ബിഎ ഇക്കണോമിക്സ് ക്ലാസ്സിലെ കുഞ്ഞു മൗനത്തിന് ഇടയിൽ അവളെ സപ്പോർട്ട് ചെയ്തു കൊണ്ട് കൈയിൽ പിടിച്ച ഓടകുഴൽ ഡെസ്കിൽ അടിച്ചു പൊട്ടിച്ചപ്പോൾ സിജോയെ നോക്കി അലറി കൊണ്ട് പറഞ്ഞു വീണ…….
“”ചേച്ചി ഞാൻ പറയുന്ന കേൾക്ക്…. നമ്മുടെ കോളേജിന്റെ തൊട്ടടുത്ത ബിൽഡിങ്ങിലെ സ്കൂളിന്റെ മാനേജ്മെന്റിൽ അംഗമായ ആ ആന്റോച്ചൻ എന്ന അച്ചായനെ ചേച്ചി പോയി ഒന്ന് കാണണം…….നിക്ക് നിക്ക് നിക്ക്…. മുഖഭാവം മാറ്റി എന്നെ പേടിപ്പിക്കല്ലേ…മുഴോനും പറയുന്ന കേൾക്ക്……
ഞാൻ ഡാൻസ് പഠിക്കാൻ പോകുന്ന എന്റെ വീടിനടുത്തുള്ള ലക്ഷ്മി ടീച്ചറെ പറ്റി ഞാൻ പറഞ്ഞിട്ടില്ലേ എല്ലാവരോടും…… ആ അന്റോച്ചന്റെ ഏറ്റവും നല്ല കൂട്ടുകാരനാണ് ടീച്ചറുടെ ഹസ്ബൻഡ്…… ആന്റോച്ചൻ ടീച്ചറോട് ചെന്ന് കാര്യം പറഞ്ഞാൽ എന്ത് തന്നെ ആയാലും ടീച്ചർ കോളേജിൽ വന്ന് ഡാൻസ് സെറ്റ് ചെയ്തു തരില്ല എന്ന് പറയില്ല…… ചേച്ചി ആന്റോച്ചനോട് ഈ കാര്യം ചെന്നൊന്ന് പറയണം…….””
“എന്റെ സ്മേരെ ഇതിന് എന്തിനാ നി ഈ വളഞ്ഞ വഴി ഒക്കെ നോക്കുന്നെ…… ടീച്ചറെ പറ്റി പറയുമ്പോ നൂറ് നാവ് ആണല്ലോ നിനക്ക്…… നിനക്ക് തന്നെ ടീച്ചറോട് നേരിട്ട് ചെന്ന് പറഞ്ഞാൽ പോരെ ഡി……”
“”ഓഹ്ഹ് എന്റെ നന്ദനെച്ചി ഞാൻ പറഞ്ഞാൽ ടീച്ചർ എന്തായാലും വരും,, ശെരിയാ…… പക്ഷെ ടീച്ചറുടെ കുരുത്തംകെട്ട ഒരു ചെറുക്കൻ ഉണ്ട് മിഥുൻ…… നമ്മുടെ അപ്പുറത്തെ സ്കൂളിൽ പത്തിൽ പഠിക്കുന്നതാ…. ആ കൂരിയടക്ക പോലുള്ള ചെക്കൻ ടീച്ചറോട് കോളേജിൽ ഒന്നും പോയി ഡാൻസ് പഠിപ്പിക്കണ്ട എന്ന് പറഞ്ഞ് വിലക്കി ഇരിക്കാ……. ചേച്ചി ഇതൊന്നു പോയി സംസാരിക്ക്…..””.
“ഹ്മ്മ് ആന്റോ ചേട്ടനോട് ഞാൻ കാര്യം പറഞ്ഞ് സമ്മതിപ്പിക്കാം…… അപ്പോൾ നാളെ തന്നെ ടീച്ചർ വന്നാൽ എല്ലാവരും പ്രാക്ടീസ് തുടങ്ങുവല്ലോ ഇല്ലേ…….”
“”പിന്നെ അല്ലാതെ,,,,പ്രോഗ്രാം അടിപൊളിയാക്കി തരും ഞങ്ങൾ…….””
സ്മേര അതും പറഞ്ഞ് നന്ദനയുടെ കൂടെ ക്ലാസ്സിൽ നിന്ന് പുറത്തേക്ക് നടന്നപ്പോഴും അവളുടെ പിന്നാലെ ആയി നടക്കുവായിരുന്നു വീണയും മീരയും സിജോയും അഖിലും എല്ലാവരും……..
“ടി സ്മേരെ…. എന്തായി പുന്നാര മോളെ നിന്റെ ഡാൻസ് ഒക്കെ…. നീ സ്റ്റേജിൽ കയറുമ്പോൾ നല്ലൊരു ഹെൽമെറ്റ് വാങ്ങിച്ചു വെച്ചോ ട്ടാ….. ഇല്ലേൽ നിന്റെ ഈ മുഖം മുട്ട കൊണ്ട് എറിഞ്ഞു കുളിപ്പിക്കും ഞങ്ങള്……”
താൻ അക്രൂസ് എന്ന പേര് മാറ്റി ശങ്കു എന്നോ കണ്ണപ്പി എന്നോ മാറ്റി
ആദ്യമായിട്ട് കഥ എഴുതുകയാണ് എന്ന് കൂടെ കൊട്
അപ്പൊ ഇവെടിയുള്ള നാറികൾ തന്റെ കഥ വായിക്കുകയും ലൈക് അടിക്കുകയും ചെയ്യും.
Akrooz bro….thirichu vannu alle………ethinte nxt part undavumo…..
ഹായ് ആക്രൂസ്….
കഥയുമായി വന്നു അല്ലെ?
വായിച്ചിട്ട് കാണാമേ…???❤❤❤