“അയ്യോ !!!” വിക്രമോന്നു പരുങ്ങി.
“പറ വേഗം ….ഇല്ലെങ്കിൽ ഞാനിപ്പോ പോകും!!!” ദിയ അതുപറയുമ്പോ അവൾക്ക് ഉറപ്പായിരുന്നു വിക്രമിന് അത് കാണാപ്പാഠമാണെന്നു!!
“7….!!!?? അല്ലെ ….”
“ശോ!!!!! കറക്ട് മോനെ ….നീയന്റെ മുത്താണ് വിക്രം!!!”
“ദിയാ ….എന്റെ കോഴ്സ് തീരാൻ പോവാ.. എന്നാലും ഞാൻ ഇവിടെയുണ്ടാകും. അപ്പാ ഡാ ബിസ്‌നിസിൽ കൂടെ നിൽക്കാൻ ആണ് പ്ലാൻ. ഇപ്പോ പാർട്നേഴ്‌സ് ആണ് നടത്തുന്നത് അതെല്ലാം ഞാനും കൂടെ നോക്കണം, അല്ലാതെ പ്രത്യകിച്ചൊന്നും ഇല്ല!”
“വിക്രത്തിനു താല്പര്യമില്ലേ?? എന്താ മുഖം ഒരു വല്ലായ്മ!”
“ഹേയ് അങ്ങനെയൊന്നമില്ല, എനിക്കങ്ങനെ പ്രത്യേകിച്ച് ഇന്ട്രെസ്റ് ഒന്നുമില്ല, ജിമ്മിൽ എന്നും പോണം ബോഡിയോക്കെ നോക്കണം!”
“ഇവിടെയുണ്ടല്ലോ!! വിക്രമിന്റെ വീട്ടിൽ തന്നെയൊരു
മിനി ജിം പിന്നെന്തേ …”
“അത് ഞാൻ വല്ലപ്പോഴും മാത്രമേ ഉപയോഗിക്കാറുള്ളൂ, പുറത്തു എന്റെ ഫ്രെണ്ട്സ് ഒരു ജിം നടത്തുന്നുണ്ട് അവിടെയാണ് ഞാനെന്നും പോകുക, കുറെ പേർക്ക് ഇൻപിറഷൻ ആണെന്നും പറഞ്ഞു അവർ എന്നെ പിടിച്ചിരുത്തും.”
“നല്ലതല്ലേ ……”
“ഉം അതെ !!!”
“വിക്രത്തിന്റെ അമ്മ…??!”
“അമ്മ രണ്ടു വർഷം മുൻപ് മരിച്ചു. നാട്ടിൽ വെച്ചായിരുന്നു മരണം. പിന്നെ ഒരനിയത്തിയുണ്ട്.”
“എന്താ പേര്…”
“വിനീത..”
“ഇവിടെയുണ്ടോ…”
“ഇവിടെ മീൻസ്, മുംബൈയിൽ തന്നയാണ്.
പക്ഷെ ആളീ ലോകത്തൊന്നും അല്ല!!”
“അതെന്തേ.. “
“അതങ്ങനെയാണ്… അതൊക്കെ പിന്നെ ഞാൻ പറയാം.
നേരം വൈകി വാ ഞാൻ ഹോസ്റ്റലിൽ കൊണ്ടാക്കാം..”
“എനിക്ക് വിശക്കുന്നുണ്ട് എന്തേലും കഴിക്കണം വിക്രം!”
“പോവുന്ന വഴി കഴിക്കാലോ…!!”
“നമുക്ക് അടിപൊളി ചിക്കൻ മഞ്ചൂരിയൻ കിട്ടുന്ന സ്‌ഥലമുണ്ട് അങ്ങോട്ട് പോകാം, ഉം!!! ”
“ഞാൻ ഇവിടെ വന്നത് മുതൽ ആഗ്രഹിക്കുന്നതാ വിക്രം!
കഫെയിൽ അതില്ലലോ…!”
Dear MDV…
ഈ സൈറ്റ്ഇൽ നിങ്ങളുടെ കഥകൾ മാത്രം വായിക്കുന്ന ഒരാളാണ് ഞാൻ.. വളരെ കുറച്ചു നാളെ ആയുള്ളൂ ഈ സൈറ്റ് നോക്കാൻ തുടങ്ങിയിട്ട്… ഒരുപാട് സർഫ് ചെയ്ത് അവസാനം ഇഷ്ടപ്പെട്ട ശൈലി കണ്ടത് നിങ്ങളിൽ മാത്രമാണെന്ന് പറയട്ടെ… വായിച്ചു പോയി തന്റെതായ ഒരു നിഴൽപാടും ബാക്കി വെക്കാതെ നടന്നു നീങ്ങണമെന്ന് ഉദ്ദേശിക്കുന്ന കുലസ്ത്രീ വർഗ്ഗത്തിൽ നിന്നും പുറത്തിറങ്ങി ഇങ്ങനൊരു കമന്റ് ഇടാനുള്ള കാരണം തന്നെ മൂന്നാല് ദിവസമായി വായിക്കുന്ന നിങ്ങളുടെ എഴുത്തിന്റെ മാസ്മരികത കൊണ്ടാണ്…
നിങ്ങളുടെ ചില കഥകൾക്ക് tmt കഥകൾ എന്ന പേര് തന്നെ ചേരില്ല ? take it in positive… മാഘം വായിക്കുമ്പോൾ ഞാൻ വിചാരിച്ചു നിങ്ങൾക്ക് ഇതിനേക്കാൾ നന്നായി ഇനിയൊരു കഥ എഴുതാൻ ആവില്ലെന്ന്… ബിരിയാണി വായിച്ചു അത് പൊളിഞ്ഞു… ലേമനേഡ് വായിച്ചപ്പോ വീണ്ടും…
ഓരോരുത്തർക്കും ഓരോ താല്പര്യമാണ്… കാറി കൂവി തെറി പറഞ്ഞു ഭോഗിക്കുന്ന ശൈലി വായിക്കാൻ ഇഷ്ടമില്ലാത്തത് കൊണ്ടാകണം നിങ്ങളുടെ ശൈലിയോടെനിക്ക് ഇഷ്ടം വന്നത്…. The way you present the curves was awesome….
കഥയിലേക്ക് വരുവാണെങ്കിൽ…
ഇതിൽ ഏറ്റവും ആഴമുള്ള character ബാലുവിന്റെ ആണെന്ന് വിശ്വസിക്കുന്നു… നമ്മുടെ സമൂഹത്തിന്റെ നേർചിത്രം…
ഇനിയും തിരുത്താത്ത.. തിരുത്തപ്പെടാൻ പോകാത്ത ഒരു വർഗ്ഗത്തിന്റെ പ്രതീകം…
വിക്രമിന്റെ character നു ഉള്ള stability പോലും ദിയക്ക് ഉണ്ടായിരുന്നില്ലെന്നും പറയണം… And one more thing… ദിയ അഭിനയിച്ചു എന്ന് മുന്നേ അറിയാമായിരുന്നു എന്ന് പറയുന്ന വിക്രത്തിനും അവളെ കാണുമ്പോൾ ബാലുവിനെ ശിക്ഷിക്കാനുള്ള ത്വര അല്ലെ ഡ്രൈവ് ചെയ്തിരുന്നത്…??
അവസാനം ആയപ്പോ ലേശം സ്പീഡ് കൂടിപ്പോയി… കഥയെ ബാധിച്ചില്ല എങ്കിൽ പോലും ആദ്യം ലോ പേസിൽ ആയിരുന്നല്ലോ പോയത്…
ചില സ്ഥലത്ത് അക്ഷര പിശകും ഉണ്ട്… ” കവിക്കേതും സഹിക്കാം അക്ഷര പിശക് ഒഴിച്ച് ” എന്ന് കേട്ടിട്ടില്ലേ….?
Anyway സംഭവം കളർ ആയിരുന്നു… ഈ സൈറ്റ് ലെ കഥകളിൽ നിന്നും വേറിട്ടൊരു പാത…
ഒഴുക്കിൽ തുഴയുന്നതല്ല… വേറിട്ടൊരു വഴി കണ്ടെത്തുന്നതാണ് കാര്യം… എന്റ് യു made ഇറ്റ്… ?