ലൈഫ് ഓഫ് വിഷ്ണു [Robert longdon] 125

 

ഞാൻ ഇനി നിനക്ക് ഊട്ടിയും കൂടി തരാടാ..

 

കാശി:അതെല്ലാ..താഴെ ഹാളിലെ സെറ്റിയിൽ അളിയൻ ഇരിപ്പുണ്ട്.

 

അതിനു ഞാൻ എന്ത് ചെയ്യണം.അല്ല നീയല്ലേ പറഞ്ഞേ അളിയൻ പാവം ആണെന്ന്.കയറി കൊടുക്ക് അണ്ണാക്കിലേക്ക്.ശവം വാ..

 

അങ്ങിനെ ഞാനും അവനും കൂടി കഴിക്കാൻ ആയി ചുവട്ടിലെക്ക് ചെന്നു.സംഗതി അവൻ്റെ അളിയൻ ആണ് എൻ്റെ തന്ത എങ്കിലും അവനെ രണ്ടായി മടക്കും അങ്ങേര്.ഹ പറഞ്ഞ കൂട്ടത്തിൽ ഇവൻ്റെ ജീവ ചരിത്രം പറയാൻ വിട്ട് പോയി.

ഇവൻ ആണ് കാശി എന്ന കാശിനാഥൻ.ഒരു കാശിനും കൊള്ളാത്ത എൻ്റെ മാമൻ.സംഗതി ഞങൾ മാമനും മരുമകനും ആണെങ്കിലും ഒന്നോ രണ്ടോ മാസത്തിൻ്റെ വ്യത്യസമേ ഞങൾ തമ്മിൽ ഉള്ളൂ.

എൻ്റെ മൂത്തശൻ്റെ അതായത് എൻ്റെ അമ്മയുടെ അച്ഛൻ്റെ അവസാനത്തെ ആവനാഴിയിലെ അസ്ത്രം ആണ് ദെ നിക്കണ മൊതല്.വ്യക്തമായി പറഞ്ഞാല് പന്ന കിളവൻ്റെ വയസാം കാലത്തെ അവസാന കണ്ടുപിടുത്തം.ഞാനും അവനും ഒപ്പം ആണ് പഠിച്ചതും വളർന്നതും.

എല്ലാത്തിനും ഒപ്പം ഉണ്ടാവും.ഇപ്പൊ എന്നെ പോലെ വേലയും കൂലിയും ഇല്ലാതെ ഇങ്ങനെ ജീവിക്കുന്നു.വീട്ടിൽ നിന്ന് ഇറക്കി വിട്ടതാണ്..അല്ലെങ്കിലും ഈ നാറിയെ ആരേലും വീട്ടിൽ കയറ്റോ.ഇവൻ എന്നൊക്കെ വീട്ടിൽ പോയിട്ടുണ്ടോ അന്നൊക്കെ എങ്ങനേലും ആ കിളവൻ്റെ പണം തൂക്കിയിരിക്കും.

അതുകൊണ്ട് എനിക്കും വീട്ടിൽ പുല്ല് വിലയാണ്.പുല്ല് വില എന്നൊക്കെ ആലംങ്കാരികമായി പറയുമെങ്കിലും പുല്ലിനൊക്കെ എന്നാ വിലയാ.. ആ വില പോലും എൻ്റെ വീക്ഷണ കോണകത്തിൽ എനിക്കോ ഇവനെയോ ഇല്ല.

 

അപ്പോഴാണ് സെറ്റിയിൽ കുട്ടുനെ കളിപ്പിച്ചു കൊണ്ടിരുന്ന അച്ഛൻ എന്നെയും അവനെയും കണ്ടത്.ഞാനൊന്നു പുള്ളിയെ നോക്കി പുള്ളി എന്നെയോന്ന് തറപ്പിച്ചു നോക്കി.ഒരുമാതിരി അടർകളത്തെ കണ്ട ദില്ലിയേപോലെ(night is dark🎶..).

The Author

3 Comments

Add a Comment
  1. ആദ്യ കഥയിൽ എങ്ങനെ മുൻപത്തെ ഭാഗം 🤔

    1. Cheriyoru kayyabhadham naattikaruthu..ithu second part aanu…number idaan vittu poyi..

  2. 🏵️ സോജു🏝️

    പേജ് കൂടിപ്പോയി മച്ചാനെ🙄 പേജ് സ്വല്പം കുറച്ചെഴുത്….😄

Leave a Reply

Your email address will not be published. Required fields are marked *