ലവ് ബൈറ്റ് 4 [കാവൽക്കാരൻ] 86

 

അവർ വന്നതും മെനു കാർഡ് കയ്യിലെടുത്തു. എന്തൊക്കെയോ ഓർഡർ ചെയ്യാൻ തുടങ്ങിയതാണ്. പക്ഷേ പെട്ടെന്നാണ് കൂട്ടത്തിലെ ഒരുത്തന്റെ കണ്ണുകൾ ഞങ്ങളുടെ പ്ലേറ്റിലേക്ക് പോയത്.

കാരണം ഞാൻ നല്ല ആവേശത്തിൽ ബിരിയാണി കഴിക്കുകയാണ്. ആ മണം അവരുടെ മൂക്കിലേക്കും അടിച്ചു കയറിരിക്കണം .

 

“എടി … നമ്മക്കും ബിരിയാണി കഴിച്ചാലോ…”

 

അവൻ തൊട്ടത്തിരുന്നവളോട് ചെവിയിൽ പറഞ്ഞു…

 

പക്ഷേ പൊട്ടന്റെ ശബ്ദം എനിക്ക് കേൾക്കാമായിരുന്നു…

 

അവന്റെ മറുപടി കേട്ടതും ആ പെണ്ണ് ഞങ്ങളെയൊന്ന് നോക്കി. അവൾ കഴിക്കാണോ വേണ്ടയോ എന്നുള്ള ഒരു നൂൽ പാലത്തിൽ നിൽക്കുകയാണ്…

 

“ഏട്ടത്തി നല്ല കിടിലൻ ബിരിയാണി ലേ … സൂപ്പർ സാധനം!” അവളുടെ തീരുമാനമെടുക്കൽ പെട്ടെന്നാക്കാൻ വേണ്ടി ഞാൻ ഏട്ടത്തിയോട് എല്ലാവർക്കും കേൾക്കുന്ന രീതിയിൽ പറഞ്ഞു…

 

എന്തായാലും സംഗതിയേറ്റു. അവർ മെനു കാർഡ് മടക്കിവെച്ചു.

 

“അഞ്ച് ചിക്കൻ ബിരിയാണി!”

 

അവർ ഓർഡർ കൊടുത്തു.

 

ഇത് കേട്ടതും ചേച്ചിയുടെ കിളി പോയി!

ഇപ്പോൾ അവസ്ഥ എന്താണെന്ന് വെച്ചാൽ, ഞങ്ങളുടെ വലിയ റൗണ്ട് ടേബിളിൽ ഇരിക്കുന്ന എട്ടുപേരിൽ ഏഴുപേരും കഴിക്കുന്നത് ചിക്കൻ ബിരിയാണിയാണ്…

 

നടുക്കിരുന്ന് ചൂട് കഞ്ഞി ഊതിക്കുടിക്കേണ്ടി വരുന്ന ഗതികെട്ട ജന്മമായി എന്റെ ചേച്ചി മാറി!

വിധി… അല്ലാതെന്ത് പറയാൻ!

 

ചുറ്റും ഇരുന്ന് എല്ലാവരും ബിരിയാണി കഴിക്കുമ്പോൾ, ആ മണത്തിൽ മുങ്ങിപ്പൊങ്ങി, ഉപ്പില്ലാത്ത കഞ്ഞി കുടിക്കുന്ന ചേച്ചിയുടെ മുഖം കാണാൻ തന്നെ എന്ത് രസമായിരുന്നു എന്നോ…

The Author

കാവൽക്കാരൻ

"വരികളിൽ മറഞ്ഞൊരു നിഴൽ... "--കാവൽക്കാരൻ ig:-kaavalkkaran__

Leave a Reply

Your email address will not be published. Required fields are marked *