ലേഡീസ് ക്ലബ് [Pamman Junior] 254

സെക്കന്റു ഫ്ളോറിലും ആൾക്കാർ കുറവു. പെട്ടെന്നു ഞങ്ങൾ കറുത്ത ഗ്ളാസ്സുകൊണ്ടു മറച്ച ഒരു സ്വർണ്ണ നിറമുള്ള കവാടത്തിൽ എത്തി. അതിൽ ഗോൾഡൻ നിറത്തിൽ `ലേഡീസ്‌ ക്ളബ്ബ്‌ അഡ്മിഷൻ ഫോർ മെംബേർസ്‌ ഒൺളി` എന്നു വലുതും അതിനടിയിൽ ചെറുതുമായി എഴുതിയിരുന്നു. ഞങ്ങൾ അതിനുമുമ്പിൽ ഒന്നു വിഷമിച്ചു നിന്നു. മനസ്സിനകത്തു നിന്നു എന്തോ അവിടെ കയറരുതെന്നു എന്നെ വിലക്കി.

“എടീ അപർണ്ണ, മതി നമ്മൾ മെംബേഴ്സല്ലല്ലോ പോകാം” ഞാൻ പറഞ്ഞു.

“നില്ലെടീ നമുക്കൊന്നു കയറി നോക്കാം ഏതായാലും ലേഡീസ്‌ ക്ളബ്ബു തന്നല്ലോ”.

ഞാൻ എന്തെങ്കിലും പറയുന്നതിനു മുമ്പുതന്നെ അവൾ ആ കതകു തുറന്നു ഒരു ഇടനാഴിയിലേക്കു കയറി. അവിടെയും ആരുമില്ല. അൽപ്പം ഇടത്തോട്ടു നടന്നപ്പോൾ മ്യൂസിക്കിന്റെ ശബ്ദം കേട്ടു. വീണ്ടും ഒരു വലിയ കറുത്ത ഗ്ളാസ്‌ കതക്‌. ഞങ്ങൾ അതും തുറന്നു അകത്തു കയറി അൽഭുതം അതൊരു ബാറായിരുന്നു. ബാറല്ല പബ്ബ്‌ എന്നു പറയും. ബീയർ വലിയ മഗ്ഗുകളിൽ പകർന്നു കൊടുക്കുന്ന സ്ഥലമാണു പബ്ബുകൾ. ഇവിടെ ആടുകയും പാടുകയും ഒക്കെ ചെറുപ്പക്കാർ ചെയ്യും. ആണും പെണ്ണും ഇങ്ങ്ളീഷ്‌ സിനിമകളിലെപ്പോലെ പാടി ഉല്ലസിക്കുന്ന ധാരാളം പബ്ബുകൾ ബംഗ്ളൂരിൽ ഉണ്ട്. ഞങ്ങൾ അവയിൽ പോയിട്ടുമുണ്ട്. അതിനാൽ പബ്ബിൽ കയറുന്നതു വലിയ പ്രശ്നം ആയിരുന്നില്ല ഞങ്ങൾ ധൈര്യത്തോടെ അകത്തു കയറി . പത്തു പന്ത്രണ്ട് ടേബിൾ ഉണ്ടിവിടെ. കുറെ ആൾക്കാർ ഇരുന്നു ബീയർ കുടിക്കുന്നു ചെകിടടപ്പിക്കുന്ന മ്യൂസിക്‌ ചിലർ സിഗററ്റു വലിക്കുന്നു ആകെ ഒരു അടിപൊളി അന്തരീക്ഷം ചിലർ ഡാൻസു ചെയ്യുന്നു ചിലർ തുള്ളിക്കളിക്കുന്നു.

ഞങ്ങളുടെ അടുത്തു ഒരു സ്ത്രീ വെയിറ്റർ വന്നു ഓർഡർ ചോദിച്ചു.

“രണ്ട് പബ്‌ ബീയർ” ണ്ട

അപർണ്ണ ധൈര്യമായി പറഞ്ഞു. അവർ പോയി വലിയ ഒരു കാനിൽ നിന്നും പതഞ്ഞുപൊങ്ങുന്ന തണുത്ത ബീയർ ഒരു വലിയ പോർസലയിൻ മഗ്ഗിൽ കൊണ്ടു തന്നു. പുതുക്കക്കാരല്ല എന്നു കാണിക്കാനായി ഞങ്ങൾ രണ്ടാളും ഉടനെ എടുത്തു ചുണ്ട‍ിൽ ചേർത്തു. ഭയങ്കര കയ്പ്പുള്ള ബീയർ! പതയും കൂടുതൽ !ഒരു കവിൾ ഇറക്കിയപ്പോൾ തന്നെ തലക്കടികിട്ടിയതുപോലെ!! പബ്ബ്‌ ബീയർ സ്ട്രോങ്ങാണു, പക്ഷെ ഇതു ഡബിൾ സ്ട്രോങ്ങ്‌!!! ഞാൻ ഒന്നു കൂടി ചുറ്റും നോക്കി. അപ്പോഴാണു ഒരു കാര്യം ശ്രദ്ധയിൽ പെട്ടത്‌ ഈ പബ്ബിൽ ആണുങ്ങൾ ആരുമില്ല. എല്ലാം പെണ്ണുങ്ങളാണു ഞാൻ അമ്പരന്നു അപർണ്ണയെ നോക്കി. അപർണ്ണയും അസ്വസ്ഥയായിരുന്നു.

The Author

Pamman Junior

കപട സദാചാരത്തോടും നിയമവിരുദ്ധ രതിയോടും എതിർപ്പ്. ഭക്ഷണവും രതിയും മനുഷ്യൻ്റെ ജീവിതോർജ്ജമാണ്.

17 Comments

Add a Comment
  1. ഡൽഹിയിൽ അന്ന് പെയ്ത മഴ എന്ന കഥ കൈയിൽ ഉണ്ടോ ഇതു പോലെ പുനർ പ്രസിദ്ധീകരിക്കാമോ? അതിഥി നക്ഷത്രം എന്ന കഥ pdf ഫോർമാറ്റിൽ വന്നിരുന്നെങ്കിൽ നന്നായേനെ

  2. ബാക്കി കിട്ടാൻ എന്തേലും വഴി ഉണ്ടോ?

  3. തുടരുക ❤❤

  4. ഓൾഡ് സ്റ്റോറി കോപ്പി

    1. അന്ന് വായിച്ചപ്പോൾ എഴുതിയ ആളിൻ്റെ പേര് പറയാമോ? ഞാനും അന്വേഷിക്കുവാ.

  5. നേരത്തെ വന്ന കഥ.. തുടർന്നാൽ nalla കാര്യം

  6. Ithinumunpu vanna kadhayanu.but pinnae thudarchayonnum vannattilla.thankal enkilum ezhuthumennu karuthunnu

    1. ഇത് ഒരു ഭാഗം മാത്രമാണ്. അന്ന് തന്നയാൾ ഇത് മാത്രമേ തന്നുള്ളു. ഇറോട്ടിക്കയിൽ ബാക്കി കിടപ്പുണ്ട്.

      1. അന്നത്തെ ഓൾഡ് stories ൽ സഹയാത്രികക്ക് സ്നേഹപൂർവ്വം എന്നാണന്ന് തോന്നുന്നു, ഒരു കഥയുണ്ടായിരുന്നു.
        മുറപ്പെണ്ണുമായി സ്നേഹിച്ച് കെട്ടി Delhi ജോലിക്കിടെ മുറപ്പെണ്ണിനെ ഒരു ബംഗാളി ഓട്ടോറിക്ഷയിൽ വച്ച് തപ്പുന്നതും , അവസാനം flat ൽ കൊണ്ടെ പണിയുന്നതും . ആ story കയ്യിലുണ്ടോ …?

        1. Erotica? Ethana site please share the link

          1. ഇറോട്ടിക്ക 2015ൽ നിർത്തി

      2. രാജേഷ്

        അതിന്റെ ഇറോട്ടിക്കയില് ഉള്ള ലിങ്ക് അല്ലെങ്കില് name ഒന്നു പറയാമോ

        1. അറിയില്ല. ഒത്തിരി തവണ online ൽ നോക്കിയിട്ടും കിട്ടിയില്ല. 2008 കാലഘത്തിൽ എങ്ങാണ്ട് വായിച്ചതാ .? ഇപ്പോൾ വീണ്ടും വായിക്കാൻ താൽപര്യം തോന്നുന്നു.

          1. ഇറോട്ടിക്ക നിർത്തി 2015ൽ

  7. അടിപൊളി എങ്ങനെ കഴിയുന്നു ഇങ്ങനെ എഴുതാൻ ഒന്നും പറയാൻ ഇല്ല ഈ കഥ തുടരുമോ

  8. Pazhaya kadha kuthipokkal

  9. Ithu old story alle

Leave a Reply

Your email address will not be published. Required fields are marked *