ലവ് ബൈറ്റ് 5 [കാവൽക്കാരൻ] 1194

 

ആ കാഴ്ച കണ്ട് എന്റെ ചോര ശരിക്കും മരവിച്ചുപോയി!

 

അവൾ ആ ഇരുട്ടിൽ നിലത്തുനിന്നും എഴുന്നേറ്റ് നിൽക്കുകയായിരുന്നു! കയ്യിൽ ഞാൻ കൊടുത്ത ആ പൊതിയുമുണ്ട്. അവിടെ നിന്നുകൊണ്ട്, ഇരുട്ടിലേക്ക് മറയുന്ന ഞങ്ങളെ തന്നെ അവൾ നോക്കി നിൽക്കുകയാണ്. പക്ഷെ, അപ്പോഴും എനിക്ക് അവളുടെ മുഖം കാണാൻ പറ്റിയില്ല.

കാരണം, ആ തണുത്ത കാറ്റിൽ പാറിക്കളിക്കുന്ന ആ നീണ്ട മുടിയിഴകൾ അവളുടെ മുഖത്തെ പൂർണ്ണമായും മറച്ചിട്ടുണ്ടായിരുന്നു…

 

 

 

മുറ്റത്തെ ലൈറ്റുകൾ ഒഴിച്ചാൽ ബാക്കിയെല്ലാം ഏകദേശം ഇരുട്ടിലായിരുന്നു. കുറച്ചുപേർ ഇപ്പോഴും ഓരോ ഇടത്ത് ചുറ്റിപറ്റിയുണ്ട് എന്നിരുന്നാലും ബാക്കിയുള്ളവർ എല്ലാവരും ഉറങ്ങാൻ കിടന്നിട്ടുണ്ടാവും എന്ന് കരുതി ശബ്ദമുണ്ടാക്കാതെ ഉമ്മറത്തേക്ക് കാൽ വെച്ചതും…

 

ദേ നിൽക്കുന്നു സാക്ഷാൽ ഭദ്രകാളി! എന്റെ ചേച്ചി!

 

ഞങ്ങളെ കാത്ത് വാതിൽക്കൽ തന്നെ നിൽപ്പുണ്ടായിരുന്നു കക്ഷി. ഞങ്ങളെ കണ്ടതും അവൾ മുറ്റത്തേക്ക് ചാടിയിറങ്ങി. പിന്നെ നടന്നത് പതിവ് കാഴ്ചകൾ തന്നെ. യാതൊരു മുഖവുരയുമില്ലാതെ ഗിരിയേട്ടന്റെ പുറത്ത് രണ്ടും മൂന്നും ഇടി വീണു!

 

“പാതിരാത്രിക്ക് ഇവനെയും കൂട്ടി എങ്ങോട്ടാ ഡാ പോയത്? നാളെ ഇവന്റെ കല്യാണമാണെന്നുള്ള വല്ല ബോധവും നിനക്കുണ്ടോ?” എന്ന് ചോദിച്ചായിരുന്നു തല്ല്. ആ വലിയ മനുഷ്യൻ ഒരക്ഷരം മിണ്ടാതെ ആ അടി മുഴുവൻ കൊണ്ടുനിന്നു.

 

നിനക്ക് ഞാൻ വച്ചിട്ടുണ്ടാടാ എന്നപോലെ എന്നെ നോക്കി പേടിപ്പിക്കാനും അവൻ മറന്നില്ല….

The Author

കാവൽക്കാരൻ

"വരികളിൽ മറഞ്ഞൊരു നിഴൽ... "--കാവൽക്കാരൻ

49 Comments

Add a Comment
  1. bro ennane ethinte baaki

  2. Machaa enthayi adutha part
    Vegham pannotte katta waiting aanu

  3. ഞാൻ ആദ്യമായിട്ടാണ് ബ്രോ ഇതുപോലത്തെ ഒരു കഥ വായിക്കുന്നത് തികച്ചും intersting ❤️….

  4. ബ്രോ കഥ സൂപ്പർ ആയിട്ടുണ്ട് അടുത്ത പാർട്ട് ഉടനെ തന്നെ പ്രതീക്ഷിക്കുന്നു. waiting…. ⭐🤍

  5. Evide broo ethra days ayi …. epo. plz post new part we are waiting for your story

  6. broh 1k ayiiii nxt part

  7. kolllllaaaaamm… adutha poratttteeee

  8. bro 1 k ayi next part vegam poratte

  9. kaavalkaara… arjun here….. kadha nice aayitund…. pinne 1k likes aayitund…so vegam kadhayude aditha bhagam post cheyy

  10. ഇപ്പോ ആകെ വായിക്കുന്നത് നിന്റെ സ്റ്റോറി ആണ്
    നിർത്തല്ലേ മോനുസേ

  11. ❤️❤️❤️❤️❤️🔥🔥

  12. നമ്മുടെ ഈ സൈറ്റിൽ ഒരുപാട് കഴിവുള്ള നല്ല എഴുത്തുകാർ ഉണ്ട്, അതിൽപെട്ട ഒരാൾ ആണ് താങ്കളും. പക്ഷെ 75% എഴുത്തുക്കാരും നല്ല ആവേശത്തോടെ നല്ല തീമിൽ എഴുത്തു തുടങ്ങും പക്ഷെ പകുതിയിൽ വച്ചു നിർത്തും. പലർക്കും പല കാരണങ്ങൾ ഉണ്ടാകും പക്ഷെ വായനക്കാരുടെ ആസ്വാദനത്തെ പറ്റി ആരും ചിന്തിക്കുന്നില്ല. നല്ല കഥകൾക്കായി കാത്തിരിക്കുന്ന ഒരു വലിയ കൂട്ടം ഈ സൈറ്റിൽ ഉണ്ട് അത് കൊണ്ട് ലൈകുകളുടെ എണ്ണം നോക്കാതെ മനസിലുള്ളത് വാക്കുകളായി മാറട്ടെ എന്ന് ആഗ്രഹിക്കുന്നു ആശംസിക്കുന്നു

  13. bro like onum nokenda enne pole oru paadu peru bro ku fans ayitu undu so please continue writing can’t wait for next part, nirashapedutharuthu please

  14. Macha nice aayitu und keep on writing 👍

Leave a Reply

Your email address will not be published. Required fields are marked *