സോഷ്യൽ ഡിസ്റ്റൻസിങ് – M.D.V
ആദ്യമായി തനിച്ചൊരു സ്‌ഥലത്തേക്ക് പോകുമ്പോ, ആവശ്യമുള്ളതൊക്കെ ഒരു ബാഗിലും കൂടെ എടുത്തു വെക്കണ്ടേ ? പക്ഷെ പറഞ്ഞിട്ട് കാര്യമില്ല ! കള്ളൻ എന്റെ ബ്ലാന്കെറ് ഉൾപ്പെടെ അടിച്ചുമാറ്റുമെന്നു ഞാനറിഞ്ഞോ?
തണുപ്പ് വല്ലാതെയലട്ടുന്നുണ്ട്. ചോദിയ്ക്കാൻ ഒട്ടും ഇവരുടെ ഭാഷ അറിയില്ലതാനും. ഞാൻ മിഴുങ്ങസ്യാന്നു ഇരിക്കുമ്പോ.
എന്റെ അടുത്തേക്ക് ഒരു പയ്യൻ ഓടിവന്നു,
ഇതാ ആന്റീ ബ്ലാന്കെറ്റ് എന്നും പറഞ്ഞു കറുത്ത അക്രിലിക് ബ്ലാങ്കെറ്റ് തന്നു.
ആര് തന്നതാ…..മോന്….
അ അച്ഛൻ!
എനിക്കതു വാങ്ങാനാണ് മനസ്സിൽ തോന്നിയത്.
അന്നേരം എനിക്കറിയില്ലായിരുന്നു, എന്നെ ഒരു മണിക്കൂറോളം ഒരാൾ നോക്കി യിരിക്കുന്നുണെന്നു, അതങ്ങനെയാണ്
നമ്മൾ എപ്പോഴും കണ്ണടച്ച് പൂച്ച പാലുകുടിക്കുന്ന പോലെയാണ്
പലകാര്യങ്ങളും ചെയ്യുന്നത് ?
ഞാനിപ്പോഴുള്ള ഈ യാത്രപോലും എന്റെ ഭർത്താവിനോട് പറയാതെയാണല്ലോ!.
പക്ഷെ ബസ് ഏതാണ്ട് ഈ മഞ്ഞിൽ പൊതിഞ്ഞ താഴ്‌വരെത്തിയപ്പോൾ എന്റെ പിറകിൽ ഒരാളുണ്ടായിരുന്നു, അയാളും മകനും മാത്രം. ഞാനൊരു നോട്ടം കണ്ടെന്നു സത്യമാണ്.
ഞാൻ അയാളുടെ അടുത്തൊരു താങ്ക്സ് പറയാൻ ചെല്ലാതിരുന്നാൽ മോശമല്ലേ?
പക്ഷെ എന്നോട് ഇർഫാൻ കൈകോർത്തു പിടിച്ചു നേരത്തെ പറഞ്ഞിട്ടുണ്ട്, കൂടെയുണ്ട് നിഴൽപോലെയെന്ന്. നിഴലിനോട് കൂടെ വരുന്നതിനു ആരെങ്കിലും നന്ദി പറയുമോ? ഇല്ല !.
എനിക്കും ഹരിക്കും ഇടയിൽ പാട്ടുകൾ ഒരു സംസാരവിഷയമേ അല്ലായിരുന്നല്ലോ, ചെറുപ്പത്തിൽ പാട്ടു പഠിച്ചതുണ്ടെന്തു പറഞ്ഞിട്ട് കാര്യമെന്ത് ? ജീവിച്ചെന്നു അവകാശപ്പെടുന്ന 10 വർഷത്തിൽ ഒരിക്കലെങ്കിലും തന്റെ പാട്ടൊന്നു കേൾക്കാൻ ഹരിക്ക് തോന്നിയോ ?
ഇപ്പോഴും ബിസിനസ് ന്നു പറഞ്ഞു യാത്രതന്നെ!! ഭാഗ്യത്തിന് ഒരു മോനുണ്ട്, അവൻ മാത്രമാണ് ആകെയുള്ള സന്തോഷം താനും, ഇങ്ങനെയൊരു യാത്ര പോണമെന്നു പറഞ്ഞപ്പോൾ എന്റെയമ്മയ്ക്ക് സന്തോഷമായി, അവർ അമലിനെ കൂട്ടീട്ട് തൃശൂർക്ക് പോവേം ചെയ്തു.
6 മാസം മുൻപാണ്, ഏറെ പ്രതീക്ഷിച്ച ആ ഇന്റർവ്യൂവും പൊട്ടിയപ്പോൾ ബോറടിച്ച ഞാൻ ഒരു മ്യൂസിക് ഷോയ്ക്കു കയറുന്നത്, കർണാടിക് മ്യൂസികിൽ ഇർഫാന്റെ അസാധ്യ കഴിവ് ഒരു കൂട്ടുകാരി പറഞ്ഞു ഞാൻ കേട്ടിരുന്നു. അന്നേരം മാളിൽ കഴിക്കാൻ ചെന്ന ഞാൻ ശേഷം, ജസ്റ് ഒന്ന് കയറി നോക്കി.
ഷോ എന്ന് വെച്ചാൽ ഒരു 20-30 പേരുള്ള ഒരു കുഞ്ഞു മുറിയിൽ
ഫ്രീ സിംഗിംഗ് ആൻഡ് രാഗങ്ങളെ കുറിച്ചുള്ള ടോക്കുമായി രണ്ടു മണിക്കൂർ. ഞാൻ മതിമറന്നുകൊണ്ട് ഇർഫാന്റെ സംഗീതത്തിൽ ലയിച്ചിരുന്നു. അതൊരു മായികലോകമാണ്.
അടിപൊളി ?
@Player
@പാണൻ
@FABER CAST
@PK
@VIshnu
@Sujith
Thank You Guys.
super!!!!!
നന്നായിരുന്നു

MDV&മീരാ…..രണ്ടാളും പൊളിച്ചടുക്കിട്ടൊ…..എല്ലാം ഒന്നിനെക്കാൾ ഒന്ന് മിച്ചം….പെരുത്തിഷ്ടായി… കഥയും കഥാപാത്രങ്ങളും……എങ്കിലും ഒരു പൊടിക്ക് കൂടുതൽ ഇഷ്ടായത് മീരയുടെ മഞ്ഞു പെയ്യുന്ന രാത്രികൾ ആണെന്നത് പറയാതിരിക്കാൻ വയ്യ…. അത്രയും ഇഷ്ടായി മീരയെയും ഒപ്പം സർഗയെയും…..സത്യം പറഞ്ഞാ ഇത് വരെ തന്നെ ഒരു കഥയായി പോസ്റ്റ് ചെയ്തിരുന്നേൽ ഒന്നൂടെ തകർത്തേനെ… എന്തായാലും നിങ്ങളുടെ ഈ കോമ്പോയിൽ വിരിയുന്ന കഥകൾക്കായി കാത്തിരിക്കുന്നു…
ഹായ്, ചാക്കോച്ചി,
മിഥുൻ ഒരു ഐഡിയ മുൻപ് പറഞ്ഞിരുന്നു, അതിൽ നിന്നും ഡെവലപ്പ് ചെയ്തതാണ് മഞ്ഞു പെയ്യുന്ന രാത്രികൾ- വിട്ടുകൊടഒരനായതിനിനിത് പ്രണയത്തിനു എന്താണ് സംഭവിക്കുക എന്നൊക്കെയുള്ള ചോദ്യത്തിന് ഉത്തരം പോലെ എഴുതി നോക്കിയതാണ്, workout ആയി എന്നറിഞ്ഞതിൽ സന്തോഷം.
ഇതിലെ യുദ്ധരാഹിത്യം, സുഹൃത്തിന്റെ ജീവിതം അവളുടെ അനുവാദത്തോടെ ചെറിയ കുറിപ്പാക്കിയതാണ്, അത് ഇവിടെ ഇടണമെന്ന് മിഥുനും ഷിബിനയും പറഞ്ഞത് കൊണ്ട് പോസ്റ്റ് ചെയ്തതാണ്.
നന്ദി.
മീര
വിട്ടുകൊടഒരനായതിനിനിത് എന്നതിനെ
വിട്ടു കൊടുക്കുന്നിടത്, എന്നുവായിക്കുമല്ലോ.
എന്തായാലും സംഭവം പെരുത്തിഷ്ടായി….ഇങ്ങടെ രചനകൾക്കായി കാത്തിരിക്കുന്നു…
Mvd & Meera engane saadikkunnu uff ??
തുടക്കത്തിലേ 3 വരികൾ വായിച്ചപ്പോൾ ഗേസ്റ്റോറി ആണോന്ന് സംശയിച്ചു.
Legendary work ?
♥️♥️♥️♥️♥️