ലക്ഷ്മി 4 [Maathu] 872

‘ആ.. ആന്റി നാളെ പോകും ‘

`എന്താടാ കല്യാണം കഴിഞ്ഞിട്ട് കുറച്ച് ദിവസല്ലേ ആയിട്ടുള്ളു… അപ്പോത്തിനും പോവണോ ´

‘ലീവ് അത്രേ ഉള്ളു ആന്റി..’

`ആ കൊച്ചിനെ ആണേ ശെരിക്ക് പരിചയപെടാൻ പറ്റിയിട്ടില്ല…… നീ ഒരു ദിവസം അവളെയും കൊണ്ട് ഇങ്ങട് വാഴോ ´

“അതിന് ഭർത്താവ് എന്ന് പറയുന്ന ഇവൻ പോലും ശെരിക്ക് പരിചയപെട്ടിട്ടുണ്ടാകില്ല…. എന്നിട്ടല്ലേ അമ്മ ”

`നേരാണോടാ ´

‘ഒന്ന് പോ ആന്റി ഇവൻ ചുമ്മാ പറയുവാ ‘

`ഏതായാലും നിങ്ങള് തമ്മിൽ നല്ല ചേർച്ച und…… ആ കുട്ടി പഠിക്കാന്നെല്ലേ പറഞ്ഞെ ´

‘അതെ… ലോ കോളേജിൽ…. ലാസ്റ്റ് ഇയർ…… ആന്റി ഞാൻ എന്നാ ഇറങ്ങിയാലോ…. പിന്നെ വരാം…’

`ചോറ് കഴിച്ചിട്ട് പോവാട…… കറി ദേ ഇപ്പൊ ആകും ´ ‘അയ്യോ വേണ്ട ആന്റി പിന്നെ ഒരിക്കെ ആവാം… ന്നാ ശെരിടാ ‘

“ആ ഒക്കെ ഡാ ” ഞാൻ അവരോട് യാത്ര പറഞ് നേരെ പുറത്തേക്ക് നടന്നു. ‘അങ്കിളേ ഞാൻ ഇറങ്ങാട്ടോ ‘

“കിച്ചു ഒന്ന് നിന്നെ…. ന്നാ ഇത് പിടിച്ചേ ” കുറച്ച് ക്യാഷ് എന്റെ കയ്യിലേക്ക് വച്ചു തന്നു.

‘ഇതെന്താ അങ്കിളേ ‘

“എടാ അത് ആശുപത്രിയുടെ ബില്ല് നീ അല്ലെ അടച്ചത്… അത് കൊണ്ട് ഇത് വച്ചോ ”

‘ഒന്ന് പോ അങ്കിളേ വെറുതെ ‘ ഞാൻ ക്യാഷ് അങ്കിളിന്റെ കയ്യിലേക്ക് തന്നെ വച്ചു.

“അങ്ങനെ പറഞ്ഞാ പറ്റത്തില്ല.. നീ ഇത് വച്ചേ ”

‘ഞാൻ വാങ്ങില്ല അങ്കിള് പോയെ ‘

“ന്നാ ശെരി….. അച്ഛന്റെ അല്ലെ മോന് ഇങ്ങനെ ആയില്ലെങ്കിലേ അത്ഭുതമുള്ളൂ…….. ഞാൻ നിന്നോട് പറയണം എന്ന് വിചാരിക്കും… നിനക്ക് ആ ജോലി റിസൈൻ ചെയ്ത് ഇവിടുത്തെ കാര്യങ്ങൾ ഒക്കെ നോക്കി നടത്തിയാ പോരെ ”

‘ഞാനും ആലോചിക്കുന്നുണ്ട്.. കുറച്ച് കഴിയട്ടെ ‘

“നീ അവളെയും കൊണ്ട് ഒരു ദിവസം ഊണിന് ഇങ്ങട് വാഴോ ”

‘ആ…ഞാൻ എന്നാ…. പിന്നെ വരാ അങ്കിളേ പോയിട്ട് കുറച്ച് പണിയുണ്ട് ‘

The Author

47 Comments

Add a Comment
  1. ഒരു ഭാഗം അയച്ചുകൊടുത്തിട്ടുണ്ട്. മൂഡ് തോന്നുന്ന ചെറിയ സമയങ്ങളിൽ ഇരുന്ന് എഴുതിയത് അതുകൊണ്ട് കുറച്ചേ ഉണ്ടായിരിക്കു എന്ന് കമ്മിറ്റി ആദ്യമേ പറയുന്നു….?

  2. Reply tharuo

  3. അടുത്ത പാർട് ഇടൂ ബ്രോ. കുറേയായി ?

  4. എന്നാ 5part തരുന്നെ

  5. Ithum nirthi poyo

  6. Part 5 ഉടനെ തന്നെ തരുമോ

    1. കോളേജിലെ oru പ്രശ്നത്തിൽ പെട്ട് പോയി. എഴുതാൻ ടൈം കിട്ടിയിട്ടില്ല.കഴിയുന്നതും പെട്ടെന്ന് തരാൻ നോക്കാം

      1. പെട്ടെന്ന് തരുമോ
        മാതു❤️

      2. Pettenn ezhuthi idane

      3. അങ്ങനെ ഉത്തരവാദിത്യം kaanikkuo

Leave a Reply

Your email address will not be published. Required fields are marked *