കഴിഞ്ഞ ആഴ്ച വരെ ചെറുതായിട്ടെങ്കിലും മിണ്ടിയിരുന്ന പെണ്ണാണ്. ഇത്രവേഗം ഇതിനെന്ത് പറ്റിയോ ആവോ….
****************
(കാറിന്റെ എസി ഫുൾ സ്പീഡിൽ കിടന്നിട്ടും അവൾക്ക് വല്ലാത്തൊരു ശ്വാസംമുട്ടൽ അനുഭവപ്പെടുന്നുണ്ടായിരുന്നു.
കഴുത്ത് നിറയെ കിടക്കുന്ന ആ സ്വർണ്ണമാലകളുടെയും, ഉടുത്തിരിക്കുന്ന കാഞ്ചീപുരം സാരിയുടെയും ഭാരത്തെക്കാൾ അവളെ അലോസരപ്പെടുത്തിയത് തൊട്ടടുത്തിരിക്കുന്നവന്റെ സാമീപ്യമായിരുന്നു.
“എന്താടോ… ഹെവി ഡ്രസ്സും ഓർണമെന്റ്സും കാരണം വല്ലതും ബുദ്ധിമുട്ടുന്നുണ്ടോ?”
അവന്റെ ആ ചോദ്യം കേട്ടതും അവളുടെ ഉള്ളിൽ എവിടെ നിന്നോ വല്ലാത്തൊരു ദേഷ്യം ഇരച്ചുകയറി.
അവൾ ഗ്ലാസ്സിൽ നിന്നും നോട്ടം മാറ്റി ആ മുഖത്തേക്ക് നോക്കി.
അവളെ സ്വന്തമാക്കിയതിന്റെ വലിയൊരു അഹങ്കാരവും, ഒപ്പം സ്നേഹം നിറഞ്ഞ ഒരു ചിരിയും ആ മുഖത്ത് വിരിഞ്ഞു നിൽപ്പുണ്ടായിരുന്നു.
ആ ചിരി കണ്ടപ്പോൾ അവളുടെ ദേഷ്യം ഇരട്ടിക്കുകയാണ് ചെയ്തത്. എന്തിനാണിവൻ ഇങ്ങനെ എപ്പോഴും വെറുതെ ചിരിക്കുന്നത്? ഈ ലോകത്ത് ഏറ്റവും വലിയ കാര്യം സാധിച്ചെടുത്തതുപോലെയുള്ള ആ ഇളി കണ്ടപ്പോൾ മുഖമടച്ച് ഒരടി കൊടുക്കാനാണ് അവൾക്ക് തോന്നിയത്.
പക്ഷേ… ആ ചിരിയിലേക്ക് നോക്കിയിരിക്കെ അവൾക്ക് വല്ലാത്തൊരു മാറ്റം സംഭവിക്കുന്നതുപോലെ തോന്നി. അവളുടെ ഉള്ളിലെ ആ വെറുപ്പും ദേഷ്യവും ഒരു നിമിഷം കൊണ്ട് മഞ്ഞുകട്ട പോലെ അലിഞ്ഞില്ലാതാവുന്നു! പകരം അവിടെ വല്ലാത്തൊരു ശാന്തത നിറയുന്നു. തനിക്കിതെന്ത് പറ്റി? എന്താണ് തനിക്ക് സംഭവിക്കുന്നത്? ഇവന്റെ മുന്നിൽ മാത്രം തനിക്കെന്താ ദേഷ്യം പിടിച്ചു നിർത്താൻ പറ്റാത്തത്? എത്ര ഗൗരവം അഭിനയിച്ചാലും ഇവന്റെ ആ ചിരിക്ക് മുന്നിൽ തന്റെ സകല കണ്ട്രോളും പോവുകയാണല്ലോ എന്ന് അവൾ ചിന്തിച്ചു.
