ലവ് ബൈറ്റ് 4 [കാവൽക്കാരൻ] 88

 

ഞാൻ മെല്ലെ അനുവിന്റെ അടുത്തേക്ക് നീങ്ങിയിരുന്ന് ചോദിച്ചു, “നീ ഇവിടെ ഉണ്ടായിരുന്നോ?”

 

അവൾ മറുപടി പറയാൻ വായ തുറന്നതും, ദേ നിൽക്കുന്നു ആ കുടവയറൻ ഒരു പ്ലേറ്റ് ആവി പറക്കുന്ന ബിരിയാണിയുമായി! ഇത്ര വേഗത്തിൽ ഇതെവിടുന്ന് കിട്ടിയാവോ എന്തോ.

 

അവൾ മുഖമുയർത്തി നോക്കിയില്ലെങ്കിലും, അയാൾ വളരെ ഭവ്യതയോടെ അവളെ നോക്കി ഒരു ചിരി പാസാക്കിയിട്ട് അപ്പോൾ തന്നെ അവിടെ നിന്നും വേഗം വലിഞ്ഞു.

 

“എപ്പോ വന്നു? എന്തിനാ വന്നത്?”

 

അവൾ എന്നെ നോക്കി വളരെ പതുക്കെ ചോദിച്ചു.

 

“അത്… അമ്മയ്ക്ക് വീട്ടിൽ നിന്ന് ഒരു ഫയൽ കൊടുക്കാൻ വന്നതാ. പിന്നെ ചേച്ചിക്ക് നല്ല പനിയുണ്ട്, അപ്പൊ അവളെ ഡോക്ടറെ കാണിക്കാമെന്നും കരുതി,”

 

ഞാൻ വിശദീകരിച്ചു.

 

അതിനിടയിൽ ഞാൻ മറ്റൊരു കാര്യം ശ്രദ്ധിച്ചു. എന്റെ മുന്നിലിരിക്കുന്ന ആ മെഡിക്കൽ പിള്ളേർ… അവരുടെ വായിൽ നിന്നും ഇപ്പോൾ ഒരു തരി ശബ്ദം പോലും പുറത്തുവരുന്നില്ല! തൊട്ടുമുൻപ് വരെ ചിലച്ചുകൊണ്ടിരുന്ന ആ പെണ്ണും കൂടെയുള്ളവരും ശ്വാസം വിടാൻ പോലും പേടിക്കുന്നത് പോലെയാണ് ബിരിയാണി തിന്നുന്നത്.കൈ പാത്രത്തിൽ തട്ടുന്ന ശബ്ദം പോലും കേൾപ്പിക്കാതെ വളരെ സൂക്ഷിച്ചാണ് അവരുടെ ഇരിപ്പ്.

 

“ഇവൾ സീനിയർ ഡോക്ടർ ആയതുകൊണ്ട് പേടിച്ചിട്ടാവും,” ഞാൻ മനസ്സിൽ കരുതി.

 

എന്നാലും എന്റെ ഈ തങ്കക്കുടത്തിനെ എന്തിനാ ഇവർ ഇങ്ങനെ പേടിക്കുന്നത്? ഇവളത്ര വലിയ ഭീകരിയൊന്നുമല്ലല്ലോ!

“ആഹ്… എന്തെങ്കിലും ആവട്ടെ,” ഞാൻ ചിന്തിച്ചു.

The Author

കാവൽക്കാരൻ

"വരികളിൽ മറഞ്ഞൊരു നിഴൽ... "--കാവൽക്കാരൻ ig:-kaavalkkaran__

Leave a Reply

Your email address will not be published. Required fields are marked *