വിഷ്ണു ചോദ്യം കേട്ടപ്പോൾ ആകെ അന്തം വിട്ടിരുന്നു…
വിഷ്ണു: എന്തിനാ ഷൈൻ..??
ഷൈൻ: ഞാൻ ചോദിച്ചതിന് മറുപടി പറ വിഷ്ണു….
വിഷ്ണു: കാന്റീനിൽ ഉണ്ടാകും അല്ലെങ്കിൽ ക്ലാസിൽ…
അത് കേട്ടതും ഷൈൻ കാന്റീൻ ലക്ഷ്യമാക്കി നടന്നു… പിന്നാലെ ഭയത്തോടെ ആൻഡ്രുവും വിഷ്ണുവും.. അവർ അവനെ പിന്തിരിപ്പിക്കാൻ ഒരുപാട് ശ്രമിച്ചു എങ്കിലും ഷൈൻ അതൊന്നും കേൾക്കാൻ തയ്യാറായില്ല…
അവസാനം കാന്റീനിന്റെ പടി കടന്ന് ഷൈൻ അകത്തേക്ക് കയറി.. പ്രതീക്ഷിച്ച പോലെ തന്നെ അർജുൻ കൂട്ടുകാരുടെ കൂടെ അവിടെ ഇരിക്കുന്നുണ്ടായിരുന്നു…
എന്തോ തമാശ പറഞ്ഞ് പൊട്ടി ചിരിച്ച് തിരിഞ്ഞ് നോക്കിയ അർജുൻ കണ്ടത് കണ്ണിൽ കത്തുന്ന തീയുമായി നിൽക്കുന്ന ഷൈനിനെയും പിറകിൽ ഭയത്തോടെ നിൽക്കുന്ന ആൻഡ്രുവിനെയും വിഷ്ണുവിനെയും ആയിരുന്നു…
അവരെ കണ്ടതും അർജുൻ ചിരിച്ച് കൊണ്ട് കസേരയിൽ നിന്നും എഴുന്നേറ്റു… എന്നിട്ട് വലത് കാലു കൊണ്ട് കസേര പുറകോട്ട് തട്ടി മാറ്റി.. എന്നിട്ട് ഷൈനിന് നേരെ നടന്നു കൊണ്ട് പറഞ്ഞു…
അർജുൻ: ആഹാ.. നീ ചത്തില്ലെ..?? അല്ലെങ്കിലും കൊല്ലാൻ ഞാൻ വിചാരിച്ചിട്ടില്ല.. അത് കൊണ്ടാണല്ലോ നിന്റെ ഇടത് നെഞ്ചിനു പകരം വലത് നെഞ്ചില് ഞാൻ ചവിട്ടിയത്…
ഷൈൻ മറുപടി ഒന്നും പറഞ്ഞില്ല.. അവന്റെ വലം കയ്യിന്റെ മുഷ്ടി ഒന്നുകൂടി ബലത്തിൽ മുറുകി…
മറുപടി കിട്ടാത്തത് കൊണ്ട് അർജുൻ വീണ്ടും ചോദിച്ചു..
അർജുൻ: അതൊക്കെ പോട്ടെ… എന്താ ഇപ്പോ ഇവിടെ..?? തിരിച്ചടിക്കാൻ വല്ലതും വന്നതാണോ..???
ഷൈൻ ദേഷ്യത്തോടെ യും പരിഹാസത്തോടെ യും പറഞ്ഞു..
ഷൈൻ: അടി കൊടുക്കാൻ മാത്രം ഉള്ളതല്ലല്ലോ കൊള്ളാൻ കൂടി ഉള്ളതാണല്ലോ….
ഇത് കേട്ടതും അർജുൻ പൊട്ടി ചിരിച്ചു… എന്നിട്ട് പറഞ്ഞു..
അർജുൻ: അപ്പോ നീ എന്നെ തിരിച്ച് തല്ലാൻ വന്നതാണ് അല്ലേ…
എന്നിട്ട് തിരിഞ്ഞ് കൂട്ടുകാരെ നോക്കി കൊണ്ട് പൊട്ടി ചിരിച്ച് വീണ്ടും പറഞ്ഞു..
അർജുൻ: നോക്കെടാ… ഇവൻ എന്നെ തിരിച്ച് തല്ലാൻ വന്നതാണ് എന്ന്….
എന്നിട്ട് വീണ്ടും ഷൈനിനെ നോക്കി പുച്ഛത്തോടെ പറഞ്ഞു…
അർജുൻ: ഇത് കോളേജ് കോമ്പൗണ്ട് ആണ്.. ഇവിടെ കിടന്ന് എന്റെ അടികൊണ്ട് നീ ചത്താൽ അത് പിന്നെ വല്ല്യ പ്രശ്നം ആകും….
അപ്പോളേക്കും കന്റീനിന്റെ ഉള്ളിൽ കുട്ടികൾ എല്ലാവരും കൂട്ടം കൂടിയിരുന്നു.. എന്നാൽ മായയും ദിയയും അടക്കം കുറച്ച് കുട്ടികൾ അതിൽ ഇല്ലായിരുന്നു…
അർജുനന്റെ പരിഹാസം വക വെക്കാതെ ഷൈൻ പറഞ്ഞു..
Next part submitted coming soon!! Thank you all??
Adutha part epm???
Aahaa ee partum polichu ???
അടുത്ത part വന്നിട്ട് അഭിപ്രായം പറയാം ബ്രോ
Rk bro….
Story നല്ല അടിപൊളി ആയിട്ടാണ് മുന്നോട്ട് പോകുന്നത്… മുന്നോട്ടു പോകും തോറും story intresting ആകുന്നുണ്ട്….. സസ്പെൻസ് ഒക്കെ അടിപൊളി ആണ്…. അടുത്ത part പെട്ടന്ന് പോന്നോട്ടെ… ???
????????
എന്ത് പറ്റി ബ്രോ കാണാനില്ലല്ലോ……
Bro intresing story. Baakki vegam idan nokkanne bro full support?
By
Purushu?
Interesting ആയിട്ട് ഉണ്ട് അടുത്ത levelil ക്ക് നീങ്ങട്ടെ അടുത്ത ഭാഗം വേഗം പോരട്ടെ ?????☺️??
കിടിലൻ സ്റ്റോറി,ബ്രോയുടെ മുൻ കഥ പോലെ ഇതും ഒരുപാട് ഇഷ്ടായി. കാത്തിരിക്കുന്ന കൂട്ടത്തിലേക്കു ഇത് കൂടി.2 ദിവസത്തിനുള്ളിൽ
Next പാർട്ട് തരുന്നത് കൊണ്ട് സ്ഥിരം പല്ലവി ആവർത്തിക്കുന്നില്ല്ല. ഒരു പാട് സ്നേഹം മാത്രം ????
Policheda muthe nee massanukadha nannayittundu suspends idathe adutha bhagam udane thanne idane ennu ichayan
Next part submit cheytho?
പൊന്നു മുത്തേ കലക്കി. എവിടെ നിർത്തിയോ അവിടെ നിന്നും തുടങ്ങി എന്നെ പറയാൻ പറ്റു. അത്രക്കും സൂപ്പർ ആണ്. സസ്പെൻസ് നിറഞ്ഞ ഭാഗം എല്ലാം കൊണ്ട്, ????? ഇത്രെയേ പറയാൻ പറ്റു. കാത്തിരിക്കുന്നു അടുത്ത അടാർ ഭാഗത്തിന് വേണ്ടി
എന്ന് സ്നേഹത്തോടെ
യദു ?
Kadha okke pwolichitund .pakshe next part verre wait cheyende enn alochikumbozhan oru idh.vegham idum enn pratheekshiyode
Will you marry me? പോലൊരു ആടാറു കഥ തന്ന ആളിൽ നിന്നും ഇതിൽ കുറഞ്ഞതൊന്നും ഞാൻ പ്രതീക്ഷിക്കുന്നില്ല, ഇനി വരാൻ പോകുന്നതെല്ലാം ഇതിൽ കൂടുതൽ ഇന്ട്രെസ്റ്റിംഗ് ആയ പാർട്ടുകൾ ആണെന്നു അറിയാം, കാത്തിരിക്കുന്നു അതിനായി
♥️പ്രൊഫസർ
നന്നായി മുന്നേറുന്നുണ്ട് ബ്രോ..അടുത്ത ഭാഗം വൈകിപ്പിക്കാതെ ഇടനെ
???????
ബ്രോ ഒരു രക്ഷയും ഇല്ല അടിപൊളി ???
മച്ചാനെ ഈ പാർട്ടിനെ കുറിച്ച് ഞാൻ എന്ത് പറയാനാ ഒന്നും പറയാനില്ല. പക്ഷേ ഒരു കാര്യം നിങ്ങൾ അടുത്ത പാർട്ട് പെട്ടെന്ന് തന്നില്ലെങ്കിൽ എന്റെ കാര്യം കഷ്ടത്തിലാകും Pls Next Part പെട്ടെന്ന് തരണെ
സ്നേഹത്തോടെ
പച്ചാളം
ബ്രൊ വളരെ നന്നായിട്ടുണ്ട് ഈ പാർട്ട്. നെക്സ്റ്റ് പാർട്ട് ഉടനെ തന്നെ കാണുമല്ലോ അല്ലെ
Kidu. Nxt partinayi katta waiting
രാഹുലെ കഥ ചൂട് പിടിച്ചു തുടങ്ങിയല്ലോ. വേഗം അടുത്ത പാർട്ട് പോന്നോട്ടെട്ടോ