലാ പാത്രവും എടുത്ത് നോക്കുന്നുണ്ട്…
” വേറെ ഒന്നും ഇല്ല മോളെ…” ഉള്ളത് നീ കൊണ്ടുപോയി… ആയാൾ അവജ്ഞയോടെ പറഞ്ഞു…
ഒരു വിജയിയുടെ ഭാവമായിരുന്നു അവൾക്ക്…
“ആർക്കറിയാം… നിങ്ങളെ ഞാൻ അങ്ങാനൊന്നും വിശ്വസിക്കില്ല ശിവട്ടാ….”
ഇങ്ങു വന്നേ …. ആ ചുക്കും കുരുമുളകും ഒക്കെ എവിടെയാ ഇരിക്കുന്നെ…?
അവൾ ചോദിച്ചു…
ഷെൽഫിന്റെ ഏറ്റവും മുകളിലത്തെ നിലയിൽ നിന്നും ഒരു ചെറിയ പാത്രം അയാൾ അവൾക്ക് എടുത്ത് കൊടുത്തു…
ചുക്കിന്റെ പാത്രത്തിൽ നിന്നു മുഴുത്ത രണ്ട് കഷ്ണം അവൾ എടുത്ത് കളഞ്ഞു..
“ഇതോക്കെ എത്ര കൊല്ലത്തെ പഴക്കം ഉള്ളതാ???”
നല്ലതെന്ന് അവൾക്ക് തോന്നിയ ഒരു കഷ്ണം എടുത്തുകൊണ്ട് അവൾ ചോദിച്ചു…
ശിവന്റെ കണ്ണുകൾ കലങ്ങിയിരുന്നു…
“ഒരുപാട് പഴയതാവും…” ഇവിടെ ആര് വാങ്ങി വക്കാനാ… ആർക്ക് വേണ്ടിട്ടാ ഇതൊക്കെ…”
പറഞ്ഞു കഴിഞ്ഞപ്പോൾ ആയിരുന്നു അവൾക്ക് ചോദിക്കണ്ടായിരുന്നു എന്ന് തോന്നിയതും…
” അയ്യോ അപ്പോഴേക്കും ഡൾ ആയോ…ഇങ്ങനൊരു ജന്മം…”
നിങ്ങളോട് എനിക്ക് അസൂയ ആണ് മനുഷ്യാ… ഇത്ര കൊല്ലം കഴിഞ്ഞിട്ടും ഉമ ചേച്ചിനെ നിങ്ങൾ ഇങ്ങനെ സ്നേഹിക്കുന്നത് കാണുമ്പോ… അതിശയം തോന്നിട്ടുണ്ട് എനിക്ക്…
ഉമചേച്ചി മരിച്ചിട്ടേ ഇല്ല… നിങ്ങടെ ഈ നെഞ്ചില് ഇപ്പോഴും ഉണ്ട് പഴയത് പോലെ തന്നെ…….
” ഈ ദൈവം അങ്ങാനാടി മോളെ… “
എന്താ ഫീല് ഒരു പാട് ഇഷ്ടമായി
Njaan ningade fan aaye ..enn oru trissurkaran
Thanks ബ്രോ
സൂപ്പർ…… അങ്ങിനെ പറഞ്ഞാൽ കുറഞ്ഞ് പോകും. അതിൽ കൂടുതൽ പറയാൻ അറിയാത്തോണ്ടാ….. അങ്ങിണ പറഞ്ഞത്.
????
???
Bro next part vegam iduoo
Vegam thanne varum bro…
ആശാനേ…. ???
Thankyou ആശാനേ…
Ajeeshee innanu vayikkan time kittiyath…athum 2beer adichond anu vayichath..adichapo thonni adikkandayirunnu ennu…last avarude frendshipinte sneham kandapo kannu niranju poyi…odukkathe feel ayirunnu sathyam paranjal…..eni ingane late avathe pettannu adutha art ittude….please…
ഭഗവാൻ പറഞ്ഞാൽ വേറെ അപ്പീൽ ഇല്ല….
എന്റെ നാട്ടിൽ പൂരം ആണ്… ഞാൻ ഒരു തൃശ്ശൂർ കാരനാണെ… 2 ദിവസം കഴിഞ്ഞാൽ അടുത്ത പാർട്ടിന്റെ പണി തുടങ്ങിയിരിക്കും ഞാൻ….
ആദ്യമായാണ് ഒരു കഥയുടെ പല ഭാഗങ്ങള്‍ ഒരുമിച്ച് വായിക്കുന്നത്. അവയൊക്കെ വായിക്കാന്‍ വിട്ടിപോയത്തില്‍ വിഷമിക്കുന്നു.റെഗുലര്‍ വിസിറ്റര്‍ അല്ലാത്തതിന്‍റെ ഒരു പ്രോബ്ലം ഇപ്പോള്‍ മനസ്സിലായി. ഇതുപോലുള്ള നല്ല കഥകള്‍ മിസ്സാകും.
ഇനി അങ്ങനെ സംഭവിക്കില്ല, ഉറപ്പ്.
വളരെ ഇഷ്ടപ്പെട്ടു.
ചേച്ചി… ചേച്ചിയുടെ കഥയുടെ 17 അയലത്ത് പോലും ഇത് വന്നിട്ടില്ല…… എന്നെ കഥ എഴുതാൻ inspire ചെയ്തത് ചേച്ചിയുടെ കഥകൾ ആണ്…
എന്തായാലും സന്തോഷം ആയി… ഇന്ന് എനിക്ക് ഉറങ്ങാൻ പറ്റും എന്ന് തോന്നുന്നില്ല… ചേച്ചീടെ കട്ട ഫാൻ ❤️❤️❤️
എന്റെ പൊന്നോ മനുഷ്യനെ ഇങ്ങനെ ഫീൽ അടിപ്പിക്കരുത്. അത്രക്കും മനോഹരം. ഓരോന്നും എത്ര മനോഹരമായാണ് അവതരിപ്പിച്ചത്, മുഖക്കുരുവിന്റെ രാഷ്ട്രീയം പോലും. എന്താണ് പറയേണ്ടത് എന്നറിയില്ല ഇംഗ്ലീഷിൽ ആണെങ്കിൽ overwhelmed എന്നൊക്കെ പറയാം, അതും പറഞ്ഞാൽ പോരാ…..
അതൊക്കെ ഓരോരോ അനുഭവങ്ങളീന്ന് അറിയാതെ വരുന്നതാ ചേട്ടാ…
ചേട്ടന് ഇഷ്ടപ്പെട്ടല്ലോ…
അത് മതി ???
എന്റെ പൊന്നു ബ്രോ അസാധ്യ ഫീൽ ആയിരുന്നു വായിച്ചപ്പോൾ. സൗഹൃദം, പ്രണയം സ്നേഹം എല്ലാം തുളുമ്പി നിന്ന ഒരു ഭാഗം.
സന്തോഷായി അസുരാ…
ഇപ്പഴാ എനിക്കൊരു സന്തോഷം ആയത്…
??
അജീ,otta ഇരുപ്പിൽ എല്ലാം പാർട്ട് ഉം വായിച്ചു തല പെരുത്തു.ഇതിൽ ഹൈലൈറ് ഫ്രണ്ട്ഷിപ് ആണു.ഇതിൽ കുറെ നല്ല ബന്ധങ്ങൾ വരച്ചു കാട്ടി.സജി യുടെ കഥ കുറച്ചൂടെ ഓരോ പാർട്ടിൽ ഉം എഴുതി പാരലൽ ആയി കൊണ്ട് പോകാമായിരുന്നു എന്ന് തോന്നി.ഒരു ക്ലാസ്സ് സ്റ്റോറി.വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്
ഇതൊരു ഫ്ളാഷ്ബാക് അല്ലെ ബ്രോ… വൈകാതെ ഉൾപ്പെടുത്താം… അതിനു മുൻപേ കുറച്ചു സൈറ്റുവേഷൻ കൂടി കംപ്ലീറ്റ് ചെയ്യണം
എന്താ പറയുക… പൊളിച്ചടുക്കി സഹോ… അസൂയ മൂത്തുമൂത്തു ഞാൻ എന്തേലും ചെയ്യും…ഉറപ്പാ…
കൊതിവരുന്നു…ഈ എഴുത്തു കണ്ടിട്ട്.!!! അടുത്ത പാർട്ടിനായി കൊതിയോടെ കാത്തിരിക്കുന്നു
കരയിപ്പിക്കല്ലേടാ പൊന്നു നായിന്റെമോനെ ???
കലക്കീടാ ചക്കരേ ഇതു പോലൊരു feel അടുത്ത കാലത്തൊന്നും കിട്ടിയിട്ടില്ല Good keepit UP അടുത്തത് വരട്ടെ
❤️❤️❤️
കലക്കീടാ ചക്കരേ ഇതു പോലൊരു feel അടുത്ത കാലത്തൊന്നും കിട്ടിയിട്ടില്ല Good keepit UP
കടുവ ബ്രോ സ്മിത ചേച്ചീടെ ശിശിരപുഷ്പം വായിക്ക്… ഞാൻ ഒക്കെ ചെറുത്…
വെറും ശിശു… എങ്കിലും സന്തോഷമായി ടാ
ബ്രോ അടിപൊളിയായിട്ടുണ്ട്.30 പേജ് കഴിഞ്ഞതറിഞ്ഞില്ല.കഴിഞ്ഞ രണ്ട് മൂന്ന് പാർട്ട് വായിക്കാൻ കഴിഞ്ഞില്ല.അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
വായിക്കു നിങ്ങളൊക്കെ ഇല്ലെങ്കിൽ പിന്നെ എന്നെ എന്തിന് കൊള്ളാം
30 പേജ് തീർന്ന വഴി…. പ്വോളി പാർട്ട് ആയിരുന്നു ?
Broo thanks da☺️☺️☺️
ട്രാജിക്ക്ക് എൻഡിനായി കൊതിയോടെ കാത്തിരിക്കുന്നു
അതെന്താ നഷ്ടപ്രണയം കൊണ്ട് നടക്കുന്ന ആളാണോ താൻ???
സൂപ്പർ, ഇതുവരെയുള്ള ഭാഗങ്ങളിൽ എനിക്ക് ഏറ്റവും ഇഷ്ടപെട്ട ഭാഗം ഇതാണ്, രേഷ്മയുടെ ക്യാരക്റ്റർ ഒരുപാട് ഇഷ്ടായി.
വളരെ സന്തോഷം
Ee പാർട്ട് സൂപ്പർ
താങ്ക്സ് ബ്രോ