Love Or Hate 03 [Rahul Rk] 921

ആൻഡ്രൂ ഇടക്ക്‌ കയറി കൊണ്ട് പറഞ്ഞു..

ആൻഡ്രൂ: നിന്റെ അവസ്ഥ ഒക്കെ എനിക്ക് മനസ്സിലാകുന്നുണ്ട്.. എന്ന് വച്ച് നമ്മൾ എന്ത് ചെയ്യും.. അവളും അവനും നമ്മുടെ റെയിഞ്ചിൽ നിക്കില്ല… അവള് ആണെങ്കിൽ ഒരു ലേഡി നിഞ്ച.. അവൻ ആണെങ്കിൽ ഒരു ജാക്കി ചാനും… ഇതിന്റെ രണ്ടിന്റെയും ഇടയിൽ കൊണ്ട് പോയി വെറുതെ തല ഇടാൻ നിക്കണോ..??

ഷൈൻ ദേഷ്യത്തോടെ ആൻഡ്രുവിനെ നോക്കി പറഞ്ഞു..

ഷൈൻ: ആൻഡ്രൂ, എനിക്കവനെ തിരിച്ചടിക്കണം… അത് കഴിഞ്ഞിട്ട് അവൾക്കുള്ള പണി…

ആൻഡ്രൂ: പൊന്ന് മോനെ നീ ശരിക്കും ആലോചിച്ചിട്ട് തന്നെ ആണോ..?? മഹേഷിന്റെ പ്രതികാരം കളിക്കാൻ പറ്റിയ നേരം അല്ല ഇത്…

ഷൈൻ: അത്രേം പേരുടെ മുന്നിൽ വച്ച് അവൻ എന്റെ ദേഹത്ത് കൈ വച്ചിട്ട് അവനെ ഒന്ന് തിരിച്ചടിക്കാൻ പോലും പറ്റിയില്ലെങ്കിൽ പിന്നെ ഞാൻ ആണാണെന്ന് പറഞ്ഞ് നടന്നിട്ട് എന്താടാ കാര്യം..??

ആൻഡ്രൂ: ഹും.. ഓകെ.. അപ്പോ നീ തിരിച്ചടിക്കാൻ തന്നെ തീരുമാനിച്ചു.. ശരി എപ്പോ..??

ഷൈൻ: നാളെ..

ആൻഡ്രൂ: നാളെയോ..??

ഷൈൻ: അതെ.. നാളെ മൊത്തം കോളേജ് സ്റ്റുഡൻസിന്റെയും മുന്നിൽ വച്ച്… നീ നോക്കിക്കോ….

ഷൈനിന്റെ തീരുമാനം ഉറച്ചതാണെന്നും അതിൽ നിന്നും അവനെ പിന്തിരിപ്പിക്കാൻ ആവില്ല എന്നും ആൻഡ്രുവിന് നന്നായി അറിയാമായിരുന്നു….
എന്നാലും ഒരു ബോക്സിങ് ചാമ്പ്യനുമായി ഗുസ്തി പിടിക്കാൻ ഇവൻ കാണിക്കുന്ന ധൈര്യം.. ഇനി ജീവനിൽ കൊതി ഇല്ലയിരിക്കുമോ..??
???????????

തലവഴി മൂടി ഇട്ടിരുന്ന പുതപ്പ് മാറ്റി ദിയ കണ്ണ് തുറന്നു.. ജനൽ വഴി ചെറിയ സൂര്യ പ്രകാശം റൂമിലേക്ക് വരുന്നുണ്ട്… അവള് ബെഡിൽ എഴുന്നേറ്റിരുന്നു കൈ രണ്ടും മുകളിലേക്ക് ഉയർത്തി കോട്ട് വാ ഇട്ടു…

അപ്പോളാണ് അവള് മായയെ ശ്രദിച്ചത്. ടേബിളിന്റെ മുകളിൽ തല വച്ച് ഉറങ്ങുകയായിരുന്നു മായ.. ഓഹോ അപ്പോ ഇവള് രാത്രി മുഴുവൻ കഥയും എഴുതി ഇവിടെ ഇരുന്ന് ആണോ ഉറങ്ങിയത്….

ദിയ പുതപ്പ് മാറ്റി കട്ടിലിൽ നിന്നും എഴുന്നേറ്റ് മായയുടെ അടുത്തേക്ക് ചെന്നു… ടേബിളിന്റെ മുകളിൽ മായ എഴുതി വച്ച നോവലിന്റെ ആദ്യ ഭാഗം ഇരിക്കുന്നത് അവൾ കണ്ടു.. വായിക്കരുത് എന്ന് മായ പറഞ്ഞതാണ് എങ്കിലും അവൾക്ക് അവളുടെ കൗതുകത്തെ നിയന്ത്രിക്കാൻ ആയില്ല…

അവള് പതിയെ പേപ്പറിൽ കൈ വച്ചതും മായ ഉണർന്ന് അവളുടെ കൈക്ക്‌ പിടിച്ചു…

മായ: എന്താ..??

ദിയ: ഒന്നുല്ല.. ഞാൻ നിന്നെ വിളിക്കാൻ വന്നതാ…

The Author

67 Comments

Add a Comment
  1. Next part submitted coming soon!! Thank you all??

  2. Adutha part epm???

  3. Aahaa ee partum polichu ???

  4. അഭിമന്യു

    അടുത്ത part വന്നിട്ട് അഭിപ്രായം പറയാം ബ്രോ

  5. Rk bro….
    Story നല്ല അടിപൊളി ആയിട്ടാണ് മുന്നോട്ട് പോകുന്നത്… മുന്നോട്ടു പോകും തോറും story intresting ആകുന്നുണ്ട്….. സസ്പെൻസ് ഒക്കെ അടിപൊളി ആണ്…. അടുത്ത part പെട്ടന്ന് പോന്നോട്ടെ… ???
    ????????

  6. കാടോടി

    എന്ത് പറ്റി ബ്രോ കാണാനില്ലല്ലോ……

  7. Bro intresing story. Baakki vegam idan nokkanne bro full support?
    By

    Purushu?

  8. Interesting ആയിട്ട് ഉണ്ട് അടുത്ത levelil ക്ക് നീങ്ങട്ടെ അടുത്ത ഭാഗം വേഗം പോരട്ടെ ?????☺️??

  9. കിടിലൻ സ്റ്റോറി,ബ്രോയുടെ മുൻ കഥ പോലെ ഇതും ഒരുപാട് ഇഷ്ടായി. കാത്തിരിക്കുന്ന കൂട്ടത്തിലേക്കു ഇത് കൂടി.2 ദിവസത്തിനുള്ളിൽ
    Next പാർട്ട്‌ തരുന്നത് കൊണ്ട് സ്ഥിരം പല്ലവി ആവർത്തിക്കുന്നില്ല്ല. ഒരു പാട് സ്നേഹം മാത്രം ????

  10. Policheda muthe nee massanukadha nannayittundu suspends idathe adutha bhagam udane thanne idane ennu ichayan

  11. Next part submit cheytho?

  12. യദുൽ ?NA²?

    പൊന്നു മുത്തേ കലക്കി. എവിടെ നിർത്തിയോ അവിടെ നിന്നും തുടങ്ങി എന്നെ പറയാൻ പറ്റു. അത്രക്കും സൂപ്പർ ആണ്. സസ്പെൻസ് നിറഞ്ഞ ഭാഗം എല്ലാം കൊണ്ട്, ????? ഇത്രെയേ പറയാൻ പറ്റു. കാത്തിരിക്കുന്നു അടുത്ത അടാർ ഭാഗത്തിന് വേണ്ടി

    എന്ന് സ്നേഹത്തോടെ
    യദു ?

  13. Kadha okke pwolichitund .pakshe next part verre wait cheyende enn alochikumbozhan oru idh.vegham idum enn pratheekshiyode

  14. പ്രൊഫസർ

    Will you marry me? പോലൊരു ആടാറു കഥ തന്ന ആളിൽ നിന്നും ഇതിൽ കുറഞ്ഞതൊന്നും ഞാൻ പ്രതീക്ഷിക്കുന്നില്ല, ഇനി വരാൻ പോകുന്നതെല്ലാം ഇതിൽ കൂടുതൽ ഇന്ട്രെസ്റ്റിംഗ് ആയ പാർട്ടുകൾ ആണെന്നു അറിയാം, കാത്തിരിക്കുന്നു അതിനായി
    ♥️പ്രൊഫസർ

  15. നന്നായി മുന്നേറുന്നുണ്ട് ബ്രോ..അടുത്ത ഭാഗം വൈകിപ്പിക്കാതെ ഇടനെ

  16. തൃശ്ശൂർക്കാരൻ

    ???????

  17. ബ്രോ ഒരു രക്ഷയും ഇല്ല അടിപൊളി ???

  18. മച്ചാനെ ഈ പാർട്ടിനെ കുറിച്ച് ഞാൻ എന്ത് പറയാനാ ഒന്നും പറയാനില്ല. പക്ഷേ ഒരു കാര്യം നിങ്ങൾ അടുത്ത പാർട്ട് പെട്ടെന്ന് തന്നില്ലെങ്കിൽ എന്റെ കാര്യം കഷ്ടത്തിലാകും Pls Next Part പെട്ടെന്ന് തരണെ

    സ്നേഹത്തോടെ
    പച്ചാളം

  19. ഇന്ദുചൂഡൻ

    ബ്രൊ വളരെ നന്നായിട്ടുണ്ട് ഈ പാർട്ട്‌. നെക്സ്റ്റ് പാർട്ട്‌ ഉടനെ തന്നെ കാണുമല്ലോ അല്ലെ

  20. Kidu. Nxt partinayi katta waiting

  21. രാജു ഭായ്

    രാഹുലെ കഥ ചൂട് പിടിച്ചു തുടങ്ങിയല്ലോ. വേഗം അടുത്ത പാർട്ട്‌ പോന്നോട്ടെട്ടോ

Leave a Reply

Your email address will not be published. Required fields are marked *