ലെച്ചു 1 [Anatharaman] 167

 

കുറച്ചു നേരത്തെ യാത്രയ്ക്ക് ശേഷം അങ്ങനെ ഞങ്ങൾ വീട്ടിൽ എത്തി അവടെ എന്നെ കാത്തു അമൂമ്മ നില്പുണ്ടായിരുന്നു ഞാൻ ഓടിച്ചെന്നു അമൂമ്മയെ കെട്ടിപിടിച്ചു. അമൂമ്മയ്ക്കു എന്നെ കണ്ടപ്പോൾ തന്നെ ഭയങ്കര സന്തോഷം ആയി

 

ഞാൻ : അപ്പൂപ്പൻ എവിടെ ?

അമൂമ്മ : അങ്ങേരു ടൗൺ ലു പോയേക്ക മോനെ കുറച്ചു കഴിയുമ്പോൾ വരും

 

അങ്ങനെ ഞങ്ങൾ വിശേഷം ഒക്കെ പറഞ്ഞു ഇരിയ്കുമ്പോയിൽ അപ്പൂപ്പൻ വന്നു

 

അപ്പൂപ്പൻ : എടാ നീ അങ്ങ് വളർന്നു വലിയ ആൾ ആയി പോയല്ലോ, കെട്ടിക്കേണ്ട പ്രായം ആയി

 

അമൂമ്മ : പോ മനുഷ്യ ഇവാൻ ഇപ്പോളും എന്റെ കുഞ്ഞി ചെറുക്കൻ തന്നെ ആണ്

 

അച്ഛൻ : അമ്മെ ഞങ്ങൾക്ക് ഇന്ന് തന്നെ പോകണം, ചെന്നിട്ടു ഓഫീസിൽ ഒരു പാട് വർക്ക് ഉള്ളതാ

 

അപ്പൂപ്പൻ : വല്ലപ്പോഴും  അല്ലെ മോനെ വരുന്നത് രണ്ടു ദിവസം നിന്നിട്ടു പൊയ്ക്കൂടേ

 

‘അമ്മ : ഇല്ല അച്ഛാ ഇന്ന് തന്നെ ലീവ് കിട്ടിയത് ഭാഗ്യം ആണ്. പിന്നെ ഇവൻ ഇവിടെ ഉണ്ടല്ലോ

 

അപ്പൂപ്പൻ : എന്ന അങ്ങനെ ആവട്ടെ

 

അമൂമ്മ : നിങ്ങൾ വന്നു ഭക്ഷണം കഴിക്കു

 

ഞാൻ : എന്താ അമൂമ്മ സ്പെഷ്യൽ

 

അമൂമ്മ : നിനക്കു ഇഷ്ടം ഉള്ളത് ഒകെ ഉണ്ടാക്കി വച്ചിട്ടുണ്ട്

 

ഞങൾ ഫുഡ് എല്ലാം കഴിച്ചു പിന്നെ അച്ഛനും അമ്മയും നേരം വൈകിപ്പിക്കണ്ടലോ എന്ന് കരുതി ഇറങ്ങി

എനിക്ക് ചെറിയ വിഷമം തോന്നി എങ്കിലും ഇവിടത്തെ കാര്യം ഒകെ ആലോചിച്ചപോ ഞാൻ അത് മറന്നു

 

അങ്ങനെ വൈകുന്നേരം ആയപ്പോൾ എനിക്ക് പുഴയിൽ പോകണം എന്ന് പറഞ്ഞു

 

അപ്പൂപ്പൻ : മോനെ സൂക്ഷിച്ചു പോണം കേട്ടോ, പിന്നെ നീ വഴി ഒന്നും മറന്നിട്ടില്ലലോ

 

ഞാൻ : പുഴയിലേക്കുള്ള വഴി ഞാൻ മറാക്കോ അപ്പൂപ്പാ

 

പിന്നെ ഒന്നും നോക്കാതെ ഒരു തോർത്തും എടുത്തു ഞാൻ നേരെ പുഴയിലൂലേക്കു ഓടി

The Author

2 Comments

Add a Comment
  1. ✖‿✖•രാവണൻ ༒

    ♥️♥️♥️

  2. Super bro continue pls

Leave a Reply

Your email address will not be published. Required fields are marked *