ലക്ഷ്മി 9 [Maathu] 363

 

“ആ വണ്ടി ഷെഡ്‌ഡിലേക്ക് കയറ്റി വച്ചേക്ക്… മഴ വല്ലാണ്ട് കൊള്ളിക്കേണ്ട ”

അച്ഛനതും പറഞ് അമ്മ കൊണ്ട് വന്ന തോർത്തു കൊണ്ട് തല തുവർത്താൻ തുടങ്ങി.

അപ്പോഴേക്കും ദേവു കുടയും തപ്പി കണ്ടു പിടിച് അങ്ങോട്ടേക്ക് എത്തിയിരുന്നു…

കിച്ചു കണ്ണനെ ദേവുവിനെ ഏൽപ്പിച്ച് കുട വാങ്ങി മുറ്റത്തേക്കിറങ്ങാൻ നിന്നു

 

“ലച്ചു.. നീയും കൂടെ പോ.. എങ്ങനെ അവന് ഒറ്റക്ക് ചെയ്യാ ”

 

അച്ഛനത് എന്നെ നോക്കി പറഞ്ഞപ്പോ ഞാൻ അവന്റെ അടുത്തേക്ക് നടന്നു..

 

ഒരു കുടയിൽ ഞങ്ങളിങ്ങനെ ബൈക്കിനടുത്തേക്ക് നടന്നു… അവനെന്റെ തോളിലൂടെ കയ്യിട്ട് ചേർത്തു നിർത്തിയിരുന്നു…

 

ബൈക്കിനടുത്തെത്തി അവൻ കുട എന്റെ കയ്യിലേക്ക് വച്ചു തന്നു. ചാവി എടുക്കാത്തത് കൊണ്ട് തന്നെ ബൈക്ക് ഉന്തി കൊണ്ട് ഷെഡിലേക് കയറ്റി വയ്ക്കേണ്ടി വന്നു.. അത്‌ കൊണ്ട് തന്നെ പകുതി മുക്കലും ഞങ്ങൾ നനഞ്ഞിരുന്നു….

തിരിച് ഉമ്മറത്തേക് നടക്കുമ്പോഴും ഞങ്ങൾ തീർത്തും നിശബ്ദരായിരുന്നു.. എല്ലാവരും അകത്തേക്ക് കയറിയിട്ടുണ്ട്… കണ്ണന്റെ നിർത്തതേയുള്ള കരച്ചിൽ കേൾക്കാം ഇപ്പൊ… വിശക്കുന്നുണ്ടായിരിക്കാം…

കുട ഉമ്മറത്തു തന്നെ വച്ച് മാറിലുള്ള തോർത്ത്‌ കിച്ചുവിന്റെ നേരെ നീട്ടി. അവനത് വാങ്ങി തലയും തൂവർത്തി പിന്നാലെ വന്നു.

 

ഹാളിലേക്ക് കടന്നപ്പോ അച്ഛന്റെ കയ്യിലുണ്ട് കണ്ണൻ..

 

എന്നെ കണ്ടപ്പോൾ തന്നെ എന്റെ നേരെ കൈ നീട്ടി കരയാൻ തുടങ്ങി.. ഞാൻ കണ്ണനെ അച്ഛന്റെ കയ്യിൽ നിന്നും എടുത്തു.

“ഇവന്റെ ട്രൗസർ എന്തെ ”

 

‘ഇവൻ ദേവൂന്റെ അടുത്ത് മൂത്രം ഒഴിച്ചു.. അവളത് വൃത്തിയാക്കാൻ കൊണ്ട് പോയതാ .’

 

“ഇനിയിപ്പോ കറന്റ് വരുവായിരിക്കില്ല… ഭക്ഷണം കഴിച്ചാലോ… നനഞ്ഞതൊക്കെ എല്ലാരും മാറ്റി വന്നേ ”

 

അടുക്കളയിൽ നിന്ന് വന്ന അമ്മയത് പറഞ്ഞപ്പോ ഞാൻ കണ്ണനെയും എടുത്ത് മുകളിലേക്ക് കയറാൻ തുടങ്ങി.. ഫോണിന്റെ ഫ്ലാഷുമടിച്ച് എനിക്ക് വഴിയേകി പുറകെയായിട്ട് കിച്ചുവും..

 

റൂമിന്റെ വാതിലും തുറന്ന് അകത്തേക്ക് കയറി… പുറകെ വന്ന കിച്ചു അകത്ത് കയറിയ ശേഷം വാതിലടച്ചു.

The Author

28 Comments

Add a Comment
  1. Bro any update?

  2. Bro next part vegam idu

  3. Bro next part update??

    1. എഴുതി കഴിയാറായിട്ടുണ്ട്

      1. പ്ലീസ് കാത്തിരിക്കുന്നു

        1. കുറച്ചും കൂടെ കാത്തിരിക്കൂ

  4. E katha orikalum e sitil varendathalla
    Oru suspend thriller aanu ishtapedukayum cheithu

  5. Unknown kid (അപ്പു)

    Interest ഓട് കൂടി വായിച്ചിരുന്ന story ആയിരുന്നു…പക്ഷേ 2 മാസത്തോളം കഴിഞ്ഞ് അടുത്ത part ഇട്ടപോൾ aa flow പോയി..
    ഓരോരുത്തർക്കും അവരുടേതായ തിരക്കുകൾ ഉണ്ടെന്ന് അറിയാം..പക്ഷേ ഇത്രേ time gap വരുമ്പോൾ അത് വായനയെ ബാധിക്കും…?

    1. അറിയാം ബ്രോ.. എന്നാ ചെയ്യാനാ.. ഞാനിങ്ങനെ ആയി പോയില്ലേ ?

  6. കൊള്ളാം നന്നായിട്ടുണ്ട്, ഇനി അടുത്ത ഭാഗം എപ്പോഴാ,

    1. Waiting for story

  7. കൊള്ളാം തുടരുക ?

  8. Kidu bro thasichu vnnu alle enthayalum polichu❤️

  9. Next part eppozha

  10. ഈ ഒരു ടൈം ഷിഫ്റ്റ് പ്രതീക്ഷിച്ചിരുന്നില്ല. പ്രായത്തിൽ മുതിർന്ന ഭാര്യയും ഇളപ്പമുള്ള ഭർത്താവും തമ്മിലുള്ള ഇണക്കങ്ങളും പിണക്കങ്ങളും സംഭാഷണങ്ങളും ആണ് തുടക്കത്തിൽ ആഗ്രഹിച്ചത്.കഥ സീരിയസ് ആകുമ്പോൾ, വേറെ മൂഡിലോട്ട് പോകുമ്പോൾ എന്തോ മിസ്സ് ആകുംപോലെ

  11. ❤️❤️❤️

  12. Sathiyam parayalo enik ee bagam onum manasilayila

  13. ഇതിലെങ്ങെനയാ ഫോട്ടോ add ചെയ്യാന്ന് അറിയോ…

  14. ??

    പേജ് കൂട്ടിയല്ലോ… ??

    തീരാൻ പോകുവാണല്ലേ… ?❣️

  15. അവൾ എന്തിനാ പോലീസ് സ്റ്റേഷനിൽ പോയെ
    കിച്ചുവിനെ പോലീസിനെ കൊണ്ട് പിടിപ്പിക്കാൻ ആണോ അവൾ അങ്ങോട്ട് പോയെ
    അപ്പോ അത്രയേ ഉള്ളോ അവൾക്ക് അവനോട് ഉള്ള സ്നേഹം
    അവനെന്താ പറയാനുള്ളത് എന്നുപോലും കേൾക്കാതെ പോലീസിനോട് ഈ കാര്യം പറയാൻ അവൾ സ്റ്റേഷനിലോട്ട് ഓടി പോകുന്നതിൽ നിന്ന് എന്താണ് മനസ്സിലാക്കേണ്ടത്
    പ്രണയം ഉള്ള ഒരാൾ ഒരിക്കലും തന്റെ ഇണയെ കാര്യം അറിയാതെ പോലീസിൽ പറഞ്ഞതികൊടുക്കാൻ പോകില്ല
    പകരം സഹായിക്കാനും രക്ഷിക്കാനുമാണ് നോക്കുക

    ലക്ഷ്മിക്ക് അവനോട് പ്രണയം ഉണ്ടോ എന്ന് ഇപ്പൊ സംശയമാണ്.
    പ്രണയം ഉണ്ടായിരുന്നേൽ അവന് എന്താണ് സംസാരിക്കാൻ ഉള്ളത് എന്ന് കേൾക്കും.
    അവന്റെ അടുത്തു നിന്ന് ഓടിപ്പോരില്ല
    ഇനി ഓടിപ്പോന്നാലും ഒരിക്കലും പോലീസ് സ്റ്റേഷനിലോട്ട് പോകില്ല

    1. Da poora athinu avlu policinodu paranjo kichu anu konnathu ennu ???

      1. പിന്നെ നേരെ എന്തിനാണ് അവൾ പോലീസ് സ്റ്റേഷനിലോട്ട് പോയെ? സദ്യ ഉണ്ണാൻ ആണോ ?‍♂️

        1. പാൽ ആർട്ട്

          കാര്യങ്ങൾ കഥാകൃത്ത് പറയുമല്ലോ സുഹൃത്തെ.

    2. Unknown kid (അപ്പു)

      Bro അവൾക്ക് സ്നേഹം ഇല്ലാഞ്ഞിട്ടല്ല… it’s just human nature.
      പെട്ടന്ന് ഒരാളെ അങ്ങനെ ഒരു സാഹചര്യത്തിൽ കണ്ടാൽ ഏതൊരു വെക്തിയും പേടിക്കും. പിന്നെ അവളുടെ അടുത്തേക്ക് അവൻ ഓടി വന്നപ്പോൾ aa പേടി കൂടി…
      Aa സമയത്ത് അവിടെ നിന്നും രക്ഷപ്പെടണം എന്നുള്ള ചിന്ത ആയിരിക്കും ഏതൊരു വേക്തിക്കും ഉണ്ടാകുക.
      ബ്രോ ജസ്റ്റ് അവൾടെ place il നിന്ന് experience ചെയ്തു നോക്കിയാൽ മനസ്സിലാക്കാൻ പറ്റും..

      1. അവളുടെ സ്വന്തം ഭർത്താവ് ആയത് കൊണ്ട് basic instinct വെച്ച് അവൾ അവിടുന്ന് ഓടിപ്പോക്കാൻ ചാൻസ് ഇല്ല
        അതുപോട്ടെ ഓടിപ്പോയത് അവൾ എവിടേക്ക് ആണ്?
        ആ ടൈമിൽ വേറെ എവിടേക്കും പോകാതെ നേരെ സ്റ്റേഷനിലോട്ട് അവൾ പോകണം എന്നുണ്ടേൽ അതിൽ നിന്ന് എന്താണ് നമുക്ക് ചിന്തിച്ചാൽ മനസ്സിലാവുക? ?
        അവനോട് അവൾക്ക് ശരിക്കും സ്നേഹം ഉണ്ടായിരുന്നോ എന്നത് ഇപ്പൊ ഒരു സംശയം ഉണ്ടാക്കുന്നുണ്ട്

Leave a Reply

Your email address will not be published. Required fields are marked *