ലവ് ബൈറ്റ് 4 [കാവൽക്കാരൻ] 49

 

​ഏത്… 😌

 

വീടെത്തി ഗേറ്റ് കടന്ന് മുറ്റത്ത് വണ്ടി നിർത്തി ഞാൻ വേഗം അകത്തേക്ക് കയറി.

 

ഹാളിലേക്ക് കയറിയതും ഞാൻ കണ്ടത് ചേച്ചിയെയാണ്. കയ്യിൽ അമ്മ പറഞ്ഞ ആ ഫയലുമായി ചേച്ചി നിൽക്കുന്നു. ആളെ കണ്ടാൽ തന്നെ അറിയാം നല്ല ക്ഷീണമുണ്ട്.

 

“നീ വന്നോ… അമ്മ വിളിച്ചു പറഞ്ഞു.”

 

ചേച്ചി ഫയൽ എനിക്ക് നേരെ നീട്ടി.

 

“ചേച്ചി ഇന്ന് കമ്പനിയിൽ പോയില്ലേ? എന്താ മുഖമൊക്കെ വാടിയിരിക്കുന്നത്?”

 

ഞാൻ ഫയൽ വാങ്ങിക്കൊണ്ട് ചോദിച്ചു.

 

“ഇല്ലടാ, നല്ല പനിയാ… രാവിലെ എഴുന്നേൽക്കാൻ വയ്യായിരുന്നു. അതുകൊണ്ട് ഇന്ന് ലീവ് എടുത്തു.”

ചേച്ചി സോഫയിലേക്ക് ക്ഷീണത്തോടെ ഇരുന്നു. പണ്ടത്തെപ്പോലെ ലീവ് എടുക്കുന്നതിനൊന്നും ഇപ്പോൾ ആരും ഒന്നും ചോദിക്കാറില്ല. ചേച്ചിയും ഏട്ടത്തിയും വർക്ക് അനുവിന്റെ കമ്പനിയിലായതുക്കൊണ്ട് തന്നെ ലക്ഷ്മിയമ്മ അവർക്ക് അത്രയേറെ അധികാരങ്ങളും ആനുകൂല്യങ്ങളും കൊടുത്തിട്ടുണ്ട്. അതുകൊണ്ട് തന്നെ ചേച്ചി കമ്പനിയിൽ ചെന്നില്ലെങ്കിലും അവിടുത്തെ കാര്യങ്ങളൊന്നും മുടങ്ങില്ല, ആരും ചോദ്യം ചെയ്യുകയുമില്ല. അത്രയ്ക്കും പവറാണ് പുള്ളിക്കാരികൾക്കിപ്പോൾ അവിടെ.

 

ഞാൻ ചേച്ചിയുടെ നെറ്റിയിൽ കൈവെച്ചു നോക്കി. നല്ല ചൂട്!

 

“ഇതെന്താ ചേച്ചി ഇങ്ങനെ പനിച്ചു കിടക്കുന്നത്? നീ വാ… എന്തായാലും അമ്മയുടെ അടുത്തേക്ക് തന്നെയല്ലേ പോണത്. അവിടുന്ന് ഡോക്ടറെ കാണിച്ച് മരുന്ന് വാങ്ങാം.”

 

“അതൊന്നും വേണ്ടടാ… ഞാൻ ഗുളിക കഴിച്ചു…”

The Author

കാവൽക്കാരൻ

"വരികളിൽ മറഞ്ഞൊരു നിഴൽ... "--കാവൽക്കാരൻ ig:-kaavalkkaran__

Leave a Reply

Your email address will not be published. Required fields are marked *