ലവ് ബൈറ്റ് 4 [കാവൽക്കാരൻ] 89

 

ഞാനും ചേച്ചിയും ഏട്ടത്തിയും വീണ്ടും കഴിക്കുന്നതിലും സംസാരത്തിലും ശ്രദ്ധ കൊടുത്തു. ഇടക്ക് ഞാൻ പറയുന്നതിനൊക്കെ വെറുമൊരു “മ്മ്…” എന്ന മൂളൽ മാത്രമായിരുന്നു അനുവിൽ നിന്നുള്ള മറുപടി.

 

കുറച്ചു കഴിഞ്ഞപ്പോൾ ഞങ്ങളുടെ ഫുഡ് ഏകദേശം കഴിയാറായിരുന്നു. അപ്പോഴാണ് ഞാൻ ശ്രദ്ധിച്ചത്, അനു അവളുടെ മുന്നിലിരിക്കുന്ന ആ ബിരിയാണി പ്ലേറ്റിൽ ഒന്ന് തൊട്ടു നോക്കിയിട്ടുപോലുമില്ല!

 

“എന്താ… കഴിക്കുന്നില്ലേ?” ഞാൻ ചോദിച്ചു.

അവൾ എന്നെ ഒന്ന് നോക്കി. എന്നിട്ട് ആ പാത്രം ബിരിയാണിയിൽ നിന്നും ഒരൊറ്റ റൈസ് മാത്രം വിരലിലെടുത്ത് മെല്ലെ വായിലേക്ക് വെച്ചു.

ഞാൻ എന്താണ് കാര്യം എന്ന് ചോദിക്കാൻ വായ തുറന്നതും…

 

“ഠപ്പേ…!”

 

യാതൊരു മുന്നറിയിപ്പുമില്ലാതെ അവൾ ആ ടേബിളിൽ ഒരൊറ്റയടി!

 

ആ ശബ്ദം കാന്റീനിൽ ആകെ മുഴങ്ങി.ആ വലിയ കാന്റീൻ ഹാൾ മുഴുവൻ ശ്മശാനമൂകമായി! സൂചി വീണാൽ കേൾക്കുന്ന നിശബ്ദത. ഭക്ഷണം കഴിച്ചുകൊണ്ടിരുന്നവരും സർവ്വ് ചെയ്യുന്നവരും എന്തിന് കാഷ് കൗണ്ടറിൽ നിന്നവർ വരെ ഞെട്ടിത്തരിച്ച് ഞങ്ങളുടെ ടേബിളിലേക്ക് നോക്കി നിന്നുപോയി….

 

തൊട്ടടുത്ത നിമിഷം, കാഷ് കൗണ്ടറിൽ നിന്നിരുന്ന വേറൊരു കുടവയറൻ ചേട്ടൻ ഓടിക്കിതച്ചു ഞങ്ങളുടെ അടുത്തേക്ക് പാഞ്ഞുവന്നു.

 

അയാളുടെ മുഖത്ത് വല്ലാത്തൊരു ഭയമുണ്ടായിരുന്നു. നെറ്റിയിൽ നിന്ന് വിയർപ്പ് ഒലിച്ചിറങ്ങുന്നുണ്ട്. ആ വലിയ മനുഷ്യൻ അനുവിന്റെ മുന്നിൽ എത്തിയപ്പോൾ ഒരു കൊച്ചുകുട്ടിയെപ്പോലെ വിറയ്ക്കുന്നത് എനിക്ക് കാണാമായിരുന്നു.

The Author

കാവൽക്കാരൻ

"വരികളിൽ മറഞ്ഞൊരു നിഴൽ... "--കാവൽക്കാരൻ ig:-kaavalkkaran__

Leave a Reply

Your email address will not be published. Required fields are marked *