ഏറെ നേരമായി സ്മേരയുടെ ദുഃഖത്തിൽ പങ്കുചേർന്ന് ഇരിക്കുവായിരുന്നവരിൽ നിന്ന് മീര അവനോടായി അത് പറഞ്ഞപ്പോഴും അവന്റെ ശ്രെദ്ധ മുഴുവൻ സ്മേരയിൽ ആവുകയായിരുന്നു……..
“”എടി സ്മേരെ,,,, എന്താടി ഉണ്ടായത്?? വരാനിരിക്കുന്ന പാർട്ടിയുടെ പരിപാടികൾ എല്ലാം മാറ്റിവെച്ച?? നമ്മുടെ സഖാവിന് എന്തേലും പറ്റിയോ ടി…… നി നിന്റെ വെളുത്ത പല്ല് ഒന്ന് പുറത്ത് കാണിച് എന്തെങ്കിലും ഒന്ന് മിണ്ടെടി സാധനെ…..””
“നി അവളെ ഇട്ട് ഇങ്ങനെ കുലുക്കല്ലേ എന്റെ സിജോയെ,,,, കോളേജ് ബസ് സ്റ്റോപ്പിന്റെ അടുത്തുള്ള ലേഡീസ് വെയറിൽ വെച്ചേക്കുന്ന ആ ലേഡി ഡമ്മിയെ പോലെയാ എന്റെ കൊച്ച്….. നി പിടിച്ചു ഇങ്ങനെ കുലുക്കിയാൽ കൈയ്പക്കായയുടെ തണ്ട് ഒടിയുന്ന പോലെ എന്റെ കൊച്ചിന്റെ കൈ ഒടിഞ് വീഴും……എന്താ സംഭവം എന്ന് ഞാൻ പറയാം…… എടാ ഫസ്റ്റ് ഇയറിൽ ചേർന്നപ്പോൾ പാർട്ടിയുടെ പരിപാടിക്ക് ഇവൾ ഡാൻസ് കളിചില്ലേ……ആ അത് കൊണ്ട് തന്നെ ഇപ്രാവ……….. എ,,,എടി സ്മേരെ ദേ പോകുന്നു സഖാവ്…..നി ആ ചേച്ചിയെ ഇങ്ങോട്ട് വിളിക്ക് നമ്മുക്ക് കാര്യം ഇപ്പൊ തന്നെ പറയാം……..”
വരാനിരിക്കുന്ന പാർട്ടിയുടെ ആർട്സ് പ്രോഗ്രാമിന് ചുക്കാൻ പിടിക്കുന്ന പാർട്ടിയുടെ എല്ലാമെല്ലാമായ തേർഡ് ഇയറിലെ നന്ദനയെ ആഗ്യം കാണിച്ചു കൊണ്ട് സ്മേരയും കൂട്ടരും ബിഎ ഇക്കണോമിക്സ് ക്‌ളാസിലേക്ക് വിളിച്ചു……..
“എന്തായി പിള്ളേരെ,,,,,ഡാൻസ് പ്രാക്ടീസ് ഒക്കെ നടക്കുന്നില്ലേ…..പ്രോഗ്രാമിന് തകർക്കില്ലേ നിങ്ങൾ……”
നന്ദനയുടെ ആ ചോദ്യം കേട്ടതും അന്നേരം വായക്ക് ഉള്ളിൽ കീടാണു കയറി വയറു വേദന വന്നത്പോലെ തളർന്ന് ഇരിക്കുവായിരുന്നു സ്മേരയും ടീമും………
“എന്റെ പൊന്നു നന്ദനെച്ചി ഡാൻസ് ആണ് ഇപ്പോഴത്തെ പ്രശ്നം……..”
“ഡാൻസിന് എന്താ മീര ഇപ്പോൾ പ്രശ്നം……പഠിപ്പിച്ചു തരാൻ സ്മേര ഇല്ലേ പിന്നെന്താ…..”
“ഹാ അതാണ് നന്ദനെച്ചി ശെരിക്കും പ്രശ്നം…….”
“ഓഹ്ഹ് ടി കൊരങ്ങി,,,,നന്ദനെച്ചി നിക്കുന്ന കൊണ്ട ഇല്ലേൽ ഞാൻ വെല്ല തെറി പറയും……. നീ ശെരിക്കും എന്താണ് പ്രശ്നം എന്ന് പറയെടി കോപ്പേ…… ആദ്യം പറഞ്ഞു ഡാൻസിനാണെന്ന്…… ഇപ്പൊ പറയുന്നു ദേ ഇവൾക്ക് ആണെന്ന്…… എനിക്ക് പ്രാന്ത് പിടിച്ചാൽ ഞാൻ എന്റെ നാലാമത്തെ ലൗവറിനെ വിട്ട് വേറെ ഏതേലും പെണ്ണിനോട് ഇഷ്ടം ആണെന്ന് പറയും ട്ടോ ഡി പുല്ലേ…….”
താൻ അക്രൂസ് എന്ന പേര് മാറ്റി ശങ്കു എന്നോ കണ്ണപ്പി എന്നോ മാറ്റി
ആദ്യമായിട്ട് കഥ എഴുതുകയാണ് എന്ന് കൂടെ കൊട്
അപ്പൊ ഇവെടിയുള്ള നാറികൾ തന്റെ കഥ വായിക്കുകയും ലൈക് അടിക്കുകയും ചെയ്യും.
Akrooz bro….thirichu vannu alle………ethinte nxt part undavumo…..
ഹായ് ആക്രൂസ്….
കഥയുമായി വന്നു അല്ലെ?
വായിച്ചിട്ട് കാണാമേ…???❤❤❤