ഉച്ച തിരിഞ്ഞപ്പോൾ പള്ളി വികാരി ഔത അപ്പനെ കാണാൻ വന്നു.
അപ്പനെ സൽക്കരിക്കാൻ ഒരു കുപ്പി ബ്രാണ്ടിയുമായാണ് വരവ്. അപ്പന്റെ സമപ്രായക്കാരനായ അയാൾ അപ്പനുമായി നല്ല സൗഹൃദത്തത്തിലാണ്. ഔത പള്ളിയിൽ ചെറിയ ജോലികളൊക്ക ഇടക്ക് അപ്പന് സംഘടിപ്പിച്ച് കൊടുക്കും. പിന്നെ പള്ളിയിൽ വരുന്ന എല്ലാവരുമായും നല്ല സൗഹൃദമുള്ളത് കൊണ്ട് ഇടക്ക് ഇത്തരം സമ്മാനങ്ങളൊക്കെ അയാൾക്ക് കിട്ടുന്നത് അപ്പൻ കൊണ്ട് കൊടുക്കും.
അപ്രകാരം കിട്ടിയ ബ്രാണ്ടിയുമായി രണ്ടു പേരും ആട്ടിന് കൂട്ടിനരികിൽ പാലകപ്പെട്ടി വെച്ച് കൂട്ടം കൂടാനിരുന്നു.
സെലീന ചേട്ടത്തി മീനും പൊരിച്ചതും ചോറും കൊണ്ട് പോയി കൊടുത്തു. ലൂസിയെ കണ്ടപ്പോൾ ഔത സുഖവിവരങ്ങൾ അന്വേഷിച്ചു. പിന്നെ ജോസഫിനോട് പറഞ്ഞു ജോസഫേ ഒരു പണിയുണ്ട്. നല്ല പൈസ കിട്ടുന്ന ഒരു പണി.
ആയിക്കോട്ടെ നോക്കാം. എവിടാ അപ്പൻ ചോദിച്ചും.
നമ്മുടെ പാലക്കൽ ബംഗ്ളാവിൽ പൗലോസിന്റെ ഒരു തോട്ടം ഉണ്ട് . ചുറ്റിപ്പറയിലാ. പലോസും ഭാര്യ സിസിലിയും കൂടെ സിസിലിയും കൂടെ സ്റേറ് സി ൽ നിന്ന് എത്തിയിട്ടുണ്ട്.
അവരിനി തോട്ടമൊക്കെ നോക്കി ഇവിടെ തന്നെ കൂടാൻ പോവുകായാണ്. അവിടെ കൂടെ നിന്ന് വീട്ടിനകത്ത് വേണ്ട സഹായം ഒക്കെ ചെയ്യാൻ ഒരാളെ വേണമെന്ന് സിസിലി പള്ളിയിൽ വന്നപ്പോൾ പറഞ്ഞു. നല്ല പെണ്ണാ സിസിലി. നല്ല ശമ്പളം കൊടുക്കും.
അതിനു ഞാൻ എന്നാ പണി ചെയ്യാനാ. അപ്പൻ ചോദിച്ചു.
നീ അല്ല. നമ്മുടെ ലൂസി മോളെ വിട്ടു കൊടുക്കുമാകയാണെങ്കിൽ സിസിലി അവളെ പൊന്നു പോലെ നോക്കും. മാസം നല്ല ഒരു തുക നിന്റെ കയ്യിൽ തരികയും ചെയ്യും.
നിനക്കിപ്പോ പണിയൊക്കെ കുറവാണെന്നല്ലേ പറഞ്ഞത് പശുവിനു കറവയും വറ്റി എന്ന് സെലീനയും പറയുന്നു.
അതാ ഞാൻ ഇങ്ങനെ ഒരു ഭാഗ്യം വന്നപ്പോ നിന്റെ കാര്യം ഓർത്തത്.
മച്ചാനെ സൂപ്പർ നല്ല തുടക്കം.ലുസിയെ ഇഷ്ടപ്പെട്ടു.തുടർന്നും നന്നായി മുന്നോട്ട് പോവുക.കൂടുതൽ പേജുകൾ ഉൾപ്പെടുത്തുക.അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
മച്ചാനെ… സംഭവം കൊള്ളാം…. തുടർഭാഗങ്ങൾക്കായി കാത്തിരിക്കുന്നു… പേജ് കൂട്ടാൻ ശ്രമിക്കൂ..
തുടക്കം കൊള്ളാം
ഇഷ്ടപ്പെട്ടു ?
പ്ലീസ് തുടരണേ…