ലവ് ബൈറ്റ് 2 [കാവൽക്കാരൻ] 443

​Dr. Anu Chaithanya

 

​ഇനി എന്ത് ചെയ്യും? എടുക്കണോ അതോ സ്വിച്ച് ഓഫ് ആക്കണോ?

 

‘ഇല്ല… അഭിമന്യു, നീ തളരരുത്!’

 

ഞാൻ മനസ്സിനെ പറഞ്ഞു പഠിപ്പിക്കാൻ തുടങ്ങി.

 

ആരാടാ നീ? സാക്ഷാൽ കൃഷ്ണന്റെ അനന്തരവൻ, അർജുനന്റെ പുത്രൻ… ചക്രവ്യൂഹം തകർത്ത വീരശൂര പരാക്രമിയായ അഭിമന്യുവിന്റെ പേരും പേറി നടക്കുന്നവൻ! ശരിയാണ്, അവന് ചക്രവ്യൂഹത്തിൽ നിന്ന് തിരിച്ചിറങ്ങാൻ അറിയില്ലായിരുന്നു, എന്നാലും ആ വീര്യം… അത് മതി!😤

 

വെറുമൊരു പെണ്ണിന്റെ ഫോൺ കോൾ കണ്ട് ഇങ്ങനെ വിറയ്ക്കാമോ? അതും വരാൻ പോകുന്ന ഒരു സർക്കാർ ഉദ്യോഗസ്ഥൻ! (പി.എസ്.സി പഠനം തുടങ്ങിയിട്ടില്ലെങ്കിലും). നിന്റെ രോമത്തിൽ തൊടാൻ പോലും അവൾക്കാവില്ല. ധൈര്യം സംഭരിക്ക് മോനേ…

 

മനസ്സിൽ ബാഹുബലിയിലെ ബി.ജി.എം ഇട്ട്, നെഞ്ചും വിരിച്ച്, കൈകൾ ബലമായി അമർത്തിപ്പിടിച്ച് ഞാൻ ആ പച്ച ബട്ടൺ സ്ലൈഡ് ചെയ്തു….

 

എല്ലാവരും ശ്വാസം വിടാൻ മറന്ന് എന്നെത്തന്നെ നോക്കി നിൽക്കുകയാണ്.

 

ഞാൻ ഫോൺ ചെവിയിൽ വെച്ചു.

 

“ഹലോ…”

 

എന്റെ ശബ്ദം ഇടറാതിരിക്കാൻ ഞാൻ പ്രത്യേകം ശ്രദ്ധിച്ചു.

അപ്പുറത്ത് നിന്ന് ആ നനുത്ത ശബ്ദം വീണ്ടും…

 

“ഹലോ… ഈസ് ദിസ് അഭിമന്യു?”

 

ആ ചോദ്യത്തിൽ ഒരു അധികാരമുണ്ടായിരുന്നെങ്കിലും, കേൾക്കാൻ നല്ല സുഖം.

 

“അതെ… അഭിമന്യുവാണ്. ആരാണ്?”

 

നമ്പർ ട്രൂകോളറിൽ കണ്ടിട്ടും അറിഞ്ഞില്ലെന്ന ഭാവം. അതാണല്ലോ ഹീറോയിസം!

 

“ഞാൻ അനു ചൈതന്യ. ഉർവശി ഡോക്ടറുടെ…”

The Author

കാവൽക്കാരൻ

"വരികളിൽ മറഞ്ഞൊരു നിഴൽ... "--കാവൽക്കാരൻ

23 Comments

Add a Comment
  1. continue continue continue… waiting for the next part

  2. Anu ini neeli aano..,,, chora kudich enna thonunne

  3. Dey aval valla yakshiyo Matto ano, oru pidithavum kittunilla, broyude kadha ayond onnum parayan pattilla suspense nteyum tiwst nteyum ayyar kaliyerikkum, anyway ee partum polichu, aa car il ninn thalakarangi enn parannath njan vicharich murukkan kayichit ayirikkum enn but kayuthile aa paad ee kadhayile thumbnail le photo ellamkoodi vayikkukbol something fishy, kathirikkunu adutha partnayi , bro yude eth kadhakkum ente support indavum athrakkum addict ayi ningalude eyuth

  4. നന്ദുസ്

    ൻറെ മോനെ ഒരേ പൊളി..
    ഈ സ്റ്റോറിയുടെ ഏറ്റവും വലിയ ലോജിക് എന്ന് പറയുന്നത് തന്നേ സഹോടെ കൺഫ്യൂഷനിൽ കൊണ്ടുനിർത്തി വല്ലാതെ ഭ്രാന്തുപിടിപ്പിക്കുന്ന തരത്തിലുള്ള സസ്പെൻസ് ഇണ്ടല്ലോ അതാണ്‌ ഈ സ്റ്റോറിയുടെ മെയിൻ ലോജിക്….
    സൂപ്പർ സഹോ.. തുടരൂ….

    നന്ദുസ്… 💚💚💚

  5. nice part bro.. but speed korch koodipoyon oru samshayam. shada pade pole thoni. just take it as a opinion. pinne as always 🔥

    1. ninak 1k like alla athukkum mele tharum

  6. good സൂപ്പർ

  7. next part waiting
    eni chettan paranjathell vella karyam ondoo 🤔🤔

  8. eth enganum nirthipoyal…. ninne odichittidikkum..

    oru rekshayum ella…❤️ Super 🔥

  9. bro സംഭവം super കിടിലൻ അടിപൊളി തന്നെ ആണ് but നിധിയുടെ കാവൽക്കാരൻ update illyah👀അത് വേഗം തെരണേ പിന്നെ ഇത് അഭി നല്ലം പാവം ആണ് so heartbreak ഒന്നും ചെക്കനെ കൊണ്ട് താങ്ങൂല so അനു mowl ചെക്കനെ സ്നേഹിച്ചു വീർപ്പുമുട്ടിച്ചോട്ടെ 😂ഞാനും ഹാപ്പി ആവും അപ്പൊ….. പിന്നെ അനു ശെരിക്കും ആരാ എന്തിനു അഭിയെ എല്ലാം അറിയണം so next പാർട്ട്‌ വേഗം പോന്നോട്ടെ

  10. ഒരുപാട് സസ്‌പെൻസുകൾ ബാക്കി ആക്കിയിട്ടുണ്ട് എത്രയും പെട്ടെന്ന് തന്നെ അടുത്ത പാർട്ട് തരുക….

  11. ee part chirichu oru vayi ayi 😂😂😂.ee flow angu povatte.bye the way nidhi enn varum 🧐 waiting..

  12. Adipoli aayittund bro ⚡️ vaikathe adutha part idan noakkane, veruthe 1k likenonnum kathirikkanda ippoal thanne thudangikko bro 😌

  13. ഒറ്റപ്പെട്ടവൻ

    ഈ ഭാഗവും കഴിഞ്ഞ തവണ പോലെ ഒരുപാട് സംശയങ്ങൾ ബാക്കി ആക്കി ആണ് അവസാനിക്കുന്നത്… എന്തായാലും ഈ ഭാഗത്തിന് 1k ലൈക്‌ ഒക്കെ കിട്ടും.. ഞാൻ ആലോചിക്കുന്നത് ഈ കഥക്ക് ലവ് ബൈറ്റ്സ് എന്ന് പേര് എന്ത് കൊണ്ട് വന്നു എന്ന് ആണ്.. നിങ്ങളുടെ മുൻ കഥകളിലെ title കഥയുമായി ബന്ധം ഒള്ളത് ആണ്… എന്തായാലും അടുത്ത ഭാഗത്തിന് കാത്തിരിക്കും…

  14. കൊള്ളാം… അടുത്ത പാർട്ട്‌ അടുത്ത് തന്നെ വരും എന്ന് കരുതുന്നു

  15. ഒരു കഥയെന്നു പറയുന്നത് തന്നെ നുണയാണ്. മനോഹരമായി പറഞ്ഞു ഫലിപ്പിക്കുന്ന ഒരു നുണ. അതിൽ യുക്തിയും കൂടെ നോക്കിയാൽ പിന്നെ അത് സംഭവ കഥയാകും. വെറും ഡോക്യുമെന്ററി.
    21 വയസിൽ Phd എടുത്തവർ ഉണ്ടീ ലോകത്തിൽ. എന്ന് വെച്ച് എല്ലാർക്കും അത് സാധിക്കുമോ. അത്രയേ ഉള്ളൂ കഥകളിലെ വേൾഡ് ബിൽഡിംഗ് ലോജിക്.
    കഥയുടെ ഒഴുക്കിൽ ലോജിക് വേണം. അതിൽ കെട്ടുറപ്പ് വേണം. കഥയിലെ ഫാക്ടുകൾ കഥയെ പിന്തുണക്കണം, ബുദ്ധിയെ പിന്തുണക്കണം എന്നില്ല.

    ധൈര്യമായി എഴുതുക. പറയുന്നത് ഒരു നുണക്കഥയെന്നും വായിക്കുന്നവർ അത് വിശ്വസിക്കുന്നുണ്ടെന്നും കരുതുക.

  16. കുഞ്ഞുണ്ണി

    നമ്മുടെ ചെക്കനെ ബലിയാട് ആക്കുമോ 🤔🤔🤔🙏❤️❤️❤️

  17. കലക്കി ഒരു സസ്പെൻസ് എപ്പോഴും സൂക്ഷിക്കുന്നുണ്ട് കഥയിൽ . എന്നാലും ആ കള്ളി ഷർട്ട് നിനക്ക് എവിടുന്ന് കിട്ടി എന്നാണ് ഞാൻ ആലോചിക്കുന്നത് പിന്നെ കറുത്ത മുണ്ടും മുറുക്കാൻ കറപിടിച്ച പല്ലും ഇതിലും നല്ല കോമ്പിനേഷൻ വേറെ എവിടെ കിട്ടാനാ ഈ ഭാഗവും സൂപ്പറായിട്ടുണ്ട് അഭിനന്ദനങ്ങൾ

  18. അവൾക്ക് 27 മാറ്റി 30 ആക്കിയ പോരെ, എന്തോ ഈ പോക്ക് നല്ലതിനല്ല എന്നൊരു തോന്നൽ 😏

  19. mothathel nthakum enna oru oedi ahn
    chettanta aahe question valarey valid ahn
    athe kond thanne avideyoo oru smelling mistake kanunnu
    waiting for next part

  20. മോനെ കഴിഞ്ഞ പാർട്ട്‌ വന്നപ്പോ എല്ലാരും കഥ സപ്പോർട്ട് തന്നു ഏറ്റെടുത്തു ഇതും അതുപോലെ കലക്കി 😌😂ഇനി നിധി എപ്പോൾ വരും കുട്ടാ???? പിന്നെ അഭി പൊളിച്ചു അനു meet ചെയ്യാൻ പോയ scn okke😂പിന്നെ എന്റെ ചെക്കനെ അവൾക്ക് ശെരിക്കും ഇഷ്ടമല്ലേ abhi is പഞ്ച പാവം so കരയിക്കരുത് next പാർട്ട്‌ വേഗം പോന്നോട്ടെ

  21. അണ്ണാ ശരിയാ ഇപ്പോഴാ ശ്രദ്ധിച്ചേ ..ഒരു കാർഡിയോ തൊറാസിക് സർജൻ ആകാൻ ഏറ്റവും ചുരുങ്ങിയത് 31 വയസാകും. പിന്നെ വെളിയിൽ പഠിച്ച ഡിഗ്രി ഒക്കെ ആകുമ്പോ പിന്നേം കൂടും സാരോല്ല..
    കഥയിൽ ചോദ്യമില്ലലോ.. എന്നാലും ഇവരെങ്ങിനെ കണ്ടുമുട്ടി? ആ ജ്വലിക്കുന്ന റോസാപ്പൂവിന്റെ പിന്നിലെ രഹസ്യം എന്താണ്? എന്നത്തേയും പോലെ കാത്തിരിക്കുന്നു..

Leave a Reply

Your email address will not be published. Required fields are marked *