പാരീസ് യാത്ര തൻ്റെ ഭാര്യയുടെ വലിയ ഒരു ആഗ്രഹം ആയതുകൊണ്ട് അവളോട് ഒറ്റക്ക് പാരിസിലേക്ക് പോവാൻ രാജീവ് നിർബന്ധിച്ചു. കൂട്ടിന് രാജീവിൻ്റെ വിശ്വസ്തനായ ഓഫീസ് സ്റ്റാഫ് സലീമിനെ ഏർപടാക്കുകയും ചെയ്തു. ഒടുവിൽ മനസില്ലാ മനസ്സോടെ ലക്ഷ്മി പാരീസിലേക്ക് ഫ്ലൈറ്റ് കേറി.
രാജീവിൻ്റെ PA ആണ് സലിം, ജോലിയിൽ കേറി ഇപ്പോൾ 1 വർഷം തികയുന്നു. ജോലിയിൽ സലിം കാണിച്ച ആത്മാർത്ഥത രാജീവിന് സലിമിനോട് ഒരു പ്രത്യേക വാത്സല്യം തന്നെ ഉണ്ടാക്കി. അതുകൊണ്ടാണ് തൻ്റെ ജീവൻ്റെ ജീവനായ ഭാര്യയെ സലീമിനെ വിശ്വസിച്ച് ഒരു വിദേശ രാജ്യത്തേക്ക് രാജീവ് പറഞ്ഞയച്ചത്.
കൊച്ചി വിമാനത്താവളത്തിൽ നിന്ന് എമിറേറ്റ്സിൻ്റെ ബിസിനസ് ക്ലാസ് വിൻഡോ സീറ്റിൽ ഇരുന്നുകൊണ്ട് ലക്ഷ്മി കരയുമ്പോൾ, എന്ത് ചെയ്യണം എന്നറിയാതെ വിജ്രംബിച്ച് ഇരിക്കുകയായിരുന്നു സലിം.
ആദ്യമായി ബിസിനസ് ക്ലാസ്സിൽ യാത്ര ചെയ്യുന്നതിൻ്റെ സന്തോഷം പോലും പുറത്ത് കാണിക്കാനാകാതെ, ലക്ഷ്മിയെ സമാധാനിപ്പിക്കാൻ സലിം തന്നാലാവുന്ന പോലെ എല്ലാം ശ്രമിച്ചു.
ദുബായിലെ കണക്ഷൻ ഫ്ലൈറ്റിന് വേണ്ടി കാത്തിരിക്കുമ്പോഴാണ് അവൾ യാഥാർഥ്യം തിരിച്ചറിഞ്ഞ അവസ്ഥയിലേക്ക് തന്നെ എത്തിയത്. തങ്ങളുടെ ഹണിമൂൺ യാത്ര ഇപ്പോൾ അവളുടെ സോളോ ട്രിപ്പ് ആണ്. കൂട്ടിന് ഒരു ബോഡിഗാർഡിനെ ഭർത്താവ് ഏർപ്പാടാക്കി എന്ന് സ്വയം ആശ്വസിച്ചുകൊണ്ട് ഒരു ദീർഘനിശ്വാസം വിട്ടു.
അപ്പോഴാണ് ഫോണിൽ രാജീവിൻ്റെ വീഡിയോ കോൾ വരുന്നത്. രാജീവിനോടുള്ള ആ സംസാരം അവളെ ആശ്വാസപ്പെടുത്തി. അവസാനം ഫ്രാൻസിലേക്ക് ഉള്ള ഫ്ലൈറ്റിന് സമയമായി എന്ന അറിയിപ്പ് കേട്ടപ്പോൾ അവൾ എഴുന്നേറ്റ് സലീമിനെ തിരഞ്ഞു. അടുത്തുള്ള കോഫി ഷോപ്പിലെ ടേബിളിൽ തന്നെയും നോക്കി ഇരിക്കുന്ന ആ നിഷ്കളങ്ക യുവാവിനെ കണ്ടപ്പോൾ അവൾക്കും ഒരു ചിരി വന്നു.
Page kootimsecond part erakku bro