ലക്ഷ്മി 9 [Maathu] 363

പരീക്ഷയിൽ പാസായത് പ്രമാണിച്ചു ഞങ്ങൾ ഗേൾസ് ഒരു ടൂർ പ്ലാൻ ചെയ്തു.. എല്ലാരുമില്ലാരുന്നു.. ഞങ്ങളടുത്ത കുറച്ചു കൂട്ടുകാരികൾ മാത്രം .. അതും ചെന്നൈയിലേക്ക്…

അന്ന് കിച്ചുവിന് വിളിച് പറയാന്നു വച്ചാൽ അവന്റെ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. പിറ്റേന്ന് പോകുമ്പോഴും വിളിച്ചു അപ്പോഴും അത് തന്നെ സ്വിച്ച് ഓഫ്.. അവസാനം സ്മിത ചേച്ചിക്ക് വിളിച്ചു പറഞ്ഞു… കമ്പനിയിലെ എന്തേലും പ്രശ്നമാകും ഇടക്ക് അങ്ങനെ ഉണ്ടാവാറുണ്ടെന്ന് കേട്ടപ്പോ മനസ്സമാധാനമായി…ഏതായാലും വാട്സാപ്പിൽ ഒരു മെസ്സേജ് വിട്ടു…കാണുമ്പോ തിരിച്ചു വിളിക്കലോ…എവടെ ചെന്നൈയിലെത്തി റൂമിലിരുന്ന് വാട്സ്ആപ്പ് തുറന്നു നോക്കിയപ്പോ പുള്ളിക്കാരൻ രണ്ട് ദിവസമായി വാട്സാപ്പിൽ കയറിയിട്ട്… ചിലപ്പോ കമ്പനി പ്രശ്നങ്ങൾ എന്തേലുമായിരിക്കും…റൂമിൽ കയറിയിട്ടും അവന്റെ കോളിന് വേണ്ടി കാത്തു നിൽക്കുന്ന എന്നെ കൂട്ടുകാരികൾ കളിയാക്കാൻ തുടങ്ങിയപ്പോ അതങ്ങാട് വിട്ടു…ഏതായാലും മെസ്സേജ് അയച്ചില്ലേ.. മൂന്നു ദിവസത്തെ ട്രിപ്പായിരുന്നു..

പ്രേത്യേകിച് പ്ലാനിങ് ഒന്നുമില്ലാത്തത് കൊണ്ട് അവിടെയുള്ള മ്യൂസിയത്തിലും അമ്പലങ്ങളിലും എംജെആർ ഫിലിം സിറ്റിയിലും കയറിയിറങ്ങി…വൈകുന്നേരം മറിന ബീച്ചിലും പോയി ചുറ്റിയടിച്ചു…

മൂന്നാം ദിവസം രാത്രിയായിരുന്നു അത്‌ കണ്ടത്…ചെന്നൈ നൈറ്റ്‌ ലൈഫ് കാണാൻ രാത്രി എട്ടരക്ക് ശേഷം ഞങ്ങളെല്ലാവരും കൂടെ തിരക്കുള്ള സ്ട്രീറ്റ്റിൽ നടക്കാനിറങ്ങി…തെരുവുകളിൽ നിരത്തി വച്ചിരിക്കുന്ന പല വിധത്തിലുള്ള ഭക്ഷണപാദർത്ഥങ്ങളും വാങ്ങി കഴിച്ചു കൊണ്ട് ഞങ്ങൾ മുന്നേറി കൊണ്ടിരുന്നു…അവസാനമെന്ന നിലക്ക് ഒരു കൂൾബാറിൽ കയറി ഓർഡറും കൊടുത്ത് ഇരുന്നു…സംസാരിച്ചിരിക്കുമ്പോഴാണ് പുറത്തുകൂടെ ഒരാണും പെണ്ണും പോകുന്നത്…പല കപ്പിൾസും പോകുന്നുണ്ടെങ്കിലും അവരിലേക്ക് മാത്രമായി എന്റെ ശ്രദ്ധ പതിക്കാൻ കാരണം ആ ആണിന് എന്റെ കിച്ചുവിന്റെ മുഖച്ചായയായിരുന്നു…അല്ല എന്റെ കിച്ചു തന്നെയായിരുന്നു അത്‌.. അവനടുത്ത് നിൽക്കുന്ന പെണ്ണിനെ ഞാൻ ആദ്യമായിട്ടായിരുന്നു കാണുന്നത്…ഹൃദയത്തെ തണുപ്പ് പൊതിയുന്നത് പോലെ അനുഭവപെട്ടു…ഫോണെടുത്തു കിച്ചുവിന്റെ നമ്പറിലേക്ക് കാൾ ചെയ്തെങ്കിലും അവനെടുക്കുന്നില്ല.. ഒരു തരം നിർവികാരത… അവരങ്ങനെ സംസാരിച്ചു നടന്നു കൊണ്ട് കണ്ണിൽ നിന്നും മറഞ്ഞു…അവിഹിതമാണോ അതോ അവന്റെ ഫ്രണ്ട് ആണോ…എന്തിനേറെ പറയുന്നു എന്നെ ചതിക്കാണോന്ന് വരെ തോന്നി…എന്താ അവന് എന്നോട് പറഞ്ഞാ…അവനെന്താ ഫോണെടുക്കാത്തെ…കണ്ണിൽ വെള്ളം നിറഞ്ഞു വന്നു നിലത്തേക്ക് വീണുകൊണ്ടിരുന്നു…കൂട്ടുകാരിയുടെ വിളിയാണ് എന്നെ സ്വാബോധത്തിലേക്ക് കൊണ്ട് വന്നത്…കളിച്ചും ചിരിച്ചും ഇത്രയും സമയം നടന്നിരുന്ന എന്നെ പെട്ടെന്ന് കണ്ണൊക്കെ കലങ്ങി ഇരിക്കുന്നത് കണ്ട് അവരൊന്ന് പേടിച്ചു….. ചോദിച്ചപ്പോ പീരീഡ്സ് ആണെന്ന് പറഞ്ഞു.. അല്ലാണ്ട് ഇപ്പൊ എന്റെ കെട്ടിയവനതാ ഫോണും ഓഫ്‌ ചെയ്ത് എന്നോട് പറയാതെ ഒരു പെണ്ണിന്റെ കൂടെ കറങ്ങുന്നൂന്ന് പറയാൻ പറ്റത്തില്ലല്ലോ…അവിടുന്ന് റോഡിലേക്കിറങ്ങി അവരെ നോക്കിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല…തകർന്ന മനസ്സുമായി തിരിച് റൂമിലേക്ക് വന്നു കിടന്നു… രാത്രി രണ്ടരക്കായിരുന്നു തിരിച് നാട്ടിലേക്കുള്ള ട്രെയിൻ…അന്ന് രാത്രി ട്രെയിനിൽ ഉറങ്ങിയോന്ന് തന്നെ സംശയമാണ്…ആ പെണ്ണിന്റെ മുഖം മനസ്സിൽ നിന്ന് പോവുന്നെയില്ല…ഇനി അവര് പ്രണയത്തിലാണോ.. അവളെ കണ്ടിട്ട് കിച്ചുവിന്റെ അതേ പ്രായമാണ്.. അതായിരിക്കോ…പെട്ടെന്ന് എന്നെ കല്യാണം കഴിക്കേണ്ടി വന്നപ്പോൾ അവൻ മറച്ചു വച്ചതായിരിക്കോ…പലവിധമായ ചോദ്യങ്ങൾ എന്റെ തലച്ചോറിലൂടെ ഓടിക്കൊണ്ടിരുന്നു.

The Author

28 Comments

Add a Comment
  1. Bro any update?

  2. Bro next part vegam idu

  3. Bro next part update??

    1. എഴുതി കഴിയാറായിട്ടുണ്ട്

      1. പ്ലീസ് കാത്തിരിക്കുന്നു

        1. കുറച്ചും കൂടെ കാത്തിരിക്കൂ

  4. E katha orikalum e sitil varendathalla
    Oru suspend thriller aanu ishtapedukayum cheithu

  5. Unknown kid (അപ്പു)

    Interest ഓട് കൂടി വായിച്ചിരുന്ന story ആയിരുന്നു…പക്ഷേ 2 മാസത്തോളം കഴിഞ്ഞ് അടുത്ത part ഇട്ടപോൾ aa flow പോയി..
    ഓരോരുത്തർക്കും അവരുടേതായ തിരക്കുകൾ ഉണ്ടെന്ന് അറിയാം..പക്ഷേ ഇത്രേ time gap വരുമ്പോൾ അത് വായനയെ ബാധിക്കും…?

    1. അറിയാം ബ്രോ.. എന്നാ ചെയ്യാനാ.. ഞാനിങ്ങനെ ആയി പോയില്ലേ ?

  6. കൊള്ളാം നന്നായിട്ടുണ്ട്, ഇനി അടുത്ത ഭാഗം എപ്പോഴാ,

    1. Waiting for story

  7. കൊള്ളാം തുടരുക ?

  8. Kidu bro thasichu vnnu alle enthayalum polichu❤️

  9. Next part eppozha

  10. ഈ ഒരു ടൈം ഷിഫ്റ്റ് പ്രതീക്ഷിച്ചിരുന്നില്ല. പ്രായത്തിൽ മുതിർന്ന ഭാര്യയും ഇളപ്പമുള്ള ഭർത്താവും തമ്മിലുള്ള ഇണക്കങ്ങളും പിണക്കങ്ങളും സംഭാഷണങ്ങളും ആണ് തുടക്കത്തിൽ ആഗ്രഹിച്ചത്.കഥ സീരിയസ് ആകുമ്പോൾ, വേറെ മൂഡിലോട്ട് പോകുമ്പോൾ എന്തോ മിസ്സ് ആകുംപോലെ

  11. ❤️❤️❤️

  12. Sathiyam parayalo enik ee bagam onum manasilayila

  13. ഇതിലെങ്ങെനയാ ഫോട്ടോ add ചെയ്യാന്ന് അറിയോ…

  14. ??

    പേജ് കൂട്ടിയല്ലോ… ??

    തീരാൻ പോകുവാണല്ലേ… ?❣️

  15. അവൾ എന്തിനാ പോലീസ് സ്റ്റേഷനിൽ പോയെ
    കിച്ചുവിനെ പോലീസിനെ കൊണ്ട് പിടിപ്പിക്കാൻ ആണോ അവൾ അങ്ങോട്ട് പോയെ
    അപ്പോ അത്രയേ ഉള്ളോ അവൾക്ക് അവനോട് ഉള്ള സ്നേഹം
    അവനെന്താ പറയാനുള്ളത് എന്നുപോലും കേൾക്കാതെ പോലീസിനോട് ഈ കാര്യം പറയാൻ അവൾ സ്റ്റേഷനിലോട്ട് ഓടി പോകുന്നതിൽ നിന്ന് എന്താണ് മനസ്സിലാക്കേണ്ടത്
    പ്രണയം ഉള്ള ഒരാൾ ഒരിക്കലും തന്റെ ഇണയെ കാര്യം അറിയാതെ പോലീസിൽ പറഞ്ഞതികൊടുക്കാൻ പോകില്ല
    പകരം സഹായിക്കാനും രക്ഷിക്കാനുമാണ് നോക്കുക

    ലക്ഷ്മിക്ക് അവനോട് പ്രണയം ഉണ്ടോ എന്ന് ഇപ്പൊ സംശയമാണ്.
    പ്രണയം ഉണ്ടായിരുന്നേൽ അവന് എന്താണ് സംസാരിക്കാൻ ഉള്ളത് എന്ന് കേൾക്കും.
    അവന്റെ അടുത്തു നിന്ന് ഓടിപ്പോരില്ല
    ഇനി ഓടിപ്പോന്നാലും ഒരിക്കലും പോലീസ് സ്റ്റേഷനിലോട്ട് പോകില്ല

    1. Da poora athinu avlu policinodu paranjo kichu anu konnathu ennu ???

      1. പിന്നെ നേരെ എന്തിനാണ് അവൾ പോലീസ് സ്റ്റേഷനിലോട്ട് പോയെ? സദ്യ ഉണ്ണാൻ ആണോ ?‍♂️

        1. പാൽ ആർട്ട്

          കാര്യങ്ങൾ കഥാകൃത്ത് പറയുമല്ലോ സുഹൃത്തെ.

    2. Unknown kid (അപ്പു)

      Bro അവൾക്ക് സ്നേഹം ഇല്ലാഞ്ഞിട്ടല്ല… it’s just human nature.
      പെട്ടന്ന് ഒരാളെ അങ്ങനെ ഒരു സാഹചര്യത്തിൽ കണ്ടാൽ ഏതൊരു വെക്തിയും പേടിക്കും. പിന്നെ അവളുടെ അടുത്തേക്ക് അവൻ ഓടി വന്നപ്പോൾ aa പേടി കൂടി…
      Aa സമയത്ത് അവിടെ നിന്നും രക്ഷപ്പെടണം എന്നുള്ള ചിന്ത ആയിരിക്കും ഏതൊരു വേക്തിക്കും ഉണ്ടാകുക.
      ബ്രോ ജസ്റ്റ് അവൾടെ place il നിന്ന് experience ചെയ്തു നോക്കിയാൽ മനസ്സിലാക്കാൻ പറ്റും..

      1. അവളുടെ സ്വന്തം ഭർത്താവ് ആയത് കൊണ്ട് basic instinct വെച്ച് അവൾ അവിടുന്ന് ഓടിപ്പോക്കാൻ ചാൻസ് ഇല്ല
        അതുപോട്ടെ ഓടിപ്പോയത് അവൾ എവിടേക്ക് ആണ്?
        ആ ടൈമിൽ വേറെ എവിടേക്കും പോകാതെ നേരെ സ്റ്റേഷനിലോട്ട് അവൾ പോകണം എന്നുണ്ടേൽ അതിൽ നിന്ന് എന്താണ് നമുക്ക് ചിന്തിച്ചാൽ മനസ്സിലാവുക? ?
        അവനോട് അവൾക്ക് ശരിക്കും സ്നേഹം ഉണ്ടായിരുന്നോ എന്നത് ഇപ്പൊ ഒരു സംശയം ഉണ്ടാക്കുന്നുണ്ട്

Leave a Reply

Your email address will not be published. Required fields are marked *