ഇരുട്ടിലേക്ക് കണ്ണുംനട്ട് ലക്ഷ്മി അങ്ങനെ കിടന്നു. ആ മുറിക്കുള്ളിൽ വീണ്ടും നിശബ്ദത തളംകെട്ടി നിന്നു.
അവസാനം ലക്ഷ്മി വാ തുറന്നു. പക്ഷേ, അനു ചോദിച്ചതിനുള്ള ഉത്തരമായിരുന്നില്ല ആ അധരങ്ങളിൽ നിന്നും പുറത്തുവന്നത്. മറിച്ച് തീർത്തും അപ്രതീക്ഷിതമായ മറ്റൊരു ചോദ്യമായിരുന്നു.
“നീ ഇന്ന് ആ കുട്ടിയെ വേദനിപ്പിച്ചോ?”
ലക്ഷ്മിയുടെ ശബ്ദത്തിൽ ഒരു അമ്മയുടെ ശാസനയും ഗൗരവവുമുണ്ടായിരുന്നു.
ആ ചോദ്യം കേട്ടതും അനു ഒന്ന് ഞെട്ടി. അവളുടെ ശരീരമൊന്ന് പിടയുന്നത് ലക്ഷ്മി അറിഞ്ഞു. താൻ ചെയ്ത തെറ്റ് കയ്യോടെ പിടിക്കപ്പെട്ടതിന്റെ ജാള്യതയിൽ അനു വല്ലാതെ പരുങ്ങി.
അല്പനേരത്തെ മൗനത്തിന് ശേഷം, കുറുമ്പ് കാണിച്ച് അമ്മയുടെ കയ്യിൽ നിന്നും അടി കിട്ടുമെന്ന് ഉറപ്പായ ഒരു കൊച്ചുകുട്ടിയെപ്പോലെ അവൾ ലക്ഷ്മിയുടെ നെഞ്ചിലേക്ക് കൂടുതൽ മുഖം ഒളിപ്പിച്ചു.
“സോ… സോറി അമ്മേ… ഞാൻ… ഞാൻ അറിഞ്ഞുകൊണ്ട് ചെയ്തതല്ല…”
അനുവിന്റെ ശബ്ദം വിറച്ചു. അവളുടെ വാക്കുകളിൽ വല്ലാത്തൊരു കുറ്റബോധം നിറഞ്ഞുനിന്നിരുന്നു.
ലക്ഷ്മി അവളുടെ പുറത്ത് പതുക്കെ തടവി.
അനു ശ്വാസം ആഞ്ഞുവലിച്ചു
“എനിക്കറിയില്ല അമ്മ … അവന്റെ ഒപ്പം നിൽക്കുമ്പോൾ… എനിക്ക് എന്നെത്തന്നെ നിയന്ത്രിക്കാൻ പറ്റുന്നില്ല. അവന്റെ ശരീരത്തിൽ നിന്നൊഴുകുന്ന ആ രക്തത്തിന്റെ ഗന്ധം… അതെനിക്ക് സഹിക്കാൻ കഴിയുന്നില്ല.”
അവൾ മുഖമുയർത്തി ലക്ഷ്മിയെ നോക്കി. ആ കണ്ണുകളിൽ വല്ലാത്തൊരു നിസ്സഹായാവസ്ഥയുണ്ടായിരുന്നു.

പത്മാവ്യൂഹം അല്ല ചക്രവ്യൂഹം അല്ലെ??
❤️❤️
continue please 😭
bro continue pleaseee. every morning and night I come here only to check if you have updates. I am more interested in nidhiyude kavalkaran than this. this is still in the budding stage but I’m already attached and addicted to the other one. please continue both. If it’s hard to proceed both I wish you to do more on the nidhiyide kavalkaran. that’s just my wish, please proceed on your interest. but don’t stop.
bro scene item ….dont stoppppp
bro, very few writers can create various imotions and expressions on the face of readers. your writing is like that. engaging, filled with imotions and having a nice flow. please continue.
bro❤️… എഴുത്ത് തുടരണം.. അപേക്ഷ ആണ് ❤️❤️🙏🙏.. ഇഷ്ടപ്പെട്ട തീം ആണ്.. അതിൽ പ്രണയം കൂടെ ആവുമ്പോൾ ❤️❤️❤️❤️👌👌👌👌.. അടുത്ത പാർട്ടിന് വേണ്ടി കാത്തിരിക്കുന്നു ❤️❤️❤️❤️👍👍👍
waiting for next part
ഒരാഴ്ചത്തേക്ക് നിർത്തിക്കോ
ഇനി അടുത്ത ആഴ്ച പുതിയ പാർട്ട് തന്നാൽ മതി…..
എന്നടാ നീ പണ്ണി വച്ചൊരു വച്ചിറുക്കിങ്കേ…
തീ ഐറ്റം🔥🔥🔥
ബ്രോ തൻ്റെ സ്റ്റോറി സൂപ്പർ ആണ് വായിച്ചിരിക്കുമ്പോൾ സമയം പോകുന്നത് അറിയില്ല അത്രക്ക് മനോഹരം പിന്നെ താങ്കൾ ഈ സ്റ്റോറി ഇടക്ക് വച്ച് നിറുത്തി പോയാൽ ഈ സൈറ്റിൽ പൂർത്തിയാകാതെ പോയ കഥകളിൽ ഒന്ന് കൂടി കൂടിച്ചേരും എന്നാല് താങ്കൾ ഇത് continue ചെയ്താൽ
താങ്കളുടെ കഥ വായിക്കാൻ കാത്ത് നിൽക്കുന്ന ഒരാളായി ഞാനും ഉണ്ടാവും ഇനി എല്ലാം നിങ്ങളുടെ ഇഷ്ടം
bro pls oru reply tha , eyuthum enn paranitt
സൂപ്പർ.. സഹോ…
അടിപൊളി.. ഇന്ട്രെസ്റ് കൂടുകയാണ്…
ന്തായാലും സഹോടെ ഈ സ്പെഷ്യൽ ലോജിക് നിക്കിഷ്ടായി..
എഴുത്ത് നിർത്താൻ തീരുമാനിക്കുന്നതിനു മുന്പേ എഴുതിയ കുറച്ചു ഭാഗമാണ് ഇത്. So നിങ്ങൾക്ക് വേണമെങ്കിൽ വായിക്കാം വായിക്കാതിരിക്കാം.”😂😂😂😂
ഭയങ്കര ഐഡിയ ആണല്ലോ സഹോ…..
മര്യാദക്ക് എഴുതി ഇട്ടോണം അടുത്ത പാർട്ട് കേട്ടല്ലോ…. 😂😂😂😂
ആകാംഷ കൂടുകയാണ്… അഭിയെ കുറിച്ച് അവന്റെ ചേച്ചി ഗൗരിക്കുള്ള ആവലാതി…
അഭിക്കു മുൻപേ ഒരു മുന്നാധാരം ഉണ്ടല്ലോ… ഒപ്പം അനുവിനും……. സൂപ്പർ…
bro scene item ….dont stop