ലവ് ബൈറ്റ് 3 [കാവൽക്കാരൻ] 972

 

പതിവ് പോലെ ആ മുഖത്ത് ഒരു ഭാവവ്യത്യാസവുമില്ല. സന്തോഷമാണോ, ദേഷ്യമാണോ, അതോ പുച്ഛമാണോ… ഒന്നും തിരിച്ചറിയാൻ പറ്റാത്ത ആ നോട്ടം. “എന്റെ വയറിലേക്കാണോടാ നീ നോക്കിയത്?” എന്ന് അവൾ ചോദിക്കുമോ എന്ന് വരെ ഞാൻ ഭയന്നു.

 

അതിനിടയിലാണ് അവിടെ ഉണ്ടായിരുന്ന, അത്യാവശ്യം പ്രായവും നല്ല തടിയുമൊക്കെയുള്ള ഒരാൾ ശബ്ദമുയർത്തി സംസാരിച്ചത്. പുള്ളി ഒരു കാരണവരെപ്പോലെ പറഞ്ഞു:

 

“എന്നാലും… ചെക്കനും പെണ്ണിനും എന്തെങ്കിലും സ്വകാര്യം സംസാരിക്കാൻ കാണില്ലേ? ഇതൊരു കീഴ്വഴക്കമല്ലേ… അവർ മാറി നിന്ന് സംസാരിച്ചോട്ടെ. നമുക്ക് ബാക്കി കാര്യങ്ങൾ തീരുമാനിക്കാം.”

 

അത് കേട്ടതും അനുവിന്റെ നോട്ടം നേരെ അവളുടെ അമ്മയുടെ മുഖത്തേക്ക് പോയി. ഒരു അനുവാദത്തിന് വേണ്ടിയുള്ള നോട്ടം.

ലക്ഷ്മി മാഡം ഒന്ന് പുഞ്ചിരിച്ചുകൊണ്ട് ‘പൊയ്ക്കോളൂ’ എന്ന രീതിയിൽ തലയാട്ടി.

 

അനു മെല്ലെ സോഫയിൽ നിന്നും എഴുന്നേറ്റു. എന്നിട്ട് എന്നെ ഒന്ന് നോക്കി. ‘വാ’ എന്ന് പറയാതെ പറയുന്ന നോട്ടം.

 

ഞാൻ അനുസരണയുള്ള ഒരു കുട്ടിയെപ്പോലെ എഴുന്നേറ്റ് അവളുടെ പിന്നാലെ നടന്നു. ആ വലിയ ഗോവണിപ്പടികൾ കയറുമ്പോൾ എന്റെ ഹൃദയമിടിപ്പ് കൂടി. വഴിയിലൊന്നും അവൾ തിരിഞ്ഞു നോക്കുകയോ സംസാരിക്കുകയോ ചെയ്തില്ല. മുന്നിൽ നടക്കുന്ന അവളുടെ മുടിയഴിച്ചിട്ട രൂപം മാത്രം ഞാൻ കണ്ടു.

 

ഏതോ വലിയ ഹോട്ടലിലെ കോറിഡോർ പോലെ തോന്നിക്കുന്ന ഇടനാഴിയിലൂടെ നടന്ന്, അവൾ ഒരു മുറിയുടെ വാതിൽ തുറന്ന് അകത്തേക്ക് കയറി…. പിന്നാലെയായി ഞാനും…

The Author

കാവൽക്കാരൻ

"വരികളിൽ മറഞ്ഞൊരു നിഴൽ... "--കാവൽക്കാരൻ

74 Comments

Add a Comment
  1. സഫ്‌വാൻ

    പത്മാവ്യൂഹം അല്ല ചക്രവ്യൂഹം അല്ലെ??

  2. ❤️❤️
    continue please 😭

  3. bro continue pleaseee. every morning and night I come here only to check if you have updates. I am more interested in nidhiyude kavalkaran than this. this is still in the budding stage but I’m already attached and addicted to the other one. please continue both. If it’s hard to proceed both I wish you to do more on the nidhiyide kavalkaran. that’s just my wish, please proceed on your interest. but don’t stop.

  4. bro scene item ….dont stoppppp

  5. bro, very few writers can create various imotions and expressions on the face of readers. your writing is like that. engaging, filled with imotions and having a nice flow. please continue.

  6. ളാഹെൽ വക്കച്ചൻ

    bro❤️… എഴുത്ത് തുടരണം.. അപേക്ഷ ആണ്‌ ❤️❤️🙏🙏.. ഇഷ്ടപ്പെട്ട തീം ആണ്‌.. അതിൽ പ്രണയം കൂടെ ആവുമ്പോൾ ❤️❤️❤️❤️👌👌👌👌.. അടുത്ത പാർട്ടിന് വേണ്ടി കാത്തിരിക്കുന്നു ❤️❤️❤️❤️👍👍👍

  7. waiting for next part

  8. ഒരാഴ്ചത്തേക്ക് നിർത്തിക്കോ
    ഇനി അടുത്ത ആഴ്ച പുതിയ പാർട്ട് തന്നാൽ മതി…..

  9. എന്നടാ നീ പണ്ണി വച്ചൊരു വച്ചിറുക്കിങ്കേ…

    തീ ഐറ്റം🔥🔥🔥

  10. ബ്രോ തൻ്റെ സ്റ്റോറി സൂപ്പർ ആണ് വായിച്ചിരിക്കുമ്പോൾ സമയം പോകുന്നത് അറിയില്ല അത്രക്ക് മനോഹരം പിന്നെ താങ്കൾ ഈ സ്റ്റോറി ഇടക്ക് വച്ച് നിറുത്തി പോയാൽ ഈ സൈറ്റിൽ പൂർത്തിയാകാതെ പോയ കഥകളിൽ ഒന്ന് കൂടി കൂടിച്ചേരും എന്നാല് താങ്കൾ ഇത് continue ചെയ്താൽ
    താങ്കളുടെ കഥ വായിക്കാൻ കാത്ത് നിൽക്കുന്ന ഒരാളായി ഞാനും ഉണ്ടാവും ഇനി എല്ലാം നിങ്ങളുടെ ഇഷ്ടം

  11. bro pls oru reply tha , eyuthum enn paranitt

  12. നന്ദുസ്

    സൂപ്പർ.. സഹോ…
    അടിപൊളി.. ഇന്ട്രെസ്റ് കൂടുകയാണ്…
    ന്തായാലും സഹോടെ ഈ സ്പെഷ്യൽ ലോജിക് നിക്കിഷ്ടായി..

    എഴുത്ത് നിർത്താൻ തീരുമാനിക്കുന്നതിനു മുന്പേ എഴുതിയ കുറച്ചു ഭാഗമാണ് ഇത്. So നിങ്ങൾക്ക് വേണമെങ്കിൽ വായിക്കാം വായിക്കാതിരിക്കാം.”😂😂😂😂
    ഭയങ്കര ഐഡിയ ആണല്ലോ സഹോ…..

    മര്യാദക്ക് എഴുതി ഇട്ടോണം അടുത്ത പാർട്ട്‌ കേട്ടല്ലോ…. 😂😂😂😂
    ആകാംഷ കൂടുകയാണ്… അഭിയെ കുറിച്ച് അവന്റെ ചേച്ചി ഗൗരിക്കുള്ള ആവലാതി…
    അഭിക്കു മുൻപേ ഒരു മുന്നാധാരം ഉണ്ടല്ലോ… ഒപ്പം അനുവിനും……. സൂപ്പർ…

    1. bro scene item ….dont stop

Leave a Reply

Your email address will not be published. Required fields are marked *