ലക്കി ഡോണർ 3 [Danmee] 228

” സാനിയ…….. നീ പറയുന്നത് എല്ലാം ശെരി തന്നെ എന്നാലും റിജോ ഇന്ന് വീട്ടിൽ വരുമ്പോൾ അവന്റെ മനസിനെ വേദനിപ്പിക്കുന്ന ഒന്നും പറയരുത്…. അവനോട് ഇനി അങ്ങനെ ഒന്നും ഉണ്ടാകില്ല എന്ന് പറയു ”

ഞാൻ അങ്ങനെ പറഞ്ഞു കൊണ്ട് ഫോൺ കട്ട്‌ ചെയ്തു. ഫോൺ കാറിൽ വെക്കാൻ തുടങ്ങുമ്പോൾ മെഹ്റിന്റെ കാൾ വരുന്നുണ്ടായിരുന്നു. ഞാൻ അത്‌ അറ്റന്റ് ചെയ്യാതെ ഫോൺ സീറ്റിനു സൈഡിൽ വെച്ചു.

ഞാൻ വീട്ടിൽ ചെല്ലുമ്പോൾ മെഹ്റിൻ സിറ്റ്ഔട്ടിൽ തന്നെ എന്നെയും കാത്ത് ഇരുപ്പുണ്ട്. ഞാൻ അവളെ  കണ്ട് കാറിൽ തന്നെ കുറച്ചു നേരം ഇരുന്നു. അവൾ  ഇരുന്നിടത്ത് ഇന്ന് എഴുന്നേറ്റ് കാറിൽ ഇരിക്കുന്ന എന്നെ കുറച്ചു നേരം നോക്കി നിന്നു. എന്റെ മുഖം മാറിയാൽ മനസിലാക്കുന്ന അവൾ കാറിൽ നിന്നു ഞാൻ ഇറങ്ങാതിരിക്കുന്നതിനു കാരണം മനസിലാക്കി കാണണം. അവൾ കുറച്ചു നേരം അവിടെ നിന്നിട്ടു അകത്തേക്ക് നടന്നു.

കുറച്ചു കഴിഞ്ഞു ഞാൻ അകത്തേക്ക് കേറി. ഹാളിൽ ഉമ്മ എന്റെ മക്കളെയും കളിപിച്ചു ഇരുപ്പുണ്ട്. ഉച്ചക്ക് വീട്ടിലോട്ട് വരാത്തതിന്റെ കാരണം ഉമ്മ ചോദിക്കും എന്ന് വിചാരിച്ചെങ്കിലും ഉമ്മ എന്നെ ഒന്നു നോക്കിയത് അല്ലാതെ ഒന്നും പറഞ്ഞില്ല. ഞാൻ കുളിച്ചു റെഡി ആയി വന്നപ്പോൾ ടേബിളിൽ ഫുഡ്‌ എടുത്ത് വെച്ചിട് ഉണ്ട് പക്ഷെ മെഹ്റിനെ അവിടെ ഒന്നും കണ്ടില്ല. ഞാൻ ഫുഡ്‌ കഴിച്ചു പിന്നെ മക്കളോട് കുറച്ച് സമയം ചിലവഴിച്ചു അവർ ഉറങ്ങിയപ്പോൾ ഉമ്മ അവരെ ഓരോരുത്തരെ ആയി റൂമിൽ കൊണ്ട് കിടത്തി. ഇളയ മോൻ എന്റെയും മെഹ്റിന്റെയും കൂടെ ആണ്‌ മൂത്ത മോനും മോളും ഉമ്മയുടെ കൂടെ ആണ്‌ കിടപ്പ്.

ഞാൻ റൂമിൽ ചെല്ലുമ്പോൾ മെഹ്റിൻ കുഞ്ഞിനെ തൊട്ടിലിൽ കിടത്തി എന്നിട്ട് പറഞ്ഞോളു എന്നർത്ഥത്തിൽ എന്നെ നോക്കി.ഞാൻ  അവളോട് ഇന്ന് നടന്ന  കാര്യങ്ങൾ എല്ലാം പറഞ്ഞു റിജോ പറഞ്ഞകാര്യങ്കൾ ഒഴികെ. അവളുടെ ഭാഗത്തു നിന്നു ഒരു പൊട്ടിത്തെറി പ്രേതിഷിച്ചെങ്കിലും അവൾ ഒന്നും മിണ്ടിയില്ല. അവൾ കട്ടിലിൽ ഒരറ്റത് കിടന്നു ഞാൻ അവളുടെ പ്രേതികരണത്തിനായി കാത്തു നിന്നു. കുറച്ചു കഴിഞ്ഞു ഞാൻ ലൈറ്റ് അണച്ചു അവളോട് ഒപ്പം കട്ടിലിൽ കിടന്നു.

” ഞാൻ പറഞ്ഞത് അല്ലെ ഇനി മോളെ കാണാൻ പോകുമ്പോൾ എന്നെയും കൂടെ കൊണ്ടുപോണം എന്ന് ”

ഞാൻ മറുപടി ഒന്നും പറഞ്ഞില്ല.

” എനിക്ക് സാനിയയെ ഒന്നു കാണണം നാളെ അങ്ങോട്ട് പോകാം? ”

” നിൽക്ക്  കുറച്ചു ദിവസം കഴിയട്ടെ…… ഞാൻ കൊണ്ടു പോകാം ”

പിന്നീട് അവൾ ഒന്നും ചോദിച്ചില്ല. ഞാൻ അങ്ങനെ കിടന്നു തന്നെ ഉറങ്ങി.

പിറ്റേന്ന് രാവിലെ മോന്റെ കരച്ചിൽ കേട്ടാണ് ഉറക്കം ഉണർന്നത്. മെഹ്റിൻ അവന്റെ കരച്ചിൽ അടക്കാൻ നോക്കുന്നുണ്ട്. അവളുടെ  തോളിൽ കുറച്ചുനേരം കിടന്നപ്പോൾ തന്നെ അവൻ കരച്ചിൽ അടക്കി. മെഹ്റിൻ അവനെ തൊട്ടിലിൽ തന്നെ കിടത്തി റൂമിന് പുറത്തേക്ക് പോയി.

എനിക്ക് പിന്നീട് കിടന്നിട്ട് ഉറക്കം വന്നില്ല. ഫോണിൽ നോട്ടിഫിക്കേഷൻ ടോൺ കേൾക്കുണ്ട്. ഗ്രുപ്പ്കളിലെ ഗുഡ് മോർണിംഗ് മെസ്സേജുകൾ ആയിരിക്കും. ഞാൻ ഫോൺ എടുത്തു ചുമ്മാ സ്ക്രോൾ ചെയ്തു.
സാനിയ ഓൺലൈനിൽ ഉണ്ട്. ഇന്നലെ എന്ത് നടന്നു എന്ന് അറിയാൻആയി

The Author

7 Comments

Add a Comment
  1. പൊന്നു.?

    Kollaam… Super.

    ????

  2. വെറുപ്പിച്ചു..നിര്‍ത്തിക്കോ…

  3. Nice story bro.

  4. ❤️✨ ലിംഗാർഡ്

    Kollam?????✨???

  5. റിജോയെ കൊണ്ട് മെഹ്‌റൈൻ kalipikku

  6. കുളൂസ് കുമാരൻ

    Kollam

Leave a Reply

Your email address will not be published. Required fields are marked *