പേഴ്സിൽ നിന്നും 100 രൂപ എടുത്തു. അന്നേരം അവളുടെ ഐഡി കാർഡ് താഴെ വീണു. ഞാൻ താഴെനിന്ന് അതെടുത്തപ്പോൾ തോന്നി ഈ കൊച്ചിന് വോട്ടേഴ്‌സ് ഐഡി കിട്ടാൻ ഉള്ള പ്രായം ഒക്കെ ആയോ ? കണ്ടാൽ പറയില്ല.
വിശാലിന് സർഗ്ഗ ഇഡലി പൊട്ടിച്ചു കൊണ്ട് കഴിപ്പിക്കുമ്പോ സത്യത്തിൽ എന്റെ കാമുകന് കാന്റീനിൽ വെച്ച് ഇടക്ക് അങ്ങനെ കൊടുക്കാൻ നേരം വേണ്ടെ മീര, ആരേലും കാണുമെന്നു അവൻ പറഞ്ഞത് ഞാൻ ഓർത്തു.
വിശാലും ഞാൻ അവനെ തന്നെ നോക്കിയിരിക്കുന്നത് കണ്ടു എന്നോട് കഴിച്ചോ എന്ന് ചോദിച്ചപ്പോൾ ഞാൻ ചിരിച്ചു യാന്ത്രികമായി തലയാട്ടി.
രണ്ടു ദിവസം ആ ബെഡിൽ കിടന്നപ്പോളേക്കും മുറിവ് ഉണങ്ങി തുടങ്ങി. ഡോക്ടർ പറഞ്ഞു, വീട്ടിൽ ചെന്നാലും നല്ലപോലെ റസ്റ്റ് എടുക്കണം, മുറിവ് ശ്രദിക്കണം എന്നൊക്കെ, എന്നോട് പറഞ്ഞെങ്കിലും ഞാൻ സർഗ്ഗയുടെ മുഖത്തേക്ക് നോക്കുമ്പോ. ഏട്ടനെ അവൾക്ക് പരിചരിക്കാൻ വേണ്ടി ഉഴിഞ്ഞു വെച്ച പോലെയാണ് അവളുടെ കണ്ണുകളും തലയാട്ടലും എനിക്ക് ഉള്ളിൽ ചിരി വന്നിരുന്നു.
ഞാനും വിശാലിന്റെ വീട്ടിൽ തന്നെ കുറച്ചൂസം നിൽകാം എന്ന് വെച്ചു.
മാനന്തവാടിയിൽ നിന്നും കുറച്ചു ഉള്ളിലോട്ടാണ്, നിലവിൽ വീട് നോക്കാൻ ഒരു ചേച്ചിയെ ആണ് ഏല്പിച്ചിരിക്കുന്നത്.
സത്യതില് ഞാൻ തിരികെ ഹോസ്റ്റലിലേക്ക് പോകാം എന്ന് വെച്ചതാണ്, പക്ഷെ സർഗ്ഗ എന്നെ വിട്ടില്ല. എനിക്കും പിന്നെ തോന്നി ഒരാഴ്ച കൂടെ നിന്നിട്ട് വിശാലിന്റെയൊപ്പം തന്നെ ഹോസ്റ്റലിലേക്ക് പോകാം എന്ന്.
എന്റെ വീട്ടിലേക്ക് വിളിച്ചപ്പോൾ, അമ്മയ്ക്കും അച്ഛനും അതിനു സമ്മതവുമായിരുന്നു. ഒപ്പം ഞാൻ വിശാലിന്റെ കാര്യവും ഞങ്ങളുടെ അടുപ്പവും എല്ലാം മുൻപേ പറഞ്ഞിരുന്നു. അച്ഛന് ആണെങ്കിൽ പെൺകുട്ടികൾ അവരുടെ ഇണയെ സ്വന്തമായി തേടണം എന്ന ആദർശം കൂടെയുള്ളത് കൊണ്ടുമാകാം എനിക്ക് അവരോടു എല്ലാം പറയാനുള്ള ധൈര്യവും കിട്ടിയത്.
പക്ഷെ വിശാലിന്റെയും, സർഗ്ഗയുടെയും അടുപ്പം ഓരോ ദിവസം കഴിയുമ്പോഴും എന്റെ ഉള്ളിലെ പ്രണയത്തിന്റെ വലിപ്പം കുറഞ്ഞു വരുന്നപോലെ എനിക്ക് തോന്നി. വിശാലിനെ കുളിപ്പിക്കാനും ഭക്ഷണം കൊടുക്കാനും മരുന്ന് വെക്കാനും എല്ലാം സർഗ്ഗ തന്മയീ ഭാവത്തോടെ പരിചരിക്കുന്നത് ഞാൻ അടുത്ത് നിന്ന് നോക്കി, ഞാനും അവളും അടുക്കളയിൽ ഭക്ഷണം ഉണ്ടാകുമ്പോഴും വിശാൽ ഒന്ന് ചുമച്ചാലോ അനങ്ങിയാലോ അവളോടും അവന്റെ അടുത്തേക്ക്,
സത്യതില് എന്റെ മനസ്സിൽ ഞാൻ ആലോചിച്ചു തുടങ്ങി ഈ പ്രണയം എന്ന് പറയുന്ന സാധനം നാണിച്ചു വാതിലിന്റെ പിറകിൽ നോക്കുന്നപോലെ എനിക്ക് തോന്നി.
പക്ഷെ അവർ തമ്മിലുള്ളത് കേവലം ഒരു ഏട്ടനും അനിയത്തിയും തമ്മിലുള്ള ഒരിഷ്ടം മാത്രമല്ല എന്ന് ഞാൻ മനസിലാക്കിയ രാത്രി ആയിരുന്നു അന്ന്. സർഗ്ഗയുടെ ലോകം തന്നെ ഏട്ടനെ ചുറ്റിയാണ് എന്ന് ഞാൻ മനസിലാക്കിയ ആ മഞ്ഞു പെയ്യുന്ന രാത്രി.
അടിപൊളി ?
@Player
@പാണൻ
@FABER CAST
@PK
@VIshnu
@Sujith
Thank You Guys.
super!!!!!
നന്നായിരുന്നു ❤️❤️
MDV&മീരാ…..രണ്ടാളും പൊളിച്ചടുക്കിട്ടൊ…..എല്ലാം ഒന്നിനെക്കാൾ ഒന്ന് മിച്ചം….പെരുത്തിഷ്ടായി… കഥയും കഥാപാത്രങ്ങളും……എങ്കിലും ഒരു പൊടിക്ക് കൂടുതൽ ഇഷ്ടായത് മീരയുടെ മഞ്ഞു പെയ്യുന്ന രാത്രികൾ ആണെന്നത് പറയാതിരിക്കാൻ വയ്യ…. അത്രയും ഇഷ്ടായി മീരയെയും ഒപ്പം സർഗയെയും…..സത്യം പറഞ്ഞാ ഇത് വരെ തന്നെ ഒരു കഥയായി പോസ്റ്റ് ചെയ്തിരുന്നേൽ ഒന്നൂടെ തകർത്തേനെ… എന്തായാലും നിങ്ങളുടെ ഈ കോമ്പോയിൽ വിരിയുന്ന കഥകൾക്കായി കാത്തിരിക്കുന്നു…
ഹായ്, ചാക്കോച്ചി,
മിഥുൻ ഒരു ഐഡിയ മുൻപ് പറഞ്ഞിരുന്നു, അതിൽ നിന്നും ഡെവലപ്പ് ചെയ്തതാണ് മഞ്ഞു പെയ്യുന്ന രാത്രികൾ- വിട്ടുകൊടഒരനായതിനിനിത് പ്രണയത്തിനു എന്താണ് സംഭവിക്കുക എന്നൊക്കെയുള്ള ചോദ്യത്തിന് ഉത്തരം പോലെ എഴുതി നോക്കിയതാണ്, workout ആയി എന്നറിഞ്ഞതിൽ സന്തോഷം.
ഇതിലെ യുദ്ധരാഹിത്യം, സുഹൃത്തിന്റെ ജീവിതം അവളുടെ അനുവാദത്തോടെ ചെറിയ കുറിപ്പാക്കിയതാണ്, അത് ഇവിടെ ഇടണമെന്ന് മിഥുനും ഷിബിനയും പറഞ്ഞത് കൊണ്ട് പോസ്റ്റ് ചെയ്തതാണ്.
നന്ദി.
മീര
വിട്ടുകൊടഒരനായതിനിനിത് എന്നതിനെ
വിട്ടു കൊടുക്കുന്നിടത്, എന്നുവായിക്കുമല്ലോ.
എന്തായാലും സംഭവം പെരുത്തിഷ്ടായി….ഇങ്ങടെ രചനകൾക്കായി കാത്തിരിക്കുന്നു…
Mvd & Meera engane saadikkunnu uff ??
തുടക്കത്തിലേ 3 വരികൾ വായിച്ചപ്പോൾ ഗേസ്റ്റോറി ആണോന്ന് സംശയിച്ചു. 😀
Legendary work ?
♥️♥️♥️♥️♥️
❤️??