കുറ്റബോധം 6 [Ajeesh] 544

മറ്റൊരു സാഹചര്യത്തിൽ ആയിരുന്നെങ്കിൽ ഒരുപക്ഷേ താൻ വസ്ത്രം ഉണങ്ങുന്നത് വരെ പുറത്തേക്ക് പോലും ഇറങ്ങില്ല എന്ന് അവൾ ഓർത്തു…
പക്ഷെ ഇപ്പോൾ എന്തുപറ്റി എനിക്ക്…
“രേഷ്മേ ഇതിപ്പോഴും ഒരു വൺ വേ ലൗ ആണ്… നീ അതിരുകടക്കുന്നു….”
അവൾ ചിരിച്ചുകൊണ്ട് തലതാഴ്ത്തി….
മരച്ചുവട്ടിൽ അവൻ നിന്നിരുന്നത് വല്ലാത്ത ഒരു അവസ്‌ഥയിലായിരുന്നു … ആരാണാ പെണ്കുട്ടി എന്നറിയാൻ അവന്റെ മനസ്സും തുടിച്ചു… അവളെ നോക്കുമ്പോൾ തന്റെ നെഞ്ചിടിപ്പ് കൂടുന്നത് പോലെ അവന് തോന്നി… വല്ലാത്ത ഒരു ആകർഷണം… അവളെ തന്നെ ഇങ്ങനെ തുറിച്ചു നോക്കി നിന്നാൽ അവൾ തന്നെ തെറ്റുദ്ധരിച്ചേക്കുമോ എന്നവൻ ഭയപ്പെട്ടു…
അതുകൊണ്ട് ഇടംകണ്ണിട്ട് ഒരു കള്ളത്തരത്തോടെ അവളെ അവൻ സസൂക്ഷ്മം നോക്കിനിന്നു…. മഴയെ ശ്രമകരമായി തടഞ്ഞു നിർത്തുന്ന ആ വടവൃക്ഷത്തിന്റെ ചുവട്ടിൽ നിൽക്കുമ്പോഴും മറ്റൊന്നിലേക്കും തന്റെ ചിന്ത മാറാത്തത് അവനെ അതിശയിപ്പിച്ചു… മുന്പൊരിക്കലും അവളെക്കാൾ ആകർഷണം ഉള്ള ഒന്നും താൻ കാണാത്ത പോലെ…..
അതെ….
ഞാൻ കണ്ടിട്ടില്ല…
ദേവതയാണ് അവൾ….
മഴയിൽ കുതിർന്ന കാർകൂന്തൽ അവളുടെ മുഖത്തേക്ക് വീണ് കിടക്കുന്നുണ്ടായിരുന്നു, അത് അവൾക്ക് ഒരു പ്രത്യേക ആകർഷണം തന്നെ ആണെന്ന് അവൻ മനസ്സിലാക്കി… അറിയാതെ അവന്റെ മനസ്സിൽ മണിച്ചത്രത്താഴ് സിനിമയിൽ നാഗവല്ലിയെ പറ്റി പാടുന്ന വരികൾ ഓർമ്മ വന്നു…. അംഗനമാർ മൗലിമണി…
തിങ്കളാസ്യെ ചാരുശീലേ…
ഓരോ വരികളും അവൾക്കായി എഴുതിയ പോലെ…
എന്തിനാണ് അവൾ തന്നെത്തന്നെ ഇങ്ങനെ നോക്കി നിൽക്കുന്നത്…, ഇതൊന്നും ഏറ്റുവാങ്ങാൻ മാത്രം സൗന്ദര്യമോ കഴിവോ ഉള്ള ഒരു പയ്യൻ ഒന്നും അല്ല താൻ, എന്നായിരുന്നു അവൻ സ്വയം കരുതിയിരുന്നുയത്….
അപ്പൊ ഞാൻ തരക്കേടില്ല…
അവൻ വീണ്ടും അവളെ ഇടംകണ്ണിട്ട് നിരീക്ഷിക്കാൻ തുടങ്ങി…
ഇപ്പോഴും അവളുടെ ചാമ്പക്ക പൊലിരിക്കുന്ന ചുണ്ടുകൾ എന്തിനോ വേണ്ടി വിറ കൊള്ളുന്നുണ്ടായിരുന്നു…..
ഭഗവാനെ കണ്ട്രോൾ തരണേ…
അവൻ വെറുതേ പ്രാർത്ഥിച്ചു…. അവൾ നാണത്താൽ ചുവന്നു തുടുത്തു…
പെട്ടന്ന് അവന്റെ അരികിലേക്ക് ആരോ നടന്നു വരുന്നത് പോലെ അവൾക്ക് തോന്നി…
രേഷ്മ അവർക്ക് നോക്കിയാൽ കാണാൻ പറ്റാത്ത വിധം മറഞ്ഞു നിന്നു…. തന്റെ കോലം അങ്ങനെ ആണെന്ന ബോധം അവർക്കുണ്ടായിരുന്നു…..
അപ്പോഴാണ് ആൻസി ഒരു ടവ്വൽ വച്ച്‌ തല തോർത്തുന്നത് അവൾ ശ്രദ്ധിച്ചത്….
” എടി മഹാപാപി ഞാൻ ഇവിടെ കുളിച്ച് നിൽക്കുന്നത് കണ്ടിട്ട് ഒന്ന് മൈൻഡ് പോലും ചെയ്തില്ലല്ലോ നീ….”
“ദേ പെണ്ണേ… ചുമ്മാ എന്റെ വായിലിരിക്കുന്നത് കേൾക്കേണ്ട….”
എന്തായിരുന്നു ഭാവാഭിനയം…. പാച്ചാളം ഭാസിയുടെ മകൾ ആണോ നീ എന്നുവരെ ഞാൻ സംശയിച്ചു….

The Author

Ajeesh

24 Comments

Add a Comment
  1. പൊന്നു.?

    കൊള്ളാം……

    ????

  2. Ee partum minnichu Bro.

    1. Thanks machane… Keep supporting ???

  3. അഞ്ജാതവേലായുധൻ

    അടിപൊളിയായിട്ടുണ്ട് ബ്രോ.ഒരു ടച്ച് വിട്ടിട്ടുണ്ടായിരുന്നു.എന്തായാലും അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    1. Thanks broii

  4. ?

    പേരാ…റ്റിന്നക്കരെയക്കരെയക്കരെയേതോ…

    ??

    1. Nalla moodil aanallo bro!!!!

    1. Thanks sreelakshmi

  5. മുന്ഭാഗങ്ങളിലേക്ക് ലിങ്ക് ഇല്ലാത്തത് കൊണ്ട് തപ്പിപിടിച്ചു വായിച്ചു മനസ്സിലാക്കാൻ കുറച്ചു ടൈം എടുത്തു. ഈ ഭാഗവും കൊള്ളാം.പേജ് കുറവാണ് എന്ന പരാതി ഉണ്ട് പക്ഷേ താങ്കളുടെ ബുദ്ധിമുട്ടുകൾ മനസ്സിലാക്കുന്നു. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    1. ഇത്രേം കഷ്ടപ്പെട്ട് വായിച്ച അസുരൻ ചേട്ടാ… ദേവനമ്മര് ചെയ്യോ ഇതുപോലെ..!!!!

    1. Thanks bro

  6. Super super super
    Next part vegam ponnotte

    1. Sure bro

  7. അടിപൊളി, പേജ് കുറച്ച് ഉള്ളെങ്കിലും ഉള്ളത് സൂപ്പർ ആയിട്ടുണ്ട്, അവരുടെ ഫ്രണ്ട്ഷിപ് തകരാതെ തന്നെ രാഹുലും രേഷ്മയും ഒന്നിക്കട്ടെ

    1. Rashid ikkaa…. Thanks ???

  8. Sooper ayikinu ajeesh brooo….kurach koodi page koottamayirunnu…..adutha bhagam pettannu idumooo

    1. Undaavum machaane

  9. പേജ് കുച്ചാണെങ്കിൽ എന്താ uff പ്വോളിച് ?…. തിരക്കൊക്കെ കഴിഞ്ഞെങ്കിൽ അടുത്ത പാർട്ട്‌ അധികം വൈകിക്കരുത് ?

    1. ഇല്ല മച്ചാനെ… വേഗം ഉണ്ടാവും

  10. പൊന്നു അജീഷ് ബ്രോയ്‌ ഈ കഥയുടെ ബാക്കി ഉണ്ടാവില്ല് എന്നാണ് വിചാരിച്ചത്. എന്നആയാലും തിരിച്ചുവരവ് പൊളിച്ചു.ഒത്തിരി താമസിക്കാതെ ആടുത്ത പാർട്ടും പ്രതീഷിക്കുന്നു.

    1. കുറച്ചു busy ആയിപ്പോയി ബ്രോ… ഇനി എനിക്ക് സപ്പോർട്ട് ഒന്നും കിട്ടില്ല എന്ന് വിചാരിച്ച് ആണ് വന്നത് … ഒരാളെങ്കിലും വന്നല്ലോ… താങ്ക്സ് ബ്രോ

Leave a Reply

Your email address will not be published. Required fields are marked *