വളരെ പാവം ചമഞ്ഞുകൊണ്ട്, അവൾ കടിച്ച ഭാഗത്ത് തന്നെ ശബ്ദത്തിൽ അമർത്തി ഒരു ഉമ്മ തന്നു.
“സോറി വാവേ… എന്റെ കുട്ടിയോട് പെട്ടെന്ന് സ്നേഹം വന്നപ്പോൾ അറിയാതെ കടിച്ചതാ ചേച്ചി…” എന്റെ ദേഷ്യം മാറ്റാൻ വേണ്ടി അവൾ എന്നെ കെട്ടിപ്പിടിച്ച് നല്ല ഒന്നാന്തരം സോപ്പിടൽ തുടങ്ങി.
അവളുടെ ആ അഭിനയവും കള്ളത്തരവും കണ്ട് ഏട്ടത്തി പുറകിലിരുന്ന് പൊട്ടിച്ചിരിക്കുന്നുണ്ടായിരുന്നു. എന്റെ കവിളിൽ നല്ല നീറ്റൽ ഉണ്ടായിരുന്നെങ്കിലും, അവളുടെ ആ മുഖം കണ്ടപ്പോൾ എനിക്കും ദേഷ്യം മാറി ചിരി വന്നുപോയി.
പനി വന്ന് ക്ഷീണിച്ചിരിക്കുകയാണെങ്കിലും കുരുത്തക്കേടിന് ഒരു കുറവുമില്ല എന്റെ ചേച്ചിക്ക്.
അങ്ങനെ ആ ബഹളങ്ങൾക്കും ചിരിക്കുമിടയിൽ ഞങ്ങൾ വീട്ടിലെത്തി.
***************
പിന്നീട് അങ്ങോട്ട് ദിവസങ്ങൾ ഒരു ബുള്ളറ്റ് ട്രെയിൻ കണക്കെ പാഞ്ഞു പോവുകയായിരുന്നു.
കല്യാണത്തിന്റെ ഒരുക്കങ്ങളും ഓട്ടപ്പാച്ചിലുകളുമായി ശ്വാസം വിടാൻ പോലും സമയമില്ലാത്ത ദിവസങ്ങൾ!
അതിൽ ഏറ്റവും പ്രധാനപ്പെട്ടത് കല്യാണത്തിനുള്ള ഷോപ്പിംഗ് ആയിരുന്നു.
രണ്ട് കുടുംബങ്ങളും ഒരുമിച്ചായിരുന്നു പർച്ചേസിങ്ങിന് പോയത്. ഒരു ടിപ്പിക്കൽ കേരളാ കല്യാണത്തിന്റെ എല്ലാ ചിട്ടകളും ഉണ്ടെങ്കിലും, ലക്ഷ്മിയമ്മയുടെ പവറും പണവും ഉള്ളതുകൊണ്ട് അതൊരു ഒന്നൊന്നര രാജകീയ ഷോപ്പിംഗ് തന്നെയായിരുന്നു. കൊച്ചിയിലെ ഏറ്റവും വലിയ സിൽക്ക് ഷോറൂമിലെ വിഐപി ലോഞ്ചിലായിരുന്നു ഞങ്ങൾക്ക് ഇരിപ്പിടം.
