ഡാൻസ് ഫ്ലോറിന്റെ മിന്നിമായുന്ന വെട്ടത്തിൽ അവളുടെ സൗന്ദര്യം ആസ്വദിച്ചു അവൻ അവളെ തന്നെ നോക്കിക്കൊണ്ട് നിന്നു.
അവളുടെ ചിരി…….തുള്ളിച്ചാടുമ്പോൾ അവളുടെ മുടിയിഴകൾ അവളുടെ മുഖത്തടിക്കുന്നു.
അവൻ പെട്ടെന്ന് ചെന്ന് അവളെ ചേർത്തു പിടിച്ചു. അവൾ എന്ത് ചെയ്യണം എന്നറിയാതെ ഒരു ഭയത്തോടെ അവനെ നോക്കി. അപ്പോൾ അവൻ അവളുടെ മുഖത്തേക്ക് വീണു കിടന്ന മുടിയിഴകൾ പതുക്കെ മാറ്റി. അവളുടെ ചുണ്ടുകൾ വിറക്കുന്നുണ്ടായിരുന്നു. അവൾ പതുക്കെ കണ്ണുകൾ അടച്ചു. അവിടെയുള്ള എല്ലാ ശബ്ദവും അവളിൽനിന്ന് അകന്നുപോയി. തീർത്തും നിശബ്ദത. അവന്റെ ചുണ്ട് അവളുടെ ചുണ്ടിൽ മുട്ടുന്ന നിമിഷത്തിന് വേണ്ടി അവൾ കാത്തിരുന്നു.
“മഹിമേ ”
ആരോ തന്നെ കുലുക്കി വിളിച്ചു.
നോക്കിയപ്പോൾ വിനീത ചേച്ചിയും മാധുരി ചേച്ചിയും.
മാധുരി :”നിനക്ക് എന്താ പറ്റിയെ ”
വിനീത :”അവൾ നിന്ന് സ്വപ്നം കാണുവായിരുന്നു ”
മഹിമ :”ഞാൻ….. അറിയാതെ……. ”
അവൾ അവനെ തേടി. അവിടെ ഒന്നും അവൻ ഇല്ലായിരുന്നു.
“ആൻഡ്രിയ ചേച്ചി എവിടെ ”
അവൾ വിക്കി വിക്കി ചോദിച്ചു.
മാധുരി :”അവൾക് ഒരു കാൾ വന്നു. അവൾ പോയി ”
വിനീത :”നമ്മുക്ക് പോകണ്ടേ ”
മാധുരി :”ഞാൻ ടാക്സി വിളിക്കാം ”
മഹിമ ചുറ്റും ഒന്നുകൂടി നോക്കി അവരുടെ കൂടെ പുറത്തേക്കിറങ്ങി.
ബാക്കി ഉള്ളവരെയെല്ലാം വീട്ടിലാക്കി അവസാനമാണ് മഹിമയുടെ വീട്. അവൾ വീടിന് വെളിയിൽ കാർ നിർത്തിച്ചു. ടാക്സിക്കാരന് ക്യാഷ് കൊടുത്ത് തിരിഞ്ഞപ്പോൾ വീടിന്റെ ഗേറ്റ് തുറന്നിരിക്കുന്നു. പുറത്ത് മുറ്റത്തായി മനോഹറിന്റെ കാർ. അവളെ കണ്ടതും അവൻ കാറിൽ നിന്നും ഇറങ്ങി. അവൾ ഒന്നും മിണ്ടാതെ ബാഗിൽ നിന്നും താക്കോലെടുത്തു വാതിൽ തുറന്ന് അകത്തേക്ക് കയറി ലൈറ്റ് ഓൺ ചെയ്തു. അവനും അവളുടെ പിറകിലൂടെ അകത്തു കയറി.അവൻ വാതിൽ അടച്ചു കുറ്റിയിട്ടു. അവൾ ബാഗും താക്കോലും ടേബിളിൽ വച്ചു എന്നിട്ട് പോയി കുളിച്ചു. തിരിച്ചു വന്നു ഓഫീസ് ജോലികൾ തീർക്കാൻ തുടങ്ങി. കുറെ പ്ലാൻ വരച്ചു. വെട്ടി വീണ്ടും വരച്ചു. അവൾക് ദേഷ്യവും അപമാനവും സങ്കടവും എല്ലാംകൊണ്ടും അവൾ തളർന്നു.

മൂന്ന് പാർട്ടിൽ എങ്കിലും എഴുതേണ്ടത് ഒറ്റ പാർട്ടിൽ എഴുതി 😊
ഒന്നും connect ആകുന്നില്ല character Revealing ശരിയായില്ല ആരാണ് മഹിമ യുടെ കുടെ ഉള്ളത് ആദ്യം പറഞ്ഞത് ഓഫീസിൽ ഉള്ള സാർ പിന്നെ വേറെ പേര് ആയി മൊത്തം കൺഫ്യൂഷൻ എന്തായാലും മഹിമയ്ക്ക് ഉള്ള പണി ആണ് മധുരിമ കൊടുത്തത് എന്ന് അറിയാം
ഒന്നും അങ്ങോട്ട് കണക്ട് ആവുന്നില്ല. കഥ അല്പം കൂടി വിശദം ആക്കിയാൽ നന്നായിടരുന്നു
കഥ കൊള്ളാം പക്ഷെ ഒരു പിടി കിട്ടിയില്ല അത് കൊണ്ട് അസ്വദിയ്‌കാൻ ആവുന്നില്ല..