വീട്ടിലെത്തി അമ്മ ചോദിച്ചപ്പോഴും പീരീഡ്സ് ആണെന്ന് പറഞ്ഞു.. രണ്ട് ദിവസം റൂമിനുള്ളിൽ തന്നെയായിരുന്നു…കിച്ചു ഇത് വരെ വിളിച്ചിട്ടില്ലായിരുന്നു….
അതിനിടക്ക് അച്ഛന്റെ ഫ്രണ്ട് ആയ മോഹനങ്കിള് വിളിച്ചു…ജൂനിയർ ആയിട്ട് അസ്സിസ്റ് ചെയ്യാൻ വരുന്നില്ലേയോന്ന്.. കിച്ചു എന്നോട് ആ സംഭവത്തെ പറ്റി പറയുന്നത് വരെ അത് മറക്കാന്ന് തീരുമാനിച്ചിട്ട് ഓഫീസിൽ പോകാൻ തുടങ്ങി. അങ്കിളിനെ ജോലിയിൽ സഹായിക്കലായിരുന്നു ആദ്യത്തെ ആഴ്ച.. പിന്നെ പിന്നെ ചെറു ചെറു കേസുകൾ എന്നോട് വാദിക്കാൻ പറഞ്ഞു…കുറച്ചു കേസുകളൊഴിച് ബാക്കിയുള്ളവയിലെല്ലാം ഞാൻ ജയിച്ചു കയറിയിരുന്നു…. നാട്ടിലെത്തി ഒരു അഞ്ചു ദിവസം കഴിഞ്ഞപ്പോ കിച്ചു വിളിച്ചിരുന്നു…കമ്പനിയിൽ ഒരു പ്രശനമുണ്ടായെന്നും.. അതിന്റെ തിരക്കിൽ പെട്ടതാണെന്നും…അവനത് പറഞ്ഞപ്പോ എന്റെ മനസ്സിലൂടെ പോയ ചിത്രം അവനും ആ പെണ്ണും സംസാരിച് പോകുന്നതായിരുന്നു…. ആശിച്ചിരുന്നു അവനൊന്നു സത്യം പറഞ്ഞെങ്കിലെന്ന്…പക്ഷെ അവനത് പറഞ്ഞില്ലാ…ഈ ആഴ്ച അവന് ഒഴിവാണ്.. നാട്ടിലേക്ക് വരുന്നുണ്ടെന്ന്…
ഇനി ഫോണിലൂടെ പറയാൻ മടിയായിട്ട് നേരിട്ട് പറയുവോ ആവോ…
നാട്ടിലേക്ക് വന്ന അന്ന് രാവിലെ ഓഫീസിൽ വന്നു കണ്ടു…പിന്നെ അവനെ കുറിച്ച് ഒരു ഐഡിയ ഇല്ലാർന്നു…വീട്ടിലിരുന്നു വല്ല ബുക്കും വായിച്ചിരിക്കായിരിക്കുമെന്ന് വിചാരിച്ചു…ജോലിയുടെ ഇടക്ക് അവനെക്കുറിച്ചുള്ളതെല്ലാം മറന്നെന്നു പറയാം…എന്നാലും രാത്രി ഫോൺ വിളിക്കുമായിരുന്നു…എന്താ കാണാൻ വരാത്തെന്ന് ചോദിച്ചാ പറയും നാട്ടിലുള്ള കമ്പനിയിൽ പോയതായിരുന്നെന്ന്.
അന്നൊരു ഞായറാഴ്ചയായിരുന്നു …അങ്കിൾന്റെ കുടുംബക്കാരെ ആരുടെയോ കല്യാണമുള്ളത് കൊണ്ട് തിങ്കളാഴ്ച വാദിക്കേണ്ട ഒരു കേസിന്റെ ഡോക്യുമെന്റ്സ് എന്നോട് റെഡിയാക്കാൻ വൈകുന്നേരം വിളിച്ചു പറഞ്ഞു…
ഓഫീസിലിരുന്ന് അതിന്റെ കാര്യങ്ങൾ എല്ലാം തീർത്തപ്പോൾ രാത്രി പത്തു മണി…രാത്രി ഇത്രയും സമയം ആയില്ലേ ഇനിയിപ്പോ വീടറ്റം വണ്ടിയൊടിച്ചു പോകാന്ന് പറഞ്ഞാ ബുദ്ധിമുട്ടാ.. അത്കൊണ്ട് കിച്ചുവിന്റെ അടുത്തേക്ക് പോകാൻ തീരുമാനിച്ചു…. ഓഫീസ് കോമ്പൗണ്ടിന് മുൻപിൽ നിർത്തിയിട്ട സ്വിഫ്റ്റ് കാറുമെടുത്ത് കിച്ചുവിന്റെ അടുത്തേക്ക് വിട്ടു…മെയിൻ റോഡിൽ നിന്ന് കിച്ചുവിന്റെ വീടിന് നേരെയുള്ള കവലയിലേക്ക് വണ്ടി തിരിക്കാൻ പോകുമ്പോഴാണ് എതിരെ കിച്ചു അവന്റെ ബൈക്കിൽ പോകുന്നത് കാണുന്നത്…ഇവനെങ്ങോട്ടാ ഈ രാത്രി പോകുന്നെ…വണ്ടി യൂ ടേൺ എടുത്ത് ഒരു നിക്ഷിത അകലത്തിൽ അവന്റെ പിന്നാലെ വച്ചു പിടിച്ചു…അവസാനം വണ്ടി ചെന്നെത്തിയത് ഒരു ഇരുനില വീടിന്റെ മുൻപിലായിരുന്നു.. അവനതിന്റെ ഗേറ്റും തുറന്ന് ഉള്ളിലേക്ക് വണ്ടിയും എടുത്ത് പോയി.. ഞാനാ സമയം വണ്ടി റോഡിന്റെ അരികിൽ നിർത്തിയിറങ്ങി…ഇവനെന്തിനാ ഇപ്പൊ ഈ വീട്ടിൽ പോകുന്നെ…. ഇനി അന്ന് കണ്ടാ പെണ്ണിന്റെ വീടാണോ ദൈവമേ…
Bro any update?
Bro next part vegam idu
Bro next part update??
Updates?
എഴുതി കഴിയാറായിട്ടുണ്ട്
Ennu verum
പ്ലീസ് കാത്തിരിക്കുന്നു
കുറച്ചും കൂടെ കാത്തിരിക്കൂ
E katha orikalum e sitil varendathalla
Oru suspend thriller aanu ishtapedukayum cheithu
Interest ഓട് കൂടി വായിച്ചിരുന്ന story ആയിരുന്നു…പക്ഷേ 2 മാസത്തോളം കഴിഞ്ഞ് അടുത്ത part ഇട്ടപോൾ aa flow പോയി..
ഓരോരുത്തർക്കും അവരുടേതായ തിരക്കുകൾ ഉണ്ടെന്ന് അറിയാം..പക്ഷേ ഇത്രേ time gap വരുമ്പോൾ അത് വായനയെ ബാധിക്കും…?
അറിയാം ബ്രോ.. എന്നാ ചെയ്യാനാ.. ഞാനിങ്ങനെ ആയി പോയില്ലേ ?
കൊള്ളാം നന്നായിട്ടുണ്ട്, ഇനി അടുത്ത ഭാഗം എപ്പോഴാ,
Waiting for story
കൊള്ളാം തുടരുക ?
Kidu bro thasichu vnnu alle enthayalum polichu❤️
Next part eppozha
ഈ ഒരു ടൈം ഷിഫ്റ്റ് പ്രതീക്ഷിച്ചിരുന്നില്ല. പ്രായത്തിൽ മുതിർന്ന ഭാര്യയും ഇളപ്പമുള്ള ഭർത്താവും തമ്മിലുള്ള ഇണക്കങ്ങളും പിണക്കങ്ങളും സംഭാഷണങ്ങളും ആണ് തുടക്കത്തിൽ ആഗ്രഹിച്ചത്.കഥ സീരിയസ് ആകുമ്പോൾ, വേറെ മൂഡിലോട്ട് പോകുമ്പോൾ എന്തോ മിസ്സ് ആകുംപോലെ
❤️❤️❤️
Sathiyam parayalo enik ee bagam onum manasilayila
ഇതിലെങ്ങെനയാ ഫോട്ടോ add ചെയ്യാന്ന് അറിയോ…
??
പേജ് കൂട്ടിയല്ലോ… ??
തീരാൻ പോകുവാണല്ലേ… ?❣️
അവൾ എന്തിനാ പോലീസ് സ്റ്റേഷനിൽ പോയെ
കിച്ചുവിനെ പോലീസിനെ കൊണ്ട് പിടിപ്പിക്കാൻ ആണോ അവൾ അങ്ങോട്ട് പോയെ
അപ്പോ അത്രയേ ഉള്ളോ അവൾക്ക് അവനോട് ഉള്ള സ്നേഹം
അവനെന്താ പറയാനുള്ളത് എന്നുപോലും കേൾക്കാതെ പോലീസിനോട് ഈ കാര്യം പറയാൻ അവൾ സ്റ്റേഷനിലോട്ട് ഓടി പോകുന്നതിൽ നിന്ന് എന്താണ് മനസ്സിലാക്കേണ്ടത്
പ്രണയം ഉള്ള ഒരാൾ ഒരിക്കലും തന്റെ ഇണയെ കാര്യം അറിയാതെ പോലീസിൽ പറഞ്ഞതികൊടുക്കാൻ പോകില്ല
പകരം സഹായിക്കാനും രക്ഷിക്കാനുമാണ് നോക്കുക
ലക്ഷ്മിക്ക് അവനോട് പ്രണയം ഉണ്ടോ എന്ന് ഇപ്പൊ സംശയമാണ്.
പ്രണയം ഉണ്ടായിരുന്നേൽ അവന് എന്താണ് സംസാരിക്കാൻ ഉള്ളത് എന്ന് കേൾക്കും.
അവന്റെ അടുത്തു നിന്ന് ഓടിപ്പോരില്ല
ഇനി ഓടിപ്പോന്നാലും ഒരിക്കലും പോലീസ് സ്റ്റേഷനിലോട്ട് പോകില്ല
Da poora athinu avlu policinodu paranjo kichu anu konnathu ennu ???
പിന്നെ നേരെ എന്തിനാണ് അവൾ പോലീസ് സ്റ്റേഷനിലോട്ട് പോയെ? സദ്യ ഉണ്ണാൻ ആണോ ?♂️
കാര്യങ്ങൾ കഥാകൃത്ത് പറയുമല്ലോ സുഹൃത്തെ.
Bro അവൾക്ക് സ്നേഹം ഇല്ലാഞ്ഞിട്ടല്ല… it’s just human nature.
പെട്ടന്ന് ഒരാളെ അങ്ങനെ ഒരു സാഹചര്യത്തിൽ കണ്ടാൽ ഏതൊരു വെക്തിയും പേടിക്കും. പിന്നെ അവളുടെ അടുത്തേക്ക് അവൻ ഓടി വന്നപ്പോൾ aa പേടി കൂടി…
Aa സമയത്ത് അവിടെ നിന്നും രക്ഷപ്പെടണം എന്നുള്ള ചിന്ത ആയിരിക്കും ഏതൊരു വേക്തിക്കും ഉണ്ടാകുക.
ബ്രോ ജസ്റ്റ് അവൾടെ place il നിന്ന് experience ചെയ്തു നോക്കിയാൽ മനസ്സിലാക്കാൻ പറ്റും..
അവളുടെ സ്വന്തം ഭർത്താവ് ആയത് കൊണ്ട് basic instinct വെച്ച് അവൾ അവിടുന്ന് ഓടിപ്പോക്കാൻ ചാൻസ് ഇല്ല
അതുപോട്ടെ ഓടിപ്പോയത് അവൾ എവിടേക്ക് ആണ്?
ആ ടൈമിൽ വേറെ എവിടേക്കും പോകാതെ നേരെ സ്റ്റേഷനിലോട്ട് അവൾ പോകണം എന്നുണ്ടേൽ അതിൽ നിന്ന് എന്താണ് നമുക്ക് ചിന്തിച്ചാൽ മനസ്സിലാവുക? ?
അവനോട് അവൾക്ക് ശരിക്കും സ്നേഹം ഉണ്ടായിരുന്നോ എന്നത് ഇപ്പൊ ഒരു സംശയം ഉണ്ടാക്കുന്നുണ്ട്
Nice