ലവ് ബൈറ്റ് 5 [കാവൽക്കാരൻ] 336

 

അനുവിനുള്ള കല്യാണപ്പുുടവ എടുക്കുന്നതായിരുന്നു വലിയൊരു ചടങ്ങ്. ലക്ഷങ്ങൾ വിലമതിക്കുന്ന, സ്വർണ്ണക്കസവുകൾ തുന്നിച്ചേർത്ത അതിമനോഹരമായ ഒരു കാഞ്ചീപുരം പട്ടുസാരിയാണ് അവൾക്കായി എടുത്തത്.

 

ആ മെറൂൺ സാരിയിൽ അവളെ സങ്കൽപ്പിച്ച് നോക്കിയപ്പോൾ തന്നെ എന്റെ കണ്ണ് തള്ളിപ്പോയി. അത് കൂടാതെ റിസപ്ഷനുള്ള ഡിസൈനർ ലെഹങ്കയും, എന്റെയും അവളുടെയും കുടുംബക്കാർക്കും, ബന്ധുക്കൾക്കും ഒക്കെയുള്ള ഡ്രസ്സുകളും എടുത്തു. ആ ഷോറൂമിലെ ഒരു സെക്ഷൻ തന്നെ ഞങ്ങൾ കാലിയാക്കി എന്ന് പറഞ്ഞാൽ മതിയല്ലോ!

 

ഈ തിരക്കുകൾക്കും ബഹളങ്ങൾക്കുമിടയിലും എന്റെ തങ്കക്കുടത്തിന്റെ സ്വഭാവത്തിന് വലിയ മാറ്റമൊന്നും ഉണ്ടായിരുന്നില്ല. പഴയതുപോലെ തന്നെ, ആ വലിയ ഗൗരവം മുഖത്തണിഞ്ഞ് നടപ്പാണ്. നമ്മൾ എന്തെങ്കിലും ചോദിച്ചാൽ മാത്രം കൃത്യമായി മറുപടി പറയും. അല്ലാതെ ഒരു അക്ഷരം കൂടുതൽ മിണ്ടില്ല.

 

പക്ഷേ… ഈ തിരക്കിനിടയിലും എന്റെ കണ്ണുകൾ എപ്പോഴും അവളെ ചുറ്റിപ്പറ്റി തന്നെയായിരുന്നു.

 

അതുകൊണ്ട് തന്നെ രഹസ്യമായ ഒരു കാര്യം ഞാൻ ശ്രദ്ധിച്ചു. ആരും കാണാതെ, ആരുടേയും ശ്രദ്ധയില്ലാത്ത സമയങ്ങളിൽ അവളുടെ നോട്ടം പാളി വരുന്നത് എന്റെ ചുണ്ടിലേക്കും കഴുത്തിലേക്കുമാണ്!. ഞാൻ പെട്ടെന്ന് തിരിഞ്ഞു നോക്കുമ്പോൾ, കക്ഷി ഒന്നും അറിയാത്തതുപോലെ വേഗം നോട്ടം മാറ്റും.

 

കൊച്ചു കള്ളി! 😌

 

പുറത്ത് കാണിക്കുന്ന ഈ ഗൗരവമൊക്കെ വെറും അഭിനയമാണെന്നും, ഉള്ളിൽ അവൾക്കെന്നോട് വല്ലാത്തൊരു പ്രണയം ഒളിച്ചിരിപ്പുണ്ടെന്നും ആ നോട്ടങ്ങളിൽ നിന്ന് എനിക്ക് വ്യക്തമായി മനസ്സിലാവുന്നുണ്ടായിരുന്നു.

The Author

കാവൽക്കാരൻ

"വരികളിൽ മറഞ്ഞൊരു നിഴൽ... "--കാവൽക്കാരൻ

Leave a Reply

Your email address will not be published. Required fields are marked *