ലണ്ടന്‍ ഡ്രീംസ് [ആദ്വിക്] 80

തരികിട എല്ലാം നിര്‍ത്തി മകള്‍ക്ക് വേണ്ടി ജീവിക്കുക ആണിപ്പോള്‍ . എന്നു വെച്ചു ആള്‍ പഞ്ച പാവം ആയി എന്നല്ല ..എന്തിനും ഏതിനും പോന്ന ഒരു ഗുണ്ട ടീം തന്നെ പുള്ളിക്കു ഉണ്ട് ..ഹലോ ..ഹലോ .. നീ വല്ലതും കേള്‍ക്കുന്നുണ്ടോ ..

ഡേവിഡ് ഏട്ടന്റെ ആ വിളിയില്‍ ആണ് വീണ്ടും ബോധത്തിലേക്ക് വന്നത് ..

അത് ഡേവിഡ് ഏട്ടാ ഞാന്‍ അറിഞ്ഞില്ല അയാള്‍ ദാമോദറിന്റെ ആളാണ് എന്നു ..അന്നേരത്തെ ഒരു ആവേശത്തില്‍ ഞാന്‍ വല്യ ഡയലോഗ് അടിച്ചും പോയി ..അത് ഇത്രക്ക് അങ്ങ് കേറി മൂക്കും എന്നു ഞാന്‍ വിചാരിച്ചില്ല …അവര്‍ എന്തെങ്കിലും പ്രശ്നം ഉണ്ടാക്കിയോ ..

എനിക്കു പ്രശ്നം ഒന്നും ഇല്ല ..പക്ഷേ നീ പേടിക്കണം ..എന്നെ നേരത്തെ ആ ദാമോദറിന്റെ ശിങ്കിടി വിളിച്ചിരുന്നു ..ഞാനും നീയും തമ്മില്‍ എന്താ പരിചയം എന്നു ചോദിച്ചു ..നമ്മള്‍ തമ്മില്‍ ക്ലബില്‍ വെച്ചുള്ള പരിചയം ആണെന്ന് ആണ് ഞാന്‍ പറഞ്ഞത്. എന്തായാലും അയാള്‍ നിന്റെ ഡീറ്റിയേല്‍സ് എല്ലാം എടുത്തിട്ടുണ്ട് ..എപ്പോ വേണേലും നിനക്കു അയാളുടെ അടുത്ത് നിന്നു ഉള്ള വിളി വരാം ..ഒന്നെങ്കില്‍ അയാള്‍ അല്ലെങ്കില്‍ അയാളുടെ ഏതെങ്കിലും PA.. .. നീ പേടിക്കണം ആദി ..അത്രയും പറഞ്ഞു ഡേവിഡ് ഏട്ടന്‍ ഫോണ്‍ കട്ട് ചെയ്തു ..

അയ്യോ ഞാന്‍ എന്നെ പരിചയപ്പെടുത്താന്‍ മറന്നു പോയി ..

ഞാന്‍ ആദ്വിക്ക് ..ആദ്വിക്ക് കൃഷണന്‍ ..
അടുപ്പം ഉള്ളവര്‍ എന്നെ ആദി എന്നു വിളിക്കും ..

3-4 കൊല്ലം മുന്പ് കയ്യില്‍ ഒന്നും ഇല്ലാതെ ലണ്ടനില്‍ വന്ന ഞാന്‍ ഇന്ന് അത്യാവശ്യം നല്ല നിലയില്‍ വളര്‍ന്നു ..റിയല്‍ എസ്റ്റേറ്റ് മുതല്‍ മണി ലന്‍ഡിങ്വരെ ഉള്ള ബിസിനസ്സുകള്‍ ആയി ഇന്ന് തിരക്കുള്ള ഒരു ബിസ്നസ് മാന്‍ ആയി ഞാന്‍ വളര്‍ന്നു .

ഡേവിഡ് ഏട്ടന്‍ ആണ് എനിക്കു എല്ലാം . പുള്ളിയെ കണ്ടത് മുതല്‍ ആണ് എന്റെ ജീവിതം മാറി മറിഞ്ഞത് ..അത് കൊണ്ട് തന്നെ ആകും ആരോടും ഇല്ലാത്ത ഒരു ബഹുമാനവും സ്ഥാനവും പുള്ളിക്ക് ഞാന്‍ കൊടുക്കുന്നതു തന്നെ .. ബാക്കി പരിചയപ്പെടല്‍ ഒക്കെ വഴിയേ ആകാം

ഡേവിഡ് ഏട്ടന്റെ വാക്കുകള്‍ കേട്ടു ചെറുത് ആണെങ്കിലും എന്റെ ഉള്ളില്‍ ഭയം ഉടലെടുത്ത് തുടങ്ങി .. പകുതി കുടിച്ച ചായ സിങ്കില്‍ കളഞ്ഞു ഹാളിലെ സോഫയിലേക്ക് ചെരിഞ്ഞു ഞാന്‍ ഇന്നത്തെ സംഭവങ്ങള്‍ ഓര്‍ത്ത് തുടങ്ങി .

രാവിലെ തന്നെ ഓഫീസില്‍ കയറിവന്ന ആളെ കണ്ടു ഞാന്‍ ഒന്നു അതിശയപ്പെടുത്തി .
എന്റെ ലന്‍ഡിങ് കമ്പനിയില്‍ നിന്നു കാശും വാങ്ങിച്ചു മാസങ്ങള്‍ ആയി മുങ്ങി നടന്ന സാക്ഷാല്‍
ശ്രീമാന്‍ സക്കറിയ ..കൂടെ കണ്ടാല്‍ അബു സലീമിനെ പോലെ സൈസ് ഉള്ള ഒരു തടിയന്‍ കാട്ടു പോത്തും ..

The Author

3 Comments

Add a Comment
  1. Bakki koodi ayakku onnum theerthu parayan vayatha avastha

  2. London bridge movie annllo

  3. Cinima athu pole ezhuthivechekkunnu

Leave a Reply

Your email address will not be published. Required fields are marked *