‘പൊന്നേച്ചീ വണ്ടിയേന്നൊന്നുമല്ല മരത്തീന്നു വീണതാ.”
‘മരത്തീന്നൊ അവളു മരത്തിലൊക്കെ കേറൊ.”
‘പിന്നില്ലാണ്ടു അവളു സ്‌പോര്‍ട്‌സ് ടീച്ചറാ.എല്ലാത്തിനും നല്ല ഉശിരാ.”
‘നിങ്ങളാരും കല്ല്യാണം കഴിച്ചിട്ടില്ല അല്ലെ.”
‘ഇല്ല എന്തെ അങ്ങനെ ചോദിച്ചെ”
‘അല്ല നിങ്ങടെ സംസാരം കേട്ടു കൊണ്ടു ചോദിച്ചതാ.ഒരു ആങ്ങള മാത്രല്ലെ ഉള്ളൂ”
‘അതെ”
‘അയാളുടെ ഭാഗ്യം രാജ യോഗമാണു .മൂന്നു പെങ്ങമ്മാരെ കിട്ടിയല്ലൊ.”
‘അവനു രാജയോഗം ഉണ്ടായിട്ടൊരു കാര്യോമില്ലല്ലൊ ചേച്ചീ ഞങ്ങള്‍ക്കും എന്തെങ്കിലും ഗുണം ഉണ്ടാവണ്ടെ.അല്ലാ ചേച്ചിക്കു പിള്ളേരെത്രയാ”
‘മൂന്നു”
‘അപ്പൊ ലീന”
‘ലീന മൂത്തതു രണ്ടാമത്തവളെ കെട്ടിച്ചു അവളിപ്പൊ പൊറത്താ.പിന്നെ ഇളയതിന്റെ ഒക്കെ ഒറപ്പിച്ചു വെച്ചേക്കുവാ”
‘അതെന്താ ലീനേടെ നടത്താഞ്ഞെ”
‘ഒന്നും പറയണ്ട അവള്‍ക്കിതിലൊന്നും വല്ല്യ താല്‍പ്പര്യമില്ല.ആണുങ്ങളുമായിങ്ങനെ കമ്പനി കൂടി നടക്കുന്നതു കാണാം.എത്ര പറഞ്ഞാലും മനസ്സിലാവില്ല.വേറെ വല്ല പരിപാടിയും ഉണ്ടോന്നറിയില്ല ന്തായാലും പേരുദോഷം കേള്‍പ്പിച്ചിട്ടില്ല അതോണ്ടുഇപ്പൊ ഞാനൊന്നും പറയാനും പോവാറില്ല.”
‘എന്തായാലും അവളുടെ കാര്യം പെട്ടന്നു നടത്തിക്കോളൂ തൊണ്ടു പഴുത്താപ്പിന്നെ ഒന്നിനും കൊള്ളൂലാ.പ്പൊ ഞങ്ങളെത്തന്നെ കണ്ടീലെ നല്ല പ്രായൊക്കെ പോയിഅതൊക്കെ വിധി.”
‘ഒന്നുമില്ലെലും നിങ്ങള്‍ക്കു മൂന്നിനും ആശ്വസിക്കാനൊരു ആങ്ങളയുണ്ടല്ലൊ.എന്റെ മക്കള്‍ക്കതു പോലുമില്ല.”
‘ചേച്ചീ ഇതാ മരുന്നു.”
അപ്പൊഴേക്കും ലീന കേറി വന്നു കൂടെ ലോനപ്പനും ഉണ്ടു.അല്‍പസമയം കഴിഞ്ഞു ലോനപ്പന്‍ ലീനയെ മാറ്റി നിറുത്തി ചോദിച്ചു.
‘അല്ല ലീന താനെന്താ നേരത്തെ പറയാമെന്നു പറഞ്ഞതു.”
‘അതാണൊ അതേയ് ഞാന്‍ കോപ്പറേറ്റീവുബാങ്കിലാ ജോലി.ഇപ്പൊ സേവിങ് സെക്ഷനിലേക്കു മാറി . അല്ല ഒരു ആര്‍ഡി അങ്ങു ചേര്‍ന്നൂടെ”
‘ന്തൂട്ടു”
‘ആര്‍ഡി”
‘ആരു ഞാനൊ”
‘അല്ല ഞാന്‍ ന്റെ പൊന്നു ലോനപ്പേട്ടാ ഏട്ടന്റെ കാര്യമാ പറഞ്ഞതു.”
‘അതിലിട്ടാ എനിക്കെന്താ പ്രയോജനം.”
‘ലോനപ്പേട്ടാ അതിലിട്ടാ നല്ല ഇന്ററെസ്റ്റ് കിട്ടൂല്ലെ പിന്നെന്താ.”
Wow….. Super….. Kidu.
????
Pokker Haji യുടെ പരമ്പരാഗത എഴുത്തു രീതികളിൽ നിന്നെല്ലാം വളരെ വ്യത്യസ്തവും വൈവിധ്യമാർന്നതുമായ കഥാപശ്ചാത്തലവും കഥയും കഥാപാത്രങ്ങളും. കഥ പറയുന്ന style നു മുണ്ട് വളരെ പുതുമയും പ്രത്യേക തയും.
കൊള്ളാം ..
പുതിയ വലിയ വലിയ വെടി ക്കെട്ടുകൾക്ക് കണ്ണ് നട്ട് കാത്തു കാത്തിരിക്കുന്നു..പോന്നോേട്ടേ അടുത്ത കടുപ്പൻ കതിനകൾ ധൈര്യമായി!…
ആശംസകൾ േപാക്കറിക്ക…..
കൊള്ളാം. കലക്കി. സൂപ്പർ. തുടരുക. ???
…ഒരു രക്ഷേമില്ല തകർത്തൂ… ???
കിടുവേ ??????
നന്നായിട്ടുണ്ട് bro…❤️❤️
thanks da
ബ്രോ അടിപൊളി തുടരണം ? പേജ് കുടി എഴുതുക? അടുത്ത പാർട്ടിന് കാത്തിരിക്കുന്നു ?????
ezhuthaam
അടിപൊളി bro….. വളരെ മനോഹരം ആയിട്ടുണ്ട്.. ശെരിക്കും ആ film ഫീൽ kittunnu…. ഇതുപോലെ തന്നെ മുന്നോട്ട് povuu.. അടുത്ത പാർട്ട് നു wait ചെയ്യുന്നു… ?
thanks bro