കുറ്റബോധം 7 [Ajeesh] 314

” ആൻസി… ”
തന്റെ മനസ്സിലെ എല്ലാ വിങ്ങളുകളും ഇറക്കി വക്കാൻ ഒരു ഇടം കിട്ടിയ പ്രതീതി ആയിരുന്നു അപ്പോൾ രേഷ്മക്ക് ഉണ്ടായിരുന്നത്…
അവൾ ആൻസിയെ മുറുകെ പുണർന്നു… അപ്പോഴും അവളുടെ കണ്ണർ ഒഴുകുന്നുണ്ടായിരുന്നു…. “പോട്ടെ ഡി…. അവന് യോഗം ഇല്ലാന്ന് കൂട്ടിയാ മതി… ”
അന്ന് ഉച്ചക്ക് അവർ ആരും ഭക്ഷണം കഴിച്ചില്ല… ക്ലാസ് നാടക്കുന്നതിനിടയിൽ രേഷ്‌മ അവിടെ നടന്ന എല്ലാ കാര്യങ്ങളും ആൻസിയോട് പറഞ്ഞു… അവളോട് എല്ലാം പറഞ്ഞു കഴിഞ്ഞപ്പോൾ വല്ലാത്ത ഒരു ആശ്വാസം അവൾക് തോന്നി…
നിങ്ങൾ എന്തൊക്കെ എന്നെക്കുറിച്ച് പറഞ്ഞാലും എന്നെ മനസ്സിലാക്കുന്ന കുറച്ച് പേര് ഇവിടെ ഉണ്ടെടാ എന്നുള്ള ഒരു അഹങ്കാരം അവളിൽ ഉടലെടുത്തു…. പെട്ടന്നാണ് സിയാദിനെ അവൾ ഓർത്തത്…അവൾ വേഗം സിയദിനെ തിരിഞ്ഞു നോക്കി…. അവൻ ബുക്കിൽ എന്തോ എഴുതിക്കൊണ്ടിരിക്കുകയാണ്…. ഇവൻ ക്ലാസ്സ് ഒക്കെ ശ്രദ്ധിക്കാൻ തുടങ്ങിയോ??? ഒരു ചെറുപുഞ്ചിരി അന്സിയുടെ ചുണ്ടിൽ അറിയാതെ വിടർന്നു…. വല്ലപ്പോഴും സംഭവിക്കുന്ന കാഴ്ച അവൾക്ക് കാണിച്ചു കൊടുക്കാൻ തിരിഞ്ഞപ്പോഴാണ് അന്സിയുടെ ഇടത്തെ കവിൽത്തടം ചുവന്ന് വീർത്ത് ഇരിക്കുന്നത് അവൾ ശ്രദ്ധിച്ചത്… പക്ഷെ അവൾ വല്ലാത്ത സന്തോഷത്തിലാണ്…
“ഇതെന്താടാ നിന്റെ മുഖത്ത്… നീരുണ്ടല്ലോ?? ”
അവളുടെ മുഖത്ത് പെട്ടന്ന് നാണം കൂടിയോ??? രേഷ്‌മ അൽപംകൂടി അവളുടെ അടുത്തേക്ക് ചേർന്നിരുന്നു….
“എടി അച്ചായത്തി ….ഞാൻ ഒന്ന് മാറി നിന്നപ്പോഴേക്കും. ഇവിടെ എന്താ ഉണ്ടായത്.???
അവൾക്ക് എന്തെന്നില്ലാത്ത നാണം വീണ്ടും വീണ്ടും ഉടലെടുക്കാൻ തുടങ്ങി….
“ഇന്നാണ് മോളെ ഞാൻ ഏറ്റവും സന്തോഷിച്ച ദിവസം, പിന്നെ സങ്കടപ്പെട്ട ദിവസവും… ഒന്ന് കിട്ടിയാൽ എന്താ അവൻ എന്നോട് പറഞ്ഞില്ലേ…..
അന്സിയുടെ ഇരട്ടത്താപ്പ് പോലുള്ള മറുപടി രേഷ്മയെ പ്രകോപിതായാക്കാൻ തുടങ്ങി…
അവൾ അന്സിയുടെ തുടയിൽ അമർത്തി പിടിച്ചു….
“…നേരെ പറയടി പട്ടി…”
” ഉഫ്‌… വിട് പെണ്ണേ പറയാം….” അവൾ നാണത്താൽ തലകുനിച്ചുകൊണ്ട് പറഞ്ഞു
” സിയാദ് ”
രേഷ്‌മ പെട്ടന്ന് വിശ്വാസം വരാത്ത പോലെ സിയദിനെ തിരിഞ്ഞു നോക്കി… അവൻ അപ്പോഴും എന്തോ എഴുതുന്ന തിരക്കിലാണ്…
“എന്നാലും എന്റെ ആൻസി… നിന്റെ കൂടെ തന്നെ അല്ലെ ഞാൻ ഇത്രേം നാള് നടന്നിരുന്നത്… എന്നിട്ട് എനിക്ക് മനസ്സിലായല്ലല്ലോ? “

The Author

Ajeesh

34 Comments

Add a Comment
  1. ??വായിക്കാൻ ഏറെ ഇഷ്ടം??

    എന്താ ഫീല് ഒരു പാട് ഇഷ്ടമായി

  2. Njaan ningade fan aaye ..enn oru trissurkaran

    1. Thanks ബ്രോ

  3. പൊന്നു.?

    സൂപ്പർ…… അങ്ങിനെ പറഞ്ഞാൽ കുറഞ്ഞ് പോകും. അതിൽ കൂടുതൽ പറയാൻ അറിയാത്തോണ്ടാ….. അങ്ങിണ പറഞ്ഞത്.

    ????

  4. Bro next part vegam iduoo

    1. Vegam thanne varum bro…

  5. ആശാനേ…. ???
    Thankyou ആശാനേ…

  6. Ajeeshee innanu vayikkan time kittiyath…athum 2beer adichond anu vayichath..adichapo thonni adikkandayirunnu ennu…last avarude frendshipinte sneham kandapo kannu niranju poyi…odukkathe feel ayirunnu sathyam paranjal…..eni ingane late avathe pettannu adutha art ittude….please…

    1. ഭഗവാൻ പറഞ്ഞാൽ വേറെ അപ്പീൽ ഇല്ല….
      എന്റെ നാട്ടിൽ പൂരം ആണ്… ഞാൻ ഒരു തൃശ്ശൂർ കാരനാണെ… 2 ദിവസം കഴിഞ്ഞാൽ അടുത്ത പാർട്ടിന്റെ പണി തുടങ്ങിയിരിക്കും ഞാൻ….

  7. ആദ്യമായാണ്‌ ഒരു കഥയുടെ പല ഭാഗങ്ങള്‍ ഒരുമിച്ച് വായിക്കുന്നത്. അവയൊക്കെ വായിക്കാന്‍ വിട്ടിപോയത്തില്‍ വിഷമിക്കുന്നു.റെഗുലര്‍ വിസിറ്റര്‍ അല്ലാത്തതിന്‍റെ ഒരു പ്രോബ്ലം ഇപ്പോള്‍ മനസ്സിലായി. ഇതുപോലുള്ള നല്ല കഥകള്‍ മിസ്സാകും.

    ഇനി അങ്ങനെ സംഭവിക്കില്ല, ഉറപ്പ്.

    വളരെ ഇഷ്ടപ്പെട്ടു.

    1. ചേച്ചി… ചേച്ചിയുടെ കഥയുടെ 17 അയലത്ത് പോലും ഇത് വന്നിട്ടില്ല…… എന്നെ കഥ എഴുതാൻ inspire ചെയ്തത് ചേച്ചിയുടെ കഥകൾ ആണ്…
      എന്തായാലും സന്തോഷം ആയി… ഇന്ന് എനിക്ക് ഉറങ്ങാൻ പറ്റും എന്ന് തോന്നുന്നില്ല… ചേച്ചീടെ കട്ട ഫാൻ ❤️❤️❤️

  8. എന്റെ പൊന്നോ മനുഷ്യനെ ഇങ്ങനെ ഫീൽ അടിപ്പിക്കരുത്. അത്രക്കും മനോഹരം. ഓരോന്നും എത്ര മനോഹരമായാണ് അവതരിപ്പിച്ചത്, മുഖക്കുരുവിന്റെ രാഷ്ട്രീയം പോലും. എന്താണ് പറയേണ്ടത് എന്നറിയില്ല ഇംഗ്ലീഷിൽ ആണെങ്കിൽ overwhelmed എന്നൊക്കെ പറയാം, അതും പറഞ്ഞാൽ പോരാ…..

    1. അതൊക്കെ ഓരോരോ അനുഭവങ്ങളീന്ന് അറിയാതെ വരുന്നതാ ചേട്ടാ…
      ചേട്ടന് ഇഷ്ടപ്പെട്ടല്ലോ…
      അത് മതി ???

  9. എന്റെ പൊന്നു ബ്രോ അസാധ്യ ഫീൽ ആയിരുന്നു വായിച്ചപ്പോൾ. സൗഹൃദം, പ്രണയം സ്നേഹം എല്ലാം തുളുമ്പി നിന്ന ഒരു ഭാഗം.

    1. സന്തോഷായി അസുരാ…
      ഇപ്പഴാ എനിക്കൊരു സന്തോഷം ആയത്…
      ??

  10. അജീ,otta ഇരുപ്പിൽ എല്ലാം പാർട്ട്‌ ഉം വായിച്ചു തല പെരുത്തു.ഇതിൽ ഹൈലൈറ് ഫ്രണ്ട്ഷിപ് ആണു.ഇതിൽ കുറെ നല്ല ബന്ധങ്ങൾ വരച്ചു കാട്ടി.സജി യുടെ കഥ കുറച്ചൂടെ ഓരോ പാർട്ടിൽ ഉം എഴുതി പാരലൽ ആയി കൊണ്ട് പോകാമായിരുന്നു എന്ന് തോന്നി.ഒരു ക്ലാസ്സ്‌ സ്റ്റോറി.വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്‌

    1. ഇതൊരു ഫ്ളാഷ്ബാക് അല്ലെ ബ്രോ… വൈകാതെ ഉൾപ്പെടുത്താം… അതിനു മുൻപേ കുറച്ചു സൈറ്റുവേഷൻ കൂടി കംപ്ലീറ്റ് ചെയ്യണം

  11. എന്താ പറയുക… പൊളിച്ചടുക്കി സഹോ… അസൂയ മൂത്തുമൂത്തു ഞാൻ എന്തേലും ചെയ്യും…ഉറപ്പാ…

    കൊതിവരുന്നു…ഈ എഴുത്തു കണ്ടിട്ട്.!!! അടുത്ത പാർട്ടിനായി കൊതിയോടെ കാത്തിരിക്കുന്നു

    1. കരയിപ്പിക്കല്ലേടാ പൊന്നു നായിന്റെമോനെ ???

  12. കലക്കീടാ ചക്കരേ ഇതു പോലൊരു feel അടുത്ത കാലത്തൊന്നും കിട്ടിയിട്ടില്ല Good keepit UP അടുത്തത് വരട്ടെ

    1. ❤️❤️❤️

  13. കലക്കീടാ ചക്കരേ ഇതു പോലൊരു feel അടുത്ത കാലത്തൊന്നും കിട്ടിയിട്ടില്ല Good keepit UP

    1. കടുവ ബ്രോ സ്മിത ചേച്ചീടെ ശിശിരപുഷ്പം വായിക്ക്… ഞാൻ ഒക്കെ ചെറുത്…
      വെറും ശിശു… എങ്കിലും സന്തോഷമായി ടാ

  14. അഞ്ജാതവേലായുധൻ

    ബ്രോ അടിപൊളിയായിട്ടുണ്ട്.30 പേജ് കഴിഞ്ഞതറിഞ്ഞില്ല.കഴിഞ്ഞ രണ്ട് മൂന്ന് പാർട്ട് വായിക്കാൻ കഴിഞ്ഞില്ല.അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    1. വായിക്കു നിങ്ങളൊക്കെ ഇല്ലെങ്കിൽ പിന്നെ എന്നെ എന്തിന് കൊള്ളാം

  15. 30 പേജ് തീർന്ന വഴി…. പ്വോളി പാർട്ട്‌ ആയിരുന്നു ?

    1. Broo thanks da☺️☺️☺️

  16. ഗൗരിനന്ദന

    ട്രാജിക്ക്ക് എൻഡിനായി കൊതിയോടെ കാത്തിരിക്കുന്നു

    1. അതെന്താ നഷ്ടപ്രണയം കൊണ്ട്‌ നടക്കുന്ന ആളാണോ താൻ???

  17. സൂപ്പർ, ഇതുവരെയുള്ള ഭാഗങ്ങളിൽ എനിക്ക് ഏറ്റവും ഇഷ്ടപെട്ട ഭാഗം ഇതാണ്, രേഷ്മയുടെ ക്യാരക്റ്റർ ഒരുപാട് ഇഷ്ടായി.

    1. വളരെ സന്തോഷം

  18. Ee പാർട്ട്‌ സൂപ്പർ

    1. താങ്ക്സ് ബ്രോ

Leave a Reply

Your email address will not be published. Required fields are marked *