ഒരിക്കൽ ലാബിന് മുന്നിലൂടെ നടന്നു കൊണ്ടിരുന്ന ഷൈനും ആൻഡ്രുവും അവിചാരിതമായി ആണ് മീനാക്ഷിയെ കണ്ടത്…
വേറൊരു പയ്യന്റെ കയ്യിൽ കയ്യും കോർത്ത് പഞ്ചാര അടിച്ച് നടപ്പാണ് കക്ഷി… ഷൈനിനെ കണ്ടപ്പോൾ ഒന്ന് ചമ്മിയ പോലെ കാണിച്ച് വേഗം ഉള്ളിലേക്ക് വലിഞ്ഞു…
ഇത്രേ ഒള്ളെടാ പെണ്ണ് എന്നൊരു താക്കീതും ഷൈൻ ആൻഡ്രുവിന് നൽകി…
ഷൈൻ വാക്ക് പറഞ്ഞ പോലെ തന്നെ ആൻഡ്രുവിനെ ആയിഷയെ സെറ്റ് ആക്കാൻ സഹായിക്കാൻ തീരുമാനിച്ചു…
എന്നാല് ആ നിമിഷത്തിൽ ആണ് ഏറെ വിഷമകരമായ ആ വാർത്ത അവർ അറിഞ്ഞത്… അയിഷ്യുടെ നിശ്ചയം കഴിഞ്ഞത് ആണെന്ന്…
അതോടെ ആൻഡ്രൂ അവളുടെ പുറകെ ഉള്ള നടപ്പ് അവസാനിപ്പിച്ചു…
അർജ്ജുനെ തോൽപ്പിച്ചതോടെ ഷൈൻ ബോക്സിങ് പ്രാക്ടീസ് ഒക്കെ പൂർണമായും ഉപേക്ഷിച്ചു…
ദിയായുടെ നമ്പർ ബ്ലോക്ക് ചെയ്ത് ഡിലീറ്റ് ചെയ്യുകയും ചെയ്തു….
ഇനി ഇങ്ങനെ ഒഴപ്പി നടന്നാൽ ശരിയാവില്ല എന്ന് അറിയുന്നത് കൊണ്ട് നാൽവർ സംഘം പഠിക്കാനും തീരുമാനിച്ചു…
അങ്ങനെ അവർ ക്ലാസിൽ ഒക്കെ ശ്രദ്ധ കേന്ദ്രീകരിക്കാൻ കൂടി തുടങ്ങി…
ദിയയും മായയും അതെ ക്ലാസിൽ തന്നെ ആണെങ്കിലും അവർ ഇരുവരും ഇതൊന്നും ശ്രദ്ധിക്കാൻ കൂടി പോയില്ല…
എല്ലാവരും ഒരുപാട് നിർബന്ധിച്ചു എങ്കിലും മായ ആ നോവലിന്റെ തുടർച്ച എഴുതിയില്ല.. അവള് ദിയക്ക് വേണ്ടി കാത്ത് നിന്നു…..
അങ്ങനെ പരീക്ഷാ കാലം വന്നെത്തി…
പഠനം മാത്രമായി എല്ലാവരുടെയും പ്രധാന ലക്ഷ്യം….
അത്യാവശ്യം മാർക്കോടെ അവർ എല്ലാവരും പരീക്ഷകൾ പാസായി..
സത്യത്തിൽ താൻ എങ്ങനെ പാസ്സായി എന്ന് അവസാന നിമിഷം വരെ ആൻഡ്രുവിന് സംശയം ആയിരുന്നു….
കോളേജ് ജീവിതം അങ്ങനെ അതിന്റെ അവസാനതിലേക്ക് അടുത്തു….
സർട്ടിഫിക്കട്ടുകൾക്കും അപ്പുറം ഒരിക്കലും മറക്കാത്ത ചില സൗഹൃദങ്ങൾ കൂടി അവർ ആ കാമ്പസ്സിൽ നിന്നും നേടി എടുത്തു….
കാലം പിന്നെയും കുറെ കടന്നു പോയി…
വസന്തവും ശിശിരവും എല്ലാം മാറി മാറി വന്നു….
????????
ഷൈനിന്റെ കോളേജ് ജീവിതം അവസാനിച്ചിട്ട് ഇപ്പൊൾ ഏകദേശം രണ്ട് വർഷം ആകുന്നു…
ഷൈനും ആൻഡ്രുവും ഷൈനിന്റെ അച്ഛന്റെ കമ്പനിയിൽ എം ഡിയും സി ഇ ഒ യും ആണ്… ഷൈൻ ബിസിനസിലേക്ക് ഇറങ്ങിയതോടെ ഷൈനിന്റെ പപ്പ വീട് ഭരണവും പിന്നെ ചില പ്രധാന ബിസിനസുകലുടെ നിയന്ത്രണവും മാത്രം ആയി കൂടിയിരിക്കുകയാണ്…
വിഷ്ണുവും അരവിന്ദും ആയ്യിട്ടെല്ലാം അവർക്കിപ്പോളും നല്ല ബന്ധം ആണുള്ളത്.. മിക്ക ദിവസങ്ങളിലും അവർ കാണാറും സംസാരിക്കാറുമുണ്ട്…
Get well soon bro??
പ്രിയ വായനക്കാരെ.. ഒരു ചെറിയ Accident പറ്റി ഇരിക്കുകയാണ് ഇപ്പോള്‍.. ഭാഗം 8 അയച്ചിരുന്നു അതില്‍ ചെറിയ ഒരു ഇറര്‍ വന്നു.. അത് പരിഹരിച് വീണ്ടും അയച്ചിട്ടുണ്ട്..
ഉടന്‍ തന്നെ വരും എന്ന് പ്രതീക്ഷിക്കുന്നു.. റെസ്റ്റില്‍ ആയത് കൊണ്ട് എഴുതാന്‍ ഒരുപാട് സമയം ഉണ്ട് ഇപ്പോള്‍.. പക്ഷെ ഒരു കൈ വച്ച് ടൈപ്പ് ചെയ്യേണ്ട അവസ്ഥയാണ്.. ഈ പാര്‍ട്ട് വൈകിയതില്‍ ക്ഷമ ചോദിക്കുന്നു.. നിങ്ങളുടെ കമന്റുകള്‍ എല്ലാം ഞാന്‍ വായിച്ചു.. പക്ഷെ ചിലതിനു റിപ്ലേ തരാന്‍ സാധിച്ചില്ല.. ദയവായി ക്ഷമിക്കുക… അടുത്ത പാര്‍ട്ടുകള്‍ ഒട്ടും വൈകാതെ എത്തിക്കാന്‍ ശ്രമിക്കാം.. ഒരിക്കല്‍ കൂടി നന്ദി പറഞ്ഞുകൊണ്ട് സ്നേഹത്തോടെ
Rahul RK
ഓകെ ബ്രോ ഇപ്പൊ റെസ്റ്റ് എടുക്കൂ വേദനയൊക്കെ കുറഞ്ഞിട്ട് ഇനി എഴുതിയാൽ മതി
Take care broo
Brooiii eppole publishe chyeum….
Today
Da rest edukkk…..
Kadha ni udheshicha feelod koodi tanne ezhuthu
Take rest bro. Get well soon ❤️
Enna ini adutha part
Next part ithuvare vannillaaaa. ???
Onnum parayan illa. Super
Take rest broii