ലവ് ബൈറ്റ് 2 [കാവൽക്കാരൻ] 1812

 

​ഞാൻ പാതി മാത്രം കണ്ണ് തുറന്നു. എല്ലാം മങ്ങിയിരിക്കുകയാണ്. മൂടൽമഞ്ഞ് മൂടിയ പോലെ അവ്യക്തമായ രൂപങ്ങൾ.

​കാഴ്ച്ച തെളിഞ്ഞു വരാൻ കുറച്ച് സമയമെടുത്തു.

 

​പതിയെ പതിയെ എന്റെ മുന്നിലുള്ള ചിത്രം വ്യക്തമായി വന്നു. സ്റ്റിയറിംഗിൽ കൈവെച്ച്, എന്നെത്തന്നെ നോക്കി നിൽക്കുന്ന ഒരു പെൺരൂപം…

 

​അനു!

 

​അപ്പോഴാണ് ബോധം വീണത്. ഞാൻ കാറിലാണ്! ഉറങ്ങിപ്പോയി! നാശം… അഭിനയിക്കാൻ വന്നവൻ കൂർക്കം വലിച്ച് ഉറങ്ങിയോ? ഛെ! നാണക്കേട്!

 

​ഞാൻ ഞെട്ടിപ്പിടഞ്ഞ് സീറ്റിൽ നിന്നെഴുന്നേൽക്കാൻ നോക്കി.

പക്ഷേ…

 

ശരീരത്തിന്റെ പാതി ബലം ആരോ ഊറ്റിയെടുത്തെപോലെ! കൈകാലുകൾക്ക് ഒരു സ്വാധീനവുമില്ലാത്ത അവസ്ഥ.

കണ്ണുകൾ ഇറുക്കിത്തുറന്ന് ഞാൻ ഗ്ലാസിലൂടെ പുറത്തേക്ക് നോക്കി.

 

ഇതെന്റെ വീടാണ്! കാർ വീടിന്റെ ഗേറ്റിന് മുന്നിൽ വന്നുനിൽക്കുന്നു. എപ്പോഴാണ് ഇത്രയും ദൂരം ഓടിയെത്തിയത്? ഞാൻ ഒന്നും അറിഞ്ഞില്ലല്ലോ.

 

“സോറി…”

 

എന്തിനാണെന്ന് അറിയാതെ, എന്റെ വായിൽ നിന്നും ഒരു ‘സോറി’ വീണുപോയി. ക്ഷീണം കൊണ്ട് ശബ്ദം പുറത്തേക്ക് വന്നോ എന്ന് പോലും സംശയം.

 

അവൾ അതിന് മറുപടിയൊന്നും തന്നില്ല.

 

സ്റ്റിയറിംഗിൽ പിടിച്ച് മുന്നോട്ട് നോക്കി ഇരിക്കുകയാണ്.

 

ഞാൻ വിറയ്ക്കുന്ന കൈകൊണ്ട് ലിവർ വലിച്ച് കാറിന്റെ ഡോർ തുറന്നു. പുറത്തേക്ക് കാലെടുത്തു വെച്ചതും…

‘വിറയൽ…!’

 

ഭൂമി കറങ്ങുന്നതാണോ അതോ എന്റെ തല കറങ്ങുന്നതാണോ? ചെവി രണ്ടും അടഞ്ഞിരിക്കുന്നു. മൂളൽ മാത്രം കേൾക്കാം.

The Author

കാവൽക്കാരൻ

"വരികളിൽ മറഞ്ഞൊരു നിഴൽ... "--കാവൽക്കാരൻ ig:-kaavalkkaran__

44 Comments

Add a Comment
  1. ആസ്റ്റിൽ

    അവൻ കാറിൽ നിന്നും എഴുനേൽക്കുന്ന സീൻ മുതൽ എന്തോ ഒരു വശപിശക്, മിക്കവാറും അവൾ ഒരു vampire ആയിരിക്കണം, ചെക്കന്റെ ചോര അവൾ ഊറ്റിയിട്ടുണ്ട്, 1 പാർട്ടിൽ അവൾ തൊണ്ടയിൽ കുടി ഉമിനീർ ഇറക്കുന്ന സീൻ അപ്പൊ കാര്യമിട്ട് ഒന്നും തോന്നിയില്ല, പക്ഷെ ഇപ്പോൾ അവന്റെ ചോര അവൾ കുടിച്ചു, ദാറ്റ്‌ why he got dizzy. പാവം ചെക്കനെ ആ മറുതയിൽ നിന്നും കാത്തോളണേ

  2. അവള് vampire ആണല്ലേ..?

    അവനെ മുൻപ് കണ്ടെന്നു പറഞ്ഞത് ചിലപ്പോ വർഷങ്ങൾക്ക് മുൻപ് ആയിരുന്നെങ്കിലോ.. ഇത് അവന്റെ പുനർജ്ജന്മം ആണെങ്കിൽ. അവളൊരു vampire കൂടെ ആവുമ്പോൾ സാധ്യത ഉണ്ടല്ലോ. ഏത്.

  3. avnte kazhuthile chora kudichalle aval😌

  4. എന്നാലും എന്റെ കാവൽക്കാര നിങ്ങളുടെ ഹീറോ ഇപ്പോൾ എന്ത് ചെയ്യുന്നു എന്ന് ചോദിച്ചാൽ അവനെ അവന്റെ വീട്ടുകാർ വട്ടത്തിലും, നീളത്തിലും ഊമ്പിക്കുക ആണോ ആകെ സമാധാനം കൊടുക്കുന്നത് പോലീസ് ചേട്ടൻ ആണ്
    എന്നാലും കല്യാണം അവൾ ഹൈഡ് ചെയ്യുന്ന കാര്യങ്ങൾ കണ്ടെത്തിട്ട് മതിയാരുന്നു ലോജിക് നോക്കുവല്ല എന്നാലും ഇടക്ക് കോമെഡിയിൽ കാണിക്കുന്ന ഒരു സീനുണ്ട് മരിച്ചു പോയ ശ്രീനിവാസൻ സാറും മോഹൻലാലും കൂടെ ഉള്ളത്
    മോഹൻലാലിൻറെ കാമുകിയെ കിഡ്നാപ്പ് ചെയ്യാൻ ചെന്ന മോഹൻലാലിൻറെ കൂട്ടുകാരനായ ശ്രീനിവാസൻ കാമുകിയുടെ അനിയത്തിയെ കണ്ട് ചോദിക്കുന്ന പോലെ ഈ 10 വയസ്സ് പോലും ഇല്ലാത്ത കൊച്ചിനെയാണോ മുതലാളി കഴിഞ്ഞ 15 വർഷമായി പ്രേമിക്കുന്നതെന്ന്
    അത് പോലെ വിദേശത്ത് പഠിച്ച. നായിക അധികം ഫ്രണ്ട്‌സ് ഒന്നും ഇല്ലാത്ത നായകനെ എവിടെ വെച്ച്, എപ്പോൾ, എങ്ങിനെ പ്രേമിച്ചു, അല്ലെങ്കിൽ രഹസ്യമായി പ്രണയിച്ചു തുടങ്ങി അതുപോലെ അനു എന്താണ് അവനിൽ നിന്നും മറക്കുന്നത്
    റോസ് പ്രണയത്തിന്റെ സിംബൽ ആണ് ബട്ട്‌ ആ ബാക്ക്ഗ്രൗണ്ട് റോസ്, പിന്നെ അനു കൊടുത്ത ലൗ ബൈറ്റ് ആണോ അവന്റെ കഴുത്തിൽ അതോ അനു വാമ്പയറാണോ
    ഈ ലോജിക്ക് ഇല്ലാത്ത ചോദ്യങ്ങൾക്ക് മറുപടി കിട്ടുമോ
    സ്നേഹം 🌹

  5. bro 1305 like ayi next part ennu varum

  6. anu vampire annenu thonnunu… 😊

  7. 🌹
    waiting 🫶

  8. A GOOD PART. NEXT PART VEGHAM PORATTEE
    ❤️❤️❤️❤️❤️❤️❤️🔥🔥🔥🔥

  9. സൂര്യ പുത്രൻ

    nannayirinnu

  10. ❤️ ഇനി എന്തെങ്കിലുമൊക്കെ നടക്കും അല്ല നടത്തണം 😅.ആ കാറിൽ കേറിയ ശേഷം അനു എന്തോ നമ്മളെ ചെക്കനെ ചെയ്തിട്ടുണ്ട്.

    അവള് പുലിയാണെങ്കിൽ ചെക്കനെ പുള്ളിപുലിയാക്കണം🔥😼

Leave a Reply

Your email address will not be published. Required fields are marked *