കുറ്റബോധം 7 [Ajeesh] 314

അവൾ അയാളുടെ നേരെ ചിരിച്ചു കൊണ്ട് പറഞ്ഞു….
“ശരി എന്റെ മോള് കോളേജിൽ പോവാൻ നോക്ക്… ഞാൻ ഭാസ്കരനെ വിളിച്ച് വീട്ടിൽ രണ്ട് ദിവസം നിൽക്കാം…”
അത് കേട്ടപ്പോൾ അവളുടെ മുഖത്ത് ഒരായിരം പൂക്കൾ വിടർന്ന പ്രതീതി ആയിരുന്നു… അവൾ ശിവനെ മുറുകെ പുണർന്നു…
” ശിവട്ടാ….. ഇപ്പഴെങ്കിലും തോന്നിയല്ലോ…. എത്ര നാളായി ഞങ്ങൾ എല്ലാവരും മാറി മാറി പറയുന്നു ഇവിടെ ഇങ്ങനെ ഒറ്റക്ക് താമസിക്കണ്ടാന്ന്….”
വലിയ ശരീരവും ആരുടെ മുന്നിലും കുനിക്കാത്ത തലയെടുപ്പും, ഒരു പറ താടിയും കണ്ണുകളിൽ കത്തി നിൽക്കുന്ന കോപവും ഉള്ള ശിവന്റെ കണ്ണുകൾ ഈറനണിഞ്ഞു തുടങ്ങി…
അതേ ഇവൾ എന്റെ മകൾ തന്നെയാണ് എന്റെ ഉമയുടെ മകൾ… ഞങ്ങൾക്ക് പിറക്കാതെ പോയ മക്കൾ… തന്റെ കണ്ണീര് അവൾ കാണാതിരിക്കാൻ അയാൾ സ്വയം തന്റെ വലം കൈ കൊണ്ട് അവളെ ചുറ്റി പിടിച്ച ശേഷം കണ്ണു തുടച്ചു…
“ശരി ഞാൻ പോട്ടെ…”
“ശിവട്ടാ…. ഇനി അധികം വൈകാതെ വീട്ടിക്ക് പോവണം ട്ടാ…”
ഞാൻ വീട്ടിൽ എത്തുമ്പോ അവിടെ കണ്ടില്ലെങ്കിൽ നിങ്ങളെ ഞാൻ കൊല്ലും ഉറപ്പാ…”
അവൾ നടന്നുപോകുന്നതിനിടെ തിരിഞ്ഞു നോക്കികൊണ്ട് പറഞ്ഞു ….
“എടി പെണ്ണേ നീ നിന്റെ ബാഗ് എടുക്കുന്നില്ലേ…???”
ശിവൻ ഉറക്കെ വിളിച്ചു ചോദിച്ചു…
“അയ്യോ ഇപ്പഴാ ഓർത്തത്…”
അവൾ തിരികെ സാരിത്തലപ്പ് പിടിച്ച് ഓടി വന്നു…
” വേറെ എന്തെങ്കിലും ആണെങ്കിൽ പോട്ടെ… സ്വന്തം ബാഗ് മറന്നോണ്ട് കോളേജിൽ പോകുന്ന ഒരുത്തിയെ ഞാൻ ആദ്യമായിട്ട് കാണാ…”
അവളുടെ തലയിൽ ഒരു കിഴുക്ക് കിഴുക്കിക്കൊണ്ട് ശിവൻ പറഞ്ഞു…
” ആആ…. അടിക്കല്ലേ ശിവട്ടാ…നല്ല വേദന ഉണ്ട് ഇങ്ങനെ തലയിൽ അടിക്കുമ്പോ…. ആ
ഞാൻ ബാഗ് എടുക്കാൻ ഒന്നും വന്നതല്ല… ബാഗ് വീട്ടിക്ക് പോവുമ്പോ ശിവേട്ടൻ കൊണ്ടുപോക്കോ…”
ഞാനെ വേറെ ഒരു സാധനം മറന്നു… അവൾ ബാഗ് തുറന്ന് ഉണ്ണിയേട്ടന്റെ കടയിലെ കപ്പലണ്ടി മിട്ടായി പുറത്തെടുത്തു…
“നീ അപ്പൊ വാങ്ങിച്ചല്ലേ….”
ശിവൻ ചോദിച്ചു…
“ആ വാങ്ങി മോനെ ശിവട്ടാ…
പക്ഷെ കഴിച്ചില്ല… ശിവേട്ടൻ തരുമ്പഴേ ഇതിനൊരു ടേസ്റ്റ്‌
ഉള്ളുന്നെ…”
അയാൾ ചിരിച്ചുകൊണ്ട് അവളെ നോക്കി… ചിരിക്കിടയിൽ ആ കണ്ണുകൾ നിറയുന്നുണ്ടോ… അവൾ ശിവനോട് ചേർന്ന് നിന്നു…
“വായിൽ വച്ച് താ ശിവട്ടാ….”
ആ മുഖത്ത് നിന്നും കണ്ണെടുക്കാതെ അവൾ പറഞ്ഞു…
ശിവൻ ഒരു മിട്ടായി കഷ്ണം എടുത്ത് അവളുടെ വായിൽ വച്ചു കൊടുത്തു…
” എന്നാ ഞാൻ പോട്ടെ…. ” ഇപ്പഴേ കൊറേ വൈകി… “

The Author

Ajeesh

34 Comments

Add a Comment
  1. ??വായിക്കാൻ ഏറെ ഇഷ്ടം??

    എന്താ ഫീല് ഒരു പാട് ഇഷ്ടമായി

  2. Njaan ningade fan aaye ..enn oru trissurkaran

    1. Thanks ബ്രോ

  3. പൊന്നു.?

    സൂപ്പർ…… അങ്ങിനെ പറഞ്ഞാൽ കുറഞ്ഞ് പോകും. അതിൽ കൂടുതൽ പറയാൻ അറിയാത്തോണ്ടാ….. അങ്ങിണ പറഞ്ഞത്.

    ????

  4. Bro next part vegam iduoo

    1. Vegam thanne varum bro…

  5. ആശാനേ…. ???
    Thankyou ആശാനേ…

  6. Ajeeshee innanu vayikkan time kittiyath…athum 2beer adichond anu vayichath..adichapo thonni adikkandayirunnu ennu…last avarude frendshipinte sneham kandapo kannu niranju poyi…odukkathe feel ayirunnu sathyam paranjal…..eni ingane late avathe pettannu adutha art ittude….please…

    1. ഭഗവാൻ പറഞ്ഞാൽ വേറെ അപ്പീൽ ഇല്ല….
      എന്റെ നാട്ടിൽ പൂരം ആണ്… ഞാൻ ഒരു തൃശ്ശൂർ കാരനാണെ… 2 ദിവസം കഴിഞ്ഞാൽ അടുത്ത പാർട്ടിന്റെ പണി തുടങ്ങിയിരിക്കും ഞാൻ….

  7. ആദ്യമായാണ്‌ ഒരു കഥയുടെ പല ഭാഗങ്ങള്‍ ഒരുമിച്ച് വായിക്കുന്നത്. അവയൊക്കെ വായിക്കാന്‍ വിട്ടിപോയത്തില്‍ വിഷമിക്കുന്നു.റെഗുലര്‍ വിസിറ്റര്‍ അല്ലാത്തതിന്‍റെ ഒരു പ്രോബ്ലം ഇപ്പോള്‍ മനസ്സിലായി. ഇതുപോലുള്ള നല്ല കഥകള്‍ മിസ്സാകും.

    ഇനി അങ്ങനെ സംഭവിക്കില്ല, ഉറപ്പ്.

    വളരെ ഇഷ്ടപ്പെട്ടു.

    1. ചേച്ചി… ചേച്ചിയുടെ കഥയുടെ 17 അയലത്ത് പോലും ഇത് വന്നിട്ടില്ല…… എന്നെ കഥ എഴുതാൻ inspire ചെയ്തത് ചേച്ചിയുടെ കഥകൾ ആണ്…
      എന്തായാലും സന്തോഷം ആയി… ഇന്ന് എനിക്ക് ഉറങ്ങാൻ പറ്റും എന്ന് തോന്നുന്നില്ല… ചേച്ചീടെ കട്ട ഫാൻ ❤️❤️❤️

  8. എന്റെ പൊന്നോ മനുഷ്യനെ ഇങ്ങനെ ഫീൽ അടിപ്പിക്കരുത്. അത്രക്കും മനോഹരം. ഓരോന്നും എത്ര മനോഹരമായാണ് അവതരിപ്പിച്ചത്, മുഖക്കുരുവിന്റെ രാഷ്ട്രീയം പോലും. എന്താണ് പറയേണ്ടത് എന്നറിയില്ല ഇംഗ്ലീഷിൽ ആണെങ്കിൽ overwhelmed എന്നൊക്കെ പറയാം, അതും പറഞ്ഞാൽ പോരാ…..

    1. അതൊക്കെ ഓരോരോ അനുഭവങ്ങളീന്ന് അറിയാതെ വരുന്നതാ ചേട്ടാ…
      ചേട്ടന് ഇഷ്ടപ്പെട്ടല്ലോ…
      അത് മതി ???

  9. എന്റെ പൊന്നു ബ്രോ അസാധ്യ ഫീൽ ആയിരുന്നു വായിച്ചപ്പോൾ. സൗഹൃദം, പ്രണയം സ്നേഹം എല്ലാം തുളുമ്പി നിന്ന ഒരു ഭാഗം.

    1. സന്തോഷായി അസുരാ…
      ഇപ്പഴാ എനിക്കൊരു സന്തോഷം ആയത്…
      ??

  10. അജീ,otta ഇരുപ്പിൽ എല്ലാം പാർട്ട്‌ ഉം വായിച്ചു തല പെരുത്തു.ഇതിൽ ഹൈലൈറ് ഫ്രണ്ട്ഷിപ് ആണു.ഇതിൽ കുറെ നല്ല ബന്ധങ്ങൾ വരച്ചു കാട്ടി.സജി യുടെ കഥ കുറച്ചൂടെ ഓരോ പാർട്ടിൽ ഉം എഴുതി പാരലൽ ആയി കൊണ്ട് പോകാമായിരുന്നു എന്ന് തോന്നി.ഒരു ക്ലാസ്സ്‌ സ്റ്റോറി.വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്‌

    1. ഇതൊരു ഫ്ളാഷ്ബാക് അല്ലെ ബ്രോ… വൈകാതെ ഉൾപ്പെടുത്താം… അതിനു മുൻപേ കുറച്ചു സൈറ്റുവേഷൻ കൂടി കംപ്ലീറ്റ് ചെയ്യണം

  11. എന്താ പറയുക… പൊളിച്ചടുക്കി സഹോ… അസൂയ മൂത്തുമൂത്തു ഞാൻ എന്തേലും ചെയ്യും…ഉറപ്പാ…

    കൊതിവരുന്നു…ഈ എഴുത്തു കണ്ടിട്ട്.!!! അടുത്ത പാർട്ടിനായി കൊതിയോടെ കാത്തിരിക്കുന്നു

    1. കരയിപ്പിക്കല്ലേടാ പൊന്നു നായിന്റെമോനെ ???

  12. കലക്കീടാ ചക്കരേ ഇതു പോലൊരു feel അടുത്ത കാലത്തൊന്നും കിട്ടിയിട്ടില്ല Good keepit UP അടുത്തത് വരട്ടെ

    1. ❤️❤️❤️

  13. കലക്കീടാ ചക്കരേ ഇതു പോലൊരു feel അടുത്ത കാലത്തൊന്നും കിട്ടിയിട്ടില്ല Good keepit UP

    1. കടുവ ബ്രോ സ്മിത ചേച്ചീടെ ശിശിരപുഷ്പം വായിക്ക്… ഞാൻ ഒക്കെ ചെറുത്…
      വെറും ശിശു… എങ്കിലും സന്തോഷമായി ടാ

  14. അഞ്ജാതവേലായുധൻ

    ബ്രോ അടിപൊളിയായിട്ടുണ്ട്.30 പേജ് കഴിഞ്ഞതറിഞ്ഞില്ല.കഴിഞ്ഞ രണ്ട് മൂന്ന് പാർട്ട് വായിക്കാൻ കഴിഞ്ഞില്ല.അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    1. വായിക്കു നിങ്ങളൊക്കെ ഇല്ലെങ്കിൽ പിന്നെ എന്നെ എന്തിന് കൊള്ളാം

  15. 30 പേജ് തീർന്ന വഴി…. പ്വോളി പാർട്ട്‌ ആയിരുന്നു ?

    1. Broo thanks da☺️☺️☺️

  16. ഗൗരിനന്ദന

    ട്രാജിക്ക്ക് എൻഡിനായി കൊതിയോടെ കാത്തിരിക്കുന്നു

    1. അതെന്താ നഷ്ടപ്രണയം കൊണ്ട്‌ നടക്കുന്ന ആളാണോ താൻ???

  17. സൂപ്പർ, ഇതുവരെയുള്ള ഭാഗങ്ങളിൽ എനിക്ക് ഏറ്റവും ഇഷ്ടപെട്ട ഭാഗം ഇതാണ്, രേഷ്മയുടെ ക്യാരക്റ്റർ ഒരുപാട് ഇഷ്ടായി.

    1. വളരെ സന്തോഷം

  18. Ee പാർട്ട്‌ സൂപ്പർ

    1. താങ്ക്സ് ബ്രോ

Leave a Reply

Your email address will not be published. Required fields are marked *