“ആ ”
ഞാൻ അവിടെന്ന് ഇറങ്ങി വീട്ടിലോട്ട് നടന്നു. ഒരു ലിഫ്റ്റ് കിട്ടിയപ്പോ അധികം നടക്കാതെ വീട്ടിലെത്തി.
വാതിൽ തുറന്ന് അകത്തേക്ക് കയറിയപ്പോ എല്ലാവരും ഭക്ഷണം കഴിക്കാണ്. “നിന്റെ ഫോണ് എവിടെടാ ” മാമി കുറച്ച് ചൂടിലാണോ….. ഹേയ് തോന്നിയതായിരിക്കും.
‘ദാ ‘ ഞാൻ പോക്കറ്റിൽ നിന്ന് ഫോൺ എടുത്ത് കാട്ടി.
“ന്നാ വിളിച്ചാ എടുത്തൂടെ ”
‘സൈലന്റാ ‘
“മ്മ്…. നീ കഴിച്ചില്ലല്ലോ… ഇരിക്ക് ” ഞാൻ എല്ലാവരുടെയും കൂടെ ഇരുന്നു കഴിക്കാൻ തുടങ്ങി. അവരുടേത് ഒക്കെ കഴിഞ്ഞെങ്കിലും എന്റേത് ഫുഡടിച്ചു പകുതിയേ ആയിരുന്നുള്ളു.ലാസ്റ്റ് ഞാൻ മാത്രമായി ടേബിളിൽ. അവള് ആണേ മൈന്റ് ചെയ്യാതെ കോണി കയറി പോയി. ഇതെന്താപ്പോ ഇങ്ങനെ.അങ്ങനെ ഫുഡും കഴിച് മാമന്റെ അടുത്തേക് വിട്ടു.
“ഡാ.. നീ ഫ്ലൈറ്റ് ബുക്ക് ചെയ്തിട്ടില്ലേ ”
‘ആ ‘
“ടൈം എപ്പോഴാ ”
‘നാളെ രാത്രി 8.30 മണിക്കാണ്…. ഒരു 7.00മണിക്ക് പുറപ്പെടേണ്ടി വരും.’
“പിന്നെ…. ലച്ചു എന്താ ചെയ്യാ… ഇവടെ നിക്കണോ അതോ അവളെ വീട്ടിലോ ”
‘ഇല്ല.. അവള് വീട്ടിൽ പോകും. ക്ലാസ്സ് ഉണ്ട്. അപ്പൊ അവിടെന്ന് പോയി വരാനാ സുഖം ‘
“കൊറച്ചൂസം കഴിഞ്ഞ അവളും വീട്ടിൽ പോകും. മിക്കവാറും ഞാനും അവിടെ ആയിരിക്കും.”
‘മ്മ് ‘
“നീ ഇവനെ പിടിച്ചേ ഞാൻ ആ കവിന്റെ വീട്ടിൽ പോയിട്ട് വരാ ”
മാമൻ നിവിയെ എനിക്ക് നേരെ നീട്ടി. ഞാൻ അവനെയും എടുത്തു നേരെ അടുക്കളയിലോട്ട് വിട്ടു. മാമി അവിടെ പാത്രങ്ങൾ അടുക്കി വെക്കുകയായിരുന്നു.
‘ഞാൻ സഹായിക്കാണോ ‘
“വേണ്ടടാ.. അവളെ ഞാൻ പറഞ് വീട്ടിട്ടെഉള്ളു…. ഡാ.. നീ പോകുമ്പോ അവളോട് പറയാതെ ആണോ പോയത് ”
‘അതെ.. അവള് ഉറങ്ങായിരുന്നു.. അതോണ്ട് ശല്ല്യപെടുത്തണ്ട എന്ന് വിചാരിച്ചു ‘
“എന്നാ ഫോണിൽ മെസ്സേജങ്കിലും ഇട്ടുണ്ടായിരുന്നോ ”
‘അത് മറന്ന് പോയതാ.. അതിനാണോ ഞാൻ വന്നപ്പോ മൈന്റ് ചെയ്യാതെ ഇരുന്നത്.. ‘
“ആയിരിക്കും…. ഇനിയെങ്കിലും പോകുമ്പോ സ്വന്തം ഭാര്യയോട് പറഞ്ഞിട്ട് പോകാൻ നോക്കിട്ടോ “
ഒരു ഭാഗം അയച്ചുകൊടുത്തിട്ടുണ്ട്. മൂഡ് തോന്നുന്ന ചെറിയ സമയങ്ങളിൽ ഇരുന്ന് എഴുതിയത് അതുകൊണ്ട് കുറച്ചേ ഉണ്ടായിരിക്കു എന്ന് കമ്മിറ്റി ആദ്യമേ പറയുന്നു….?
Reply tharuo
?
Hlooooooo
അടുത്ത പാർട് ഇടൂ ബ്രോ. കുറേയായി ?
എന്നാ 5part തരുന്നെ
Ithum nirthi poyo
Part 5 ഉടനെ തന്നെ തരുമോ
കോളേജിലെ oru പ്രശ്നത്തിൽ പെട്ട് പോയി. എഴുതാൻ ടൈം കിട്ടിയിട്ടില്ല.കഴിയുന്നതും പെട്ടെന്ന് തരാൻ നോക്കാം
പെട്ടെന്ന് തരുമോ
മാതു❤️
Pettenn ezhuthi idane
അങ്ങനെ ഉത്തരവാദിത്യം kaanikkuo