Love Or Hate 02 [Rahul Rk] 962

“അല്ല നിങ്ങള് രണ്ടുപേരും പോളിയിലും പഠിച്ചിട്ടുണ്ട..?? ഈ കുട്ടി ഏതാ?? അപോ ആരാ ഈ അഞ്ജലി..??”

ഞാൻ ഉത്തരം പറയാൻ നിന്നപ്പോളേക്കും ആൻഡ്രൂ ഇടയിൽ കയറി പറയാൻ ആരംഭിച്ചു…

“ഇതിന്റെ ഉത്തരം ഇവൻ പറഞ്ഞാൽ ശരിയാവൂല ഞാൻ പറയാം…
അന്ന് ഞങ്ങൾ പോളിയിൽ പഠിക്കുന്ന കാലം… ഇപ്പൊ വന്നില്ലേ ഇവൾ ഞങ്ങളുടെ ജൂനിയർ ആയിരുന്നു.. സത്യത്തിൽ ആ കാമ്പസ് പഠിപ്പിസ്റ്റ്റുകളുടെ ഒരു കോട്ട ആയിരുന്നു.. എനിക്ക് തോന്നുന്നു അവിടെ പഠിക്കത്തവർ ആയി ഞങ്ങൾ രണ്ടുപേരും മാത്രമേ ഒള്ളു എന്ന്.. മുഴുവൻ ഒരുമാതിരി പാൽകുപ്പി ടീംസ് ആയിരുന്നു…
കഥ തുടങ്ങുന്നത് ഞങ്ങളുടെ പോളി പഠന കാലത്തെ ഒന്നാം വർഷത്തിന്റെ മധ്യത്തിൽ നിനും ആണ്…………..
******************************

ഞങ്ങളുടെ ക്ലാസ്സിലെ ഏറ്റവും നന്നായി പഠിക്കുന്ന കുട്ടി ആയിരുന്നു അഞ്ജലി.. ഏറ്റവും മോശം വിദ്യാർത്ഥി ആയിരുന്നു ഷൈൻ.. അഞ്ജലി ടീച്ചർമാർക്ക് കണ്ണിലുണ്ണി ആയിരുന്നെങ്കിൽ ഇവൻ ടീച്ചർമാരുടെ കണ്ണിലെ കരട് ആയിരുന്നു..
അഞ്ജലി ക്ക്‌ ഞങ്ങളുടെ ക്ലാസ്സിൽ എന്നല്ല ആ സ്കൂളിലെ തന്നെ ഏറ്റവും വലിയ എതിരാളി ആയിരുന്നു സോഫിയ.. ഇവർ രണ്ടുപേരും തമ്മിൽ എപ്പോളും യുദ്ധം ആയിരുന്നു, യുദ്ധം എന്ന് പറഞ്ഞാൽ നേർക്ക് നേരെ അല്ല.. പരീക്ഷാ യുദ്ധം..

പരീക്ഷകളിൽ എപ്പോളും അഞ്ജലി ആയിരിക്കും ക്ലാസ്സിൽ ഒന്നാമത് എന്നാൽ സോഫിയ ക്ക്‌ അവളെക്കാൾ ഒന്നോ രണ്ടോ മാർക്ക് വിത്യാസം മാത്രമേ വരാറുള്ളൂ.. പക്ഷേ എത്ര ശ്രമിച്ചിട്ടും സോഫിയക്ക്‌ ആ ഒന്നോ രണ്ടോ മാർക്ക് ഉണ്ടാക്കി എടുക്കാൻ പറ്റിയിരുന്നില്ല…

അഞ്ജലി ആൾ ഭയങ്കര കൂൾ ആയിരുന്നു.. എല്ലാവരോടും നല്ല അനുകമ്പ ഒക്കെ ഉള്ള ഫ്രണ്ട്‌ലി ആയിട്ടുള്ള കുട്ടി…
സോഫിയയും ഏറെ കുറെ അങ്ങനെ ഒക്കെ തന്നെ , പക്ഷേ അവൾക്ക് അഞ്ജലി യോട് നല്ല കടുത്ത അസൂയ ഉണ്ടായിരുന്നു.. അത് മാത്രം അല്ല അവൾ കുറച്ച് കാശുള്ള വീട്ടിലെ ആയത് കൊണ്ട് അവളുടെ സ്റ്റാൻഡേർഡിന് ചേർന്നവരോട് മാത്രം ആയിരുന്നു അവൾക്ക് കൂട്ട്.. ചുരുക്കി പറഞ്ഞാൽ എന്നെയും ഇവനെയും ഒന്നും കണ്ണെടുത്താൽ കണ്ടൂട എന്നർത്ഥം..

ഈ കാര്യങ്ങൾ ഒക്കെ ആ കാമ്പസിൽ അങ്ങാടി പാട്ടുപോലെ പ്രശസ്തം ആയിരുന്നു എങ്കിലും ഞങ്ങൾ രണ്ടുപേരും അതിനു അത്ര വില കൊടുത്തിരുന്നില്ല.. കാരണം വേറൊന്നും അല്ല ഒന്നാമത് പെണ്ണുങ്ങൾ തമ്മിലുള്ള പ്രശ്നം പിന്നെ അതും പോരാഞ്ഞിട്ട് രണ്ട് പഠിപ്പിസ്റ്റ്റുകൾ.. നമ്മൾ ആ ഭാഗത്തേക്ക് തന്നെ മൈൻഡ് ചെയ്യാൻ പോകാറില്ലായിരുന്നു…

അങ്ങനെ പതുക്കെ പതുക്കെ അഞ്ജലി ക്യാമ്പസിൽ താരമാവാൻ തുടങ്ങി.. ക്യാമ്പസിലെ അഭിമാനം എന്ന് വരെ വിശേഷണങ്ങൾ അവൾക്ക് കിട്ടിയപ്പോൾ സോഫിയക്ക്‌ അത് താങ്ങാവുന്നതിലും അപ്പുറം ആയിരുന്നു..
അങ്ങനെ ആദ്യം അസൂയയിൽ തുടങ്ങി അത് പതുക്കെ ഒരു പക ആയി മാറാൻ തുടങ്ങി…
ഒരു തവണ എങ്കിലും അഞ്ജലിയെ മറികടന്ന് തനിക്ക് മുന്നിൽ വരണം എന്ന് സോഫിയക്ക്‌ വാശിയായി..

The Author

81 Comments

Add a Comment
  1. അടുത്ത ഭാഗം സബ്മിറ്റ് ചെയ്തിട്ടുണ്ട് ഉടന്‍ വരും … വൈകിയതില്‍ എല്ലാവരോടും ക്ഷമ ചോദിക്കുന്നു ചില ജോലി തിരക്കുകളില്‍ പെട്ട് പോയി.. വരും ഭാഗങ്ങള്‍ തീര്‍ച്ചയായും വൈകിക്കില്ല….

    1. കാടോടി

      പേടിപ്പിച്ചു കളഞ്ഞു…..

  2. Bro next part avida

  3. കാടോടി

    ബ്രോ…
    എവിട കാണാനില്ലല്ലോ

  4. Bro next…..plzz

  5. Rahul ok alle????
    Rahulinte storyk gap varendatallaloooo

  6. Hoo pwoli, twins ennoru chinthaa enthukond enikk avalude perumattam kandappo thonniyilla, shee.

    Kollam bro, backstory okke nalla adippan ayitt describe cheythu, ottum bore aakathe thanne, chilar backstory orupad valichu neettum, but it perfect ayirunnu.

    Pinne baaki ellam onnionn mecham.

    Waiting for the next part ♥️♥️

    With love,
    Rahul

  7. കാടോടി

    രാഹുലേട്ടനെ കാണാനെ ഇല്ലല്ലോ……

    മുങ്ങല്ലേ….

    അടുത്ത ഭാഗത്തിന്റെ എഴുത്തെന്തായി…

  8. Bro next part evide

  9. അടുത്ത part എന്തായി?? ?

  10. കാടോടി

    ബ്രോ. … …..
    എവിടെ അടുത്ത ഭാഗം…… … .. . .

  11. bro super eni varunna partil anjalikku oru muttan pani kodukkane

  12. ഹൈവ പൊളി സൂപ്പർ മുത്തേ ഇജ്ജാതി ട്വിസ്റ്റ്‌… കലക്കി കേട്ട എന്തായാലും അടുത്ത ഭാഗത്തിന് വേണ്ടി

  13. Next part evdee???

  14. കിടിലൻ…. അടിപൊളി bro…. പ്രതീക്ഷിച്ച twist തന്നെ….. എന്തായാലും superb ??
    ആ അഞ്ജലിക്ക് ഒരു പണി കൊടുക്കണല്ലോ ??

    Waiting for nxt part ??
    ?????

  15. തുമ്പി ?

    Ente monee visheyamm item. Inganoru twist njan orthu twins arikkunn butt avdem vare ulla aa oru narrating athu polich.

  16. ക്ലൈമാക്സ് ഗംബിരം ആയിരുന്നു
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

  17. Kidu twist ✌️

  18. Polichu bro backi eppozha

  19. Pradeekshicha twist avasanam

  20. ഒരേ പൊളി ???.will you marry me പോലെ ഇതും പെരുത്ത് ഇഷ്ടായി. പകരം തരാൻ സ്നേഹങ്ങൾ മാത്രം ????.

  21. വിഷ്ണു

    കുറച്ച് സ്പീഡ് കൂടുതൽ ആണെന്ന് തോന്നുന്നു..ചില കര്യങ്ങൾ പെട്ടെന്ന് പറഞ്ഞു പോകുന്ന പോലെ ഒരു തോന്നൽ…പിന്നെ പേജ് കുറച്ചുകൂടെ കൂട്ടി എഴുതണം
    ഇൗ ഭാഗം നന്നായിരുന്നു.

  22. ബ്രോ നല്ല രസമുണ്ട് വായിക്കാൻ.. കോളേജ് ലൈഫ് അതൊരു സുഖമുള്ള വേദനയാണ്. ചില ഓർമ്മകൾക്ക് മുന്നിൽ സന്തോഷവും ദു;ഖവും… സൂപ്പർ

    1. Rahul etta enna motham vaiche…..enikku oru apeksha undu anjalikku oru 8 nte pani thaniye kittanam alle aval nattil varumbo evaru
      kodukkanam …..pinne will you marry me kku thanna athe support tharum broiii aaaa flow kalayathe sookshicha mathi…..♥️♥️♥️♥️♥️

Leave a Reply

Your email address will not be published. Required fields are marked *